Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Friday, 26 May 2017

പ്രധാനധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌ 

പ്രീ പ്രൈമറി സ്കൂളിനെ സംബന്ധിച്ച പ്രോഫോര്‍മകള്‍ സമര്‍പിക്കാത്തവര്‍ ഇന്നുതന്നെ അടിയന്തിരമായി സമര്‍പിക്കേണ്ടതാണ്.


 

                // പ്രധാനാധ്യാപരുടെ  ശ്രെദ്ധക്//

2017-18 ലെ  പാഠപുസ്തകങ്ങൾ 27/05 /2017 ,  28/05/2017   തീയ്യതികളിൽ കെ ബി പി എസ് സൊസൈറ്റി കളിൽ വിതരണം നടത്തുന്നതാണ് .ആയതിനാൽ അതാതു കെ ബി പി എസ് ഹബ്ബു് മായി ബന്ധപെട്ടു പുസ്തകങ്ങൾ ഏറ്റുവാങ്ങാനുള്ള ക്രമീകരണങ്ങൾ അതാതു പ്രഥമാധ്യാപകർ ചെയ്യേണ്ടതാണ് .
// പ്രധാനാധ്യാപരുടെ  ശ്രെദ്ധക്// 

സർക്കാർ  നിശ്ചയിച്ചിട്ടുള്ള  തുകയിൽ കൂടുതൽ  
പി  ടി  എ  ഫണ്ട്‌  പിരിക്കാൻ  പാടില്ല  എന്ന്  പൊതു  വിദ്യാഭ്യാസ  ഡയറക്ടർ   കർശന  നിർദ്ദേശം നൽകിയിട്ടുണ്ട്  
                     പ്രധാനധ്യപകരുടെ അടിയന്തിര ശ്രദ്ധക്ക് 

1. സ്കൂള്‍ തുറക്കുന്നതിനു മുമ്പായി അറ്റകുറ്റ പണികള്‍ ചെയ്തിരിക്കണം.
2 . സ്കൂളും പരിസരവും വൃത്തിയാക്കണം .
3. സ്കൂള്‍ കെട്ടിടത്തിന്‍റെ സുരക്ഷാ സര്ടിഫികറ്റ വാങ്ങിസൂക്ഷിക്കേണ്ടതാണ്. പുതിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളവര്‍ AE യുടെ സുരക്ഷാ സര്ടിഫികറ്റ് തന്നെ വങ്ങേണ്ടതാണ്.
4.പ്രവേശനോത്സവം വര്‍ണാഭമായി നടത്താന്‍ ഉള്ള മുന്നൊരുക്കങ്ങള്‍ നടതേണ്ടതാണ്.
5.സ്കൂള്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട സാക്ഷ്യപത്രങ്ങള്‍ സൂക്ഷിക്കേണ്ടതും പകര്‍പ് AEO വില്‍ സമര്‍പിക്കേണ്ടതുമാണ്.
6. ഭക്ഷ്യസുരക്ഷാ സര്ടിഫികറ്റ് സൂക്ഷിക്കേണ്ടതാണ് 
7. പാചകക്കാരിയുടെ ആരോഗ്യം സംബന്ധിച്ച സാക്ഷ്യപത്രം സൂക്ഷിക്കേണ്ടതാണ്.
8.വൃത്തിയുള്ളതും സുരക്ഷിതവുമായ പാചകപ്പുര ഒരുക്കണം.
9. ആവശ്യമുള്ള പാത്രങ്ങള്‍ ഉണ്ടെന്നു ഉറപ്പു വരുത്തണം.
10.സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ ഉച്ചഭക്ഷണം നല്‍കാനുള്ള ഒരുക്കങ്ങള്‍ നടത്തണം.
11.പരിസ്ഥിതി ദിനാചരണം ഭംഗിയായും ഫലവത്തായും നടത്തണം. പരിസ്ഥിതിദിനാചരണത്തിനു നടാനാവശ്യമായ വൃക്ഷ തൈകള്‍ ഒരുക്കണം.ഇതിനായി നാട്ടില്‍ ലഭ്യമായ തൈകളുടെ ലിസ്റ്റ് തയ്യാറാക്കി ഇതില്‍ സ്കൂളിലെ സ്ഥലസൌകര്യങ്ങള്‍ക്കനുസരിച്ചു  ഏതൊക്കെ തൈകള്‍ സ്കൂളില്‍ നടണമെന്ന് തീരുമാനിക്കണം.
12.മഴവെള്ളകൊയ്തിനായി മഴക്കുഴികള്‍ നിര്‍മിക്കണം. ഇവ അപകടരഹിതമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
13. മാലിന്യ സംസ്കരണത്തിനുള്ള അനുയോജ്യമായ വഴികള്‍ കണ്ടെത്തണം.
14.ജൈവവൈവിധ്യ ഉദ്യാ നം - വിദ്യാലയ കാമ്പസ്- പാഠപുസ്തകം - എന്ന ആശയം മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനം ആസൂത്രണം ചെയ്യണം.
15. ആറാം പ്രവൃത്തിദിവസത്തെ കണക്കുകള്‍ കൃത്യതയോടെ തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം.
16.സമ്പൂര്‍ണ്ണയില്‍ നിര്‍ദേശിച്ച പ്രകാരം entry വരുത്താനുള്ള പ്രവര്‍ത്തനം ശ്രദ്ധയോടെ ചെയ്യണം.
17 .കുട്ടികളെ ചേര്‍ക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച തുക മാത്രം പി ടി എ ഫണ്ടായി വാങ്ങുക.
18.സ്കൂളില്‍ ഇപ്പോള്‍ഉള്ള കുട്ടികള്‍ക്കും പുതുതായി ചേരുന്ന കുട്ടികള്‍ക്കും ആധാര്‍ നിര്‍ബന്ധമാണ്‌. രക്ഷിതാക്കളുമായി ബന്ധപ്പെട്ട്‌ ആധാര്‍ ഇല്ലാത്ത മുഴുവന്‍ കുട്ടികള്‍ക്കും ആധാര്‍ നമ്പര്‍ ലഭിക്കാനുള്ള നടപടികള്‍ എടൂക്കുക.