Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Tuesday, 28 February 2017
// അറിയിപ്പ് // 


തളിപ്പറമ്പ സൗത്ത്  സബ്‌ജില്ലയിലെ  അറബിക് ടീച്ചർ  അക്കാദമിക്  കോംപ്ലക്സ്  മീറ്റിംഗ്  കമ്പിൽ  മാപ്പിള  ഹയർ സെക്കണ്ടറി  സ്കൂൾ  സി  ആർ സി  ഹാളിൽ  വെച്ച്   6 -3 -2017  (തിങ്കൾ ) നടത്തുന്നു. മീറ്റിംഗിൽ    ൽ.  L .P , U .P  അറബിക്  അധ്യാപകരെ   പങ്കെടുപ്പിക്കണമെന്ന്  മുഴുവൻ പ്രധാന  അധ്യാപകരെയും  അറിയിക്കുന്നു 

Monday, 27 February 2017

                          LSS USS QUESTION PAPER AND OMR SHEETOMR SHEET USS II
OMR SHEET USS I
LSS PAPER II
USS PAPER I
USS PAPER II
 LSS PAPER I

 അറിയിപ്പ്

മാർച്ച്  മാസത്തിനുശേഷം  ഉച്ചഭക്ഷണത്തിനുള്ള  അരി  സ്കൂളുകളിൽ  നീക്കിയിരിപ്പ്  പാടില്ലാത്ത  സാഹചര്യത്തിൽ  സ്കൂൾ  ഹെഡ്മാസ്റ്റർമാർ താഴെ  കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ  കൃത്യമായി  പാലിക്കേണ്ടതാണ്;

 ഫെബ്രുവരി  മാസാവസാനത്തിൽ  കെ 2   രജിസ്റ്റർ  പ്രകാരമുള്ള  അരിയുടെ  നീക്കിയിരിപ്പിനേക്കാൾ  കൂടുതൽ  അരിസ്റ്റോക്കിൽ വരികയാണെങ്കിൽ  കൂടുതൽ  വന്ന  അരിയുടെ  അളവുകൂടി   കെ 2  രജിസ്റ്ററിൽ  കൂട്ടിച്ചേർക്കുകയും  ഈ  വിവരം  ഫെബ്രുവരി  മാസത്തിലെ   NM P -1  ൽ  ചേർത്ത്  സമർപ്പിക്കുകയും  ചെയ്യേണ്ടതാണ്; ഇതിന്റെ  അടിസ്ഥാനത്തിലായിരിക്കും  മാർച്ച് മാസത്തിലെ  ഇൻഡന്റ്  പാസാക്കി നൽകുന്നത്. പുതിയ  രൂപത്തിലുള്ള  പ്രൊഫോർമ  പ്രകാരമാണ്  ഫെബ്രുവരി  മാസത്തെ  എൻ ;എം ;പി  - 1  ഉം  കെ 2   വും  തയ്യാറാക്കി  സമർപ്പിക്കേണ്ടത്  എന്ന  കാര്യം  കൂടി  അറിയിക്കുന്നു .

 ബാലൻസ്  കഴിച്ച്   മാർച്ച് മാസത്തിൽ  ആവശ്യമുള്ള  അരിയുടെ  അളവ്  ക്കൂടി  അറിയിക്കേണ്ടതാണ് 

Saturday, 25 February 2017


PTA പ്രസിഡണ്ട് മാരുടെ കാലാവധി സംബന്ധിച്ച  CIRCULAR  താഴെ കൊടുക്കുന്നു  

CIRCULAR

Thursday, 23 February 2017

അറിയിപ്പ് 


25/ 2 / 17  (ശനിയാഴ്ച്ച) ന് തളിപ്പറമ്പ  സൗത്ത്  ബി  ആർ  സി  യിൽ  വെച്ച്  ഹലോ  ഇംഗ്ലീഷ്  ഏകദിന  റിഫ്രഷ്മെൻറ്  ട്രെയിനിങ്  നടത്തുന്നു .ഹലോ  ഇംഗ്ലീഷ്  പരീശീലനം   ഇതിനകം ലഭിച്ച  എല്ലാ  അധ്യാപകരെയും കോഴ്സിൽ    പങ്കെടുപ്പിക്കേണ്ടതാണ് .

 പരിശീലന  സമയം  രാവിലെ  9 .30   മുതൽ    വൈകുംന്നേരം  4 .30  വരെ 

Wednesday, 22 February 2017                                                            URGENT

 സ്കോളർഷിപ്  ബാങ്ക്  അക്കൗണ്ടുകൾ  ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത്  പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് 
 circular

                                                          VERY URGENT

താഴെ കൊടുത്തിരിക്കുന്ന  ഉച്ച ഭക്ഷണ സംബന്ധ മായ പ്രൊഫോർമ പൂരിപ്പിച് 23/02/2017 ന്  വൈകു.5 മണിക്ക് മുൻപായി  ഓഫീസിൽ  എത്തിക്കേണ്ടതാണ് .   (കോളം j ,K ഇവ ഡെയിലി ഡാറ്റ അപ്‍ലോഡ് ചെയ്യുന്ന username ഉം password ഉം ആണ്  സൂചിപ്പിക്കുന്നത്                                            
 പ്രൊഫോർമ 

Tuesday, 21 February 2017

ANNUAL EXAMINATION 2016-17 TIME TABLE

LP/UPഅറിയിപ്പ് വിദ്യാരംഗം   കല സാഹിത്യവേദി   തളിപ്പറമ്പ സൗത്ത്  ഉപജില്ല സാഹിത്യ സെമിനാർ  25 / 2/ 2017   രാവിലെ  10  മണിക്ക്  മയ്യിൽ  ബി.ആർ .സി ഹാളിൽ നടക്കുന്നു . സെമിനാറിൽ     എല്ലാ  സ്കൂളുകളിൽ നിന്നും ഒരധ്യാപകനെയെങ്കിലും പങ്കെടുപ്പിക്കണ  മെന്ന്  അറിയിക്കുന്നു  

Monday, 20 February 2017

പ്രധാനാധ്യാപകരുടെ  ശ്രെദ്ധയ്ക്ക് 
പൊതു വിദ്യാഭാസം - ഉച്ച ഭക്ഷണ പരിപാടി - സ്കൂളുകകളിൽ അരി ലഭിക്കാത്തത് സംബന്ധിച്ച് :-
കണ്ണൂർ ജില്ലയിലെ ചില സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനാവശ്യമായ അരിയുടെ സ്റ്റോക്ക് തീർന്നെന്നും ബന്ധപ്പെട്ട മാവേലി സ്റ്റോറുകളിൽ അരി ലഭ്യമല്ല എന്നും ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാർ റിപ്പോർട് ചെയ്തിട്ടുണ്ട് .ഇതിന്റെ അടിസ്ഥാനത്തിൽ എഫ്.സി .ഐ ഏരിയ മാനേജരെ ഈ ഓഫീസിൽ നിന്ന് ബന്ധപ്പെടുകയും ഫെബ്രുവരി 23 ഓടു കൂടി മാത്രമേ അരിയുടെ സ്റ്റോക്ക് എത്തിച്ചേരുകയുള്ളു എന്നും ഏരിയ മാനേജർ അറിയിച്ചിട്ടുണ്ട് . ഈ സാഹചര്യത്തിൽ ഉച്ചഭക്ഷണം മുടക്കം കൂടാതെ കുട്ടികൾക്ക്  ലഭിക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണം ബന്ധപ്പെട്ട പ്രധാനാധ്യാപകർ ചെയ്യേണ്ടതാണ് . അരി ലഭ്യമായിട്ടുള്ള സമീപത്തുള്ള സ്കൂളുകളിൽ നിന്ന് അരി ശേഖരിച്ചോ , പി .ടി .എ .യുടെ നേതൃത്വത്തിൽ ആവശ്യമായ അരി വാങ്ങിച്ചോ ഉച്ചഭക്ഷണം മുടക്കം കൂടാതെ നൽകേണ്ടതാണെന്നു ഇതിനാൽ അറിയിക്കുന്നു.ഈ വിധം ശേഖരിക്കുന്ന അരിയുടെ അളവ് കെ 2  രജിസ്റ്ററിൽ വരവ് ചേർക്കേണ്ടതാണ് .കൂടാതെ കെ 2  രജിസ്റ്ററിൽ ബാക്കി വരുന്ന അരിയുടെ അളവിനേക്കാൾ കൂടുതൽ അരി സ്റ്റോർ മുറിയിൽ ബാക്കിയായി വരുന്നുവെങ്കിൽ കൂടുതലായി വരുന്ന അരി തിരികെ സ്റ്റോക്കിൽ ചേർത്ത് തുടർന്നുള്ള ദിവസങ്ങളിൽ പാചകത്തിന് ഉപയോഗിക്കേണ്ടതാണ് .

 
സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന ട്രാൻസ്‌ജെന്റർമാരായ (ഭിന്നലിംഗക്കാർ) വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച അറിയിപ്പ് 
സാമൂഹ്യ നീതി വകുപ്പ് 2016-17 വർഷത്തിൽ 7 മുതൽ 10 വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന ട്രാൻസ്‌ജെന്റർമാരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സ്‌കോളർഷിപ്പ് അപേക്ഷ ഫോറം ഇതോടൊന്നിച്ചു ചേർക്കുന്നു. സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ പൂരിപ്പിച്ച അപേക്ഷ ഫോം 22-02-2017 നു അഞ്ചു മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.  
 
 
LSS/USS EXAM - HALL TICKET DOWNLOAD
     എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Friday, 17 February 2017
പ്രൈമറി പ്രധാനാധ്യാപകനായി ഉദ്യോഗ ഉദ്യോഗകയറ്റത്തിന് അർഹരായവരുടെ  താത്കാലിക മുൻഗണ ന പട്ടിക  തയ്യാറാക്കുന്നത് സംബന്ധിച്ച് 


നിശ്ചിത ഫോറവും സേവന പുസ്തകവും 20 -2 -2017 ന് മുന്പായി  ഈ ഓഫീസിൽ സമർപ്പിക്കണം  ഫോറം രണ്ട് കോപ്പി ഉണ്ടായിരിക്കണം  ഫോറം ലഭിക്കാൻ ഇവിടെ ക്ലിക്ക്  ചെയ്യുക 

Thursday, 16 February 2017

ഗവ അധ്യാപകരുടെ online സ്ഥലമാററത്തിനുള്ള അപേക്ഷകൾ 20 -2 -2017 മുതൽ www.transferandpostings.in എന്ന വെബ്‌സൈററിൽ സമർപ്പിക്കാവുന്നതാണ് അപേക്ഷയുടെ printout 2 കോപ്പി സേവനപുസ്തകസഹിതം 3 -3 -2017 ന് മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ്

Wednesday, 15 February 2017


ഉപജില്ലയിലെ  പ്രധാന അധ്യാപകരുടെ  യോഗം     18-2-2017  ശനിയാഴ്ച്ച   രാവിലെ 10  മണിക്ക്  മയ്യിൽ ബി.ആർ.സി ഹാളിൽ ചേരുന്നു .എല്ലാ  പ്രധാന അധ്യാപകരും തന്നെ നിർബന്ധമായും പങ്കെടുക്കണമെന്ന്  എ.ഇ.ഒ  അറിയിക്കുന്നു.

ഉപജില്ലയിലെ  എയിഡഡ് വിദ്യാലയങ്ങളിലെ   ജീവനക്കാരുടെ  2015-16 വർഷത്തെ  KASEPF  ക്രെഡിറ്റ് കാർഡ്  ടി യോഗത്തിൽ വിതരണം ചെയ്യുന്നതാണ്. കൂടാതെ GAINPF  വെബ്‌സൈറ്റിലെ കൂട്ടിച്ചേർക്കലുകൾ, സംശയങ്ങൾ  സംബന്ധിച്ച് GAINPF സ്റ്റേറ്റ് നോഡൽ ഓഫീസർ ശ്രീ വിനോയ് ചന്ദ്രൻ  ക്ലാസ്സ് എടുക്കുന്നതാണ് ..

Tuesday, 14 February 2017

പ്രധാനാധ്യാപകരുടെ ശ്രെദ്ധയ്ക്ക് 

ഫെബ്രുവരി  16 ,17  (വ്യാഴം,വെള്ളി ) തീയതികളിൽ രാവിലെ 10 മണിക്ക് മൊറാഴ G.U.P . സ്കൂളിൽ വെച്ച് നടക്കുന്ന "കളിപ്പെട്ടി " ഐ.ടി  പരിശീലന പരിപാടിയിൽ എൽ .പി വിഭാഗത്തിൽ നിന്നും ഒരു അദ്ധ്യാപിക /  അദ്ധ്യാപകൻ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
NB:ലാപ്പ് ടോപ്പ് കൊണ്ടുപോകേണ്ടതാണ് ....

Sunday, 12 February 2017അറിയിപ്പ് 

തളിപ്പറമ്പ  സൗത്ത്  സബ് ജില്ലയിലെ ഉറുദു  ടീച്ചേഴ്സ്  അക്കാഡമിക്  കോംപ്ലക്സ്  മീറ്റിംഗ്         15 / 2 / 17  ന്  ബുധനാഴ്ച   രാവിലെ  10  മണി  മുതൽ  4  മണി  വരെ  കണ്ണൂർ  ശിക്ഷക്  സദനിൽ   വെച്ച്  നടത്തുവാൻ   തീരുമാനിച്ചിരിക്കുകയാണ് .   സബ് ജിലയിലെ   എല്ലാ  ഉറുദു  അദ്ധ്യാപകരെയും   പങ്കെടുപ്പിക്കാനാവശ്യമായ  നടപടികൾ  സ്വീകരിക്കേണ്ടതാണ് .

Tuesday, 7 February 2017

Train fare Time table 25-6-2014 onwards..

Train fare Time table 25-6-2014 onwards..Click here...
2016-17  വർഷത്തെ IEDC  Fresh -Renewal  ലിസ്റ്റ്  ബി.ആർ .സി  യിൽ നിന്നും ലഭിച്ചത്  താഴെ ചേർക്കുന്നു ...

IEDC  Fresh -Renewal 2016-17.....

തിരുത്ത് ..

പ്രധാന അധ്യാപകർ , വാർഡ് മെമ്പർ , എസ് .ഏം .സി  മെമ്പർമാർ  എന്നിങ്ങനെ ആരും തന്നെ ഈ പരിപാടിയിൽ പങ്കെടുക്കേണ്ട എന്ന്  അറിയിക്കുന്നു.. ഇത്  ഒരു അറിയിപ്പായി സ്വീകരിച്ച്  എല്ലാവരെയും  പങ്കെടുക്കേണ്ട  എന്ന വിവരം ധരിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ..

പൊതു  വിദ്യാഭ്യാസ  സംരക്ഷണ യജ്ഞം - തുടർ പ്രവർത്തനങ്ങൾ  സംബന്ധിച്ച് -
പൊതു  വിദ്യാഭ്യാസ  സംരക്ഷണ യജ്ഞത്തിന്റെ വിദ്യാലയ തലത്തിലുള്ള തുടർ പ്രവർത്തനത്തെ സംബന്ധിച്ച് വാർഡ്  മെമ്പർ ,ഹെഡ് മാസ്റ്റർ , എസ് .എം .സി  മെമ്പർമാർ എന്നിവർക്ക് പരിശീലനം  നൽകുന്നതുമായി ബന്ധപ്പെട്ട് ഒരു യോഗം 08-02 2017  ന്  കാലത്ത്  11 മണിക്ക് കണ്ണൂർ  നോർത്ത്  ബി .ആർ.സി യിൽ ചേരുന്നതാണ്. മൊഡ്യൂൾ പരിചയപ്പെടുത്തുന്ന ഈ  പരിശീലനത്തിൽ പങ്കെടുക്കണമെന്ന്  അറിയിക്കുന്നു.

തിരുത്ത് ..

പ്രധാന അധ്യാപകർ , വാർഡ് മെമ്പർ , എസ് .ഏം .സി  മെമ്പർമാർ  എന്നിങ്ങനെ ആരും തന്നെ ഈ പരിപാടിയിൽ പങ്കെടുക്കേണ്ട എന്ന്  അറിയിക്കുന്നു.. ഇത്  ഒരു അറിയിപ്പായി സ്വീകരിച്ച്  എല്ലാവരെയും  പങ്കെടുക്കേണ്ട  എന്ന വിവരം ധരിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ..


അറിയിപ്പ് 

2016 -17  അദ്ധ്യയന വർഷത്തെ സംസ്കൃത വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്കൃതം അദ്ധ്യാപകർക്ക് വേണ്ടി ഒരു പരിശീലന  പരിപാടി
 09 -02 -2017  , 10 -02 -2017  എന്നീ  തീയതികളിൽ  രാവിലെ  10  മണിക്ക്  തളിപ്പറമ്പ്  ടാഗോർ  വിദ്യാനികേതൻ  ജി .വി.എച്ച് .എസ് .എസ് .ൽ വച്ചു  നടത്തുന്നതാണ് .
പരിശീലന  പരിപാടിയിൽ  യു . പി . വിഭാഗം  അദ്ധ്യാപകരെ  പങ്കെടുപ്പിക്കേണ്ടതാണ്  എന്ന്' അറിയിക്കുന്നു.

Monday, 6 February 2017വളരെ  അടിയന്തിരം 
 അറിയിപ്പ് 

ഉച്ച ഭക്ഷണ  പരിപാടിയുമായി  ബന്ധപ്പെട്ട്  ഒരോ  ദിവസവും  ഉച്ച ഭക്ഷണം  കഴിക്കുന്ന  കുട്ടികളുടെ  എണ്ണം  അതേ  ദിവസം  2  മണിക്കുള്ളിൽ  കേന്ദ്ര  സർക്കാരിന്റെ  സൈറ്റിൽ  എൻട്രി  ചെയ്യണമെന്നുള്ള  നിർദേശം  ഇതിനോടകം   നല്കിയിട്ടുള്ളതാണ്. എന്നാൽ 10 % സ്കൂളുകൾ  മാത്രമാണ്  ഈ  നിർദേശം  പാലിക്കുന്നതെന്നും ആയതിനാൽ  6 / 2 / 17  മുതൽ  എല്ലാ  സ്കൂളുകളും   പ്രസ്തുത ഡാറ്റ  എൻട്രി  കൃത്യമായി  ചെയ്യുന്നുവെന്നു  ഉറപ്പ്‌   വരുത്തുവാൻ പൊതു വിദ്യാഭ്യാസ   ഡയറക്ടർ  കർശന  നിർദേശം  നല്കിയിട്ടുണ്ട് .

ഇക്കാര്യത്തിൽ  വീഴ്ച  വരുത്തുന്നവരുടെ  വിശദാംശങ്ങൾ   പൊതു വിദ്യാഭ്യാസ   ഡയറക്ടറുടെ  കാര്യാലയത്തിലേക്ക്  അയച്ചുകൊടുക്കുന്നതാണ്.
              പ്രധാനാധ്യാപകരുടെ  അറിവിലേക്കായി 

ആന്തൂർ മുനിസിപ്പാലിറ്റിയിലെയും  കൊളച്ചേരി , കുറുമാത്തൂർ  പഞ്ചായത്തിലെയും  സ്കൂളുകളിലെ  എൽ .പി  വിഭാഗത്തിൽ നിന്നും ഒരു അധ്യാപകൻ /  അദ്ധ്യാപികയെ രണ്ടാം ഘട്ട  " കളിപ്പെട്ടി " പരിശീലനത്തിൽ  പങ്കെടുപ്പിക്കേണ്ടതാണ് . മുമ്പ്  പരിശീലനം  ലഭിച്ചവർ വരേണ്ടതില്ല . വരുന്നവർ ലാപ്ടോപ്പ്  കൊണ്ടുവരേണ്ടതാണ്.

സ്ഥലം : മൊറാഴ സെൻട്രൽ എ .യു .പി .എസ് , മൊറാഴ 
തീയതി : 2017  ഫെബ്രുവരി 9 ,10  ദിവസങ്ങളിൽ .
സമയം: രാവിലെ 10  മണി .

Sunday, 5 February 2017
              


അറിയിപ്പ് 
2016-17 വർഷത്തെ കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് അനുവദിച്ച Aപ്പീലുകളുടെ തുക/ ചെക്ക്  2017ഫെബ്രവരി 8 ,9 യ്യതികളിലായി hnZ-ym-`-ymk D] Ub-c-IvS-dm-^o-kn നിന്നും തിരികെ നൽകുന്നുഅപ്പീൽ രസീതികുട്ടിയുടെയോ,   മാതാപിതാക്കളുടെയോ     ബേങ്ക് പാസ്സ് ബുക്കിന്റെ  മുൻ പേജിന്റെ പകർപ്പ്   എന്നിവ ഹാജരാക്കേണ്ടതാണ്.     മേൽ പറഞ്ഞ രേഖകൾ സഹിതം     തിയ്യതിയിൽ    തന്നെ ആഫീസി ഹാജരായി തുക/ ചെക്ക് കൈപ്പറ്റേണ്ടതാണ് പിന്നീടൊരുദിവസം  തുക  വിതരണം നടത്തുന്നതല്ല എന്ന് കൂടി അറിയിക്കുന്നു.
              
പ്രധാന  അധ്യാപകരുടെ  അടിയന്തിര ശ്രദ്ധക്ക് 

സർക്കുലർ നമ്പർ  NMA (1) /7397/2017/DPI    തീയ്യതി  02/02/2017

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട്  വിദ്യാലയങ്ങളിൽ നിലവിൽ എഴുതി സൂക്ഷിക്കുന്ന NMP 1 ഫോറം, K2രജിസ്റ്റർ,  നൂൺ ഫീഡിങ്  കണ്സോളിഡേറ്റഡ്  ഹാജർ പുസ്തകം,  എസ്‌പെന്റിച്ചർ  സ്റ്റേറ്റ്മെന്റ്,  മെനു രജിസ്റ്റർ,   മുട്ട  പാൽ  വിതരണ രജിസ്റ്റർ   എന്നിവയ്ക്ക് പകരം 2 ഷീറ്റുകൾ അടങ്ങിയ ഒരു പൊതു രജിസ്റ്റർ/ഫോറം  എല്ലാ സ്‌കൂളുകളിലും ഉപയോഗിക്കേണ്ടതാണെന്ന് ഇതിനാൽ നിർദ്ദേശിക്കുന്നു.

 പ്രസ്തുത രജിസ്റ്ററിന്റെ / ഫോറത്തിന്റെ  മാതൃക  താഴെ ചേർക്കുന്നു.Saturday, 4 February 2017


ഇൻസ്പയർ അവാർഡ് 2016-17
2016-17 വർഷത്തെ ഇൻസ്പയർ അവാർഡുമായി ബന്ധപ്പെട്ട് ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള വിശദമായ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

അധ്യാപക അവാർഡ് ( വളരെ  അടിയന്തിരം )

  2016 -17  വർഷത്തെ ദേശീയ അധ്യാപക അവാർഡിന്  അപേക്ഷ ക്ഷണിച്ചിട്ടുണ്ട്  . അർഹതയുള്ള അധ്യാപകരുടെ പ്രൊപോസലുകൾ  നിശ്ചിത പ്രൊഫോർമയിൽ   തയ്യാറാക്കി 08 -02 -2017  നു 5  മണിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്  . അപേക്ഷ ഫോറത്തിന്റെ മാതൃകയും  വിശദ വിവരങ്ങളും www .adeucation .kerala .gov .in  എന്ന ഇ മെയിൽ വിലാസത്തിൽ ലഭ്യമാണ് . വൈകി കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല

Thursday, 2 February 2017

വിരനിവാരണ  ഗുളിക വിതരണം 

ദേശീയ  വിര നിവാരണ  പരിപാടിയുടെ ഭാഗമായി 2017  ഫെബ്രുവരി 10  നു  എല്ലാ കുട്ടികൾക്കും  ആൽബൺഡസോൾ ഗുളിക  വിതരണം ചെയ്യുന്നതിനും  കുട്ടികൾ കഴിച്ചു എന്ന് ഉറപ്പാക്കുകയും  പ്രധാനാദ്ധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്  എന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .

Wednesday, 1 February 2017

ഉപജില്ലയിലെ പ്രധാന അധ്യാപകരുടെ അടിയന്തിര യോഗം ഫെബ്രുവരി 3 ( വെള്ളിയാഴ്ച്ച) ഉച്ചക്ക് 2  മണിക്ക് മയ്യിൽ ബി.ആർ.സിയിൽ ..എല്ലാ പ്രധാന അധ്യാപകരും നിർബന്ധമായും പങ്കെടുക്കണം...ഇതിനോടൊപ്പം ചേര്‍ത്തിരിക്കുന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്തും പ്രഫോര്‍മയും ശ്രദ്ധിച്ചാലും.2011-12 മുതല്‍ 2016-17 വരെ പ്രധാന അധ്യാപകരെ ക്ലാസ്സ് ചാര്‍ജില്‍ നിന്നും ഒഴിവാക്കിയ തസ്തികകളില്‍ നിയമനം നടത്തി നിയമനം അംഗീകരിച്ച് ശമ്പളം അനുവദിച്ച അധ്യാപകരുടെ പേരുകള്‍ മാത്രമേ പ്രഫോര്‍മയില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളു.നിയമനം നടത്തി , നിയമനം ഓഫീസ് അംഗീകരിച്ച് ശമ്പളം കൈപ്പറ്റിയവര്‍ ഇല്ലെങ്കില്‍ ഓരോ കൊല്ലവും NIL എന്ന് ചേര്‍ക്കേണ്ടതാണ്.എല്ലാ പ്രധാനാദ്ധ്യാപകരും പ്രഫോര്‍മ പൂരിപ്പിച്ച് 04.02.2017നകം സമര്‍പ്പിക്കേണ്ടതാണ്.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറിന് ക്ലിക്ക്

എയിഡഡ് സ്കൂളുകള്‍ക്കുള്ള പ്രഫോര്‍മ ഇവിടെ

ഗവ.സ്കൂളുകള്‍ക്കുള്ള പ്രഫോര്‍മ ഇവിടെ