Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Friday 31 January 2020

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
3-2-2020 നു ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് കണ്‍വെര്‍ജെന്‍സ് മീറ്റിംഗില്‍ പങ്കെടുക്കേണ്ടതിനാല്‍ HM കോണ്‍ഫരന്‍സ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുന്നു.ദിവസവും സമയവും പിന്നീട് അറിയിക്കുന്നതാണ്.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
GPAIS പദ്ധതി 2020 വര്‍ഷത്തേക്കുള്ള പ്രീമിയം തുക കുറവ് ചെയ്യുന്നതിനും ഒടുക്കുന്നതിനുമുള്ള സമയ പരിധി നീട്ടിയതിന്‍റെ ഉത്തരവ് ചുവടെ കൊടുക്കുന്നു.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
പിന്നോക്ക വിഭാഗ വികസനം -OBC പ്രി മെട്രിക് സ്കോളര്‍ഷിപ്പ്‌ (2015 -16 മുതല്‍ 2018 -19 വരെ )തുക ലഭിച്ചിട്ടില്ലാത്ത വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ട്‌ സഹിതമുള്ള വിവരങ്ങള്‍ നിശ്ചിത പ്രഫോര്‍മയില്‍ എത്തിക്കാന്‍ ഡി ഡി ഇ ഇല്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ആയതിനാല്‍ സ്കോളര്‍ഷിപ്പ്‌ ലഭിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ പ്രസ്തുത വിവരം നിശ്ചിത പ്രഫോര്‍മയില്‍ ഫെബ്രുവരി 10 നകം ഈ ഓഫീസില്‍ എത്തിക്കേണ്ടതാണ്.ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ള സ്കൂള്‍ അധികൃതര്‍ bcddkkd@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ 0495-2377786 എന്ന ഫോണ്‍ നമ്പറിലോ ബന്ധപെടണo
പ്രഫോര്‍മ

Thursday 30 January 2020

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
7,8 ക്ലാസുകളിലെ വിദ്യാര്‍ത്തി കള്‍ക്കുള്ള ഏകദിന സംസ്കൃത ശില്പശാലയും അധ്യാപകര്‍ക്കുള്ള പരിശീലനവും 3-2-2020 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുയ്യം എ യു പി സ്കൂളില്‍ നടക്കുന്നതാണ്.അന്നേ ദിവസം 2 സംസ്കൃത വിദ്യാര്‍ഥികളും അധ്യാപകനും ശില്‍പശാലയില്‍ പങ്കെടുക്കുമെന്ന് പ്രധാനധ്യാപകര്‍ ഉറപ്പ് വരുതെണ്ടതാണ് . 

Wednesday 29 January 2020

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ഫെബ്രുവരി 3 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് HM കോണ്‍ഫരന്‍സ് ഉണ്ടായിരിക്കുന്നതാണ്.

Monday 27 January 2020

അറിയിപ്പ് -urgent

ഇ ടി ക്ലബിന്‍റെ സബ് ജില്ലാ തല ശില്‍പശാല 31-1-2020 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ മയ്യില്‍ BRC ഹാളില്‍ വെച്ച് നടക്കും.എല്ലാ പ്രധാനധ്യാപകരും ഇ ടി ക്ലബ്‌ കണ്‍വീനര്‍മാരെ പങ്കെടുപ്പിക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്.

Sunday 26 January 2020



// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

സെൻസസ് 2021  മായി  ബന്ധപ്പെട്ട്  സൂപ്പർവൈസർമാരായി  തെരഞ്ഞെടുക്കുന്നതിന്  ഹൈസ്‌കൂൾ   ടീച്ചർമാരെയും  എനുമേറ്റർമാരായി  യു .പി , എൽ  പി  സ്കൂൾ   ടീച്ചർമാരെയും  തിരഞ്ഞെടുക്കുന്നതായി  ടീച്ചർമാരുടെ  വിവരങ്ങൾ  താലൂക്കിൽ  നിന്നും  കോർപറേഷൻ,  മുൻസിപ്പാലിറ്റികളിൽ  നിന്നും   ആവശ്യപ്പെടുന്ന  മുറക്ക്  നൽകേണ്ടതാണ്;

Friday 24 January 2020





// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

circular  താഴെക്കൊടുക്കുന്നു 

//പ്രധാനധ്യപകരുടെ ശ്രദ്ധക്ക്//
ഉപജില്ലയിലെ ചില വിദ്യാലയങ്ങള്‍ അനുമതി പത്രം വാങ്ങാതെ പഠന യാത്രക്ക് പോകുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.കുട്ടികളെ പങ്കെടുപ്പിച് കൊണ്ട് നടത്തുന്ന പഠന യാത്രക്കും ക്യാമ്പുകള്‍ക്കും നിര്‍ബന്ധമായും അധികാരികളില്‍ നിന്നും സമ്മതപത്രം വാങ്ങേണ്ടതാണ്.പഠനയാത്രക്ക് പോകുന്ന വിദ്യാലയങ്ങള്‍ പഠന യാത്രയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേര്,ക്ലാസ്സ്‌,അനുഗമിക്കുന്ന അധ്യാപകരുടെ പേര്-ഫോണ്‍ നമ്പര്‍ ,PTA പ്രതിനിധികളുടെ പേര്-ഫോണ്‍ നമ്പര്‍ ,ഡ്രൈവറുടെ പേര്,ലൈസെന്‍സ് പകര്‍പ്പ്,ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഒരാഴ്ച മുന്‍പ് ഓഫീസില്‍ അപേക്ഷ സമര്‍പ്പികേണ്ടതാണ് 

Thursday 23 January 2020

//അറിയിപ്പ് //
കണ്ണൂര്‍ ഏരിയ ഉറുദു ടീചെര്‍സ് അകാദമിക്‌ കോംപ്ലെക്സ് മീറ്റിംഗ് 28-1-2020നു രാവിലെ 10 മണി മുതല്‍ 4 മണി വരെ കണ്ണൂര്‍ ശിക്ഷക് സദനില്‍ നടക്കും.എല്ലാ ഉറുദു അധ്യാപകരെയും പങ്കെടുപ്പിക്കെണ്ടതാണ് 


// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

ഉച്ചഭക്ഷണ  പദ്ധതി  -circular - താഴെ  കൊടുക്കുന്നു ; നിർദ്ദേശങ്ങൾ  കർശനമായി  പാലിക്കേണ്ടതാണ് 

Wednesday 22 January 2020

 // അറിയിപ്പ് // 

സംസ്‌കൃതം  സ്കോളർഷിപ്പ്  പരീക്ഷ  യു.പി / L .P   വിഭാഗം    28 / 1 /20  ന്  നടക്കുന്നതാണ് . സംസ്‌കൃതം  പരീക്ഷ  യു .പി  വിഭാഗം  രാവിലെ  10 .30  മുതൽ  11 .30  വരെയും   L .P   വിഭാഗം  12  മുതൽ  1  വരെയും   നടത്തേണ്ടതാണു .

Tuesday 21 January 2020


പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് 

ഭക്ഷ്യ വിഷബാധ -ജാഗ്രതാ  നിർദ്ദേശം  താഴെ കൊടുക്കുന്നു 



Monday 20 January 2020

//അറിയിപ്പ്//
സംസ്കൃതം സ്കോളര്‍ഷിപ്പ്‌ പരീക്ഷയുടെ സമയമാറ്റം സംബന്ധിച്ച സര്‍കുലര്‍ ചുവടെ കൊടുക്കുന്നു.
circular

Friday 17 January 2020

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശനം സംബന്ധിച്ചുള്ള സര്‍കുലര്‍ ചുവടെ കൊടുക്കുന്നു
സര്‍കുലര്‍

//അറിയിപ്പ്-അടിയന്തിരം //


ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിച് നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
Circular

Thursday 16 January 2020

അറിയിപ്പ് 
ചുവടെ കൊടുത്തിരിക്കുന്ന സർക്കുലർ ശ്രദ്ധിച് വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ് 
Circular

//URGENT//

ചുവടെ കൊടുത്തിരിക്കുന്ന പ്രഫോര്‍മ പൂരിപ്പിച് നാളെ തന്നെ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
Praforma

Wednesday 15 January 2020

 

നാളത്തെ കേരളം ലഹരിമുക്ത നവകേരളം തീവ്രയജ്ഞ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി രൂപീകരിച്ച ലഹരി വിരുദ്ധ കമ്മിറ്റികൾ മുഖേന 16ന് രാവിലെ 11ന് സ്കൂളുകളിൽ ചൊല്ലേണ്ടതാണ് 
പ്രതിജ്ഞ ചുവടെ:

മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള നിയമ വിരുദ്ധ ലഹരി പദാർത്ഥങ്ങൾ സമൂഹത്തെ തകർക്കുന്ന മാരക വിപത്താണ് എന്ന് ഞാൻ തിരിച്ചറിയുന്നു. ലഹരിയോടുള്ള ആസക്തി അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും പൂർണ്ണമായും നശിപ്പിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു. നാളത്തെ പൗരൻമാരാവേണ്ട വിദ്യാർത്ഥികളും യുവജനങ്ങളും ലഹരിയുടെ കരാള ഹസ്തങ്ങളിൽ അകപ്പെടാതെ അവരെ സംരക്ഷിക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുക്കുന്നു. നിയമവിരുദ്ധ ലഹരി പദാർത്ഥങ്ങൾ സൂക്ഷിക്കുകയോ, ഉപയോഗിക്കുകയോ, വിൽക്കുകയോ ഉപയോഗിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി നാടിനോടും ജനങ്ങളോടുമുള്ള എന്റെ കടമ നിറവേറ്റുമെന്നും ഞാൻ  പ്രതിജ്ഞ ചെയ്യുന്നു. ജീവിതമാണ് ലഹരി എന്ന ആശയം ജീവിതത്തിൽ പകർത്തി ലഹരി മുക്ത നവകേരളം പടുത്തുയർത്താൻ എന്‍റെ    എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവർത്തിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

Tuesday 14 January 2020

അറിയിപ്പ് 

തളിപ്പറമ്പ വിദ്യാഭ്യാസ ഉപജില്ലയ്ക്ക് കീഴില്‍ വരുന്ന എല്ലാ യു.പി ,ഹൈ സ്കൂള്‍ സംസ്കൃത അധ്യാപകരുടെയും ഒരു അടിയന്തിര യോഗം 18-1-2020 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ടാഗോര്‍ വിദ്യാനികേതന്‍ എച് എസ് എസില്‍ വെച്ച് നടക്കും.എല്ലാ യു.പി ,ഹൈ സ്കൂള്‍ സംസ്കൃത അധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.

Thursday 9 January 2020

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
LSS /USS രജിസ്‌ട്രേഷൻ സ്‌കൂളുകൾക്ക് ജനുവരി 13മുതൽ 21 വരെ ചെയ്യാവുന്നതാണ്.LSS സെന്ററുകളായി 1)മുല്ലക്കൊടി AUPS 2)മൊറാഴ സെൻട്രൽ AUPS 3)കുറ്റ്യാട്ടൂർ AUPS 4)ചേലേരി AUPS ഉം USS സെന്ററായി പറശിനിക്കടവ് AUPS ഉം തെരഞ്ഞെടുത്തിട്ടുള്ളത് .സ്‌കൂൾ ലോഗിൻ ചെയ്യുന്നതിന് username ,password സ്‌കൂൾ കോഡിന് മുൻപായി "S " എന്ന് ചേർത്താൽ മതി 
URL-http :// bpekerala .in/ lss_ uss _ 2020 
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
സ്കൂള്‍ സുരക്ഷ-കിണര്‍ ചുറ്റ് മതിലും  കമ്പി വലയും ഇട്ട് സുരക്ഷിതമാകിയിട്ടുണ്ടോ എന്ന റിപ്പോര്‍ട്ടും സ്കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ തിങ്ങി നിറച്ചു കൊണ്ട് പോകുന്നുണ്ടോയെന്ന റിപ്പോര്‍ട്ടും അടിയന്തിരമായി ഇന്ന് തന്നെ ഓഫീസില്‍ എത്തിക്കേണ്ടതാണ്. 
/പ്രധാനധ്യപകരുടെ ശ്രദ്ധക്ക്//
ജനുവരി 13 ഉച്ചക്ക് 2 മണിക്ക് പ്രധാനധ്യാപകരുടെ യോഗം മയ്യില്‍ BRC യില്‍ വെച്ച് നടക്കുന്നതാണ്.ഹൈ സ്കൂളില്‍ നിന്നും UP ക്ലാസിന്‍റെ ചുമതലയുള്ള ഒരു അധ്യാപകനെ പങ്കെടുപ്പികെണ്ടതാണ് 

Wednesday 8 January 2020

//പ്രധാനധ്യാപകരുടെ  ശ്രദ്ധക്ക്// 
ഇ ഗ്രാൻറ്‌സ് പരിശീലനം സർക്കുലർ ചുവടെ കൊടുക്കുന്നു.
Circular

Monday 6 January 2020

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് 

സ്‌റ്റെപ്സ് റിസൾട്ട് 2019-20
Result
// അറിയിപ്പ് // 

കണ്ണുർ   revenue  ജില്ലാ   അറബി   അധ്യാപക സംഗമവും   സാഹിത്യ  മൽസരവും   2020  ജനുവരി  7  ചൊവ്വാഴ്ച  ശിക്ഷക്ക്  സദൻ , കണ്ണൂരിൽ  വെച്ച്  നടക്കുന്നു . ഉപജില്ലയിലെ  മുഴുവൻ  അറബിക്ക്  അദ്ധ്യാപകരും   പങ്കെടുക്കണമെന്ന്  അറിയിക്കുന്നു.
// അറിയിപ്പ് // 

  2019-20 അധ്യയന വർഷം കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുത്ത ജില്ലയിലെ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകുന്നതിനായി  ജനുവരി 10 ആം തീയതി (വെള്ളിയാഴ്ച) ഉച്ചക്ക് 2.30 നു കണ്ണൂർ ശിക്ഷക് സദനിൽ വച്ച് യോഗം ചേരുന്നു.അർഹരായമുഴുവൻ വിദ്യാർത്ഥികളെയും യോഗത്തിൽ പങ്കെടുപ്പിക്കുന്നതിനായി മേലധികാരികൾ  ശ്രെദ്ധിക്കേണ്ടതാണ് .

Friday 3 January 2020

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

                സൂര്യ  ഗ്രഹണം  ക്വിസ് - വിവരങ്ങൾ താഴെ കൊടുക്കുന്നു

sowrolsavam quiz



// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂരില്‍ നടക്കുന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമത്തോടനുബന്ധിച്ച് എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷിക ചിത്രരചന മത്സരം നടത്തുന്നു.  ജനുവരി ഏഴിന് രാവിലെ 9.30 ന് മട്ടന്നൂര്‍ നഗരസഭ സി ഡി എസ് ഹാളിലാണ് പരിപാടി.  താല്‍പര്യമുള്ളവര്‍ രാവിലെ ഒമ്പത് മണിക്ക് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 9567726347, 9605300921, 9744590530.

Wednesday 1 January 2020


 // പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

സ്‌കൂൾ  വിദ്യാർത്ഥികളുടെ  യാത്ര   സുരക്ഷിതത്വം -
കത്ത്  താഴെ  കൊടുക്കുന്നു .
റിപ്പോർട്ട്  3 / 1 / 2020  ന്  5  മണിക്ക്  മുൻപ്  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ്


LETTER
LETTER-2



// അറിയിപ്പ്‌ // 

തളിപ്പറമ്പ  സൗത്ത്  ഉപജില്ലാതല   steps  പരീക്ഷ  ജനുവരി   4  തീയ്യതി  ശനിയാഴ്ച  രാവിലെ  10  മണിക്ക്  മയ്യിൽ  IMNSGHSS ൽ  വെച്ച് നടക്കുന്നു . വിദ്യാലയത്തിൽ  നിന്നും  തെരഞ്ഞെടുക്കപ്പെട്ട   കുട്ടികൾ കൃത്യം  9  മണിക്ക്  സ്കൂളിൽ റിപ്പോർട്ട്  ചെയ്യേണ്ടതാണ്