Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Tuesday, 31 January 2017

വളരെ അടിയന്തിരം 

ഐ ഇ ഡി സി സ്കോളര്ഷിപ്പിന്   അർഹരായ കുട്ടികളുടെ വിവരങ്ങൾ 


പേര്    uid no      ക്ലാസ്          കാറ്റഗറി            ഫ്രഷ്/റിന്യൂവൽ            കാസ്റ്റ്                % 


തുടങ്ങിയ വിവരങ്ങൾ   രണ്ടു ദിവസത്തിനുള്ളിൽ  സമർപ്പിക്കണമെന്ന് അറിയിക്കുന്നു . കുട്ടികളുടെ ബാങ്ക് അക്കൗണ്ട് നമ്പർ പാസ് ബുക്കിന്റെ പകർപ്പ് സഹിതം സമര്പിക്കക്കേണ്ടതാണ് . പുതുതായി സ്കൂളിൽ ചേർന്ന കുട്ടികളിൽ ഗ്രാന്റിന് അർഹരായ കുട്ടികളുണ്ടെങ്കിൽ അവരെക്കൂടി ഉൾപെടുത്തേണ്ടതാണ്.

Saturday, 28 January 2017

വളരെ അടിയന്തിരം 

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു ജീവൻ ബലികഴിച്ചവരുടെ സ്മരണാർത്ഥം ജനുവരി 30 നു  രാവിലെ 11 മണി മുതൽ 2 മിനുട്ട്‌ മൗനം ആചരിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.

                                                          വളരെ  അടിയന്തിരം 
"സ്പർശ്" ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി  2017 ജനുവരി 30 ന്  സ്കൂളുകളിൽ ചൊല്ലേണ്ട പ്രതിജ്ഞ 

 രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഇന്ന് ഞാൻ ദൃഡപ്രതിജ്ഞ ചെയ്യുന്നു. എന്റെ കുടുംബത്തിലോ സമീപവാസികളിലോ സമൂഹത്തിന്റെ ഉള്ളവർക്ക് അവരുടെ തൊലിപ്പുറത്തു സ്പര്ശനശേഷി കുറഞ്ഞതോ വേദന ഇല്ലാത്തതോ ആയ പാടുകൾ ഉള്ളതായോ കുഷ്ഠരോഗം മൂലമുള്ള വൈകല്യമുള്ളതായോ കണ്ടാൽ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പോയി ചികിത്സ സ്വീകരിക്കാൻ പ്രേരിപ്പിക്കും.

ഞാൻ അവരോട് വിവേചനം കാണിക്കാതെ എന്റെ കുടുംബത്തിലെ അംഗത്തെപോലെ സ്നേഹത്തോടും കരുതലോടും കൂടി ഔന്നത്യത്തോടെ പരിചരിക്കുന്നതാണ്. കൂടാതെ കുഷ്ഠരോഗത്തെ കുറിച്ചുള്ള ബോധവത്കരണം സമൂഹത്തിൽ എത്തിക്കുവാൻ ശ്രമിക്കും. കുഷ്ഠരോഗം സുഖപ്പെടുത്താവുന്ന രോഗമാണെന്നും പ്രാരംഭത്തിലെ ചികിത്സ എടുത്താൽ വൈകല്യം ഒഴിവാക്കാൻ സാധിക്കുമെന്നും കുഷ്ഠ രോഗം ബാധിച്ചവരോട്‌വിവേചനം കാണിക്കുകയില്ലെന്നും ദൃഢപ്രതിജ്ഞ എടുക്കുന്നു.

മഹാത്മാഗാന്ധിയുടെ സ്വപ്നമായ കുഷ്ഠരോഗം വിമുക്ത ഭാരതം എന്ന ലക്‌ഷ്യം സമീപ ഭാവിയിൽ തന്നെ നേടിയെടുക്കാൻ നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാമെന്നു ഇന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം 

Friday, 27 January 2017

ലഹരി വർജ്ജന മിഷൻ  -"വിമുക്തി"

സ്ക്കൂൾ അസ്സംബ്ലിയിൽ എടുക്കേണ്ട പ്രിതിജ്ഞ Click Here

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ Click Here
അറിയിപ്പ് 


വിദ്യാഭ്യാസ  കലണ്ടർ  പ്രകാരം  നാളെ   28 -01 -17  ന്  എല്ലാ  വിദ്യാലയങ്ങൾക്കും  പ്രവൃത്തി  ദിവസമാണ്   എന്ന്  അറിയിക്കുന്നു

 അറിയിപ്പ് 


30 / 1/ 17    തിങ്കളാഴ്ച   10  മണി  മുതൽ  4  മണി  വരെ  സബ്ജില്ലയിലെ ഒരോ  വിദ്യാലയത്തിലേയും   IT  കോഓർഡിനേറ്റർമാർക്ക്  മയ്യിൽ  ബി  ആ.ർ സി യിൽ  വെച്ച്   IT  @  സ്കൂളിന്റെ  നേതൃത്വത്തിൽ  ക്ലാസ്സ്‌  നടത്തുന്നു.  എല്ലാ  വിദ്യാലയത്തിൽ  നിന്നും  ബന്ധപ്പെട്ട  അധ്യാപകരെ  ക്ലാസ്സിൽ  പങ്കെടുപ്പിക്കേണ്ടതാണ് .

Tuesday, 24 January 2017ഈ വർഷത്തെ   എൽ എസ` എസ  `  യു  എസ` എസ` പരീക്ഷയ്ക്കുള്ള   
വിജ്ഞാ പനം  എ ഇ  ഓ  വി ന്റെ ബ്ലോഗിൽ   ൽ നിന്നും ലഭിക്കുന്നതാണ്`
 അതിൻ പ്രകാരം     2017   ജനുവരി 31  വരെ   കുട്ടികളുടെ പേര്`   
ഓൺ ലൈനായി രജിസ്റ്റർ ചെയ്യാം   pareeshabhavan  സൈറ്റി ൽ നിന്ന്      
LSS/USS   site ൽ   പ്രവേശിച്ച്`    ക്യാപിറ്റൽ S സ്‌കൂൾ കോഡ്  
(For example....S 14003)എന്നിവ യുസർ നെയിമായും പാസ്‌വേഡ്
 ആയും നൽകി അടുത്ത ജാലകത്തിൽ പ്രവേശിക്കുക .അതിനുശേഷം    
പുതിയ പാസ്സ്‌വേർഡ്   reset   ചെയ്യുക 
specifications  there should be minimum 6  characters   
1.  there should be at least one cappital english  letter  from A  to   Z
2 .  there should be at least one smal  english  letter  from     a  to  z 
3 .there should be at least one Numeral   letter  from     0   to 9 
4 . there should be at least one   special characters 

for example    Tes@1234 


അതിനുശേഷം   ഇടതുഭാഗത്തുള്ള മെനുവില്   രജിസ്‌ട്രേഷൻ   1, 2   

ഇവ  ക്ലിക്ക് ചെയ്ത` കുട്ടികളുടെ വിവരങ്ങൾ ശരിയായി എന്റർ  
ചെയ്ത`   സേവ്` ചെയ്യുക    REPORT menu  വിൽ നിന്നും   റിപ്പോർട്ട് 
  ക്ലിക്ക്` ചെയ്ത` പ്രിന്റൗട്ട് എടുത്തുവയ്ക്കുക 

Sunday, 22 January 2017

അറിയിപ്പ് 

23/ 01/17  തിങ്കളാഴ്ച     ഉച്ചക്ക്   2   മണിക്ക്  മയ്യിൽ  ബി  ആർ .സി യിൽ  വെച്ച് ഈ   ഉപജില്ലയിലെ    പ്രധാനാദ്ധ്യാപകരുടെ  ഒരു യോഗം  ഉണ്ടായിരിക്കുന്നതാണ്.    പ്രാധാന  അധ്യാപകനോ  അല്ലെങ്കിൽ  ഒരു  പ്രതിനിധിയോ  യോഗത്തിൽ  പങ്കെടുക്കേണ്ടതാണ് . എല്ലാവരും  കൃത്യസമയത്ത്  യോഗത്തിൽ  പങ്കെടുക്കേണ്ട താണ് ;

അജണ്ട  :1 ) LS S /USS  പരീക്ഷ
                  2 )പൊതു വിദ്യാഭ്യസ  സംരക്ഷണ  യജ്ഞം
മൂന്നാം ക്‌ളാസ്സിലെ " കളിപ്പെട്ടി "  ഐ .സി .ടി പാഠപുസ്തക  വിതരണവും പഠനവും താൽകാലികമായി നിർത്തിവയ്ക്കുന്നതിനു തീരുമാനിച്ചിരിക്കുകയാണ് .ഇത് സംബന്ധിച്ച  നിർദേശങ്ങൾ ചുവടെ ചേർക്കുന്നു..
1 . ബി .ആർ .സി  കൾ മുഖേന " കളിപ്പെട്ടി " സ്കൂളുകളിൽ എത്തിച്ചു കൊണ്ടിരിക്കുകയാണ് .ടി  പാഠപുസ്തകത്തിന്റെ  രണ്ടാം പേജിൽ ചില വരികൾ അച്ചടിച്ചു വന്നിട്ടില്ല . പാഠപുസ്തകത്തിന്റെ  പ്രസ്തുത പേജ് സ്കൂളുകൾക്ക് ലഭ്യമാക്കുന്നതിന് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് . ഈ സാഹചര്യത്തിൽ മൂന്നാം  ക്ലാസ് ഐ .സി .ടി പാഠപുസ്തക  വിതരണം  ഇപ്പോൾ ചെയ്യേണ്ടതില്ല . 
2 . മൂന്നാം ക്‌ളാസ്സിലെ ഐ .സി .ടി  പഠനം ഇത് പരിഹരിച്ച ശേഷം മാത്രം നടത്തേണ്ടതാണ് .
                                                       അറിയിപ്പ് 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉദ്‌ഘാടനവുമായി  ബന്ധപ്പെട്ടു പ്രസിദ്ധീരിക്കപ്പെട്ട കൈപ്പുസ്തകം , പോസ്റ്റർ , ബ്രോഷർ തുടങ്ങിയവ സർവ്വ ശിക്ഷാ അഭിയാൻ ബി .ആർ .സി  യിൽ എത്തിയിട്ടുണ്ട് . എല്ലാ പ്രഥമ അധ്യാപകരും ബന്ധപ്പെട്ട ബി .ആർ .സി  യിൽ നിന്നും 24 -01 -2017 നകം ഇവ കൈ പറ്റുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണ് ..

Wednesday, 18 January 2017

വിദ്യാരംഗം അദ്ധ്യാപക സാഹിത്യ ശില്പശാല 2017 - വിദ്യാരംഗം അദ്ധ്യാപക സാഹിത്യ ശില്പശാല 2017 - വിശദവിവരങ്ങൾ , അപേക്ഷാ മാതൃക എന്നിവയ്ക്ക് ... Click Here  പ്രധാനാദ്ധ്യാപകന്റെ സർട്ടിഫിക്കറ്റ് ... Click Here

Today Deal $50 Off : https://goo.gl/efW8Ef

Tuesday, 17 January 2017


 അറിയിപ്പ് 

 OBC    പ്രീ മെട്രിക് സ്കോളർഷിപ്പി ന്  അപേക്ഷിച്ച  വിദ്യാർത്ഥികളുടെ  വിവരങ്ങൾ  സമർപ്പിക്കാത്ത  ഹെഡ്മാസ്റ്റർമാർ    അപേക്ഷിച്ച  കുട്ടികളുടെ  ലിസ്‌റ്റും  വിവരങ്ങളും   24  / 1/ 17   ന്  മുൻപേ  ഈ  ഓഫീസിൽ  സമർപ്പിക്കേണ്ട താണ് .
സംസ്‌കൃതം  സെമിനാർ 
(20 / 1 / 2017 )

57 -മത് കേരള  സ്ക്കൂൾ കലോൽസവത്തിന്റെ  ഭാഗ മായുള്ള സംസ്‌കൃത കലോൽസവത്തിൽ  20 / 1 / 2017  വെള്ളിയാഴ്ച  നടക്കുന്ന  സംസ്കൃത സെമിനാറിൽ   ഉപജില്ലയിലെ  LP, UP, HS   വിദ്യാലയങ്ങളിലെ എല്ലാ   സംസ്കൃത  അധ്യാപകരും  പങ്കെടുക്കേണ്ടതാണ്.

വേദി  :മയ്യഴി (സ്റ്റേഡിയം  കോർണർ )
സമയം : രാവിലെ   9  മണി

Thursday, 12 January 2017

ഇൻസ്പയർ അവാർഡ്
 ഇൻസ്പയർ അവാർഡ്    നോമിനേഷന്റെ അവസാന തിയ്യതി 28/ 02 -2017  നു അവസാനിക്കന്നതാണ്                                 


ഇൻസ്പയർ അവാർഡ് ഓൺലൈൻ നോമിനേഷൻ  6 മുതൽ 10  വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളെയാണ് ഉൾപെടുത്തേണ്ടത്  നോമിനേഷനോടൊപ്പം ഇൻസ്പയർ എക്സിബിഷണനിൽ അവതരിപ്പിക്കാനുദ്ദേശിക്കുന്ന പ്രോജക്ടിന്റെ സംക്ഷിപ്ത രൂപം pdf  ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ് . ഇതുവരെ നോമിനേഷൻഎടുക്കാത്ത സ്കൂളുകൾ എത്രയും പെട്ടന്ന് ഇ -മിയാസ് എന്ന വെബ് സൈറ്റിൽ രജിസ്‌ട്രേഷൻ എടുക്കേണ്ടതാണ് .

Wednesday, 11 January 2017

പ്രധാനാദ്ധ്യാപക യോഗം 
തളിപ്പറമ്പ സൗത്ത് ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ  13/01/2017  ന്(വെള്ളിയാഴ്ച്ച  )    3  മണിക്ക്            ബി ആർ സി  .മയ്യിലിൽ വെച്ച് നടത്താൻ  നിശ്ചയിച്ച    യോഗം 13/01/2017  ന്(വെള്ളിയാഴ്ച്ച  )  10  А.M ലേക്ക്  മാറ്റിയിരിക്കുന്നു  യോഗത്തിൽ    മുഴുവൻ പ്രധാനാധ്യാപകരും കൃത്യ സമയത്ത് എത്തിച്ചേരേണ്ടതാണ് .
പ്രധാനാദ്ധ്യാപക യോഗം 
തളിപ്പറമ്പ സൗത്ത് ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ യോഗം 13/01/2017  ന്(വെള്ളിയാഴ്ച്ച  )    3  മണിക്ക്            ബി ആർ സി  .മയ്യിലിൽ വെച്ച് ചേരുന്നു.   യോഗത്തിൽ    മുഴുവൻ പ്രധാനാധ്യാപകരും കൃത്യ സമയത്ത് എത്തിച്ചേരേണ്ടതാണ് .

Tuesday, 10 January 2017

it school

                                                                അറിയിപ്പ് 
സബ്ജില്ലയിലെ  സ്കൂൾ വിക്കി കോർഡിനേറ്റർമാർക്കു വേണ്ടി IT @ SCHOOL നടത്തുന്ന പരിശീലനം (അര ദിവസം )11 .01.2017 ന് ബുധനാഴ്ച്ച രാവിലെ 10 .30 മണിക്ക് മയ്യിൽ ബി .ആർ .സി വെച്ച് നടത്തുന്നു.  എല്ലാ  വിദ്യാലയങ്ങളിൽ നിന്നും മലയാളം ടൈപ്പ് ചെയ്യാൻ അറിയുന്ന ഓരോ അധ്യാപകരെ പരിശീലനത്തിൽ പങ്കെടുപ്പിക്കണമെന്നു 
അറിയിക്കുന്നു.ലാപ്ടോപ്പ് കൊണ്ടുവരേണ്ടതാണ് ...
                 2017 ജനുവരി 16 മുതൽ 22 വരെയായി കണ്ണൂരിൽ വെച്ച് നടക്കുന്ന 57- മത്  കേരള സ്ക്കൂൾ കലോത്സവത്തിൽ      കണ്ണൂർ   റവന്യു ജില്ലയെ പ്രതിനിധികരിച്ച്     പങ്കെടുക്കുന്ന     വിദ്യാർത്ഥികളുടെ   ഒരു യോഗം 12-01-17 ന്    രാവിലെ 11 മണിക്ക്     കണ്ണൂർ ശിക്ഷക് സദനിൽ     വെച്ച് ചേരുന്നു. ബന്ധപ്പെട്ട വിദ്യാർത്ഥികളും    എസ്കോർട്ടിങ്    ടീച്ചർമാരും ഈ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.തദവസരത്തിൽ ഫോട്ടോ പതിച്ച, 
പ്രധാനാധ്യാപകൻ / പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ  ഐഡന്റിറ്റി 
കാർഡിന്റെ   2    പകർപ്പ്   യോഗത്തിൽ    നിർബന്ധമായും കൊണ്ടു 
വരേണ്ടതാണ്.     ഐഡന്റിറ്റി  കാർഡിന്റെ മാതൃക    ഇതോടൊപ്പം 
ഉള്ളടക്കം ചെയ്യുന്നു.  കൂടാതെ     www.ddekannur.in    എന്ന ബ്ലോഗിലും ലഭ്യമാണ്.           

Monday, 9 January 2017


ഇൻസ്‌പെക്ടർ  ഓഫ് മുസ്ലിം എഡ്യൂക്കേഷൻ ഓഫീസറുടെ നിർദ്ദേശ  പ്രകാരം 12 -01 -2017( വ്യാഴം ) തളിപ്പറമ്പ്  സൗത്ത്  സബ്ജില്ലയിലെ  അറബിക് ടീച്ചർ അക്കാദമിക് കോംപ്ലക്സ് മീറ്റിങ്ങ് കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ CRC  ഹാളിൽ  വെച്ച്  നടത്താൻ തീരുമാനിച്ച  വിവരം മുഴുവൻ LP ,UP  പ്രധാന അധ്യാപകരെയും അറിയിക്കുന്നു.

 പ്രധാന അധ്യാപകർ  ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ് .....
അറിയിപ്പ് 

സംസ്ഥാന കലോത്സവവുമായി  ബന്ധപ്പെട്ട വിഭവസമാഹരണം  ജനുവരി 13  (വെള്ളിയാഴ്ച്ച) താഴെ പറയുന്ന കേന്ദ്രങ്ങളിൽ   സമാഹരിക്കുന്നതാണ്.

1. മയ്യിൽ  പഞ്ചായത്ത് 
    കുറ്റിയാട്ടൂർ  - പാവന്നൂർ  ഭാഗം     12  മണി  സ്ഥലം   : ബി. ആർ. സി. ഹാൾ                                                                                                                          മയ്യിൽ 

2 .കുറ്റിയാട്ടൂർ  
   പഞ്ചായത്ത്         ബാക്കി ഭാഗം         12 .45 മണി   സ്ഥലം        മാണിയൂർ                                                                                                                                         സെൻട്രൽ  എൽ പി                                                                                                                                 സ്‌കൂൾ 

3. കൊളച്ചേരി  
 പഞ്ചായത്ത്                                                  1.30  മണി   സ്ഥലം        നണിയൂർ  എ .                                                                                                                                   എൽ.പി. സ്‌കൂൾ 

4 .കടമ്പേരി, പറശ്ശിനിക്കടവ്                   2  മണി     സ്ഥലം     പറശ്ശിനിക്കടവ് യു പി.                                                                                                                    സ്‌കൂൾ 

5 . മൊറാഴ ഭാഗം                                          2 .30  മണി   സ്ഥലം     മൊറാഴ സൗത്ത് 
                                                                                                                    എ.എൽ .പി  സ്‌കൂൾ 

Thursday, 5 January 2017


                                              അറിയിപ്പ് 

57-മത്  കേരള  സ്കൂൾ  കലോത്സത്തിന്റെ  ഭാഗമായി  6 -1 -2017  ന്  2  മണിക്ക്  ചിത്രകലാകാരന്മാർ  ഒത്തുചേരുന്നു . കണ്ണൂർ  ടൌൺ  സ്ക്വയറിൽ  നടക്കുന്ന  പ്രസ്തുത  പരിപാടിയിൽ  ജില്ലയിലെ  മുഴുവൻ  ചിത്രകലാ  അദ്ധ്യാപകരും  ഉപജില്ലയിൽ  ഒന്നാ  സ്ഥാനവും  എ  ഗ്രേഡും  നേടിയ  വിദ്യാർത്ഥികളും  പങ്കെടുക്കണം . വരക്കാനുള്ള  ബ്രഷും  അനുബന്ധ  സാമഗ്രികളും  കൊണ്ടുവരേണ്ടതാണ് . ചായം  വരക്കാനുള്ള പ്രതലം  (ക്യാൻവാസ് )ഇവിടെ  ഒരുക്കുന്നതാണ്.

സമയം      :    ജനുവരി  6  ന്  2  മണി
സ്ഥ ലം       :    കണ്ണൂർ  ടൌൺ  സ്ക്വയർ 
വിഷയം    :   കേരള  സ്‌കൂൾ  കലോത്സവം

Tuesday, 3 January 2017

പ്രധാനാദ്ധ്യാപക യോഗം 
തളിപ്പറമ്പ സൗത്ത് ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ യോഗം 5/01/2017  ന്(വ്യാ ഴാ ഴ്ച )   രാവിലെ 10 മുതൽ 5 മണിവരെ ബി ആർ സി  .മയ്യിലിൽ വെച്ച് ചേരുന്നു.യോഗത്തിൽ മുഴുവൻ പ്രധാനാധ്യാപകരും കൃത്യ സമയത്ത് എത്തിച്ചേരേണ്ടതാണ് .

Monday, 2 January 2017

പ്രധാന അധ്യാപകരുടെ അടിയന്തിര ശ്രദ്ധക്ക് 
                2016-17 വർഷത്തെ സൗജന്യ  യൂണിഫോറം  വിതരണത്തതിനാവശ്യമായ  തുക എല്ലാ പ്രധാന അധ്യാപകരുടെയും ബാങ്ക്  അകൗണ്ടിലേക്ക് E TRANSFER ചെയ്തിട്ടുണ്ട്. തുക അകൗണ്ടിലേക്ക്   ക്രെഡിറ്റ്  ആയിട്ടുണ്ടോ  എന്ന് പരിശോധിച്ച് ക്രഡിറ്റായ തീയ്യതിയും തുകയുടെ വിവരങ്ങളും ക്രഡിറ്റ്  ആയിട്ടില്ലെങ്കിൽ  ആ വിവരവും നാളെ (ബുധനാഴ്ച്ച 4-01-2017) ഉച്ചക്ക്  2 മണിക്ക്  മുൻപായി ഓഫീസിൽ രേഖാമൂലം  അറിയിക്കേണ്ടതാണ്. പ്രധാന അധ്യാപകർ ഈ വിഷയത്തിൽ അടിയന്തിര ശ്രദ്ധ പുലർത്തേണ്ടതാണ്.