Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Thursday 23 July 2020

എയ് ഡഡ്  സ്ക്കൂള്‍ പ്രധാനാദ്ധ്യാപകര്‍ക്കുള്ള ഗെയിന്‍ പി.എഫ് നിര്‍ദ്ദേശങ്ങള്‍

                         2019-20 വര്‍ഷത്തെ ഗെയിന്‍ പി.എഫ് വഴിയുള്ള ക്രഡിറ്റ് കാര്‍ഡുകള്‍ സംബന്ധിച്ച ജോലികള്‍ മുഴുവനായും അടിയന്തിരമായി പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
                         ക്രഡിറ്റ് കാര്‍ഡ് പബ്ലിഷ് ചെയ്യുന്ന മുറയ്ക്ക് തന്നെ അതാത് വരിക്കാര്‍ ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ ചെയ്താല്‍ മാത്രമേ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ക്രഡിറ്റ് കാര്‍ഡുകള്‍ എത്രയും വേഗത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ സാധിക്കുകയുള്ളു. ആയതിനാല്‍ അതാത് സ്‌ക്കൂളുകളിലെ മുഴുവന്‍ വരിക്കാരുടേയും   2018-19 വര്‍ഷം വരെയുള്ള മുഴുവന്‍ പി.എഫ് ക്രഡിറ്റ് കാര്‍ഡുകളിലെ വിവരങ്ങള്‍ സ്‌ക്കൂള്‍ രേഖകളുമായി ഒത്തു നോക്കി  ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍  എത്രയും പെട്ടെന്നു തന്നെ പൂര്‍ത്തിയാക്കേണ്ടതാണ്. 


No comments:

Post a Comment