Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Tuesday 22 October 2019


    ഹൈടെക്ക് സ്ക്കൂള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ,എയിഡഡ് പ്രൈമറി,അപ്പര്‍പ്രൈമറി,ഹൈസ്ക്കൂള്‍ അറ്റാച്ച്ഡ് പ്രൈമറി  സ്ക്കൂളുകള്‍ക്കുള്ള ഐ സി ടി ഉപകരണങ്ങള്‍  (ലാപ്‌ടോപ്പ്പ്രൊജക്ടര്‍ , സ്പീക്കര്‍)  ഒക്ടോബര്‍ 25 (വെള്ളി),  ഒക്ടോബര്‍ 28 (തിങ്കള്‍) എന്നീ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നു. വിതരണം കൈറ്റിന്റെ ജില്ലാ കേന്ദ്രത്തില്‍ (ജി.വി.എച്ച്.എസ്സ്.സ്പോര്‍ട്സ്, കണ്ണൂര്‍) വച്ച് നടത്തുന്നു
ഇതുവരെ മുദ്രപത്രം സമര്‍പ്പിക്കാത്ത സ്ക്കൂളുകള്‍ക്ക് ഉള്ള നിര്‍ദ്ദേശങ്ങള്‍
  • ഓരോ വിഭാഗം സ്ക്കൂളും( പ്രൈമറി,അപ്പര്‍പ്രൈമറി/ഹൈസ്ക്കൂള്‍ അറ്റാച്ച്ഡ് പ്രൈമറി സ്ക്കൂള്‍) 200 രൂപയുടെ മുദ്രപത്രത്തില്‍ തയ്യാറാക്കിയ ധാരണാപത്രം (ഒന്ന് മുദ്രപത്രത്തിലും രണ്ടാമത്തേത് അതിന്റെ ശരിപകര്‍പ്പും ) തയ്യാറാക്കി രണ്ടിന്റേയും എല്ലാ പേജിലും പേര്,ഒപ്പ്,ഓഫീസ് വിലാസം,സീല്‍ വച്ച് കൊണ്ടുവരേണ്ടതാണ്.
  • ഹെഡ്മാസ്റ്റര്‍മാര്‍ സ്കൂള്‍ ഐ.ടി കോര്‍ഡിനേറ്ററോടൊപ്പം Office seal, Designation seal സഹിതം ഹാജരായി ഉപകരണങ്ങള്‍ കൈപ്പറ്റേണ്ടതാണ്.
  • പ്രഥമാധ്യാപകര്‍ക്കു പകരം സാധനങ്ങള്‍ ഏറ്റുവാങ്ങുന്നവര്‍ authorization letter ഹാജരാക്കണം.
  • ഉപകരണങ്ങളുടെ സൗകര്യപ്രദമായ വിതരണത്തിന് അവരവര്‍ക്കായി നിശ്ചയിക്കപ്പെട്ട സമയത്തു തന്നെ സ്കൂള്‍ അധികൃതര്‍ എത്തിച്ചേരേണ്ടതാണ്.
  • ധാരണാപത്രത്തിലെ സാക്ഷികളില്‍ ഒന്നാം സാക്ഷി കൈറ്റിനേയും രണ്ടാം സാക്ഷി സ്ക്കൂളിനേയും പ്രതിനിധീകരിക്കുന്നവരായിരിക്കണം. സാക്ഷികളുടെ പേര്, ഒപ്പ്,വിലാസം തുടങ്ങിയവ ധാരണാപത്രത്തില്‍ കൃത്യമായി ഉള്‍പ്പെടുത്തേണ്ടതാണ്.
  • ഉപകരണ വിതരണത്തിന്റെ ക്രമീകരണങ്ങളില്‍ ആവശ്യമായ മാറ്റം വരുത്താന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്


No comments:

Post a Comment