Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Monday 30 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

തളിപ്പറമ്പ സൗത്ത് സബ്ജില്ല ഗെയിംസ് ഓണ്‍ലൈന്‍ എന്‍ട്രി 30/9/2019 തിങ്കളാഴ്ച വൈകുന്നേരം അവസാനിക്കും.സബ്ജില്ല ഗെയിംസ് മത്സരങ്ങള്‍ ഒക്ടോബര്‍ 4,5,9,10 തീയതികളില്‍ വിവിധ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്നതായിരിക്കും.നടത്തപ്പെടുന്ന ഗെയിംസ് ഇനങ്ങളും അവയുടെ തീയതിയും ഉടന്‍ തന്നെ അറിയിക്കും.

സബ്ജില്ല അത്ലറ്റിക് മത്സരങ്ങള്‍ ഒക്ടോബര്‍ 23,24 തീയതികളില്‍  KAP ഗ്രൌണ്ട് ധര്‍മശാലയില്‍ വെച്ച് നടത്തപ്പെടുന്നു.ഇനങ്ങളും തീയതികളും പിന്നീട് അറിയിക്കും

അത്ലടിക് മത്സര ഇന ഓണ്‍ലൈന്‍ എന്‍ട്രി അവസാന തീയതി ഒക്ടോബര്‍ 13 വൈകുന്നേരം 5മണി വരെയായിരിക്കും.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

തളിപ്പരമ്പ സൌത്ത് ഉപജില്ലാ സ്കൂള്‍ കലോത്സവ സംഘാടക സമിതി രൂപികരണ യോഗം സംബന്ധിച്ച അറിയിപ്പ് ചുവടെ കൊടുക്കുന്നു.
അറിയിപ്പ്
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ക്ലാസ് മോണിറ്ററിംഗ് ഫോര്‍മാറ്റ്‌ ചുവടെ കൊടുക്കുന്നു.വിവരങ്ങള്‍ ശേഖരിച് വെക്കേണ്ടതാണ്

.Proforma

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
  
 ഉപജില്ലാ തല ഐ.ടി മേളയുടെ ഭഗമായി അപ്പര്‍പ്രൈമറി/ഹൈസ്ക്കൂള്‍/ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്ക്കൂള്‍ തല ഐ.ടി ക്വിസ് മത്സരം എല്ലാ ജില്ലകളിലും ഒരേ ദിവസം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ 2019-20 അധ്യയന വര്‍ഷത്തെ സ്ക്കൂള്‍ തല ഐ.ടി ക്വിസ് മത്സരം 03-10-2019 (വ്യാഴാഴ്ച) ഉച്ചക്ക് 2 മണിക്ക്  സ്ക്കൂളുകളില്‍ വച്ച് നടത്തേണ്ടതാണ്. മത്സരം നടത്തേണ്ട ക്വിസ് മാസ്റ്റര്‍മാരെ മുന്‍കൂട്ടി നിശ്ചയിക്കുകയും മത്സരത്തില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാനാവശ്യമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു.

Sunday 29 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
 ഈ വര്‍ഷത്തെ ഉപജില്ലാതല  കായിക മത്സര നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു മീറ്റിംഗ് (30-9-19)ഇന്ന് ഉച്ചക്ക് 2 മണിക്ക് മയ്യില്‍ BRC യില്‍ വെച്ച്നടത്തപ്പെടും .എല്ലാ പ്രിന്‍സിപ്പല്‍ ,പ്രധാനധ്യാപകര്‍,PET അധ്യാപകര്‍ ഈ മീറ്റിംഗില്‍ പങ്കെടുക്കേണ്ടതാണ്‌ 
തിരുത്ത്:എല്ലാ HS പ്രധാനധ്യാപകര്‍ ആണ് പങ്കെടുക്കേണ്ടത്.

Saturday 28 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //
അറബിക് അധ്യാപകര്‍ക്ക് വേണ്ടി അക്കാദമിക്ക് കോംപ്ലക്സുകളുടെ കീഴില്‍ ഏകദിന ശില്പശാല ഒക്ടോബര്‍ 14 നു BRC മയ്യില്‍ വെച്ച് നടത്തപ്പെടും.ആയതിനാല്‍ LP/UP/HSഅറബി അധ്യാപകരെ പങ്കെടുപ്പിക്കെണ്ടാതാണ്.
പ്രധാന അധ്യാപകരുടെ  ശ്രെദ്ധക്ക് //

മുഖ്യമന്ത്രിയുടെ  സന്ദേശം  താഴെ  കൊടുക്കുന്നു .


CHief Ministers sandesam

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //

കണ്ണൂരിൽ വച്ചു നടക്കുന്ന 63 മത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം 2019      സെപ്റ്റംബർ 29 ആം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ് ഉള്ള കണ്ണൂർ യൂണിവേഴ്സിറ്റി   സെമിനാർ ഹാളിൽ വച്ച് നടക്കുകയാണ്. യോഗത്തിൽ എല്ലാ പ്രധാനധ്യാപകരും കൃത്യസമയത്ത് തന്നെ പങ്കെടുക്കേണ്ടതാണ് .

Friday 27 September 2019

// പ്രധാനധ്യാപകരുടെ  ശ്രെദ്ധക്ക് //

 //അടിയന്തിരം // 

ജി ഐ എസ്  മാപ്പിംഗ്  ചെയ്ത  എല്ലാ  സ്കൂളുകാരും  ആ  വിവരം   ഇന്ന്  തന്നെ  ഓഫീസിൽ  അറിയിക്കേണ്ടതാണ് 
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്‌ //

  2019 -20  സബ് ജില്ലാ  തല ഗെയിംസ് മത്സര ഇനങ്ങളില്‍  ഓൺലൈൻ  എൻട്രി  നടത്തുവാനുള്ള   അവസാന തീയതി 30//9/2019 5pm, വരെ  നീട്ടിയിട്ടുണ്ട് .അത്ലറ്റിക്  മത്സരങ്ങളുടെ എന്‍ട്രി ലാസ്റ്റ് ഡേറ്റ്  ഉടൻ തന്നെ  അറിയിക്കുന്നതാണ് 

Thursday 26 September 2019



// പ്രാധ്യാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 


2019 -20  വര്ഷത്തെ  ടെക്സ്റ്റ് ബുക്ക് Volume  -2  ഷോർട്ട് ഏജ്  ലിസ്റ്റ്  സമർപ്പിച്ച  
പ്രാധ്യാനാധ്യാപകർ   താഴെ  പറയുന്ന  വിദ്യാലയത്തിൽ  നിന്ന്  പുസ്തകങ്ങൾ  കൈപ്പറ്റേണ്ടതാണ് .

1 )IMNSGHSS  മയ്യിൽ

   2 )രാധാകൃഷ്‌ണ  AUPS 
                                     3 ) മോറാഴ  സെൻട്രൽ  എ യു പി  എ സ് .
4 ) കുറ്റിയാട്ടൂർ  AUP S 
5 ) Mullakkodi   AUP S 
ആവിശ്യ മായ  മുഴുവൻ  പുസ്തകങ്ങളും   ടി  വിദ്യാലയങ്ങളിൽ  ലഭിച്ചിട്ടില്ല  എങ്കിൽ  അടിയന്തിരമായി  ഓഫീസിൽ  അറിയിക്കേണ്ടതാണ് . പുസ്തകങ്ങൾ  കൈപ്പറ്റിയ  വിവരം  28 -9 -19  ന്  2  മണിക്ക്  മുൻപായി  ഓഫീസിൽ  അറിയിക്കേണ്ടതാണ് 

Wednesday 25 September 2019

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് //

എസ് .സി  ഇ  ആർ .ടി   ലൈറ്റർ  താഴെ കൊടുക്കുന്നു. 



പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് 

MEDISEP   വിവരങ്ങൾ    

നാളെ (5 മണിക്കുള്ളിൽ സമർപ്പിക്കേണ്ടതാണ് 





DLED Course-വിജ്ഞാപനം  താഴെ കൊടുക്കുന്നു 




Tuesday 24 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
2019-20 വര്‍ഷത്തെ ശാസ്ത്രോല്‍സവം online entry നടത്താനുള്ള site റെഡി ആയിട്ടുണ്ട്.schoolsasthrolsavam.in ഇല്‍ സമ്പൂര്‍ണ userid,password ഉപയോഗിച് login ചെയ്യാം.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
പാഠം ഒന്ന് പാടത്തേക്കു പരിപാടിയുമായി ബന്ധപ്പെട്ട് പ്രതിജ്ഞയും ബാനറും ഇതോടൊപ്പം കൊടുക്കുന്നു
.പ്രതിജ്ഞ
ബാനര്‍
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക
Circular

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ചുവടെ കൊടുത്തിരിക്കുന്ന പ്രഫോര്‍മ പൂരിപ്പിച്ചു ഓഫീസില്‍ എത്തിക്കേണ്ടതാണ്.
Proforma
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്‌ //
ചുവടെ കൊടുത്തിരിക്കുന്ന സ്പോര്‍ട്സ് & ഗെയിംസ് മത്സര ഇനങ്ങളില്‍ ക്രിക്കറ്റ്‌ മത്സരം എന്‍ട്രി അവസാന തീയതി 25/9/2019 4pm,മറ്റ് മത്സരങ്ങളുടെ എന്‍ട്രി ലാസ്റ്റ് ഡേറ്റ് 27/9/2019 4pm ആണ്.അതാത് സ്കൂളിലെ പ്രധാനധ്യാപകരും കായിക അധ്യാപകരും മത്സര എന്‍ട്രി കൃത്യതയോടെ ചെയ്യുക.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
തളിപ്പറമ്പ സൗത്ത് ഉപജില്ല അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഗണിതശാസ്ത്ര മേളയുടെ പുതിയ മാന്വല്‍ /ഇനങ്ങള്‍ എന്നിവ വിശദീകരിക്കുന്നു.3/10/2019 രാവിലെ 10 മുതല്‍ 1 മണി വരെ.LP/UP/HS/HSS വിഭാഗത്തില്‍ നിന്നും ഗണിതശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട അദ്ധ്യാപകന്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.
സ്ഥലം                           : BRC ഹാള്‍ ,മയ്യില്‍ 
ക്ലാസ് നയിക്കുന്നത് :മോഹനന്‍ മാസ്റ്റര്‍ 


// പ്രധാനാധ്യാപകരുടെ  ശ്രെദ്ധ ക്ക് // 

സ്കൂൾ  ജീവനക്കാരുടെയും താഴെ സൂചിപ്പിക്കുന്ന വിവരങ്ങൾ  24.9.2019 5.OO PM  ഉള്ളിൽ അറിയിക്കേണ്ടതാണ്.പഞ്ചിങ് സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള വിവരശേഖരണമാണിത്  .വിവരങ്ങൾ   പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക്  സമർപ്പിക്കേണ്ടതിനാൽ   കാലവിളംബം ഒഴിവാക്കേണ്ടതാണ്.

DATA COLLECTION
1) TOTAL NUMBER OF  Employees  Drawn  through  SPARK 
2) NUMBER OF ENTRY AND EXIT POINTS 
3)INTERNET AVAILABILITY AT EACH OFFICE(KSWAN/2 Mbps broadband of aNY AGENCY) 
4)AVAILABILITY OF SEPARABLE UPS SUPPLY AT EACH OFFICE 

Monday 23 September 2019

// അറിയിപ്പ് // 

 തളിപ്പറമ്പ സൗത്ത്  സബ്  ജില്ല  പ്രവൃത്തി  പരിചയ  ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ    ഒരു  ശിൽപശാല  ഐ  എം എൻ  എസ് ജി എ ച്ച്  എസ്   എസ്  മയ്യിൽ  വെച്ച്  30 -09 -2019  തിങ്കൾ   രാവിലെ  10  മണി മുതൽ  4  മണി  വരെ   നടത്തുന്നതാണ്. ഓരോ   സ്കൂളിൽ  നിന്ന്   ഒരു  ടീച്ചർ  നിർബന്ധമായും  പങ്കെടുക്കണം.

സ്കെയിൽ (1/ 2  മീറ്റർ ) പേപ്പർ  കട്ടർ , പെൻസിൽ , കത്രിക , ന്യൂസ്‌  പേപ്പർ , വെസ്റ്റ്  തുണി(ചെറുത് )എന്നിവ  കൊണ്ടുവരേണ്ടതാണ് 

// അറിയിപ്പ് // 

L  S  S  Coaching യുമായി   ബന്ധപ്പെട്ട്   ഒരു   one  day  training  Diet  ന്റെ   നേതൃത്വത്തിൽ  27 - 9 -19  വെള്ളിയാഴ്ച      ബി  ആർ  സി മയ്യിൽ വെച്ച്  നടത്തുന്നു.  ഈ  Sub ജില്ലയിലെ  സ്കൂളുകളിൽ  നാലാംക്ലാസ്സ്  ൽ  പഠിപ്പിക്കുന്ന    `  ഒരു അധ്യാപകൻ  നിർബന്ധമായും   പങ്കെടുക്കേണ്ടതാണ് 

ഗെയിംസ് മത്സരം _ തീയതി മാറ്റം

T
  സെപ്റ്റംബർ 24, 25 തീയതികളിൽ നടത്താൻ തീരുമാനിച്ച  തായ്കോണ്ടോ റവന്യൂജില്ലാ മത്സരങ്ങൾ ചില സാങ്കേതിക കാരണങ്ങളാൽ 2019 സെപ്റ്റംബർ 26  ആം തീയതി ലേക്ക് മാറ്റിയിരിക്കുന്നു മുഴുവൻ വിഭാഗങ്ങളിലും മത്സരങ്ങൾ അന്നേദിവസം രാവിലെ 8 30 മുതൽ മാങ്ങാട്ടുപറമ്പ്   ഇൻഡോർ   സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നതാണ്.സെപക് താക്രോ ,ടെന്നിക്കൊയ്റ്റ് ,ത്രോബോൾ  എന്നീ മത്സരങ്ങൾ 2019 സെപ്റ്റംബർ 27 ആം തീയതി ലേക്ക് മാറ്റിയിട്ടുണ്ട് വേദികളിൽ മാറ്റമില്ല




// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

2019  -20   വർഷത്തെ  ടെക്സ്റ്റ് ബുക്ക് volume -2 ഇനിയും  ആവശ്യമായ  പുസ്തകങ്ങളുടെ  എണ്ണവും  വിദ്യാലയത്തിൽ   അധികം  ലഭിച്ച  പുസ്തകങ്ങൾ  ഉണ്ടെങ്കിൽ   ആയതിന്റെ  വിവരവും  നാളെ  രാവിലെ  10  മണിക്ക്  മുൻപായി  ഓഫീസിൽ  രേഖാമൂലം  സമർപ്പിക്കേണ്ടതാണ് ; (ക്ലാസ് /subject /മീഡിയം / ടോട്ടൽ )
// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

ഈ  ഉപജില്ലയിലെ  L P /UP / HSS പ്രധാനാധ്യാപകരുടെ   ഒരു  അടിയന്തിര  യോഗം  നാളെ  24 / 9 / 2019  ചൊവ്വാഴ്ച   10 .15  ന്  ബി  ആർ  സി  ഹാൾ,  മയ്യിൽ  വെച്ച്  നടക്കുന്നു . എല്ലാ  പ്രധാനാധ്യാപകരും  കൃത്യ  സമയത്ത്  എത്തിച്ചേരണം  എന്ന്  അറിയിക്കുന്നു;

അജൻഡ  :സബ്ജില്ലാ മേളകൾ 
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

തളിപ്പറമ്പ സൗത്ത് സബ്ജില്ല സയന്‍സ് അസ്സോസിയേഷന്‍റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 24 നു ചൊവ്വാഴ്ച 2 മണിക്ക് BRC ഹാളില്‍ വെച്ച് ശാസ്ത്രമേളയുമായി ബന്ധപ്പെട്ടു ക്ലാസ്സ്‌ നല്‍കുന്നതാണ്.എല്ലാ വിദ്യാലയങ്ങളില്‍ നിന്നും ശാസ്ത്ര അധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.പുതുക്കിയ മാന്വല്‍ വിശദമാക്കുന്ന ക്ലാസ് ആണ്.
സാമൂഹ്യ ശാസ്ത്ര മേളയുമായി ബന്ധപ്പെട്ട മാന്വലും  വിശദീകരിക്കുന്നതാണ്. UPS/HS/HSS  വിഭാഗത്തിലെ  സാമൂഹിക  ശാസ്ത്ര  കൺവീനർമാർ  നിർബന്ധമായും  പങ്കെടുക്കേണ്ടതാണ് .

Thursday 19 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

2019-20വര്‍ഷത്തെ സ്പോര്‍ട്സ് ആന്‍ഡ്‌ ഗെയിംസ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനു ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന് വൈകുന്നേരം 4  മണിയാണ്.പിന്നീട് സൈറ്റ് ബ്ലോക്ക് ആകുന്നതാണ്.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //
ചുവടെ കൊടുത്തിരിക്കുന്ന circular ശ്രദ്ധിക്കുക
Circular

Wednesday 18 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്//
2018-19 വര്‍ഷത്തെ IEDC സ്കൊളര്‍ഷിപ് തുക മാറി കിട്ടാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടന്ന് ഓഫീസില്‍ വിവരം അറിയിക്കേണ്ടതാണ്.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //
2019 സെപ്റ്റംബര്‍ 20നു നടത്താന്‍ നിശ്ചയിച്ചിരുന്ന സയന്‍സ് സെമിനാര്‍ സെപ്റ്റംബര്‍ 24 ലേക്ക് മാറ്റിയിരിക്കുന്നു.
സ്ഥലം  -IMNSGHSS
സമയം -10 AM
//പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക്‌ //

ജവഹര്‍ നവോദയ വിദ്യാലയം കണ്ണുരിന്‍റെ 6 )o ക്ലാസിലെക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ ചെയ്യുന്നതിനുള്ള അവസാന ദിവസം സെപ്റ്റംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്.

Tuesday 17 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //
ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക.നിര്‍ദേശപ്രകാരം പഠനോപകരണങ്ങള്‍ ഉണ്ടെങ്കില്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //
ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക 
Circular

Friday 6 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
 വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് കുടിക്കുവാനുള്ള ശുദ്ധ ജലം ,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ടോയ്ലെറ്റ്‌ സംവിധാനം ,മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലത്തവരുണ്ടെങ്കില്‍ വിവരം ഓഫീസില്‍ അറിയിക്കേണ്ടതാണ്.
//പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക് //
ശാസ്ത്ര -ഗണിത ശാസ്ത്ര -സാമൂഹിക ശാസ്ത്ര മത്സരം സംബന്ധിച്ച സര്‍കുലര്‍ ചുവടെ കൊടുക്കുന്നു.
Circular

സ്‌കൂൾ ഗെയിംസ്   // അറിയിപ്പ് // 

ചുവടെ നൽകിയിരിക്കുന്ന 4 ഇനങ്ങളുടെ റവന്യൂ ജില്ലാ തല  മത്സരങ്ങൾ സെപ്തംബർ 19 ആം തീയതി ആരംഭിക്കുന്നതാണ്.ആയതിനാൽ ടി മത്സരങ്ങളുടെ ഉപജില്ലാ തലത്തിലുള്ള CSV സമർപ്പിക്കേണ്ട അവസാന തീയതി സെപ്തംബർ 18 വൈകുന്നേരം 05 മണി ആയിരിക്കും.
1.    SEPAKTAKRAW   - U/19    B&G
2.    TAEKWONDO       - U/14,17,19,  B&G
3.    TENNIKOIT           - U/19 B&G
4.    THROWBALL         - U/19 B&G
           മത്സരങ്ങളുടെ സ്കൂൾ തല ഓൺലൈൻ എൻട്രി ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്തംബർ 16 ആണ് . ഓൺലൈൻ എൻട്രി ചെയ്യാത്ത വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുകയില്ല

Thursday 5 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //

ജവഹര്‍ നവോദയ പരീക്ഷയുടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 സെപ്റ്റംബര്‍ 15 ആണ്.എല്ലാ യു.പി. HM ,യു പി അറ്റാച്ച്ട് എച്ച് എസ് HM ശ്രദ്ധിക്കുക.സംശയ നിവാരണത്തിന് പ്രിസിപല്‍ -9416973628,ഓഫീസ്-04902311380 നമ്പറില്‍ ബന്ധപ്പെടുക.

// അറിയിപ്പ് // 

സ്പെഷ്യല്‍ അരി വിതരണം ചെയ്താലുടന്‍ തന്നെ  Software   ല്‍ ആവശ്യമായ രേഖപ്പെടുത്തലുകള്‍ (Stock entry, distribution) വരുത്തേണ്ടതാണ്. സംസ്ഥാനത്തെ സ്പെഷ്യല്‍ അരി വിതരണം സംബന്ധിച്ച റിപ്പോർട്ട് ഓരോ ദിവസവും ക്രോഡീകരിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു സമർപ്പിക്കേണ്ടതിനാല്‍   കൃത്യമായി  രേഖപ്പെടുത്തൽ  നടത്തേണ്ടതാണ് .

'
 // പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

ഉച്ചഭക്ഷണ   സ്പെഷ്യൽ rice  വിതരണ   നിർദ്ദേശങ്ങൾ  താഴെ  കൊടുക്കുന്നു 
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //

നിര്‍ദ്ദേശങ്ങള്‍
  • ഓരോ വിഭാഗം സ്ക്കൂളും( പ്രൈമറി,അപ്പര്‍പ്രൈമറി/ഹൈസ്ക്കൂള്‍ അറ്റാച്ച്ഡ് പ്രൈമറി സ്ക്കൂള്‍) 200 രൂപയുടെ മുദ്രപത്രത്തില്‍ തയ്യാറാക്കിയ ധാരണാപത്രം (ഒന്ന് മുദ്രപത്രത്തിലും രണ്ടാമത്തേത് അതിന്റെ ശരിപകര്‍പ്പും ) തയ്യാറാക്കി രണ്ടിന്റേയും എല്ലാ പേജിലും പേര്,ഒപ്പ്,ഓഫീസ് വിലാസം,സീല്‍ വച്ച് കൊണ്ടുവരേണ്ടതാണ്.
  • ഹെഡ്മാസ്റ്റര്‍മാര്‍ സ്കൂള്‍ ഐ.ടി കോര്‍ഡിനേറ്ററോടൊപ്പം Office seal, Designation seal സഹിതം ഹാജരായി ഉപകരണങ്ങള്‍ കൈപ്പറ്റേണ്ടതാണ്.
  • പ്രഥമാധ്യാപകര്‍ക്കു പകരം സാധനങ്ങള്‍ ഏറ്റുവാങ്ങുന്നവര്‍ authorization letter ഹാജരാക്കണം.
  • ഉപകരണങ്ങളുടെ സൗകര്യപ്രദമായ വിതരണത്തിന് അവരവര്‍ക്കായി നിശ്ചയിക്കപ്പെട്ട സമയത്തു തന്നെ സ്കൂള്‍ അധികൃതര്‍ എത്തിച്ചേരേണ്ടതാണ്.
  • ധാരണാപത്രത്തിലെ സാക്ഷികളില്‍ ഒന്നാം സാക്ഷി കൈറ്റിനേയും രണ്ടാം സാക്ഷി സ്ക്കൂളിനേയും പ്രതിനിധീകരിക്കുന്നവരായിരിക്കണം. സാക്ഷികളുടെ പേര്, ഒപ്പ്,വിലാസം തുടങ്ങിയവ ധാരണാപത്രത്തില്‍ കൃത്യമായി ഉള്‍പ്പെടുത്തേണ്ടതാണ്.
  • ഉപകരണ വിതരണത്തിന്റെ ക്രമീകരണങ്ങളില്‍ ആവശ്യമായ മാറ്റം വരുത്താന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
(പ്രത്യക ശ്രദ്ധക്ക് : ധാരണാപത്രം, ഹെഡ്മാസ്റ്റര്‍മാര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തിച്ചേരേണ്ട സമയക്രമം എന്നിവ അറ്റാച്ച് ചെയ്യുന്നു. അറ്റാച്ച് മെന്റ് കാണുക).


Wednesday 4 September 2019



// പ്രധാനാധ്യപരുടെ  അടിയന്തിര  ശ്രെദ്ധക്ക് //



STATUS OF SETTING ETSB STANDING INSTRUCTION
NAME OF SCHOOL

STANDING INSTRUCTION BIMS
No of Employees(All offices under the Jurisdiction  of AEO)
100% to desired  Bank Account
100% to ETSB Account

Partially to ETS
B

മേൽ   വിവരങൾ  ഇന്ന്  വൈകുന്നേരം  5  മണിക്ക്  മുൻപ്  ഓഫീസിൽ  അറിയിക്കേണ്ടതാണ് 
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //
5-9-19 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ നടക്കുന്ന ശാസ്ത്രരംഗം ക്ലബ്ബിന്‍റെ യോഗത്തില്‍ LP വിഭാഗത്തില്‍ നിന്നുള്ള കണ്‍വീനര്‍മാര്‍ പങ്കെടുക്കേണ്ടതില്ല 

AEO

Tuesday 3 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്‌ //

താഴെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക
Circular

Monday 2 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
തളിപ്പറമ്പ സൗത്ത് സബ്ജില്ല സയന്‍സ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ശാസ്ത്ര നാടക  മത്സരം ,സയന്‍സ് സെമിനാര്‍ എന്നിവ 2019 സെപ്റ്റംബര്‍ 20നു വെള്ളിയാഴ്ച മയ്യില്‍ IMNSGHSSല്‍ വെച്ച് നടക്കും .പങ്കെടുക്കുന്നവര്‍ സെപ്റ്റംബര്‍ 17 നു മുന്‍പായി സബ്ജില്ല സെക്രട്ടറിയെ അറിയിക്കണം.(9446681344)
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

തളിപ്പറമ്പ സൗത്ത്ഉപജില്ലയിലെ  ശാസ്ത്രരംഗ ക്ലബ്ബിന്‍റെ ഒരു അടിയന്തിര യോഗം 5-9-19 വ്യാഴാഴ്ച രാവിലെ കൃത്യം 10 മണിക്ക് മയ്യില്‍ BRC വെച്ച് നടത്തപ്പെടും.എല്ലാ സ്കൂള്‍ തല ശാസ്ത്രരംഗ കണ്‍വീനര്‍മാരും സയന്‍സ് ,ഗണിതം,സോഷ്യല്‍ സയന്‍സ്,വര്‍ക്ക്‌ എക്സ്പീരിയന്‍സ് ഉപജില്ലാതല കണ്‍വീനര്‍മാരും കൃത്യ സമയത്ത് തന്നെ എത്തി ചേരണമെന്ന് അറിയിക്കുന്നു.പ്രധാനധ്യാപകര്‍ ബന്ധപ്പെട്ട അധ്യാപകരെ ഈ യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്.

AEO