Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Monday, 23 September 2019

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

ഈ  ഉപജില്ലയിലെ  L P /UP / HSS പ്രധാനാധ്യാപകരുടെ   ഒരു  അടിയന്തിര  യോഗം  നാളെ  24 / 9 / 2019  ചൊവ്വാഴ്ച   10 .15  ന്  ബി  ആർ  സി  ഹാൾ,  മയ്യിൽ  വെച്ച്  നടക്കുന്നു . എല്ലാ  പ്രധാനാധ്യാപകരും  കൃത്യ  സമയത്ത്  എത്തിച്ചേരണം  എന്ന്  അറിയിക്കുന്നു;

അജൻഡ  :സബ്ജില്ലാ മേളകൾ 
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

തളിപ്പറമ്പ സൗത്ത് സബ്ജില്ല സയന്‍സ് അസ്സോസിയേഷന്‍റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 24 നു ചൊവ്വാഴ്ച 2 മണിക്ക് BRC ഹാളില്‍ വെച്ച് ശാസ്ത്രമേളയുമായി ബന്ധപ്പെട്ടു ക്ലാസ്സ്‌ നല്‍കുന്നതാണ്.എല്ലാ വിദ്യാലയങ്ങളില്‍ നിന്നും ശാസ്ത്ര അധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.പുതുക്കിയ മാന്വല്‍ വിശദമാക്കുന്ന ക്ലാസ് ആണ്.
സാമൂഹ്യ ശാസ്ത്ര മേളയുമായി ബന്ധപ്പെട്ട മാന്വലും  വിശദീകരിക്കുന്നതാണ്. UPS/HS/HSS  വിഭാഗത്തിലെ  സാമൂഹിക  ശാസ്ത്ര  കൺവീനർമാർ  നിർബന്ധമായും  പങ്കെടുക്കേണ്ടതാണ് .

Thursday, 19 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

2019-20വര്‍ഷത്തെ സ്പോര്‍ട്സ് ആന്‍ഡ്‌ ഗെയിംസ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനു ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന് വൈകുന്നേരം 4  മണിയാണ്.പിന്നീട് സൈറ്റ് ബ്ലോക്ക് ആകുന്നതാണ്.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //
ചുവടെ കൊടുത്തിരിക്കുന്ന circular ശ്രദ്ധിക്കുക
Circular

Wednesday, 18 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്//
2018-19 വര്‍ഷത്തെ IEDC സ്കൊളര്‍ഷിപ് തുക മാറി കിട്ടാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടന്ന് ഓഫീസില്‍ വിവരം അറിയിക്കേണ്ടതാണ്.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //
2019 സെപ്റ്റംബര്‍ 20നു നടത്താന്‍ നിശ്ചയിച്ചിരുന്ന സയന്‍സ് സെമിനാര്‍ സെപ്റ്റംബര്‍ 24 ലേക്ക് മാറ്റിയിരിക്കുന്നു.
സ്ഥലം  -IMNSGHSS
സമയം -10 AM
//പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക്‌ //

ജവഹര്‍ നവോദയ വിദ്യാലയം കണ്ണുരിന്‍റെ 6 )o ക്ലാസിലെക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ ചെയ്യുന്നതിനുള്ള അവസാന ദിവസം സെപ്റ്റംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്.

Tuesday, 17 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //
ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക.നിര്‍ദേശപ്രകാരം പഠനോപകരണങ്ങള്‍ ഉണ്ടെങ്കില്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //
ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക 
Circular

Friday, 6 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
 വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് കുടിക്കുവാനുള്ള ശുദ്ധ ജലം ,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ടോയ്ലെറ്റ്‌ സംവിധാനം ,മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലത്തവരുണ്ടെങ്കില്‍ വിവരം ഓഫീസില്‍ അറിയിക്കേണ്ടതാണ്.
//പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക് //
ശാസ്ത്ര -ഗണിത ശാസ്ത്ര -സാമൂഹിക ശാസ്ത്ര മത്സരം സംബന്ധിച്ച സര്‍കുലര്‍ ചുവടെ കൊടുക്കുന്നു.
Circular

സ്‌കൂൾ ഗെയിംസ്   // അറിയിപ്പ് // 

ചുവടെ നൽകിയിരിക്കുന്ന 4 ഇനങ്ങളുടെ റവന്യൂ ജില്ലാ തല  മത്സരങ്ങൾ സെപ്തംബർ 19 ആം തീയതി ആരംഭിക്കുന്നതാണ്.ആയതിനാൽ ടി മത്സരങ്ങളുടെ ഉപജില്ലാ തലത്തിലുള്ള CSV സമർപ്പിക്കേണ്ട അവസാന തീയതി സെപ്തംബർ 18 വൈകുന്നേരം 05 മണി ആയിരിക്കും.
1.    SEPAKTAKRAW   - U/19    B&G
2.    TAEKWONDO       - U/14,17,19,  B&G
3.    TENNIKOIT           - U/19 B&G
4.    THROWBALL         - U/19 B&G
           മത്സരങ്ങളുടെ സ്കൂൾ തല ഓൺലൈൻ എൻട്രി ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്തംബർ 16 ആണ് . ഓൺലൈൻ എൻട്രി ചെയ്യാത്ത വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുകയില്ല

Thursday, 5 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //

ജവഹര്‍ നവോദയ പരീക്ഷയുടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 സെപ്റ്റംബര്‍ 15 ആണ്.എല്ലാ യു.പി. HM ,യു പി അറ്റാച്ച്ട് എച്ച് എസ് HM ശ്രദ്ധിക്കുക.സംശയ നിവാരണത്തിന് പ്രിസിപല്‍ -9416973628,ഓഫീസ്-04902311380 നമ്പറില്‍ ബന്ധപ്പെടുക.

// അറിയിപ്പ് // 

സ്പെഷ്യല്‍ അരി വിതരണം ചെയ്താലുടന്‍ തന്നെ  Software   ല്‍ ആവശ്യമായ രേഖപ്പെടുത്തലുകള്‍ (Stock entry, distribution) വരുത്തേണ്ടതാണ്. സംസ്ഥാനത്തെ സ്പെഷ്യല്‍ അരി വിതരണം സംബന്ധിച്ച റിപ്പോർട്ട് ഓരോ ദിവസവും ക്രോഡീകരിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു സമർപ്പിക്കേണ്ടതിനാല്‍   കൃത്യമായി  രേഖപ്പെടുത്തൽ  നടത്തേണ്ടതാണ് .

'
 // പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

ഉച്ചഭക്ഷണ   സ്പെഷ്യൽ rice  വിതരണ   നിർദ്ദേശങ്ങൾ  താഴെ  കൊടുക്കുന്നു 
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //

നിര്‍ദ്ദേശങ്ങള്‍
  • ഓരോ വിഭാഗം സ്ക്കൂളും( പ്രൈമറി,അപ്പര്‍പ്രൈമറി/ഹൈസ്ക്കൂള്‍ അറ്റാച്ച്ഡ് പ്രൈമറി സ്ക്കൂള്‍) 200 രൂപയുടെ മുദ്രപത്രത്തില്‍ തയ്യാറാക്കിയ ധാരണാപത്രം (ഒന്ന് മുദ്രപത്രത്തിലും രണ്ടാമത്തേത് അതിന്റെ ശരിപകര്‍പ്പും ) തയ്യാറാക്കി രണ്ടിന്റേയും എല്ലാ പേജിലും പേര്,ഒപ്പ്,ഓഫീസ് വിലാസം,സീല്‍ വച്ച് കൊണ്ടുവരേണ്ടതാണ്.
  • ഹെഡ്മാസ്റ്റര്‍മാര്‍ സ്കൂള്‍ ഐ.ടി കോര്‍ഡിനേറ്ററോടൊപ്പം Office seal, Designation seal സഹിതം ഹാജരായി ഉപകരണങ്ങള്‍ കൈപ്പറ്റേണ്ടതാണ്.
  • പ്രഥമാധ്യാപകര്‍ക്കു പകരം സാധനങ്ങള്‍ ഏറ്റുവാങ്ങുന്നവര്‍ authorization letter ഹാജരാക്കണം.
  • ഉപകരണങ്ങളുടെ സൗകര്യപ്രദമായ വിതരണത്തിന് അവരവര്‍ക്കായി നിശ്ചയിക്കപ്പെട്ട സമയത്തു തന്നെ സ്കൂള്‍ അധികൃതര്‍ എത്തിച്ചേരേണ്ടതാണ്.
  • ധാരണാപത്രത്തിലെ സാക്ഷികളില്‍ ഒന്നാം സാക്ഷി കൈറ്റിനേയും രണ്ടാം സാക്ഷി സ്ക്കൂളിനേയും പ്രതിനിധീകരിക്കുന്നവരായിരിക്കണം. സാക്ഷികളുടെ പേര്, ഒപ്പ്,വിലാസം തുടങ്ങിയവ ധാരണാപത്രത്തില്‍ കൃത്യമായി ഉള്‍പ്പെടുത്തേണ്ടതാണ്.
  • ഉപകരണ വിതരണത്തിന്റെ ക്രമീകരണങ്ങളില്‍ ആവശ്യമായ മാറ്റം വരുത്താന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
(പ്രത്യക ശ്രദ്ധക്ക് : ധാരണാപത്രം, ഹെഡ്മാസ്റ്റര്‍മാര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തിച്ചേരേണ്ട സമയക്രമം എന്നിവ അറ്റാച്ച് ചെയ്യുന്നു. അറ്റാച്ച് മെന്റ് കാണുക).


Wednesday, 4 September 2019



// പ്രധാനാധ്യപരുടെ  അടിയന്തിര  ശ്രെദ്ധക്ക് //



STATUS OF SETTING ETSB STANDING INSTRUCTION
NAME OF SCHOOL

STANDING INSTRUCTION BIMS
No of Employees(All offices under the Jurisdiction  of AEO)
100% to desired  Bank Account
100% to ETSB Account

Partially to ETS
B

മേൽ   വിവരങൾ  ഇന്ന്  വൈകുന്നേരം  5  മണിക്ക്  മുൻപ്  ഓഫീസിൽ  അറിയിക്കേണ്ടതാണ് 
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //
5-9-19 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ നടക്കുന്ന ശാസ്ത്രരംഗം ക്ലബ്ബിന്‍റെ യോഗത്തില്‍ LP വിഭാഗത്തില്‍ നിന്നുള്ള കണ്‍വീനര്‍മാര്‍ പങ്കെടുക്കേണ്ടതില്ല 

AEO

Tuesday, 3 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്‌ //

താഴെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക
Circular

Monday, 2 September 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
തളിപ്പറമ്പ സൗത്ത് സബ്ജില്ല സയന്‍സ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ശാസ്ത്ര നാടക  മത്സരം ,സയന്‍സ് സെമിനാര്‍ എന്നിവ 2019 സെപ്റ്റംബര്‍ 20നു വെള്ളിയാഴ്ച മയ്യില്‍ IMNSGHSSല്‍ വെച്ച് നടക്കും .പങ്കെടുക്കുന്നവര്‍ സെപ്റ്റംബര്‍ 17 നു മുന്‍പായി സബ്ജില്ല സെക്രട്ടറിയെ അറിയിക്കണം.(9446681344)
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

തളിപ്പറമ്പ സൗത്ത്ഉപജില്ലയിലെ  ശാസ്ത്രരംഗ ക്ലബ്ബിന്‍റെ ഒരു അടിയന്തിര യോഗം 5-9-19 വ്യാഴാഴ്ച രാവിലെ കൃത്യം 10 മണിക്ക് മയ്യില്‍ BRC വെച്ച് നടത്തപ്പെടും.എല്ലാ സ്കൂള്‍ തല ശാസ്ത്രരംഗ കണ്‍വീനര്‍മാരും സയന്‍സ് ,ഗണിതം,സോഷ്യല്‍ സയന്‍സ്,വര്‍ക്ക്‌ എക്സ്പീരിയന്‍സ് ഉപജില്ലാതല കണ്‍വീനര്‍മാരും കൃത്യ സമയത്ത് തന്നെ എത്തി ചേരണമെന്ന് അറിയിക്കുന്നു.പ്രധാനധ്യാപകര്‍ ബന്ധപ്പെട്ട അധ്യാപകരെ ഈ യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്.

AEO

Saturday, 31 August 2019

// അറിയിപ്പ് // 

പ്രൈമറി വിദ്യാലയങ്ങളിലേക്കുള്ള HiTech ഉപകരണങ്ങള്‍ ലഭിക്കാന്‍ അര്‍ഹരായ മുഴുവന്‍ വിദ്യാലയങ്ങളും KITE മായി Agreement ഒപ്പിടേണ്ടതാണ്. Agreement ന്റെ മാതൃകയും വിശദാംശങ്ങളും Attach ചെയ്തിട്ടുണ്ട്. അര്‍ഹരായ സ്കൂളുകളുടെ ലിസ്റ്റും അറ്റാച്ച്ചെയ്തിട്ടുണ്ട്. ടി വിദ്യാലയങ്ങള്‍ Agreement തയ്യാറാക്കി ഉപകരണവിതരണ സമയത്ത് കൊണ്ടുവരേണ്ടതാണ്. 


//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //
ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക 
                                                                   


// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

ഓണാഘോഷത്തോട്    അനുബന്ധിച്ച്  കുട്ടികളിൽ  എത്തിക്കേണ്ട  ബഹു  വിദ്യാഭ്യാസ  വകുപ്പ്  മന്ത്രി യുടെ   സന്ദേശം  താഴെക്കൊടുക്കുന്നു .   2 -9 -19  ന്   സ്കൂൾ  അസംബ്ലിയിൽ  സന്ദേശം വായിക്കേണ്ടതാണ് 

Circular