Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Wednesday, 9 August 2017

ഇൻസ്പയർ  അവാർഡ്  സ്കീം-2017 

ഇൻസ്പയർ  അവാർഡ്  സ്കീം-2017 -18     Е -MIAS   വെബ് സൈറ്റിൽ റെജിസ്ട്രേഷൻ  എടുക്കാത്ത  സ്കൂളുകൾ    2017  ആഗസ്റ്റ് 15  ന്  മുൻപ്  രെജിസ്ട്രേഷൻ  എടുത്ത്   കുട്ടികളുടെ  നോമിഷനുകൾ  രജിസ്റ്റർ  ചെയ്യേണ്ടതാണ് റെജിസ്ട്രേഷൻ  എടുത്തിട്ടുള്ള  സ്കൂളിൽ  നിന്ന്  ഇതുവരെ  കുട്ടികളുടെ   നോമിനേഷൻ   സമർപ്പിച്ചിട്ടില്ലെങ്കിൽ  Е -MIAS  വെബ് സൈറ്റിൽ നോമിനേഷൻ  എത്രയും  പെട്ടെന്ന്  രജിസ്റ്റർ  ചെയ്യേണ്ടതാണ് .
കുട്ടികളുടെ ബാങ്ക് അക്കൗണ്ട്  സംബന്ധിച്ച  വിവരങ്ങൾ  ആധാർ  കാർഡ്  നമ്പർ  എന്നിവ  ബന്ധപ്പെട്ട  രേഖകളിൽ  ഉള്ളത്  ശ്രദ്ധാ  പൂർവ്വം          Е -MIAS  വെബ് സൈറ്റിൽ  അപ്‌ലോഡ്  ചെയ്യണം എന്ന്  ക്കൂടി  അറിയിച്ചു കൊള്ളുന്നു ഓണത്തോടനു ബന്ധിച്ച്  സ്പെഷ്യൽ  അരി  വിതരണത്തിന്റെ  സുതാര്യത ഉറപ്പു വരുത്തുന്നതിന്  വേണ്ടി  താഴെ  പറയുന്ന  നടപടികൾ  സ്വീകരിക്കേണ്ടതാണ് പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
വിദ്യാലയങ്ങളില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന ഫോര്‍മാറ്റില്‍ രണ്ടു ദിവസത്തിനകം സമര്‍പിക്കേണ്ടതാണ്

സ്കൂളിന്റെ പേര് , പ്രവൃത്തിയുടെ പേര് ,അടങ്കല്‍ തുക ,ഫണ്ട്‌ ഇതു ഏജന്‍സിയില്‍ നിന്ന് ലഭിച്ചു ,പ്രവൃത്തിയുടെ നിലവിലെ പുരോഗതിയും പൂര്‍ത്തിയാക്കേണ്ട കാലാവധിയും

അറിയിപ്പ് 


2020  വരെ   സർവീസിൽ  നിന്നും   വിരമിക്കുന്ന  ജീവനക്കാരുടെ  സേവന  പുസ്തകം  ശംബള     നിർണ്ണ യ  പരിശോധനക്കുവേണ്ടി   1 8 -8 -17  ന്  മുൻപ്  ഈ  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ്  


// അറിയിപ്പ്‌ // 

കേന്ദ്ര  സർക്കാർ  ആവിഷ്കരിച്ചു  പൊതു  വിദ്യാഭ്യാസ  വകുപ്പ്‌  വഴി  നടപ്പാക്കുന്ന  2017 -18  വർഷത്തെ  ന്യൂനപക്ഷ  പ്രീ-മെട്രിക് സ്കോളർഷിപ്പ് ശാരീരിക കൈവല്യമുള്ള (അംഗവൈകല്യം) കുട്ടികൾക്കായുള്ള   പ്രീമെട്രിക്  സ്കോളർഷിപ്പ്  എന്നിവ  പുതുക്കി  നൽകുന്നതിനുള്ള  ഓൺലൈൻ അപേക്ഷകൾ  2017  ആഗസ്റ്റ്  31  വരെ  സമർപ്പിക്കാവുന്നതാണ് . 
അറിയിപ്പ് 

ദേശീയ  ബാല ശാസ്ത്ര  കോൺഗ്രസ്സിന്  കുട്ടികൾക്ക്  പരിശീലനം  നൽകുന്നതിനായി  അദ്ധ്യാപകർക്ക്   പരിശീലന  ക്ലാസ്സും    ശാസ്ത്ര  സെമിനാറും  2017  ആഗസ്റ്റ്   1 8  ന്  വെള്ളിയാഴ്ച  രാവിലെ  10  മണി  മുതൽ  കണ്ണൂർ  സയൻസ്  പാർക്കിൽ  വെച്ച്  സംഘടിപ്പിക്കുകയാണ്. ഈ  പരിശീലന  ക്ലാസ്സിലേക്കായി  യു .പി  സ്കൂളിൽ  നിന്നും  ഒരു  അധ്യാപകനെ  പങ്കെടുപ്പി ക്കണമെന്ന്  എല്ലാ  യു .പി  സ്കൂൾ  പ്രധാനാധ്യാപകരേയും   അറിയിക്കുന്നു .
// അറിയിപ്പ് // 

5 -8 -2017   ശനിയാഴ്ച്ച  നടന്ന  അദ്ധ്യാപകരുടെ  ക്ലസ്റ്റർ തല  പരിശീലനത്തിൽ  പങ്കെടുക്കാതെ  വിട്ടുനിന്ന   അധ്യാപകർ  അടിയന്തിരമായും  11 -8 -17 ന കം   ഈ  ഓഫീസിൽ  വിശദികരണം  നല്കേണ്ടതാണെന്ന്    അറിയിക്കുന്നു.പ്രധാന  അദ്ധ്യാപകർ   ഈ  വിവരം  അവരുടെ  സ്കൂളിലെ  ക്ലസ്റ്ററിൽ  പങ്കെടുക്കാത്ത  അധ്യാപകരെ  അറിയിക്കേണ്ടതാണ് 


അറിയിപ്പ് 

സ്വാതന്ത്ര്യ ദിനാ ഘോഷം 

  2017    വർഷത്തെ സ്വതന്ത്ര  ദിനാഘോഷത്തിൽ   സ്കൂൾ  മേധാവികൾ  കൃത്യം  9.30  തന്നെ  ദേശീയപതാക  ഉയർത്തേണ്ടതാണ്. അധ്യാപകരും  വിദ്യാർത്ഥികളും രക്ഷിതാക്കളും  നിർബന്ധമായും  പങ്കെടുക്കേണ്ടതാണ് 

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
വളരെ അടിയന്തിരം 


ഐ ഇ ഡി സി (ഫ്രഷ്) ലിസ്റ്റ് -- പുതിയതായി മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത ഐ ഇ ഡി സി ലിസ്റ്റില്‍ ഉള്‍പെടുത്തിയിട്ടുള്ള കുട്ടികളുടെ വിവരങ്ങള്‍ താഴെ കൊടുക്കുന്ന ഫോര്‍മാറ്റില്‍ അഞ്ചു ദിവസത്തിനകം  (14/08/2017 നകം) സമര്പിക്കെണ്ടതാണ്.

NAME        BOY/GIRL      DISABILITY        PERCENTAGE        CATEGORY

കാലതാമസം ഒഴിവാക്കേണ്ടതാണ്

// അറിയിപ്പ് // 

തളിപ്പറമ്പ  സൗത്ത്  ഉപജില്ല  സംസ്കൃത  അക്കാഡമിക്  കൗൺസിൽ  ആഗസ്റ്റ്  11,12  തീയതികളിൽ (വെള്ളി , ശനി )ഉപജില്ലയിലെ  UP , ഹൈസ്കൂൾ വിഭാഗങ്ങളിലെ  സംസ്കൃതം  വിദ്യാർത്ഥികൾക്കായി  രണ്ടു  ദിവസത്തെ  സംസ്‌കൃതഛാത്രി  ശില്പശാലയും ഉപജില്ലാ സംസ്കൃത  ദിനാചരണവും ശാസ്ത്രപ്രദർശനവും കമ്പിൽ മാപ്പിള   ഹയർ  സെക്കൻഡറി  സ്കൂളിൽ  വെച്ച്  നടത്തുന്നു.ഉപജില്ലയിലെ  സംസ്കൃതം   UP,   ഹൈ സ്കൂൾ വിദ്യാലയങ്ങളിൽ നിന്ന്   (UP - 5     6    7    -ഹൈ സ്‌കൂൾ  - 8    9 )രണ്ട്  ദിവസങ്ങളിൽ  രണ്ടു  വീതം  വെവ്വേറെ  വിദ്യാർത്ഥികളെ  പങ്കെടുപ്പിക്കണമെന്ന്  അറിയിക്കുന്നു