Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Sunday, 30 July 2017

പ്രധാനാധ്യപകരുടെ ശ്രദ്ധയ്ക്ക്‌ 

ഇന്‍സ്പെക്ടര്‍ ഓഫ് മുസ്ലിം എഡ്യുക്കേഷന്‍ ഓഫീസരുടെ നിര്‍ദേശപ്രകാരം 01/08/2017 (ചൊവ്വാഴ്ച )     തളിപറമ്പ സൗത്ത്സബ്ജില്ലയിലെ അറബിക്  ടീച്ചര്‍ അകാദമിക് കോംപ്ലക്സ്‌ മീറ്റിംഗ് കമ്പില്‍ മാപ്പിള ഹയര്‍സെക്കന്‍ഡറി സ്കൂള്‍ CRC ഹാളില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.  

Friday, 28 July 2017

പ്രധാനധ്യപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌

സഞ്ചയിക സമ്പാദ്യ പദ്ധതി നിര്‍ത്തലാക്കി കേരള സര്‍കാര്‍ സ്റ്റുഡന്‍റ്റ്സ്  സേവിങ്ങ്സ് സ്കീം എന്ന പേരില്‍ ട്രഷറി വകുപ്പ് മുഖേന പുതിയ സമ്പാദ്യ പദ്ധതി വിദ്യാലയങ്ങളില്‍ ആരംഭിക്കുവാന്‍ ഉത്തരവായിട്ടുണ്ട്.
അടിയന്തിരമായി എല്ലാ സ്കൂള്‍ അധികാരികളും അതിനായുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കെണ്ടതാണ്.
സ്കൂളുകളില്‍ നിലവിലുള്ള സഞ്ചയിക അക്കൌണ്ട് പോസ്റ്റ്‌ ഓഫിസില്‍ നിന്നും റദ്ദാക്കി ആ തുക ട്രഷറി സേവിങ്ങ്സ് സ്കീം അക്കൌണ്ടിലേക്ക് ജൂലൈ 31 നകം മാറ്റേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി കണ്ണൂര്‍ ദേശീയ സമ്പാദ്യ പദ്ധതി ഡപ്യൂട്ടി ഡയരക്ടരുടെ കാര്യലയവുമായി താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 

0497 2700973, 9946029679 Wednesday, 26 July 2017

പ്രധാനധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌ 

ഇന്‍സ്പയര്‍ അവാര്‍ഡിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി 15/08/2017 ആണ്.ഇനിയും തിയ്യതി നീട്ടുന്നതല്ല എന്ന് അറിയിക്കുന്നു.

വളരെ അടിയന്തിരം

     മുസ്ലിം/ നാടാർ/ആംഗ്ലോ ഇന്ത്യൻ /മറ്റു പിന്നോക്ക ദാരിദ്ര്യരേഖക്ക് താഴെ വരുമാനമുള്ള മുന്നാക്ക വിഭാഗത്തിലെ പെൺകുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് / LSS Scholarship  2017-18 ന് അർഹതയുള്ള കുട്ടികളുടെ ലിസ്റ്റ് പ്രഥമാധ്യാപകൻറെ ശുപാർശ സഹിതം 29.07.2017 നുള്ളിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

            25000 രൂപക്ക് താഴെ വാർഷിക വരുമാനമുള്ള 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന മേൽപ്പറഞ്ഞ വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് സ്‌കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുന്നതാണ് .പ്രീ -മെട്രിക് സ്‌കോളർഷിപ്പ് ലഭിക്കുന്ന കുട്ടികളെ മുസ്ലിം/നാടാർ സ്‌കോളർഷിപ്പ് വിതരണത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്.യു.പി.വിഭാഗത്തിന് സ്‌കോളർഷിപ്പ് തുക 125 രൂപയും എച്ച്.എസ് .വിഭാഗത്തിന്  150 /- രൂപയുമാണ് .

    നിലവിൽ  5,6,7 ക്ലാസ്സുകളിൽ പഠിക്കുന്ന  LSS സ്‌കോളർഷിപ്പിന് അർഹതയുള്ള കുട്ടികളുടെ ലിസ്റ്റും സമർപ്പിക്കേണ്ടതാണ്‌ .
// അ റിയിപ്പ്‌ // 

ഹൈസ്കൂള്‍ അസിസ്റ്റന്റ്‌ (കോര്‍ വിഷയങ്ങള്‍) പ്രമോഷന് അര്‍ഹരായ പ്രൈമറി അധ്യാപകരുടെ   അപേക്ഷകള്‍ വിദ്യാഭ്യാസ  ഉപ  ഡയറക്ടർ ക്ക്  സമര്‍പ്പിക്കാനുള്ള തീയ്യതി നാളെ 27/7/17,  വൈകീട്ട്  5   മണിവരെയാണ്. അർഹരായ 
പ്രൈമറി  അധ്യാപകർ (Govt .School ) അപേക്ഷകൾ നാളെ  1  മണിക്ക്  മുൻപ്  ഈ  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് 

Tuesday, 25 July 2017


വളരെ അടിയന്തിരം 

ബാലവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവ് -

എല്ലാ വിദ്യാലയങ്ങളിലും അപകടകരവും സംരക്ഷിക്കാന്‍ കഴിയാത്ത വിധത്തിലും നില്‍ക്കുന്ന മരങ്ങളും മറ്റും സാമൂഹ്യ വനവല്കരണ ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ മുറിച്ചു മാറ്റുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ട സത്വര നടപടികള്‍ ബന്ധപ്പെട്ട സ്കൂള്‍ പ്രധാനാധ്യാപകര്‍ സ്വീകരിക്കേണ്ടതാണ്‌. കൂടാതെ സ്കൂളുകളില്‍ കുട്ടികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയായി ശ്രധയില്‍പെടുന്ന മതിലുകള്‍ കെട്ടിടങ്ങള്‍ എന്നിവയും അടിയന്തിരമായി നീക്കം ചെയ്ത് സ്കൂള്‍ കുട്ടികളുടെ സുരക്ഷ പൂര്‍ണമായും ഉറപ്പാക്കേണ്ടതാണ്.


// അടിയന്തിര  ശ്രെദ്ധക്ക് // 

പ്രീപ്രൈമറി  കുട്ടികളുടെ  വിവരങ്ങൾ താഴെ  കൊടുത്ത  പ്രകാരം   26 / 7 / 17 
 ന്  11.30  ന്  മുൻപ്   അറിയിക്കേണ്ടതാണ് .

SL NO. TOTAL NO      OF PRE PRIMARY CHILDREN NO. OF PRE PRIMARY CHILDREN HAVING AADHAR NO. OF PRE PRIMARY CHILDREN NOT HAVING AADHAR
       

Monday, 24 July 2017

അറിയിപ്പ്

വിദ്യാരംഗം  സാഹിത്യവേദി  തളിപ്പറമ്പ സൗത്ത്  സബ്ജില്ല  പ്രവർത്തനോദ്‌ഘാടനം ജൂലൈ 28  വെള്ളിയാഴ്ച രാവിലെ  9 .30  മുതൽ          രാധാകൃഷ്ണ  എ യു  പി  സ്കൂൾ  ചെക്കിക്കുളത്ത്  നടക്കുകയാണ് . പ്രവർത്തനോദ്‌ഘാടനത്തിൽ  ഹൈസ്കൂളിൽ  നിന്നും 5 ഉം  യു .പി  സ്കൂളിൽ നിന്നും  3 ഉം എൽ .പി  സ്കൂളിൽ  നിന്നും  2  വിദ്യാർത്ഥികളെയും  പങ്കെടുപ്പിക്കേണ്ടതാണ് 

Thursday, 20 July 2017


പ്രധാനാധ്യാപരുടെ ശ്രെദ്ധക്ക് 

തളിപ്പറമ്പസൗത്ത്ഉപജില്ലയിലെ  പ്രധാനാധ്യാപക      രുടെ ഒരു  യോഗം  22 / 7 / 17  (ശനിയാ ഴ്ച)  ഉച്ചക്ക്      1.30  ന്  മയ്യിൽ  ബി  ആർ  സിയിൽ വെച്ച്ചേരുന്നു  യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും               പങ്കെടുക്കണമെന്ന്  അറിയിക്കുന്നു .  

അറിയിപ്പ്‌ 

തളിപ്പറമ്പ  സൗത്ത്  ഉപജില്ലയിലെ  1 -ക്ലാസ്സിലെ  അധ്യാപർക്കായി  ഒരു   വർക്ക് ഷോപ്പ്   22 / 7 / 17   ന്  രാവിലെ  10  മണിക്ക്  തളിപ്പറമ്പ സൗത്ത്   ബി  ആർ സി-മയ്യിൽ   വെച്ച്  നടത്തുന്നു . വർക്ക് ഷോപ്പിൽ  മുഴുവൻ   അദ്ധ്യാപകരും  പങ്കെടുക്കണമെന്ന്  അറിയിക്കുന്നു 

Wednesday, 19 July 2017

// വളരെ  അടിയന്തിരം // 

ജില്ലയിലെ  അദ്ധ്യാപക  പാക്കേജിൽ  ഉള്ള  ടീച്ച ർമാരുടെ  വിവരങ്ങൾ  താഴെ  കൊടുക്കുന്നു. ആയതിന്റെ  കോപ്പി  പ്രധാനാദ്ധ്യാപകർ  മാനേജർമാർക്ക്  നൽകേണ്ടതാണ്. കൈപ്പറ്റു  രശീതി  20 /7 / 17  ന്  12  മണിക്ക്  മുൻപായി  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് 

കൈപറ്റു രശീതിയുടെ  മാതൃക 

കണ്ണുർ  വിദ്യാഭ്യാസ  ഉപ  ഡിറക്ടറുടെ  15 / 7 / 17  തീയതിയിലെ  ബി 4 / 135 6 8 / 17 നമ്പർ  ഉത്തരവിന്റെ  പകർപ്പ്  തളിപ്പറമ്പ  സൗത്ത്  ഉപ  ജില്ലാ  വിദ്യാഭ്യാസ  ഓഫീസിൽ  നിന്നും  ലഭിച്ചു 

                                                            മാനേജർ 
                                                       .............................സ്കൂൾ 
തീയതി 


Tuesday, 18 July 2017


2017  വർഷത്തെ  സ്കൗട്ട്  & ഗൈഡ്സ്  ത്രിതീയ  സോപാൻ  റിസൾട്ട്  താഴെ കൊടുക്കുന്നു.

Result

Result
അറിയിപ്പ് 

ളിപ്പറമ്പ  സൗത്ത്  ഉപജില്ല  സംസ്കൃത  അക്കാദമിക്  കൗൺസിൽ  എക്സിക്യൂട്ടീവ്  യോഗം  21 -07 -2017  വെള്ളിയാഴ്ച  വൈകിട്ട്  3 .30  ന്  ഐ  എം എൻ എസ് ജി  എച്ച്  എസ്‌  എസ്  മയ്യിൽ  വെച്ച്  ചേരുന്നു . എല്ലാ  എക്സിക്യൂട്ടീവ് അംഗങ്ങളും  പങ്കെടുക്കണമെന്ന്  അറിയിക്കുന്നു .

Monday, 17 July 2017

പ്രധാനധ്യാപകരുടെ അടിയന്തിര ശ്രദ്ധക്ക് 

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനത്തിന് രജിസ്ട്രേഷന്‍ ഫീസ്‌ ഇതുവരെ അടക്കാത്ത സ്കൂളുകള്‍ നാളെ 19/07/2017 ന് മുമ്പായി  ഓഫിസില്‍ അടക്കേണ്ടതാണ്.

   എല്‍ പി സ്കൂള്‍   -    100 രൂപ
   യു പി സ്കൂള്‍       -     200 രൂപ
   ഹൈ സ്കൂള്‍         -     300 രൂപ

വിദ്യാരംഗം മാസികയുടെ വരിസംഖ്യ 2017 മുതല്‍ 100 രൂപ ആണ്
ഈ തുകയും എല്ലാ പ്രധാനധ്യപകരും ,(കുടിശ്ശിക ഉണ്ടെങ്കില്‍ അതുള്‍പെടെ ) 
19/07,2017 ന് മുമ്പായി ഓഫിസില്‍ അടക്കേണ്ടതാണ്.

Friday, 14 July 2017

കേരള സംസ്ഥാന ബാലാവകാശ കമ്മിഷന്‍റെ ഉത്തരവ് പ്രകാരം സ്കൂള്‍ ബസ്സുകള്‍/വാഹനങ്ങള്‍ പാലിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍കുലര്‍ താഴെ കൊടുക്കുന്നു. സര്കുലറില്‍ ഉള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി  പാലിക്കേണ്ടതാണ്.

സര്‍കുലര്‍

പ്രധാനധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌

"മാതൃഭൂമി സീഡ് " തളിപറമ്പ വിദ്യാഭ്യാസ  ജില്ലയിലെ സ്കൂളുകളിലെ ടീച്ചര്‍ സീഡ്കോ-ഓര്‍ഡി നേറ്റര്‍മാര്‍ക്ക്‌   വേണ്ടി 22/07/2017 ന്ഒരു "വര്‍ക്ക്‌ഷോപ്പ് " നടത്തുന്നുണ്ട്.

സീഡിന്‍റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനു വേണ്ടിയുള്ള വര്‍ക്ക്‌ഷോപ്പില്‍  സീഡിന്‍റെ എല്ലാ അധ്യാപക കോ-ഓര്‍ ഡിനേറ്റര്‍മാരും പങ്കെടുക്കേണ്ടതാണ്

    സ്ഥലം : അക്കിപറമ്പ യു പി സ്കൂള്‍ ,തളിപറമ്പ
     സമയം : രാവിലെ 10 മണി  

Thursday, 13 July 2017

 അറിയിപ്പ്

കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ (KATF) പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ നടത്തുന്ന അറബിക് ടാലെന്റ്റ് എക്സാം നാളെ (ശനി ) 15/07/2017 ന്, ഉപജില്ലാ തല മത്സരം രാവിലെ 9.30 ന് മയ്യിൽ എൽ.പി സ്‌കൂളിൽ വെച്ചു നടക്കുന്നു. LP, UP, HS വിഭാഗങ്ങളിൽ ഓരോ സ്‌കൂളിൽ നിന്ന് ഓരോ കുട്ടി വീതമാണ് പങ്കെടുക്കേണ്ടത്.   

// അറിയിപ്പ് // 

17/7 / 17  ന്  തിങ്കളാഴ്ച   ഉച്ചക്ക്  2  മണിക്ക് ജില്ലയിലെ  കായിക  അധ്യാപകർക്കുള്ള  ശില്പശാല  കണ്ണൂർ   ശിക്ഷക്ക് സദനിൽ  വെച്ച്  നടത്തുന്നു . യു .പി /ഹൈസ്കൂൾ, എ സ് .എ സ് .എ വഴി  നിയമിച്ച കായിക അദ്ധ്യാപകരും ശില്പ ൽ ശാലയിൽ നിർബന്ധമായും  പങ്കെടുക്കേണ്ടതാണ്.

Tuesday, 11 July 2017

പ്രധാന അധ്യാപകരുടെ അടിയന്തിര ശ്രെദ്ധക്ക്

താഴെ കൊടുത്ത പ്രതിജ്ഞ ജൂലൈ 1 2  നു രാവിലെ അസ്സെംബ്ലിയിൽ  ചൊല്ലേണ്ടതാണ്
പ്രതിജ്ഞ https://drive.google.com/file/d/0B0T0vG2xtDRgY25LR184dm40WFlEbWRBcGNzVFVfLWZtLWF3/view?usp=sharing

Monday, 10 July 2017

പ്രത്യേക ശ്രദ്ധയ്ക്ക്‌ 

കലകളില്‍ ശോഭിക്കുന്ന നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായത്തിനുള്ള അപേക്ഷാ ഫോറവും അറിയിപ്പും താഴെ കൊടുക്കുന്നു. അപേക്ഷകള്‍ 12/07/2017 ന് രാവിലെ തന്നെ  ഓഫിസില്‍ എത്തിക്കേണ്ടതാണ്. 

അറിയിപ്പ്

അപേക്ഷാ


പരീക്ഷാ ഭവന്‍റെ ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശനത്തിനുള്ള പരീക്ഷ ഡിസംബര്‍ 2017 ന് കുട്ടികളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച  സര്‍കുലരും  അറിയിപ്പും കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക കൂടുതല്‍ വിവരങ്ങള്‍ പരീക്ഷ ഭവന്‍റെ (www.keralapareekshabhavan.in ) വെബ്സൈറ്റിലും 0471-2546827 എന്ന ഫോണ്‍ നമ്പരിലും ലഭിക്കുന്നതാണ്.

അറിയിപ്പ്

സര്‍കുലര്‍

Sunday, 9 July 2017

പ്രധാനാദ്ധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക് 

സ്കൂള്‍ കുട്ടികളുടെ  സ്കോളര്‍ഷിപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച സര്‍കുലര്‍ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.എല്ലാ പ്രധാനധ്യപകരും ഈ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ് .

സര്‍കുലര്‍

// അറിയിപ്പ് // 

ആറാം  പ്രവർത്തി ദിന  വിവരശേഖരണം ;അപാകതകൾ  പരിഹരിക്കുന്നതിന്  സമ്പൂർണ്ണ  സോഫ്ട്‍വെയറിൽ  സൗകര്യം   ഒരുക്കിയിരിക്കുന്നത്  സംബന്ധിച്ച   പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്ത്  താഴെ കൊടുക്കുന്നു 
// അറിയിപ്പ് // 

2017 -18  പാഠപുസ്തക  ലാംഗ്വേജ്  ഇൻഡന്റ്  ചെയ്യുവാൻ  വിട്ടുപോയവർക്ക്   അവസരം  നൽകുന്ന പാഠപുസ്തക  ഓഫീസറുടെ  കത്ത്  താഴെ  കൊടുക്കുന്നു . 

Friday, 7 July 2017

ജൈവവൈവിധ്യ ഉദ്യാന പദ്ധതി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച അറിയിപ്പും തിരഞ്ഞെടുക്കപ്പെട്ട വിദ്യലയങ്ങളുടെ ലിസ്റ്റും വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങള്‍

 അറിയിപ്പ്‌  

അടിയന്തിര ശ്രദ്ധയ്ക്ക്‌ 

സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് സംബന്ധിച്ച സര്‍കുലരും അപേക്ഷാ ഫോറവും കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപേക്ഷാ കണ്ണൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ട അവസാന തിയ്യതി 10/07/2017 രാവിലെ 10 മണി ആണ്. 

  അപേക്ഷാ ഫോറം 

.സര്‍കുലര്‍

 

പ്രധാനധ്യപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌ 

സ്കൂള്‍ വാഹനത്തിന്റെ ഫിട്നെസ്സ് സര്ടിഫികറ്റ് സ്മര്‍പിക്കാത്ത സ്കൂളുകള്‍  എത്രയും പെട്ടെന്ന്. സമര്‍പിക്കേണ്ടതാണ്. വാഹനങ്ങളില്ലാത്ത സ്കൂളുകള്‍  ആ വിവരവും രേഖാമൂലം അറിയിക്കേണ്ടതാണ്. സ്കൂള്‍ വാഹനങ്ങള്‍ക്  "നോഡല്‍ ഒഫിസരെ" നിയമിച്ചു ഫോണ്‍ നമ്പര്‍ നല്‍കേണ്ടതാണ് .

Thursday, 6 July 2017

പ്രധാനധ്യാപകരുടെ അടിയന്തിര ശ്രദ്ധക്ക് 

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനത്തിന് രജിസ്ട്രേഷന്‍ ഫീസ്‌ ഇനത്തില്‍ സ്കൂളുകളില്‍ നിന്നും താഴെപ്പറയുന്ന തുക ഓരോ വിദ്യാലയവും നല്‍കേണ്ടതാണ്
   എല്‍ പി സ്കൂള്‍   -    100 രൂപ
   യു പി സ്കൂള്‍       -     200 രൂപ
   ഹൈ സ്കൂള്‍         -     300 രൂപ
ഈ തുക എല്ലാ വിദ്യാലയങ്ങളും
12/07/2017  ന് മുമ്പായി ഓഫിസില്‍ അടക്കേണ്ടതാണ്.
വിദ്യാരംഗം മാസികയുടെ വരിസംഖ്യ 2017 മുതല്‍ 100 രൂപ ആണ്
ഈ തുകയും എല്ലാ പ്രധാനധ്യപകരും ,(കുടിശ്ശിക ഉണ്ടെങ്കില്‍ അതുള്‍പെടെ )
12/07/2017  ന് മുമ്പായി ഓഫിസില്‍ അടക്കേണ്ടതാണ്.

Wednesday, 5 July 2017

പ്രത്യേക ശ്രദ്ധയ്ക്ക്

ഒ ഇ സി വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക്ആ നുകൂല്യത്തിനു അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂലൈ 15 വരെ നീട്ടിയിട്ടുണ്ട്. ഇനിയും അപേക്ഷിക്കാന്‍ ബാക്കിയുള്ള കുട്ടികളുടെ ഓണ്‍ ലൈന്‍ അപേക്ഷകള്‍ പൂര്‍ത്തിയാക്കേണ്ട കാര്യത്തില്‍ പ്രധാനാദ്ധ്യാപകര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.

Sunday, 2 July 2017

         പ്രധാനാധ്യപകരുടെ   പ്രത്യേക ശ്രദ്ധയ്ക്ക്‌ 

ന്യുനപക്ഷ വിഭാഗം പ്രീ- മെട്രിക് സ്കൊളര്‍ഷിപ്‌ അപേക്ഷിക്കേണ്ട അവസാന തിയ്യതി  :         ഫ്രഷ് - 31-08-2017
                                                   റിന്യുവല്‍ - 31-07-2017 

അപേക്ഷകള്‍ നാഷണല്‍  സ്കോളര്‍ഷിപ്‌  പോര്‍ട്ടല്‍ വഴി( NSP)  www.scholarships.gov.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി സമര്‍പിക്കേണ്ടതാണ്
സര്‍ക്കുലര്‍, കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള അപേക്ഷ എന്നിവക്കായി  താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

സര്‍കുലര്‍                  

വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള അപേക്ഷ

Saturday, 1 July 2017

പ്രത്യേക ശ്രദ്ധയ്ക്ക്‌ 

ഇന്‍സ്പയര്‍ അവാര്‍ഡ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 15 ആഗസ്റ്റ്‌ 2017 വരെ നീട്ടിയിട്ടുണ്ട് വിശദ വിവരങ്ങള്‍ അറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

INSPIRE AWARD -CLICK HERE

Adiya Paniya  Uniform   Notification 
താഴെ കൊടുക്കുന്നു