Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Wednesday, 31 May 2017


// പ്രധാനാദ്ധ്യാപകരുടെ  ശ്രെദ്ധക്ക് // 

2017 -18  വർഷത്തിൽ  സ്കൂളുകളിൽ  ഉച്ചഭക്ഷണ പദ്ധതി  സംബന്ധിച്ച പൊതുവായ  മാർഗ്ഗനിർദ്ദേശങ്ങൾ  അടങ്ങിയ   circular  താഴെ കൊടുക്കുന്നു   circular  പ്രകാരം  ഉള്ള  നിർദ്ദേശങ്ങൾ  പാലിക്കേണ്ടതാണ് . circular  കൈപ്പറ്റിയ  കൈപ്പറ്റ്  രസീത്   5 -6 -17  ന്   സമർപ്പിക്കേണ്ടതാണ്

Tuesday, 30 May 2017

Saturday, 27 May 2017


// അടിയന്തിരം // 

തളിപ്പറമ്പസൗത്ത്ഉപജില്ലയിലെ ഹെഡ്മാസ്റ്റർമാരുടെ യോഗം 30 / 5/ 2017  ന്  ചൊവ്വാഴ്ച   രാവിലെ  10  മണി ക്ക്‌    തളിപ്പറമ്പ സൗത്ത്   ബി  ആർ  സി യിൽ  വെച്ച്  ചേരുന്നു . യോഗത്തിൽ  താഴെ പറയുന്ന  രേഖകൾ  കൊണ്ടുവരേണ്ടതാണ് .

1 ) സ്കൂൾ  ഫിറ്റ്നസ്  സർട്ടിഫിക്കറ്റ് 
2 )വാഹന  സുരക്ഷ  -ബന്ധപ്പെട്ട  രേഖകൾ 
3 )ധന വിനിയോഗപത്രം  KFC -44 (സ്റ്റോറിങ് ബിൻ, ഗ്യാസ് )

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

                    28-5-2017  ഞാറാഴ്ച        മുഴുവൻ        അധ്യാപക/അധ്യാപകേതര      ജീവനക്കാരും        മഴക്കാല        ശുചീകരണവുമായി         സ്കൂളിൽ           ഉണ്ടായിരിക്കേണ്ടതാണ് 

Friday, 26 May 2017

പ്രധാനധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌ 

പ്രീ പ്രൈമറി സ്കൂളിനെ സംബന്ധിച്ച പ്രോഫോര്‍മകള്‍ സമര്‍പിക്കാത്തവര്‍ ഇന്നുതന്നെ അടിയന്തിരമായി സമര്‍പിക്കേണ്ടതാണ്.


 

                // പ്രധാനാധ്യാപരുടെ  ശ്രെദ്ധക്//

2017-18 ലെ  പാഠപുസ്തകങ്ങൾ 27/05 /2017 ,  28/05/2017   തീയ്യതികളിൽ കെ ബി പി എസ് സൊസൈറ്റി കളിൽ വിതരണം നടത്തുന്നതാണ് .ആയതിനാൽ അതാതു കെ ബി പി എസ് ഹബ്ബു് മായി ബന്ധപെട്ടു പുസ്തകങ്ങൾ ഏറ്റുവാങ്ങാനുള്ള ക്രമീകരണങ്ങൾ അതാതു പ്രഥമാധ്യാപകർ ചെയ്യേണ്ടതാണ് .
// പ്രധാനാധ്യാപരുടെ  ശ്രെദ്ധക്// 

സർക്കാർ  നിശ്ചയിച്ചിട്ടുള്ള  തുകയിൽ കൂടുതൽ  
പി  ടി  എ  ഫണ്ട്‌  പിരിക്കാൻ  പാടില്ല  എന്ന്  പൊതു  വിദ്യാഭ്യാസ  ഡയറക്ടർ   കർശന  നിർദ്ദേശം നൽകിയിട്ടുണ്ട്  
                     പ്രധാനധ്യപകരുടെ അടിയന്തിര ശ്രദ്ധക്ക് 

1. സ്കൂള്‍ തുറക്കുന്നതിനു മുമ്പായി അറ്റകുറ്റ പണികള്‍ ചെയ്തിരിക്കണം.
2 . സ്കൂളും പരിസരവും വൃത്തിയാക്കണം .
3. സ്കൂള്‍ കെട്ടിടത്തിന്‍റെ സുരക്ഷാ സര്ടിഫികറ്റ വാങ്ങിസൂക്ഷിക്കേണ്ടതാണ്. പുതിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളവര്‍ AE യുടെ സുരക്ഷാ സര്ടിഫികറ്റ് തന്നെ വങ്ങേണ്ടതാണ്.
4.പ്രവേശനോത്സവം വര്‍ണാഭമായി നടത്താന്‍ ഉള്ള മുന്നൊരുക്കങ്ങള്‍ നടതേണ്ടതാണ്.
5.സ്കൂള്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട സാക്ഷ്യപത്രങ്ങള്‍ സൂക്ഷിക്കേണ്ടതും പകര്‍പ് AEO വില്‍ സമര്‍പിക്കേണ്ടതുമാണ്.
6. ഭക്ഷ്യസുരക്ഷാ സര്ടിഫികറ്റ് സൂക്ഷിക്കേണ്ടതാണ് 
7. പാചകക്കാരിയുടെ ആരോഗ്യം സംബന്ധിച്ച സാക്ഷ്യപത്രം സൂക്ഷിക്കേണ്ടതാണ്.
8.വൃത്തിയുള്ളതും സുരക്ഷിതവുമായ പാചകപ്പുര ഒരുക്കണം.
9. ആവശ്യമുള്ള പാത്രങ്ങള്‍ ഉണ്ടെന്നു ഉറപ്പു വരുത്തണം.
10.സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ ഉച്ചഭക്ഷണം നല്‍കാനുള്ള ഒരുക്കങ്ങള്‍ നടത്തണം.
11.പരിസ്ഥിതി ദിനാചരണം ഭംഗിയായും ഫലവത്തായും നടത്തണം. പരിസ്ഥിതിദിനാചരണത്തിനു നടാനാവശ്യമായ വൃക്ഷ തൈകള്‍ ഒരുക്കണം.ഇതിനായി നാട്ടില്‍ ലഭ്യമായ തൈകളുടെ ലിസ്റ്റ് തയ്യാറാക്കി ഇതില്‍ സ്കൂളിലെ സ്ഥലസൌകര്യങ്ങള്‍ക്കനുസരിച്ചു  ഏതൊക്കെ തൈകള്‍ സ്കൂളില്‍ നടണമെന്ന് തീരുമാനിക്കണം.
12.മഴവെള്ളകൊയ്തിനായി മഴക്കുഴികള്‍ നിര്‍മിക്കണം. ഇവ അപകടരഹിതമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
13. മാലിന്യ സംസ്കരണത്തിനുള്ള അനുയോജ്യമായ വഴികള്‍ കണ്ടെത്തണം.
14.ജൈവവൈവിധ്യ ഉദ്യാ നം - വിദ്യാലയ കാമ്പസ്- പാഠപുസ്തകം - എന്ന ആശയം മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനം ആസൂത്രണം ചെയ്യണം.
15. ആറാം പ്രവൃത്തിദിവസത്തെ കണക്കുകള്‍ കൃത്യതയോടെ തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം.
16.സമ്പൂര്‍ണ്ണയില്‍ നിര്‍ദേശിച്ച പ്രകാരം entry വരുത്താനുള്ള പ്രവര്‍ത്തനം ശ്രദ്ധയോടെ ചെയ്യണം.
17 .കുട്ടികളെ ചേര്‍ക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച തുക മാത്രം പി ടി എ ഫണ്ടായി വാങ്ങുക.
18.സ്കൂളില്‍ ഇപ്പോള്‍ഉള്ള കുട്ടികള്‍ക്കും പുതുതായി ചേരുന്ന കുട്ടികള്‍ക്കും ആധാര്‍ നിര്‍ബന്ധമാണ്‌. രക്ഷിതാക്കളുമായി ബന്ധപ്പെട്ട്‌ ആധാര്‍ ഇല്ലാത്ത മുഴുവന്‍ കുട്ടികള്‍ക്കും ആധാര്‍ നമ്പര്‍ ലഭിക്കാനുള്ള നടപടികള്‍ എടൂക്കുക.


Thursday, 25 May 2017

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

എം .എച്ച് ആർ  ഡി  യുടെ  നിർദ്ദേശ  പ്രകാരം  സ്കൂൾ  തുറക്കുന്നതിന്  മുൻപായി  സ്കൂളിൽ  ഇപ്പോൾ  പഠി ച്ചു കൊണ്ടിരിക്കുന്ന  കുട്ടികൾക്കും , സ്കൂളിൽ  പുതുതായി  ചേർന്ന  കുട്ടികൾക്കും  ആധാർ  നിർബന്ധമാക്കിയിരിക്കുന്നു . IT  മിഷനുമായി  ചേർന്ന്  മെയ്  29 ,30 , 31  എന്നീ  തീയതികളിൽ  അക്ഷയ  കേന്ദ്രങ്ങളിൽ  ആധാർ  എടുക്കുവാനുള്ള  സൗകര്യം  ഉണ്ടായിരിക്കുന്നതാണ് .എല്ലാ  പ്രധാനാദ്ധ്യാപകരും   ആധാർ  ഇല്ലാത്ത  കുട്ടികളുടെ  ലിസ്റ്റ് ശേഖരിച്ചു  അവരെ  അക്ഷയ  കേന്ദ്രങ്ങളിൽ  എത്തിച്ച്‌  ആധാർ  എടുക്കുന്നതിനുമുള്ള   അടിയന്തിര  നടപടി  സ്വീകരിക്കേണ്ടതാണ്  അക്ഷയ  കേന്ദ്രത്തിന്റെ  പേര്  പിന്നീട്  അറിയിക്കുന്നതായിരിക്കും 

// പ്രധാനാദ്ധ്യാപകരുടെ  ശ്രെദ്ധക്ക് /


SIXTH  WORKING  DAY  യു മായി  ബന്ധപ്പെട്ട്  ചെയ്യണ്ടേ  കാര്യങ്ങളെ  പറ്റി യുള്ള   CIRCULAR   താഴെ   കൊടുക്കുന്നു പ്രധാനാധ്യാപകരുടെ  ശ്രെദ്ധക് 

പാഠ പുസ്തക സൊസൈറ്റിയിൽ  നിന്നും  കിട്ടിയ  പാഠ പുസ്തകങ്ങൾ   Text  Book  Monitoring  System ത്തിൽ  അപ്‌ലോഡ്  ചെയ്തിട്ടുണ്ടെന്ന്   പ്രധാനാധ്യാപകർ ഉറപ്പ്  വരുത്തേണ്ടതാണ് 


Wednesday, 24 May 2017

// പ്രധാനാധ്യാപരുടെ  ശ്രെദ്ധക്ക്//  

  പാചക പാത്രങ്ങൾ  വാങ്ങുന്നതിനും  മാറ്റി  എടുക്കുന്നതിനും   ആവശ്യമായ   തുക  അനുവദിച്ച  സ്കൂളുകളുടെ  വിവരം  താഴെ  കൊടുക്കുന്നു.  proceedings  കാണുക .തുക വിനിയോഗിച്‌ ധന വിനിയോഗപത്രം KFC 44ഇൽ എത്രയും പെട്ടന്ന് സമർപ്പിക്കേണ്ടതാണ് 
PROCEEDINGS

Tuesday, 23 May 2017

//  പ്രധാന  അധ്യാപകരുടെ  ശ്രെദ്ധക്ക് // 

ഉച്ച ഭക്ഷണ  പദ്ധതിയുടെ  നടത്തിപ്പുമായി  ബന്ധപ്പെട്ട  circular  കാണുക

Monday, 22 May 2017


// വളരെ  അടിയന്തിരം //


2017-1 8  അദ്ധ്യയന  വർഷം  ഒന്നാം  ക്ലാസ്സിൽ ഇതുവരെ പ്രവേശനം  നേടിയ    കുട്ടികളുടെ  വിവരങ്ങൾ  സമ്പൂർണയിൽ   23 -5 -17    ന്  1 മണിക്ക്  മുൻപായി   എൻട്രി  ചെയ്യേണ്ടതാണ്. 

പ്രധാന അദ്ധ്യാപകരുടെ  ശ്രെദ്ധക്ക് 


Storing Bin  വാങ്ങുന്നതിന്  തുക  അനുവദിച്ച  സ്കൂളുകളുടെ  വിവരം  താഴെ  കൊടുക്കുന്നു ഒരാഴ്ചക്കുള്ളിൽ Storing Bin വാങ്ങി  ധനവിനിയോഗ പത്രം  സമർപ്പിക്കണം(Κ F C  -44)

Saturday, 20 May 2017

വളരെ അടിയന്തിരം

ഈ ഉപജില്ലയിലെ പ്രീ പ്രൈമറി സ്കൂളുകളില്‍അധ്യാപനം നടത്തുന്ന അധ്യാപകരുടെയും ആയമാരെയും സംബന്ധിച്ച വിവരങ്ങള്‍ താഴെ കൊടുത്ത പ്രോഫോര്‍മയില്‍ രണ്ടു ദിവസത്തിനകം അയച്ചു തരേണ്ടതാണ് 

PROFORMA I

PROFORMA II

വളരെ അടിയന്തിരം 

 സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി  വിദ്യാർത്ഥികളെ കയറ്റിക്കൊണ്ടുപോകുന്ന സ്കൂൾ കരിയറുകൾ ഫിറ്റ്നസ് പരിശോധനയ്ക്കു  വിധേയമായി  2017 മെയ് മാസം 25  നു മുമ്പായി  വകുപ്പിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങി  എന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പു വരുത്തേണ്ടതും ആയതിന്റെ ഒരു റിപ്പോർട്ട് ഈ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ് .സെര്ടിഫിക്കറ്റിന്റെ ഒരു കോപ്പി സ്കൂളിൽ വാങ്ങി വയ്‌ക്കേണ്ടതും ആവശ്യപ്പെടുമ്പോൾ ഓഫീസിൽ ഹാജരാക്കേണ്ടതുമാണ്


Friday, 19 May 2017


// അടിയന്തിരം // 


എയിഡഡ് /govt  പ്രീ പ്രൈമറി  സ്കൂളുകളുടെ  വിവരങ്ങൾ  താഴെകൊടുത്ത  പ്രൊഫോർമ യിൽ  പൂരിപ്പിച്ച്   5-6-17  ന്  മുൻപ്   ഓഫീസിൽ  എത്തിക്കേണ്ടതാണ്  

Wednesday, 17 May 2017

Tuesday, 16 May 2017

Text book distribution instruction Click here

Friday, 12 May 2017

 ഡി എ ഡ്  കോഴ്സ്

വിജ്ഞാപനം  കാണുക 

 Vijnapanam

Thursday, 11 May 2017


// അടിയന്തിരം // 

പാഠപുസ്തക വിതരണം   -2017 -18 

പാഠപുസ്തകവുമായി  ഹബ്ബിൽ  നിന്നും വരുമ്പോൾ  സ്വീകരിക്കുന്നതിനായ്  സൊസൈറ്റി  സ്ക്രെട്ടറിമാർ  അവധി  ദിവസങ്ങളായ  13 -05 -17, ,14 -5 -17  ദിവസങ്ങളിൽ  സൊസൈറ്റികളിൽ  ഉണ്ടായിരിക്കേണ്ടതാണ്  അവധിയോ   മറ്റെന്തങ്കിലും  (അവധി  കാല പരിശീലനം  ഉൾപ്പെടെ )അത്യാവശ്യങ്ങളോ  നിമിത്തം  ഹാജരാകാൻ  സാധിക്കത്തപക്ഷം  ഉത്തരവാദപ്പെട്ട  മറ്റൊരാൾക്ക്  ചുമതല  നൽകേണ്ടതാണ്  ലഭ്യമായ  പുസ്തകങ്ങളുടെ  വിവരങ്ങൾ  അന്നുതന്നെ  സൈറ്റിൽ  അപ്പ് ചെയ്യാൻ ലോഡ്  ചെയേണ്ടതാണ്  .  

Wednesday, 10 May 2017

//അടിയന്തിരം // 

സ്കൂളുകളിൽ   2017- 18  വർഷം മെയ്  15 വരെ വിവിധ  ക്ലാസ്സുകളിൽ   ചേർന്ന കുട്ടികളുടെ  കണക്ക്  താഴെ      കൊടുത്ത       പ്രൊഫോർമയിൽ        16 / 5 / 17  മുമ്പ്   ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് 

അടിയന്തിരം 

ഇൻസ്പെയർ  അവാർഡ് -  റെജിസ്ട്രേഷൻ 

രജിസ്റ്റർ  ചെയ്യാത്ത  എല്ലാ  സ്കൂളുകളും  ഈ  വർഷം  തന്നെ രജിസ്റ്റർ  ചെയ്യണ്ടതാണ്   താഴെ  കൊടുത്ത കത്ത്  കാണുക 

circular

Tuesday, 9 May 2017

എല്ലാ ഗവഃ / എയ്‌ഡഡ്‌  സ്കൂൾ പ്രധാനാദ്ധ്യാപകർക്കും 

 .2017 -1 8  വർഷത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്  1 -06 -2017  നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്നു അറിയിക്കുന്നു . കൂടാതെ സ്കൂളിൽ ഏതെങ്കിലും കെട്ടിടം  ഉപയോഗ യോഗ്യമല്ലാത്തതോ ജീർണാവസ്ഥയിലുള്ളതോ മഴക്കാലത്ത് പ്രവർത്തനം നടത്താനാവാത്തതോഉണ്ടെങ്കിൽ ആയതു ഓഫീസിൽ അറിയിക്കേണ്ടതാണ് .


2016 - 2017  അധ്യയന  വർഷത്തെ  drop  out  കുട്ടികളുടെ  എണ്ണം  താഴെ കൊടുത്ത  പ്രൊഫോർമ യിൽ  തയ്യാറാക്കി  12/ 5/ 17  നുള്ളിൽ  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് 

പ്രധാന അധ്യാപകരുടെ  ശ്രെദ്ധക്ക്‌ 

2 0 17 -1 8  വർഷം സംസ്‌ഥാനത്തെ സ്‌കൂളുകളിലേക്ക് ലൈബ്രറി  പുസ്തകങ്ങൾ  
വാങ്ങുന്നതിനുള്ള നിർദേശം  സംബന്ധിച്ച സർക്കുലർ താഴെ കൊടുക്കുന്നു 

Circular.

Monday, 8 May 2017

                                            പ്രധാനാധ്യാപകരുടെ  ശ്രദ്ധക്ക് 

എല്ലാ എയിഡെഡ് സ്കൂളുകളിലും അറ്റകുറ്റപ്പണികള്‍ മെയ്‌ 15 ന് മുമ്പ് പൂര്‍ത്തിയാക്കി മെയ്‌ അവസാനവാരത്തില്‍ തന്നെ ഫിറ്റ്നെസ് സര്ടിഫികറ്റ് ലഭ്യമാക്കാന്‍ അതാതു ജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാര്‍ക്കു സമര്‍പിക്കാന്‍ അടിയന്തിര നടപടി കള്‍ സ്വീകരിക്കേണ്ടതാണ്. 
പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് 

പ്രീമെട്രിക് സ്കോളർഷിപ്  circular  കാണുക 

Circularപ്രധാനാധ്യാപകരുടെ ശ്രദ്ധക്ക് 


Sixth working day യു മായി  ബന്ധപ്പെട്ട  circular  താഴെ കൊടുക്കുന്നു
 CIRCULAR
CIRCULAR

Saturday, 6 May 2017

പ്രധാധ്യാപകരുടെ  ശ്രേദ്ധക്ക്‌

//അടിയന്തിരം // 

 തളിപ്പറമ്പ സൗത്ത്  ഉപജില്ലയിലെ    പ്രധാനാധ്യാപകരുടെ ഒരു  യോഗം  8 / 5 / 17  ന്  രാവിലെ     11   മണി ക്ക്‌   തളിപ്പറമ്പ       സൗത്ത്            ബി  ആർ  സി യിൽ  വെച്ചു  നടത്തുന്നു . യോഗത്തിൽ കൃത്യ സമയത്ത്  പങ്കെടുക്കണമെന്ന്  അറിയിക്കുന്നു 

Wednesday, 3 May 2017


 ദേശീയ യോഗ ഒളിമ്പ്യാഡിന് ജില്ലാതല ടീമുകളുടെ സെലക്ഷൻ മെയ് 5 ന് രാവിലെ 9.30 മുതൽ GTTI (Men) ഹാളിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ..... Click Here