Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Monday 23 September 2019

// അറിയിപ്പ് // 

 തളിപ്പറമ്പ സൗത്ത്  സബ്  ജില്ല  പ്രവൃത്തി  പരിചയ  ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ    ഒരു  ശിൽപശാല  ഐ  എം എൻ  എസ് ജി എ ച്ച്  എസ്   എസ്  മയ്യിൽ  വെച്ച്  30 -09 -2019  തിങ്കൾ   രാവിലെ  10  മണി മുതൽ  4  മണി  വരെ   നടത്തുന്നതാണ്. ഓരോ   സ്കൂളിൽ  നിന്ന്   ഒരു  ടീച്ചർ  നിർബന്ധമായും  പങ്കെടുക്കണം.

സ്കെയിൽ (1/ 2  മീറ്റർ ) പേപ്പർ  കട്ടർ , പെൻസിൽ , കത്രിക , ന്യൂസ്‌  പേപ്പർ , വെസ്റ്റ്  തുണി(ചെറുത് )എന്നിവ  കൊണ്ടുവരേണ്ടതാണ് 

// അറിയിപ്പ് // 

L  S  S  Coaching യുമായി   ബന്ധപ്പെട്ട്   ഒരു   one  day  training  Diet  ന്റെ   നേതൃത്വത്തിൽ  27 - 9 -19  വെള്ളിയാഴ്ച      ബി  ആർ  സി മയ്യിൽ വെച്ച്  നടത്തുന്നു.  ഈ  Sub ജില്ലയിലെ  സ്കൂളുകളിൽ  നാലാംക്ലാസ്സ്  ൽ  പഠിപ്പിക്കുന്ന    `  ഒരു അധ്യാപകൻ  നിർബന്ധമായും   പങ്കെടുക്കേണ്ടതാണ് 

ഗെയിംസ് മത്സരം _ തീയതി മാറ്റം

T
  സെപ്റ്റംബർ 24, 25 തീയതികളിൽ നടത്താൻ തീരുമാനിച്ച  തായ്കോണ്ടോ റവന്യൂജില്ലാ മത്സരങ്ങൾ ചില സാങ്കേതിക കാരണങ്ങളാൽ 2019 സെപ്റ്റംബർ 26  ആം തീയതി ലേക്ക് മാറ്റിയിരിക്കുന്നു മുഴുവൻ വിഭാഗങ്ങളിലും മത്സരങ്ങൾ അന്നേദിവസം രാവിലെ 8 30 മുതൽ മാങ്ങാട്ടുപറമ്പ്   ഇൻഡോർ   സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നതാണ്.സെപക് താക്രോ ,ടെന്നിക്കൊയ്റ്റ് ,ത്രോബോൾ  എന്നീ മത്സരങ്ങൾ 2019 സെപ്റ്റംബർ 27 ആം തീയതി ലേക്ക് മാറ്റിയിട്ടുണ്ട് വേദികളിൽ മാറ്റമില്ല




// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

2019  -20   വർഷത്തെ  ടെക്സ്റ്റ് ബുക്ക് volume -2 ഇനിയും  ആവശ്യമായ  പുസ്തകങ്ങളുടെ  എണ്ണവും  വിദ്യാലയത്തിൽ   അധികം  ലഭിച്ച  പുസ്തകങ്ങൾ  ഉണ്ടെങ്കിൽ   ആയതിന്റെ  വിവരവും  നാളെ  രാവിലെ  10  മണിക്ക്  മുൻപായി  ഓഫീസിൽ  രേഖാമൂലം  സമർപ്പിക്കേണ്ടതാണ് ; (ക്ലാസ് /subject /മീഡിയം / ടോട്ടൽ )
// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

ഈ  ഉപജില്ലയിലെ  L P /UP / HSS പ്രധാനാധ്യാപകരുടെ   ഒരു  അടിയന്തിര  യോഗം  നാളെ  24 / 9 / 2019  ചൊവ്വാഴ്ച   10 .15  ന്  ബി  ആർ  സി  ഹാൾ,  മയ്യിൽ  വെച്ച്  നടക്കുന്നു . എല്ലാ  പ്രധാനാധ്യാപകരും  കൃത്യ  സമയത്ത്  എത്തിച്ചേരണം  എന്ന്  അറിയിക്കുന്നു;

അജൻഡ  :സബ്ജില്ലാ മേളകൾ 
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

തളിപ്പറമ്പ സൗത്ത് സബ്ജില്ല സയന്‍സ് അസ്സോസിയേഷന്‍റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 24 നു ചൊവ്വാഴ്ച 2 മണിക്ക് BRC ഹാളില്‍ വെച്ച് ശാസ്ത്രമേളയുമായി ബന്ധപ്പെട്ടു ക്ലാസ്സ്‌ നല്‍കുന്നതാണ്.എല്ലാ വിദ്യാലയങ്ങളില്‍ നിന്നും ശാസ്ത്ര അധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.പുതുക്കിയ മാന്വല്‍ വിശദമാക്കുന്ന ക്ലാസ് ആണ്.
സാമൂഹ്യ ശാസ്ത്ര മേളയുമായി ബന്ധപ്പെട്ട മാന്വലും  വിശദീകരിക്കുന്നതാണ്. UPS/HS/HSS  വിഭാഗത്തിലെ  സാമൂഹിക  ശാസ്ത്ര  കൺവീനർമാർ  നിർബന്ധമായും  പങ്കെടുക്കേണ്ടതാണ് .