Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Tuesday, 20 June 2017


// പ്രധാനാധ്യാപകരുടെ  ശ്രെദ്ധയ്ക്ക് // 

2017-2018  വർഷത്തെ തസ്തിക  നിർണ്ണയ പ്രൊപ്പോസലിനോടൊപ്പം സമ്പൂർണ സോഫ്റ്റ്‌വെയറിൽ  നിന്നുള്ള  സ്ക്കൂൾ കൺസോളിഡേഷൻ   പ്രൊഫോർമ, ക്ലാസ്സ് &ഡിവിഷൻ  വൈസ്  റിപ്പോർട്ട് (പ്രധാനാധ്യാപകൻ, ക്ലാസ്സ്  ടീച്ചർ  എന്നിവർ   ഒപ്പിട്ടത് )എന്നിവ കൂടി  ഉള്ളടക്കം  ചെയ്ത്  സമർപ്പിക്കേണ്ടതാണ്.

ജൂണ്‍ 26 ലഹരി വിരുദ്ധ ദിനം

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ നിര്‍ദേശമനുസരിച്ചു ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ജൂണ്‍ 23 ന് വെള്ളിയാഴ്ച അസ്സംബ്ലി വിളിച്ചു ചേര്‍ത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കേണ്ടതാണ്

പ്രതിജ്ഞ

സ്നേഹവും സന്തോഷവും നന്മയും ആഗ്രഹിക്കുന്നവരാണ് നമ്മള്‍. അതില്ലാതാക്കുന്ന വിധത്തില്‍ പലതരം ലഹരിവസ്തുക്കള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും കടന്നുവന്നിരിക്കുന്നു.

ലഹരി ഉപയോഗം ഭയവും മാനസിക രോഗവും ഉണ്ടാക്കും. കടബാധ്യതയും കുറ്റവാസനയും വര്‍ധിപ്പിക്കും. രോഗത്തിലേക്കും തുടര്‍ന്നു അകാല മരണത്തിലേക്കും നയിക്കും.

അതുകൊണ്ട് മദ്യം മയക്കുമരുന്ന് പുകയില പന്മാസാല തുടങ്ങിയ ലഹരി വസ്തുക്കള്‍ ഞാന്‍ ഉപയോഗിക്കില്ല. അതുപയോഗിക്കുന്നവരെ ഞാന്‍ പിന്തിരിപ്പിക്കും. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ട് ഞാന്‍ എന്റെ കടമ നിറവേറ്റും.

ലഹരി വിമുക്ത സമൂഹത്തിന്റെ സൃഷ്ടിക്കു വേണ്ടി എന്നാലാവുന്ന വിധം പരിശ്രമിക്കുമെന്നു ഞാന്‍ പ്രതിജ്ഞ എടുക്കുന്നു.

 

ജൂൺ 26 ലഹരിവിരുദ്ധദിനം -നേരിട്ടും അല്ലാതെയും ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങുന്നവരാണ് നമ്മുടെ കുട്ടികൾ. അതുകൊണ്ടുതന്നെ കുട്ടികൾ ലഹരി ഉപയോഗത്തിന്റെ ദോഷങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ നിർദ്ദേശമനുസരിച്ച് തയ്യാറാക്കിയ പ്രതിജ്ഞ ജില്ലയിലെ LP,UP,HS വിദ്യാലയങ്ങളിൽ ജൂൺ 23 ന് വെള്ളിയാഴ്ച അസംബ്ലി വിളിച്ചുചേർത്ത് പ്രതിജ്ഞ എടുക്കുവാനുള്ള നടപടികൾ കൈക്കൊള്ളേണ്ടതാണ്. പ്രതിജ്ഞ

Cheap Offers: http://bit.ly/gadgets_cheap

അടിയന്തിര ശ്രദ്ധക്ക് 

സുബ്രതോ കപ്പ്‌ ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉപജില്ലാ തല മത്സരങ്ങള്‍ ജൂണ്‍ 30 ന് മുമ്പായി പൂര്‍ത്തിയാക്കേണ്ടതാണ് എന്ന്‍ വിദ്യാഭ്യാസ ഉപ ഡയറക്റ്റര്‍ അറിയിക്കുന്നു. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ താഴെ കൊടുക്കുന്നു

 സര്‍ക്കുലര്‍


വളരെ അടിയന്തിരം

2017-18 വര്‍ഷത്തെ ഇന്‍സ്പയര്‍ അവാര്‍ഡിനായി നോമിനേഷന്‍ സമര്പിക്കേണ്ട അവസാന തിയ്യതി 30/06/2016 ആണ്.ഈ ഉപജില്ലയില്‍ രജിസ്റ്റര്‍ ചെയ്യാത്ത   സ്കൂളുകളുടെ ലിസ്റ്റ് DDE യില്‍ നിന്ന് അയച്ചു തന്നത് ചുവടെ കൊടുക്കുന്നു.


1.കൊളച്ചേരി യു പി എസ്
2.പാമ്പുരുത്തി  എം യു പി എസ്
3.ജി എച്  എസ് ചട്ടുകപ്പാറ
4.രാധാകൃഷ്ണ യു പി എസ്
5.ചേലേരി യു പി എസ്
6.കയരളം യുപി എസ് 

7.മുല്ലക്കൊടി യു പി എസ്

8.ജി യു പി എസ് കടംബേരി
9.മൊറാഴ സി യു പി എസ്
10.ജി എച് എസ് മൊറാഴ
11.ജി യു പി എസ് മൊറാഴ
12.പരശ്ശിനികടവ് എച് എസ് എസ്
13.ഐ എം  എന്‍ എസ് ജി എച് എസ് എസ് ,മയ്യില്‍

14.മുയ്യം യു പി എസ് 

15.എച് എസ് ഇ എം എസ്, പള്ളിപറമ്പ
16.മജ്‌ലിസ് ഇംഗ്ലീഷ് സ്കൂള്‍,മാണിയൂര്‍
17.മരിയന്‍ സെന്‍റെര്‍ 

ലിസ്റ്റില്‍ ഉള്ള സ്കൂളുകള്‍ അടിയന്തിരമായി രെജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ ത്തിയാക്കേണ്ടതാണ്.

 
സമ്പൂർണ്ണയുമായി  ബന്ധപ്പെട്ട   circular  താഴെ  കൊടുക്കുന്നു. 

Circular Circular


പ്രീമെട്രിക് സ്‌കോളർഷിപ്പ് 2017-18-Disabilities

അംഗപരിമിതരായ കുട്ടികൾക്കായുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പ് 2017-18 - ഓൺലൈൻ അപേക്ഷ അയക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ ... 

CIRCULAR

സ്കൂൾ  ഉച്ചഭക്ഷണ  പദ്ധതി  PROFORMA 2   
21 / 06/ 2017  ന് സമർപ്പിക്കണം .
PROFORMA 2