Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Tuesday 30 June 2020

പ്രധാന അധ്യാപകരുടെ പ്രത്യേക ശ്രെദ്ധക്ക് 

ഉച്ച ഭക്ഷണ പദ്ധതി - ഗുണഭോക്താക്കളായ കുട്ടികൾക്ക് - ഭക്ഷ്യ സുരക്ഷാ അലവൻസ് - ഭക്ഷ്യ കിറ്റ് വിതരണം - മാർഗ നിർദേശങ്ങൾ സംബന്ധിച്ചുള്ള -- circular ൽ രേഖപ്പെടുത്തിയിട്ടുള്ള  dpi ടീം അംഗങ്ങളുടെ ഫോൺ നമ്പറിൽ ഒരു കരണവശാലും സംശയ നിവാരണത്തിനായി ഫോൺ വിളിക്കാൻ പാടില്ല എന്ന് അറിയിക്കുന്നു.. സംശയ നിവാരണത്തിനായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിലെ  ഉച്ച ഭക്ഷണ സെക്ഷനുമായി ബന്ധപ്പെടണം എന്ന കാര്യം അറിയിക്കുന്നു 

KIT- DISTRIBUTION - CIRCULAR

Wednesday 17 June 2020



// അറിയിപ്പ് // 


സോഫ്റ്റ് വെയറിൽ  അരിയുടെ  സ്റ്റോക്ക്  എൻട്രി  കളിച്ചാക്കിന്റെ  വിവരങ്ങൾ  എന്നിവ  സംബന്ധിച്ച  മാർഗ്ഗ  നിർദ്ദേശങ്ങൾ  താഴെ  കൊടുക്കുന്നു

 Nirdesangal

Monday 8 June 2020

                                                     // പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് //

09 / 06 / 2020  ന്  രാവിലെ  10  മണിക്ക്  മയ്യിൽ , കുറ്റിയാട്ടൂർ  എന്നീ  പഞ്ചായത്തുകളിലെ  പ്രധാനാധ്യാപകരുടെ  യോഗവും ഉച്ചതിരിഞ്ഞു  1 .30  ന്  മറ്റ്   പഞ്ചായത്തുകളിലെയും മുൻസിപ്പാലിറ്റിലെയും  പ്രധാനാധ്യാപകരുടെ  യോഗവും  മയ്യിൽ  ബി ആർ  സി ൽ  ചേരുന്നതായിരിക്കും. യോഗത്തിൽ  വരുമ്പോൾ  ഓൺലൈൻ  സൗകര്യ മില്ലാത്ത  വിദ്യാർത്ഥികളുടെ  പേരുവിവരങ്ങൾ  പ്രധാനാധ്യാപകർ   കൊണ്ടുവരേണ്ടതാണ്  



// അറിയിപ്പ് // 

2019 -20  വർഷത്തിൽ  പാചകചിലവിനത്തിൽ  അനുവദിച്ച  തുക  സംബന്ധിച്ച  വിവരങ്ങൾ  താഴെ  ചേർത്ത  പ്രൊഫോർമ  പ്രകാരം  11 / 6 / 20  നുള്ളിൽ  ഈ  കാര്യലയത്തിൽ  സമർപ്പിക്കുക.

Proforma

Wednesday 3 June 2020

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ ഡയരക്ടരുടെ സര്‍ക്കുലര്‍ നമ്പര്‍ R& R (1)/90070/2020/ഡി ജി ഇ  തീയതി 5-5-2020 പ്രകാരം കോവിട് 19 മഹാമാരിയെ തുടര്‍ന്നുള്ള ലോക് ഡൌണിനു ശേഷം സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനു മുന്നോടിയായി നല്‍കിയ നിര്‍ദേശങ്ങള്‍(വാര്‍ഷിക അറ്റകുറ്റപ്പണി ,ഫിട്നെസ്സ് സര്‍ട്ടിഫിക്കറ്റ് ) സ്കൂളില്‍ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നാളെ വൈകുന്നേരം 5 മണിക്ക്  മുന്പായി ഈ ഓഫീസില്‍ മെയില്‍ ചെയ്യേണ്ടതാണ്.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
താങ്കളുടെ വിദ്യാലയത്തില്‍ എല്ലാ കുട്ടികളും ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണുന്നുണ്ടെന്ന് താങ്കള്‍ ഉറപ്പ് വരുതിയിട്ടുണ്ടാകുമല്ലോ ?നിലവില്‍ ഓണ്‍ലൈന്‍ ക്ലാസ്സ്‌ കാണാന്‍ കഴിയാത്ത കുട്ടികളുണ്ടെങ്കില്‍ അവരുടെ വിവരം ഇന്ന് തന്നെ ഓഫീസില്‍ അറിയിക്കേണ്ടതാണ്.