Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Wednesday, 18 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക്‌ //

ജവഹര്‍ നവോദയ വിദ്യാലയം കണ്ണുരിന്‍റെ 6 )o ക്ലാസിലെക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ ചെയ്യുന്നതിനുള്ള അവസാന ദിവസം സെപ്റ്റംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്.

Tuesday, 17 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //
ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക.നിര്‍ദേശപ്രകാരം പഠനോപകരണങ്ങള്‍ ഉണ്ടെങ്കില്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //
ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക 
Circular

Friday, 6 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
 വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് കുടിക്കുവാനുള്ള ശുദ്ധ ജലം ,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ടോയ്ലെറ്റ്‌ സംവിധാനം ,മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലത്തവരുണ്ടെങ്കില്‍ വിവരം ഓഫീസില്‍ അറിയിക്കേണ്ടതാണ്.
//പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക് //
ശാസ്ത്ര -ഗണിത ശാസ്ത്ര -സാമൂഹിക ശാസ്ത്ര മത്സരം സംബന്ധിച്ച സര്‍കുലര്‍ ചുവടെ കൊടുക്കുന്നു.
Circular

സ്‌കൂൾ ഗെയിംസ്   // അറിയിപ്പ് // 

ചുവടെ നൽകിയിരിക്കുന്ന 4 ഇനങ്ങളുടെ റവന്യൂ ജില്ലാ തല  മത്സരങ്ങൾ സെപ്തംബർ 19 ആം തീയതി ആരംഭിക്കുന്നതാണ്.ആയതിനാൽ ടി മത്സരങ്ങളുടെ ഉപജില്ലാ തലത്തിലുള്ള CSV സമർപ്പിക്കേണ്ട അവസാന തീയതി സെപ്തംബർ 18 വൈകുന്നേരം 05 മണി ആയിരിക്കും.
1.    SEPAKTAKRAW   - U/19    B&G
2.    TAEKWONDO       - U/14,17,19,  B&G
3.    TENNIKOIT           - U/19 B&G
4.    THROWBALL         - U/19 B&G
           മത്സരങ്ങളുടെ സ്കൂൾ തല ഓൺലൈൻ എൻട്രി ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്തംബർ 16 ആണ് . ഓൺലൈൻ എൻട്രി ചെയ്യാത്ത വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുകയില്ല

Thursday, 5 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //

ജവഹര്‍ നവോദയ പരീക്ഷയുടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 സെപ്റ്റംബര്‍ 15 ആണ്.എല്ലാ യു.പി. HM ,യു പി അറ്റാച്ച്ട് എച്ച് എസ് HM ശ്രദ്ധിക്കുക.സംശയ നിവാരണത്തിന് പ്രിസിപല്‍ -9416973628,ഓഫീസ്-04902311380 നമ്പറില്‍ ബന്ധപ്പെടുക.

// അറിയിപ്പ് // 

സ്പെഷ്യല്‍ അരി വിതരണം ചെയ്താലുടന്‍ തന്നെ  Software   ല്‍ ആവശ്യമായ രേഖപ്പെടുത്തലുകള്‍ (Stock entry, distribution) വരുത്തേണ്ടതാണ്. സംസ്ഥാനത്തെ സ്പെഷ്യല്‍ അരി വിതരണം സംബന്ധിച്ച റിപ്പോർട്ട് ഓരോ ദിവസവും ക്രോഡീകരിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു സമർപ്പിക്കേണ്ടതിനാല്‍   കൃത്യമായി  രേഖപ്പെടുത്തൽ  നടത്തേണ്ടതാണ് .

'
 // പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

ഉച്ചഭക്ഷണ   സ്പെഷ്യൽ rice  വിതരണ   നിർദ്ദേശങ്ങൾ  താഴെ  കൊടുക്കുന്നു 
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //

നിര്‍ദ്ദേശങ്ങള്‍
  • ഓരോ വിഭാഗം സ്ക്കൂളും( പ്രൈമറി,അപ്പര്‍പ്രൈമറി/ഹൈസ്ക്കൂള്‍ അറ്റാച്ച്ഡ് പ്രൈമറി സ്ക്കൂള്‍) 200 രൂപയുടെ മുദ്രപത്രത്തില്‍ തയ്യാറാക്കിയ ധാരണാപത്രം (ഒന്ന് മുദ്രപത്രത്തിലും രണ്ടാമത്തേത് അതിന്റെ ശരിപകര്‍പ്പും ) തയ്യാറാക്കി രണ്ടിന്റേയും എല്ലാ പേജിലും പേര്,ഒപ്പ്,ഓഫീസ് വിലാസം,സീല്‍ വച്ച് കൊണ്ടുവരേണ്ടതാണ്.
  • ഹെഡ്മാസ്റ്റര്‍മാര്‍ സ്കൂള്‍ ഐ.ടി കോര്‍ഡിനേറ്ററോടൊപ്പം Office seal, Designation seal സഹിതം ഹാജരായി ഉപകരണങ്ങള്‍ കൈപ്പറ്റേണ്ടതാണ്.
  • പ്രഥമാധ്യാപകര്‍ക്കു പകരം സാധനങ്ങള്‍ ഏറ്റുവാങ്ങുന്നവര്‍ authorization letter ഹാജരാക്കണം.
  • ഉപകരണങ്ങളുടെ സൗകര്യപ്രദമായ വിതരണത്തിന് അവരവര്‍ക്കായി നിശ്ചയിക്കപ്പെട്ട സമയത്തു തന്നെ സ്കൂള്‍ അധികൃതര്‍ എത്തിച്ചേരേണ്ടതാണ്.
  • ധാരണാപത്രത്തിലെ സാക്ഷികളില്‍ ഒന്നാം സാക്ഷി കൈറ്റിനേയും രണ്ടാം സാക്ഷി സ്ക്കൂളിനേയും പ്രതിനിധീകരിക്കുന്നവരായിരിക്കണം. സാക്ഷികളുടെ പേര്, ഒപ്പ്,വിലാസം തുടങ്ങിയവ ധാരണാപത്രത്തില്‍ കൃത്യമായി ഉള്‍പ്പെടുത്തേണ്ടതാണ്.
  • ഉപകരണ വിതരണത്തിന്റെ ക്രമീകരണങ്ങളില്‍ ആവശ്യമായ മാറ്റം വരുത്താന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
(പ്രത്യക ശ്രദ്ധക്ക് : ധാരണാപത്രം, ഹെഡ്മാസ്റ്റര്‍മാര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തിച്ചേരേണ്ട സമയക്രമം എന്നിവ അറ്റാച്ച് ചെയ്യുന്നു. അറ്റാച്ച് മെന്റ് കാണുക).


Wednesday, 4 September 2019// പ്രധാനാധ്യപരുടെ  അടിയന്തിര  ശ്രെദ്ധക്ക് //STATUS OF SETTING ETSB STANDING INSTRUCTION
NAME OF SCHOOL

STANDING INSTRUCTION BIMS
No of Employees(All offices under the Jurisdiction  of AEO)
100% to desired  Bank Account
100% to ETSB Account

Partially to ETS
B

മേൽ   വിവരങൾ  ഇന്ന്  വൈകുന്നേരം  5  മണിക്ക്  മുൻപ്  ഓഫീസിൽ  അറിയിക്കേണ്ടതാണ് 
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //
5-9-19 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ നടക്കുന്ന ശാസ്ത്രരംഗം ക്ലബ്ബിന്‍റെ യോഗത്തില്‍ LP വിഭാഗത്തില്‍ നിന്നുള്ള കണ്‍വീനര്‍മാര്‍ പങ്കെടുക്കേണ്ടതില്ല 

AEO

Tuesday, 3 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്‌ //

താഴെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക
Circular

Monday, 2 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
തളിപ്പറമ്പ സൗത്ത് സബ്ജില്ല സയന്‍സ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ശാസ്ത്ര നാടക  മത്സരം ,സയന്‍സ് സെമിനാര്‍ എന്നിവ 2019 സെപ്റ്റംബര്‍ 20നു വെള്ളിയാഴ്ച മയ്യില്‍ IMNSGHSSല്‍ വെച്ച് നടക്കും .പങ്കെടുക്കുന്നവര്‍ സെപ്റ്റംബര്‍ 17 നു മുന്‍പായി സബ്ജില്ല സെക്രട്ടറിയെ അറിയിക്കണം.(9446681344)
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

തളിപ്പറമ്പ സൗത്ത്ഉപജില്ലയിലെ  ശാസ്ത്രരംഗ ക്ലബ്ബിന്‍റെ ഒരു അടിയന്തിര യോഗം 5-9-19 വ്യാഴാഴ്ച രാവിലെ കൃത്യം 10 മണിക്ക് മയ്യില്‍ BRC വെച്ച് നടത്തപ്പെടും.എല്ലാ സ്കൂള്‍ തല ശാസ്ത്രരംഗ കണ്‍വീനര്‍മാരും സയന്‍സ് ,ഗണിതം,സോഷ്യല്‍ സയന്‍സ്,വര്‍ക്ക്‌ എക്സ്പീരിയന്‍സ് ഉപജില്ലാതല കണ്‍വീനര്‍മാരും കൃത്യ സമയത്ത് തന്നെ എത്തി ചേരണമെന്ന് അറിയിക്കുന്നു.പ്രധാനധ്യാപകര്‍ ബന്ധപ്പെട്ട അധ്യാപകരെ ഈ യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്.

AEO

Saturday, 31 August 2019

// അറിയിപ്പ് // 

പ്രൈമറി വിദ്യാലയങ്ങളിലേക്കുള്ള HiTech ഉപകരണങ്ങള്‍ ലഭിക്കാന്‍ അര്‍ഹരായ മുഴുവന്‍ വിദ്യാലയങ്ങളും KITE മായി Agreement ഒപ്പിടേണ്ടതാണ്. Agreement ന്റെ മാതൃകയും വിശദാംശങ്ങളും Attach ചെയ്തിട്ടുണ്ട്. അര്‍ഹരായ സ്കൂളുകളുടെ ലിസ്റ്റും അറ്റാച്ച്ചെയ്തിട്ടുണ്ട്. ടി വിദ്യാലയങ്ങള്‍ Agreement തയ്യാറാക്കി ഉപകരണവിതരണ സമയത്ത് കൊണ്ടുവരേണ്ടതാണ്. 


//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //
ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക 
                                                                   


// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

ഓണാഘോഷത്തോട്    അനുബന്ധിച്ച്  കുട്ടികളിൽ  എത്തിക്കേണ്ട  ബഹു  വിദ്യാഭ്യാസ  വകുപ്പ്  മന്ത്രി യുടെ   സന്ദേശം  താഴെക്കൊടുക്കുന്നു .   2 -9 -19  ന്   സ്കൂൾ  അസംബ്ലിയിൽ  സന്ദേശം വായിക്കേണ്ടതാണ് 

Circular

Friday, 30 August 2019

// അറിയിപ്പ് // 


മഴക്കെടുതി മൂലം  സ്കൂൾ  വിദ്യാർത്ഥികൾക്ക്   നോട്ട്  ബുക്ക്  നഷ്ട പ്പെട്ടിട്ടും  ഇനിയും  പകരം   പുതിയ  നോട്ട്ബുക്കുകൾ  ലഭിക്കാത്ത  വിദ്യാർത്ഥികൾ   ഉണ്ടെങ്കിൽ  ആയവരുടെ  എണ്ണവും  ബി  പി  എൽ  വിഭാഗത്തിൽ പ്പെടുന്ന  വിദ്യാർത്ഥികളുടെ  എണ്ണവും നാളെ   ഉച്ചക്ക്   2  മണിക്കകം  ഈ  ഓഫീസിൽ  അറിയിക്കേണ്ടതാണ് 


അറിയിപ്പ് 

തളിപ്പറമ്പ ഉപജില്ലയിലെ  പ്രളയ  ബാധിതരായ  കുട്ടികൾക്ക്  ആലുവ  ഉപജില്ല (ഏറണാകുളം )യിലെ   HM  ഫോറം   നാളെ  31  -08 -19  ശനിയാഴ്‌ച  ഉച്ചക്ക്  1 .30  മണിക്ക്  ബി  ആർ  സി  മയ്യിൽ  വെച്ച്  പഠനോപകരണകൾ  വിതരണം  ചെയ്യുന്നു. പ്രളയ  ബാധിത  സ്കൂളുകളിലെ   ഹെഡ്മാസ്റ്റർമാർ   പരീക്ഷക്ക്  തടസ്സം  വരാതെ  ബി ;ആർ  സി  മയ്യിൽ എത്തിച്ചേരേണ്ടതാണ് 

Thursday, 29 August 2019

വളരെ അടിയന്തിരം 
പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് 

കണ്ണൂർ ഡിപ്പോ വിന്റെ കീഴിലുള്ള സിവിൽ സപ്ലൈസ് ന്റെ ഗോഡൗണിൽ നിന്നും ഉച്ച ഭക്ഷണ൦  വിതരണം ചെയ്യുന്നതിനുള്ള അരി സ്‌കൂളുകളിൽ നേരിട്ട് എത്തിക്കുന്ന പദ്ധതിയെ പറ്റി  ആലോചിക്കുന്നതിനായി വളപട്ടണത്തുള്ള സിവിൽ സപ്ലൈസ് nte  ഗോഡൗണിൽ നിന്നും ഈ ഉപജില്ല യിൽ ഉൾപ്പെടുന്ന സ്കൂളു കളിലേക്കുള്ള ദൂരം എത്രയാ ണ് എന്ന് ഇന്ന് തന്നെ ഓഫിസിൽ അറിയിക്കേണ്ടതാണ് ..... 

Wednesday, 28 August 2019

അടിയന്തിരം

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക.നിര്‍ദേശം അനുസരിച്ച് സ്കൂളുകള്‍ മാപ്പ് ചെയ്ത് ഇന്ന് തന്നെ ഓഫീസില്‍ വിവരം അറിയിക്കേണ്ടതാണ്.

Tuesday, 27 August 2019


// അറിയിപ്പ് // 

തളിപ്പറമ്പ  സൗത്ത്  ഉപജില്ലയിലെ  എയിഡഡ്  സ്കൂൾ  മാനേജരുടെ  യോഗം  
30 -8 -19   ന്  2  മണിക്ക്  മയ്യിൽ  ബി  ആർ  സിയിൽ  വെച്ച്  ചേരുന്നതാണ് .മുഴുവൻ  മാനേജർമാരും  യോഗത്തിൽ  കൃത്യസമയത്ത്   പങ്കെടുക്കേണ്ടതാണ് 
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //
ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക

 cicular