Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Thursday 20 February 2020

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
പ്രത്യേക അറിയിപ്പോ കാരണങ്ങളോ ഇല്ലാതെ ഏതെങ്കിലും കുട്ടികള്‍ 30 ദിവസത്തിലധികം സ്കൂളില്‍ ഹാജരാകാതിരികുന്ന പക്ഷം ടി വിവരം ജില്ലാ നോഡല്‍ ഓഫീസറെയോ സമഗ്ര ശിക്ഷ പ്രൊജക്റ്റ്‌ ഓഫീസറെയോ ,ജില്ലാ ശിശു സംരക്ഷണ ഓഫീസറെയോ ,childline നെയോ അറിയിച്ച ടി കുട്ടികളുടെ തുടര്‍ പഠനം ഉറപ്പു വരുത്തേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
/പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
2019-20 അധ്യായന വര്‍ഷത്തിലെ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 22 സ്കൂളുകള്‍ക്ക് പ്രവൃത്തി ദിനമായിരുന്നു.ആ ദിവസം KAS പരീക്ഷ നടക്കുന്നതിനാല്‍ അന്നേ ദിവസം വിധ്യാലയങ്ങള്‍ക്ക്  അവധി നല്‍കിയിട്ടുണ്ട്. പകരം പ്രവൃത്തി ദിനത്തെക്കുറിച്ചുള്ള അറിയിപ്പ് പിന്നീട് നല്‍കുന്നതാണ്.