Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Wednesday, 29 March 2017

അധ്യാപകേതര ജീവനക്കാരുടെ പൊതു സ്ഥലം മാറ്റം 2017-18 - - അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച അറിയിപ്പ് 

അധ്യാപകേതര ജീവനക്കാരുടെ 2016 -17 വർഷത്തെ പൊതു സ്ഥലം മാറ്റത്തിനു/ അന്തർ ജില്ലാ സ്ഥലം മാറ്റത്തിനു കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അപേക്ഷ ക്ഷണിച്ചിരുന്നു.  അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ളവർ 31-03-2017 നു 05 :00 മണിക്ക് മുൻപായി അപേക്ഷയുടെ രണ്ട് സെറ്റ് ഉപജില്ലാ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

സർക്കുലർ 

പൊതു സ്ഥലം മാറ്റം അപേക്ഷ ഫോറം Page  1 , Page 2 

അന്തർ ജില്ലാ സ്ഥലം മാറ്റം അപേക്ഷ ഫോറം  Page  1 , Page 2
ഗെയിൻ പി.എഫ്  സംബന്ധിച്ച സർക്കുലർ താഴെ ചേർക്കുന്നു. പ്രധാന അധ്യാപകർ പ്രഫോർമ പൂരിപ്പിച്ച് 3-4-2017 ഉച്ചക്ക് 3 മണിക്ക് മുൻപ് ഓഫീസിൽ എത്തിക്കേണ്ടതാണ്. അക്കൊണ്ട്  നമ്പർ വ്യത്യാസമോ പരാതിയോ ഉള്ളവർ അതുമായി ബന്ധപ്പെട്ട പ്രഫോർമയും പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്...
മുഴുവന്‍ അപ്പര്‍ പ്രൈമറി സ്ക്കൂള്‍ അധ്യാപകര്‍ക്കും ഐ.ടി.@ സ്ക്കൂള്‍ പ്രൊജക്ടിന്റെ ആഭിമുഖ്യത്തില്‍ 4 ദിവസത്തെ അവധിക്കാല പരിശീലനം നല്‍കുന്നു.പരിശീലനത്തില്‍ പങ്കെടുക്കേണ്ട അധ്യാപകരുടെ വിശദാംശങ്ങള്‍  ഏപ്രില്‍ 4 നു മുന്‍പ് ഐ.ടി @സ്ക്കൂള്‍ (www.itschool.gov.in) എന്ന വെബ്സൈറ്റില്‍ ലഭ്യമായ ട്രയിനിംഗ് മാനേജ്മെന്റ് സിസ്റ്റം ഓണ്‍ലൈന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ പ്രധാന അധ്യാപകരോട്  അഭ്യര്‍ത്ഥിക്കുന്നു..

Tuesday, 28 March 2017
അറിയിപ്പ് 

30/3 /17  ന്   പരീക്ഷകൾ  നടത്തുമ്പോൾ  ഏഴാം  ക്ലാസ്സിലെ  ഒന്നാം  ഭാഷ  പരീക്ഷ  രാവിലെ    9 മണി  മുതൽ  11  മണി വരെയും  തുടർന്ന്  കലാകായിക പ്രവർത്തി പരിചയപരീക്ഷയും  നടത്താവുന്നതാണ് 

Monday, 27 March 2017

30-03-2017 ന് വാർഷിക പരീക്ഷ നടത്തുന്നത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ.


എല്ലാ പ്രധാനാധ്യാപകരും സർക്കുലറിലെ നിർദേശങ്ങൾക്കനുസരിച്ച് പരീക്ഷ നടത്തേണ്ടതാണ്.

Friday, 24 March 2017

Thursday, 23 March 2017


 പ്രധാനാധ്യാപകരുടെ  അടിയന്തിര  ശ്രദ്ധക്ക് 

സ്കൂൾ  ഉച്ച ഭക്ഷണ പദ്ധതി യുടെ നടത്തിപ്പിനായി അനുവദിച്ചു നൽകുന്ന കണ്ടിജന്റ്‌ ചാർജ് ബാങ്കിൽ നിന്നും പിൻവലിക്കുമ്പോൾ താഴെ പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ് 

ഉപജില്ലാ വിദ്യാഭ്യാസ ആഫീസിൽനിന്നും കണ്ടിൻജന്റ്‌ ചാർജ്‌ പാസ്സാക്കി നൽകിയാൽ  5 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ ബാങ്കിൽനിന്നും തുക പിൻവലിക്കേണ്ടതാണ് 

ബാങ്ക് അക്കൗണ്ടിലെ ബാലൻസ് തുക ടി ആവശ്യത്തിന് പര്യാപ്തമല്ലെങ്കിൽ ആ വിവരം അഞ്ചു ദിവസത്തിനുളളിൽ ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ മുഖേന പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ അറിയിക്കേണ്ടതാണ് 

കൂടാതെ  25 / 3/ 17  ന്  മുൻപായി  ഫെബ്രുവരി  2017  വരെ യുള്ള  കണ്ടിൻജന്റ്  തുകകൾ  മുഴുവൻ  തന്നെ  അടിയന്തിരമായി  പിൻവലിച്ച് റിപ്പോർട്ട്  ചെയ്‌യേണ്ടതാണ് .


പ്രധാനധ്യാപകരുടെ അടിയന്തിര ശ്രദ്ധക്ക്

      kvIqÄ D¨`£W ]²XnbpsS \S¯n¸n\mbn A\phZn¨v \ÂIp¶ I­ണ്ട nPâv NmÀÖv _m¦n \n¶pw ]n³hen¡pt¼mÄ Xmsg¸dbp¶ \nÀt±i§Ä IÀi\ambn ]menക്കേണ്ടതാണ്
D]PnÃm hnZym`ymk Hm^okn \n¶pw Iണ്ട ­nPâv NmÀÖv ]mÊm¡n \ÂInbm 5 {]hr¯n Znhk§Ä¡pÅn _m¦n \n¶pw XpI ]n³hent¡­XmWv


_m¦v A¡u­nse _me³kv XpI Sn Bhiy¯n\v ]cym]vXasæn  B hnhcw 5 Znhk¯n\pÅn D]PnÃm hnZym`ymk Hm^okÀ aptJ\   s]mXp hnZym`ymk UbdIvStdän Adnbnt¡­XmWv


IqSmsX   25þ3þ2017  \v  ap³]mbn  ഫെബ്രുവരി 2017 വരെ യുള്ള കണ്ടിജന്റ് XpIIÄ  FÃmw  Xs¶അടിയന്തിരമായി പിൻവലിക്കേണ്ടതാണ് 
                                       1


 

Wednesday, 22 March 2017


അധ്യാപക സംഗമം  സെന്റററുകൾ  


Centre List കാണുക

DIPLOMA IN LANGUAGE EDUCATION COURSE 2017-2018-SELECTION OF CANDIDATES UNDER DEPARTMENTAL QUOTA

NOTIFICATION   കാണുക 
Notification 
Notification
Notification
മാർച്ച് 22 - ലോക ജല ദിനം - പ്രതിജ്ഞ 

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് 

പ്രതിജ്ഞ 
CIRCULAR

ട്ടികജാതി- പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ പേരിന് നേരെ ഹാജർ പുസ്തകത്തിൽ ചുവന്നമഷിയിൽ രേഖപ്പെടുത്തലുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച് ... സർക്കുലർ
അറിയിപ്പ് 

തളിപ്പറമ്പ  സൗത്ത്  ഉപജില്ലയിലെ  4 -തരത്തിലും       7 -തരത്തിലും പഠിക്കുന്ന  കുട്ടിക്കൾക്കായി    HM  ഫോറത്തിന്റെ  നേതൃത്വത്തിൽ  ഒരു  ക്വിസ്  മത്സരം 2017  മാർച്ച്  25  ന്  മയ്യിൽ ബി  ആർ  സി  യിൽ  വെച്ച്  നടത്താൻ  തീരുമാനിച്ചിരിക്കുന്നു .4 -തരത്തിന്   10  മണി  മുതൽ  11  മണി  വരെയും  7  തരത്തിന്  11  മണി   മുതൽ  12  മണി  വരെയും  ആണ്  മത്സര  സമയം. മുഴുവൻ   വിദ്യാലയങ്ങളിൽ  നിന്നും  4 , 7 ക്ലാസ്സുകളിലെ  ഓരോ  കുട്ടിയെ വീതം  പങ്കെടുപ്പിക്കണമെന്ന്  അറിയിക്കുന്നു .
അധ്യാപക  സംഗമം 


2017  മാർച്ച്  24  ന്  വെളിയാഴ്ച  നടക്കുന്ന  അധ്യാപക  സംഗമം  താഴെ  പറയുന്ന  പ്രകാരം  സെന്റർ  ക്രമീകരിച്ചിരിക്കുന്നു .

മയ്യിൽ , കുറ്റ്യാട്ടൂർ  പഞ്ചായത്തുകൾ 

മയ്യിൽ  ഹൈസ്കൂൾ 
മയ്യിൽ  എ .എൽ .പി  സ്കൂൾ 
മയ്യിൽ  ബി  ആർ ;സി 

കൊളച്ചേരി / കുറുമാത്തൂർ ,ആന്തുർ  മുൻസിപ്പാലിറ്റി 

പറശ്ശിനിക്കടവ്‌  ഹൈസ്കൂൾ 
പറശ്ശിനിക്കടവ്  എ  യു  പി  സ്കൂൾ 


 മയ്യിൽ /  കുറ്റിയാട്ടൂർ  പഞ്ചായത്തിലെ    അധ്യാപകർ 24  ന്  രാവിലെ  മയ്യിൽ ബി  ആർ ;സി യിലും  കൊളച്ചേരി, കുറുമാത്തൂർ  പഞ്ചായത്തിലെ   അധ്യാപകർ  പറശ്ശിനിക്കടവ്  എ യു  പി  സ്ക്കൂളിലും   എത്തിച്ചേരുക  
.

എല്ലാ  അധ്യാപകരും /അദ്ധ്യാപികമാരും  അധ്യാപക  സംഗമത്തിൽ  നിർബന്ധമായും   പങ്കെടുക്കേണ്ടതാണ്  
Tuesday, 21 March 2017

2017-18  വർഷത്തെ Anicipatory Income Tax Statement തയ്യാറാക്കിയതിനു ശേഷം മാത്രമേ മാർച്ച്  മാസത്തെ ശമ്പള ബിൽ തയ്യാറാക്കുവാൻ തുടങ്ങാവൂ എന്ന കാര്യം പ്രധാന അധ്യാപകരെ ഓർമ്മിപ്പിക്കുന്നു. ഇതിനായി താഴെ ചേർത്തിരിക്കുന്ന ലിങ്കിൽ നിന്നും സോഫ്റ്വർ ഡൗൺലോഡ് ചെയ്ത്  ഉപയോഗിക്കാവുന്നതാണ്.. വർഷാവസാനം മുഴുവനായിട്ടും Income Tax അടക്കുന്ന  പ്രവണത ഒഴിവാക്കുവാൻ  Anticipatory Income Tax Statement തയ്യാറാക്കി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്..

Details of  Anticipatory Income Tax Statement  2017-18  and Software Download........

പ്രധാനധ്യപകരുടെ പ്രത്യേക ശ്രദ്ധക്ക്


കേന്ദ്ര ഗവണ്മെന്റ് നടപ്പാക്കുന്ന സ്കോളര്‍ഷിപ്പുകള്‍ ,ന്യുനപക്ഷ പ്രീ മെട്രിക് ,ഐ ഇ ഡി സി, ഗേള്‍സ്  സ്കോളര്‍ഷിപ്പ്, മീന്‍സ് കം മെറിറ്റ്‌ സ്കോളര്‍ഷി പ്പ് എന്നിവയ്ക്ക് അര്‍ഹരായ കുട്ടികളുടെ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ എന്നിവ ലിങ്ക് ചെയ്യാത്തവര്‍  എത്രയും പെട്ടെന്ന് അവ തമ്മില്‍ ലിങ്ക് ചെയ്യേണ്ടതാണ്.ആധാര്‍ നമ്പര്‍ ലിങ്ക്ചെയ്യതിരുന്നാല്‍ അര്‍ഹതപ്പെട്ട കുട്ടികള്‍ക്ക് ആനുകൂല്യം നഷ്ടപ്പെടും. പ്രധാനധ്യാപകര്‍ മേല്‍ പറഞ്ഞ കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

ഗവഃ  സ്കൂൾ പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് 


 ഗവഃ  സ്കൂളിലെ എ പി എൽ ആൺകുട്ടികളുടെ സൗജന്യ യൂണിഫോം തുക  അതാതു പ്രധാനാദ്ധ്യാപകരുടെ അക്കൗന്റിലേക്കു ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് .എത്രയും പെട്ടന്ന് തുക പിൻവലിച്ചു യൂണിഫോം കുട്ടികൾക്ക് വിതരണം ചെയ്യുകയും അക്ക്വിറ്റൻസും  ധനവിനിയോഗപത്രവും  24 -03 -2017  നു മുമ്പായി ഈ ഓഫീസിൽ എത്തിക്കേണ്ടതാണ് . വിദ്യാഭ്യാസ ഉപഡയറക്ടർക്കു  ധനവിനിയോഗപത്രം സമർപ്പിക്കേണ്ടതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണ്

Saturday, 18 March 2017


                   പ്രധാനാധ്യാപകരുടെ ശ്രെദ്ധയ്ക്ക്

 BIMS മുഖാന്തിരം സ്‌കൂളുകൾക്ക് അനുവദിച്ച് നൽകിയിട്ടുള്ള അലോട്ട്മെന്റുകൾ മാർച്ച് 20 ന് മുമ്പായി ട്രഷറിയിൽ നിന്നും പിൻവലിക്കേണ്ടതാണ്. ഉപയോഗിക്കാതെ ബാക്കിതുകയുണ്ടെങ്കിൽ മാർച്ച് 20 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി സറണ്ടർ ചെയ്യേണ്ടതാണെന്നും (BIMS വഴി) അറിയിക്കുന്നു. 

Friday, 10 March 2017

പ്രധാനാധ്യാപകരുടെ ശ്രെദ്ധയ്ക്ക്
2016-17 വർഷത്തെ  ടൂർ  TA,  മെയ്ന്റനൻസ് ഗ്രാന്റ്  എന്നി ഫണ്ടുകൾ BIMS വഴി    സ്കൂളുകൾക്ക്  അലോട്ട് ചെയ്തിട്ടുണ്ട്  എല്ലാ പ്രധാനാധ്യാപകരും അലോട്ട്മെന്റുകൾ പരിശോധിച്ച് TA -   SPARK ൽ   നിന്നും      മെയ്ന്റനൻസ് ഗ്രാന്റ്  BIMS ൽ നിന്നും   പ്രോസസ്സ് ചെയ്‌തു 13 -03 -2017ന് തന്നെ മേലൊപ്പ്  വെക്കുന്നതിനായി  ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
പ്രധാനാധ്യാപകരുടെ ശ്രെദ്ധയ്ക്ക്


2016 -2017 വർഷത്തിൽ സംസ്‌കൃതം സ്കോളർഷിപ്പിന് അർഹരായ LP വിഭാഗം വിദ്യാർത്ഥികളുടെ  ലിസ്റ്റ് താഴെ കൊടുക്കുന്നു 

Sanskrit Scholarship LP Section
                                 പ്രധാനാധ്യാപകരുടെ ശ്രെദ്ധയ്ക്ക്


2016 -2017 വർഷത്തിൽ സംസ്‌കൃതം സ്കോളർഷിപ്പിന് അർഹരായ UP വിഭാഗം വിദ്യാർത്ഥികളുടെ  ലിസ്റ്റ് താഴെ കൊടുക്കുന്നു 

 
Sanskrit Scholarship 2016-17 UP Section

Thursday, 9 March 2017സർക്കാർ  സ്കൂളുകളിൽ  നടത്തുന്ന  വികസന  പ്രവർത്തങ്ങൾ  സംബന്ധിച്ച  സർക്കുലർ  താഴെ കൊടുക്കുന്നു 


.CIRCULAR-CLICK HERE

Wednesday, 8 March 2017


വിദ്യാഭ്യാസ   ആനുകുല്യങ്ങൾ - താഴെ കൊടുത്ത സർക്കുലർ കാണുക

Circular 

Tuesday, 7 March 2017

     കോടതി കാര്യം  - അടിയന്തിരം             
പ്രധാനാധ്യാപകരുടെ ശ്രെദ്ധയ്ക്ക്
  • ഉച്ചഭക്ഷണ പരിപാടിയെ  സംബന്ധിച്ച്  സുപ്രീം കോടതി യിൽ നിലവിലുള്ള കേസുമായി ബന്ധപ്പെട്ട ഒരു പ്രൊഫൊർമ താഴെ കൊടുക്കുന്നു എല്ലാ പ്രധാനാധ്യാപകരും   ഇതു പൂരിപ്പിച്ചു 08 -03 -2017 നു 2 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കോടതി   കേസുമായി ബന്ധപ്പെട്ടതായതിനാൽ   സമയക്രമം കൃത്യമായി പാലിക്കേണ്ടതാണ്    PROFORMA
 

Sunday, 5 March 2017


VERY URGENT

THE SCHOLARSHIP AMOUNT OF  FINANCIAL ASSISTANCE TO STUDENTS WHO EXCEL IN ARTS 2016-17 IS SCHEDULED TO DISBURSE FROM  O/o.DEPUTY DIRECTOR,EUDCATION, KANNUR  ON 08-03-2017 AND 10-03-2017.

Saturday, 4 March 2017

                        പ്രധാനാധ്യാപകരുടെ ശ്രെദ്ധയ്ക്ക്
സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണത്തിന് ആവശ്യമായ പച്ചക്കറികളും പഴങ്ങളും ഹോർട്ടികോർപ്പിൽ നിന്നും വാങ്ങുന്നത് സംബന്ധിച്ച circular താഴെ കൊടുക്കുന്നു  
circular

HM Promotion - അപേക്ഷ തീയ്യതി നീട്ടി

ഗവ. പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകരായി ഉദ്യോഗക്കയറ്റം നൽകുന്നതിനുള്ള അപേക്ഷ വിദ്യാഭ്യാസ ഉപഡയരക്ടരുടെ കാര്യാലയത്തിൽ സ്വീകരിക്കുന്നതിനുള്ള തീയ്യതി മാർച്ച് 7 വരെ നീട്ടിയതായി അറിയിച്ചിട്ടുണ്ട്. 31.05.2017 ൽ 50 വയസ്സ് പൂർത്തിയാകുന്നവരെ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തുവാൻ അർഹതയുള്ളതായി കണക്കാക്കുന്നതാണ്.

Friday, 3 March 2017

                 പ്രധാനാധ്യാപകരുടെ ശ്രെദ്ധയ്ക്ക് 
കണ്ണൂർ ഡയറ്റ്  രജതോത്സവ ത്തിന്റെ  ഭാഗമായി നടത്തുന്ന 'കണ്ണൂരിനെ അറിയാൻ'  ക്വിസ്സ് മത്സരത്തിന്റെ ഉപജില്ലാ  മത്സരം മാർച്ച് 09  വ്യാഴാഴ്ച  രാവിലെ 10 മണിക്ക് മയ്യിൽ  ബി ആർ  സി യിൽ  വെച്ച് നടത്തുന്നു  സ്കൂൾ തലത്തിൽ ഒന്നും  രണ്ടും സ്ഥാനം ലഭിച്ച UP വിഭാഗം (5,6,7  )കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കണമെന്ന് അറിയിക്കുന്നു

Thursday, 2 March 2017

പ്രധാനാധ്യാപകരുടെ ശ്രെദ്ധയ്ക്ക് 

മാർച്ച്  6 ,7  (തിങ്കൾ ,ചൊവ്വ  ) തീയതികളിൽ രാവിലെ 10 മണിക്ക് പറശ്ശിനിക്കടവ് ഹൈ സ്കൂളിൽ വെച്ച് നടക്കുന്ന "കളിപ്പെട്ടി " ഐ.ടി  പരിശീലന പരിപാടിയിൽ എൽ .പി വിഭാഗത്തിൽ നിന്നും(ഇതുവരെ പരിശീലനത്തിൽ പങ്കെടുക്കാത്ത ) ഒരു അദ്ധ്യാപിക /  അദ്ധ്യാപകൻ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
NB:ലാപ്പ് ടോപ്പ് കൊണ്ടുപോകേണ്ടതാണ് ...

Wednesday, 1 March 2017


അറിയിപ്പ്‌ 


വിദ്യാരംഗം  കലാസാഹിത്യ  വേദിയുടെ  സ്കൂൾതല  പ്രവർത്തനങ്ങളുടെ  വാർഷിക റിപ്പോർട്ട്  ബന്ധപ്പെട്ട  രേഖകൾ (ഫോട്ടോ , നോട്ടീസ്, രചനകൾ )സഹിതം  2017   മാർച്ച്  10  നകം  ഈ  ഓഫീസിൽ   എത്തിക്കേണ്ടതാണ്

LSS USS ചീഫ് സൂപ്രണ്ട് deputy സൂപ്രണ്ട് INVIGILATORS പ്രത്യേകം ശ്രദ്ധക്ക് 

LSS USS ചീഫ് സൂപ്രണ്ട് deputy സൂപ്രണ്ട് എന്നിവര്‍

3/3/2017 ന് കൃത്യം 10.30 മണിക്ക് തന്നെ AEO ഓഫീസില്‍ എത്തി ചോദ്യ പേപ്പര്‍ സ്വീകരിക്കേണ്ടതാണ്.

പരീക്ഷ ദിവസം 4/3/2017 ന് കൃത്യം 9 am ന് തന്നെ ചീഫ് സൂപ്രണ്ട് deputy ചീഫ് സൂപ്രണ്ട് INVIGILATOR എന്നിവര്‍ പരീക്ഷ കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്.