Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Thursday 28 November 2019

// അറിയിപ്പ് // 

കേരള സംസ്ഥാന ജൈവവൈവിധ്യബോർഡ് 12-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സിന്റെ ഭാഗമായി സംസ്ഥാന, ജില്ലാതലത്തിൽ സ്‌കൂൾ കുട്ടികൾക്കായി മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും കാർഷിക ജൈവവൈവിധ്യവും എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി, ഉപന്യാസം, പെയിന്റിംഗ് മത്സരങ്ങൾ സംസ്ഥാനതലത്തിൽ നടക്കും. ജില്ലാതലത്തിൽ പ്രോജക്ട് അവതരണ മത്സരവും ഇതിനു മുന്നോടിയായി സംഘടിപ്പിക്കും. ജില്ലയിൽ ജൂനിയർ, സീനിയർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാം. ഫോട്ടോയും പൂരിപ്പിച്ച അപേക്ഷയും  cbcphotoksbb@gmail.com  ലും, ഉപന്യാസം  cbcessayksbb@gmail.com ലും, പെയിന്റിംഗ്   cbcpaintksbb@gmail.com ലും ഡിസംബർ 20നു മുമ്പ് അയക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും www.keralabiodiversity.org  യിൽ ലഭിക്കും



അറിയിപ്പ് 

കേരള സർക്കാരും തദ്ദേശ സ്വയം ഭരണ വകുപ്പും ചേർന്ന് കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ ചെറുകിട സംരംഭകരേയും സ്വയം സഹായ സംഘങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ സരസ മേള - 2019 ഡിസംബർ 20  മുതൽ 31 വരെ കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് ഗ്രൗണ്ടിൽ (മാങ്ങാട്ടുപറമ്പ്) വെച്ച് നടത്തുന്നു. ഇതോടനുബന്ധമായി ജില്ലയിലെ LP, UP, HS വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം 21 .12 .2019 ന് ഉച്ചക്ക് 2 മണിക്ക് സരസ് വേദിയിൽ വെച്ച് നടത്തുന്നു. സ്‌കൂൾ തലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക്‌ ആയിരിക്കും ഈ മത്സരത്തിൽ പങ്കെടുക്കാൻ അർഹത. ആയതിനാൽ സ്‌കൂൾ തല മത്സരങ്ങൾ ഡിസംബർ പത്താം തീയ്യതിക്കകം നടത്താനും വിജയികളെ ജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിക്കാനും   ശ്രെദ്ധിക്കേണ്ടതാണ്