Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Sunday, 31 December 2017

അറിയിപ്പ്

വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം 2018 ജനുവരി 6, 27 എന്നീ ശനിയാഴ്ചകള്‍ സ്കൂള്‍ പ്രവൃത്തി ദിവസങ്ങളാണ്.

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌ 

LSS/USS പരീക്ഷയുമായി ബന്ധപ്പെട്ട്‌ ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ യോഗം 6/1/2018 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ബി ആര്‍ സി യില്‍ ചേരുന്നതാണ്. മുഴുവന്‍ പ്രധാനാധ്യാപകരും യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്‌

ഓഖി ദുരന്തത്തില്‍ അപകടം സംഭവിച്ചവര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടായി  MLA യുടെ അഭ്യര്‍ത്ഥന പ്രകാരം കുട്ടികളില്‍ നിന്നും പിരിച്ചെടുത്ത തുകയുടെ കണക്ക് ഓഫിസില്‍ അറിയിക്കാത്തവര്‍ ഇന്ന് ഉച്ചക്ക് മുമ്പായി ഓഫിസില്‍ ഫോണ്‍ മുഖാന്തിരം വിവരം അറിയിക്കേണ്ടതാണ്.

Thursday, 28 December 2017

LSS-USS പരീക്ഷ 2018 ഫെബ്രുവരി 3 നു നടക്കുന്നതാണ്.

പരീക്ഷാ വിജ്ഞാപനം നിര്‍ദേശങ്ങള്‍ എന്നിവ കാണാന്‍ താഴെ കൊടുക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകപ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്‌

ഓഖി ദുരന്തത്തില്‍ അപകടം സംഭവിച്ചവര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിനായി MLA യുടെ അഭ്യര്‍ത്ഥന പ്രകാരം കുട്ടികളില്‍ നിന്നും പിരിച്ചെടുത്ത തുകയുടെ കണക്ക് ഓഫിസില്‍ അറിയിക്കേണ്ടതാണ്.

Wednesday, 27 December 2017

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധക്ക് 

അകാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുള്ള പ്രധാനാധ്യാപകര്‍ അതിന്‍റെ ഒരു പകര്‍പ്പ് ഇന്ന് (28/12/2017) ന് നാല് മണിക്ക് മുമ്പ് ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്. തയ്യാറാക്കിയിട്ടില്ലത്തവര്‍ 03-01-2017 ന് 4 മണിക്ക്  മുമ്പ് പ്ലാന്‍ തയ്യാറാക്കി ഒരു പകര്‍പ്പ്ഈ  ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്.

വളരെ അടിയന്തിരം
സമയ ബന്ധിതം
താഴെ പറയുന്ന വിവരങ്ങൾ നാളെ 28 -12 -17  നു 11 .30  നു മുൻപ് ഓഫീസിലേക്ക് മെയിൽ ചെയ്യേണ്ടതാണ് .ബാധകമല്ലാത്തവർ ശൂന്യ റിപ്പോർട്ട്  അയക്കേണ്ടതാണ്
***  സ്കൂളിന്റെ  പേര്
*** അക്കാദമിക്  മാസ്റ്റർ പ്ലാൻ സ്കൂൾ തയ്യാറാക്കിയിട്ടുണ്ടോ
*** ഉണ്ടെങ്കിൽ  ഹൃസ്വ കാല  പദ്ധതി , മധ്യകാല  പദ്ധതി , ദീർഘകാല  പദ്ധതി ഏതെല്ലാം  എന്ന് വ്യക്തമാക്കുക
*** വകയിരുത്തിയ ഇനം
*** വകയിരുത്തിയ  തുക
*** ഉപയോഗിച്ച തുക
*** ചിലവാക്കിയില്ലെങ്കിൽ  കാരണം
*** എപ്പോൾ  പണി പൂർത്തിയാക്കുവാൻ  സാധിക്കും , സ്വീകരിക്കുന്ന  തുടർ നടപടികൾ
*** സ്കൂൾ  വികസന പദ്ധതിയുടെ  ആകെ എസ്റ്റിമേറ്റ്  തുക
*** സർക്കാർ  സഹായത്തിനു  പുറമെ അധിക  ധനസമാഹരണത്തിന്റെ  ഉറവിടം ( തുകയടക്കം )
*** നിർമാണ  പ്രവർത്തനം  ആരംഭിച്ചുവോ
*** ഇല്ലെങ്കിൽ  ഇന്ന് വരെ  നടന്ന  പ്രവർത്തനങ്ങൾ എന്തെല്ലാം .
***  ഡിമോളിഷ് ചെയ്യേണ്ട  ക്ലാസ് മുറികളുടെ  എണ്ണം ( 20 x  20 )
*** വികസന പദ്ധതികൾ  എപ്പോൾ  പൂർത്തിയാക്കുവാൻ കഴിയും 
*** ജൈവ  വൈവിധ്യ ഉദ്യാനത്തിന് വകയിരുത്തിയ തുക 
*** ലഭിച്ച തുക 
*** ഉപയോഗിച്ച തുക 
*** നിർമാണ പ്രവർത്തനം  കഴിഞ്ഞുവോ 
*** ഇല്ലെങ്കിൽ  അതിന്റെ കാരണം 

Tuesday, 26 December 2017

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധക്ക് 

2018-19 വര്‍ഷം ഹെഡ്മാസ്റ്റര്‍ മാരായി സ്ഥാനക്കയറ്റം നേടാന്‍ സാധ്യതയുള്ള സീനിയര്‍ അധ്യാപകര്‍ക്ക്  ഒരു പരിശീലന പരിപാടി നടത്താന്‍ കണ്ണൂര്‍ ഡയറ്റ് തീരുമാനിച്ചിരിക്കുകയാണ്.ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കേണ്ട എയിഡഡ വിദ്യാലയങ്ങളിലെ സീനിയര്‍ അധ്യാപകന്‍റെ പേരും  ഫോണ്‍ നമ്പരും സ്കൂളിന്റെ പേരും നല്‍കണം.ഗവന്മേന്റ്റ് വിദ്യാലയങ്ങളില്‍ നിന്ന് ഈ കാലയളവില്‍ വിരമിക്കുന്ന പ്രധാനാധ്യാപകരുടെ  പേര് വിവരങ്ങളും നല്‍കേണ്ടതാണ്.കണ്ണൂര്‍ ഡയറ്റിന് വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതിനാല്‍ രണ്ടു ദിവസത്തിനകം തന്നെ മേല്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഓഫിസില്‍ എത്തിക്കേണ്ടതാണ്.

Friday, 22 December 2017

അറിയിപ്പ്‌ അയേൺ  ഫോളിക്  ആസിഡ്  പ്രൊഫോർമ യും  circular  ഉം  താഴെ കൊടുക്കുന്നു . എല്ലാ  മാസവും  5  തീയതിക്ക്  മുൻപായി  ക്ലാസ്സ്‌  തിരിച്ചുള്ള  ഒരു  മാസത്തെ  കണക്കുകൾ   പ്രൊഫോർമ
 (1 ) ൽ  ഓഫീസിൽ  എത്തിക്കേണ്ടതാണ്

Proforma 

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

തളിപ്പറമ്പ ഉപജില്ലയിലെ   പ്രധാനാധ്യാപകരുടെ ഒരു  യോഗം   23 / 12 / 17  ന്  വൈകുന്നേരം  3  മണിക്ക്   ഓഫീസിൽ  വെച്  ചേരുന്നു . യോഗത്തിൽ  മുഴുവൻ പ്രധാനാധ്യാപകരും  പങ്കെടുക്കേണ്ടതാണ് .
അജണ്ട :  1)തസ്തിക  നിർണ്ണയം 

2 )നൂൺ മീൽ  ബാങ്ക് അക്കൗണ്ട്  കീപ്പിങ് ചാർജ് -  പ്രൊഫോർമ  കൊണ്ടുവരേണ്ടതാണ് 

Thursday, 21 December 2017

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധക്ക് 

പൊതു  വിദ്യാഭ്യാസ  സംരക്ഷണ  യജ്ഞത്തിന്റെ  ഭാഗമായി  ജില്ലയിലെ എല്ലാ സ്കൂൾ പ്രധാന അധ്യാപകരുടെയും   മാനേജർമാരുടെയും  വിശദവിവരങ്ങൾ  ശേഖരിക്കുവാൻ DDE,   തീരുമാനിച്ചിരിക്കുന്നു. താഴെ കൊടുക്കുന്ന പ്രഫോർമ  യിൽ എല്ലാ വിവരങ്ങളും രേഖപ്പെടുത്തി എത്രയും പെട്ടെന്ന് ഓഫിസില്‍ എത്തിക്കേണ്ടതാണ്. എല്ലാ  കൊളങ്ങളും  പൂരിപ്പിക്കേണ്ടതാണ്.അംഗീകരിച്ച  മാനേജർ  ഇല്ലെങ്കിൽ  മാനേജരുടെ  പേരിന്റെ സ്ഥാനത്ത്  ആ വിവരം രേഖാപ്പെടുത്തേണ്ടതാണ്. .സ്‌കൂൾ    മെയിൽ  വിലാസം  രേഖപ്പെടുത്തുമ്പോൾ  പ്രത്യേക  ശ്രദ്ധ  പുലർത്തേണ്ടതാണ് 
.ഏറ്റവും പുതിയ വിവരങ്ങൾ ആയിരിക്കണം  രേഖപ്പെടുത്തേണ്ടത്.വിവരങ്ങള്‍ എത്രയും പെട്ടെന്ന് നാളെ തന്നെ ഓഫിസില്‍ അറിയിക്കേണ്ടതാണ്.


Name of School

Aided/Govt./Recognised

Name of Head Master

School Land Phone Number

HM’s Mobile No.

School’ Email ID

Date of Retirement of HM

Type of Management
(Individual/Corporate/Trust)

Name of Manager

Manager’s Mobile Number എക്സ്പെൻഡിച്ചർ  സ്റ്റേറ്റ്മെൻറ്
എക്സ്പെൻഡിച്ചർ  സ്റ്റേറ്റ്മെൻറ്  സമർപ്പിക്കുമ്പോൾ  വളരെ കൃത്യമായ വിവരങ്ങൾ ചേർക്കേണ്ടതാണ് .ഓണം അഡ്വാൻസ് കുറച്ച  തുക മാത്രമേ പേയുടെ  കോളത്തിൽ ചേർക്കാൻ പാടുള്ളു വാങ്ങുന്ന എല്ലാ തുകയും അതാതു ഇനത്തിന്റെ കോളത്തിൽ തന്നെ ചേർക്കേണ്ടതാണ് . ഉദാ: മെഡിക്കൽ റീമ്പേഴ്‌സ്‌മെന്റ്   ടി എ  എന്നിവ പേ  യിൽ ചേർക്കാൻ പാടില്ല . ഇവ M R  ലും T  A  കോളത്തിലും  മാത്രം ചേർക്കേണ്ടതാണ് . ഓരോ തിയ്യതിക്കും ഒന്നിലധികം ബില്ലുകൾ ഉണ്ടെങ്കിൽ ഓരോന്നും പ്രത്യേകം ചേർക്കേണ്ടതാണ് . നവംബർ മാസത്തിലെ എക്സ്പെൻഡിച്ചർ  സ്റ്റേറ്റ്മെൻറ്  എത്രയും പെട്ടന്ന് ഓൺലൈൻ ചെയ്യേണ്ടതാണ്
ONLINE EXPENDITURE STATEMENT

Wednesday, 20 December 2017

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌ 

സംസ്ഥാനത്തെ സ്കൂളുകളിലെ കുട്ടികളെ കൊണ്ടുവരാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ജീവനക്കാരുടെയും വിശദ വിവരങ്ങള്‍ ഇതോടൊപ്പം നല്‍കുന്ന പ്രോഫോര്‍മയില്‍ രേഖപ്പെടുത്തി എത്രയും പെട്ടെന്ന് സമര്‍പ്പിക്കേണ്ടതാണ്.


പ്രഫോര്‍മ

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌

പ൦ന യാത്രക്കു തയ്യാറെടുക്കുന്ന സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ പൊതു വിദ്യാഭ്യാസ ഡയരക്ടരുടെ, ഇത് സംബന്ധിച്ച സര്‍ക്കുലര്‍ നം.M4 /1037/13, തിയ്യതി 27/12/2013,  G O(MS) ന൦. 51/07/ DPI തിയ്യതി 02/03/2007 എന്നിവയില്‍ സൂചിപ്പിക്കുന്ന മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരാഴ്ചക്ക് മുമ്പ് അപേക്ഷ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്.


// പ്രധാന  അദ്ധ്യാപകരുടെ  ശ്രെദ്ധക്ക് // 

SLI , GI S  എന്നിവ  കമ്പ്യൂട്ടർ  വത്കരിക്കുന്നതി ന്റെ  ഭാഗമായി   ഒരു  ക്ലാസ്സ്  27 -12 -17  ന്  2  മണി  മുതൽ  4  മണി  വരെ     സർ  സയ്യിദ്  എച് .എച് .എസ്‌  തളിപ്പറമ്പ യിൽ   വെച്ച്   നടക്കുന്നു . എല്ലാ  പ്രധാനാധ്യാപകരും  ക്ലാസ്സിൽ  പങ്കെടുക്കേണ്ടതാണ് 

// പ്രധാനാധ്യാപകരുടെ  പ്രത്യേക  ശ്രെദ്ധക്ക് // 

ഉച്ച  ഭക്ഷണ  അക്കൗണ്ടിൽ  നിന്നും  ഇതുവരെയായി  അക്കൗണ്ട്  കീപ്പിങ്ങ്  ഇനത്തിൽ  എത്ര  രൂപ  ബാങ്ക്  എടുത്തിട്ടുണ്ട്  എന്നത്  സംബന്ധിച്ച   വിവരങ്ങൾ  താഴെ കൊടുത്ത റിവൈസ്ഡ്  പ്രൊഫോർമയിൽ   പൂരിപ്പിച്ച്  ബാങ്ക് സ്റ്റേറ്റ്മെന്റ്  സഹിതം  2  ദിവസത്തിനകം  ഓഫീസിൽ  എത്തിക്കേണ്ടതാണ്

PROFORMA

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്‌.


2017-18 വര്‍ഷത്തെ അധ്യയന വര്‍ഷം ആറാം പ്രവൃത്തി ദിനത്തിന് ശേഷം വന്ന മാറ്റം ഉള്‍ക്കൊണ്ടു, കുട്ടികളുടെ വിവരങ്ങള്‍ ഓരോ സ്കൂളില്‍നിന്നും സമ്പൂര്‍ണ സോഫ്റ്റ്‌വെയറില്‍ അടിയന്തിരമായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

Tuesday, 19 December 2017

അറിയിപ്പ് 


ഇന്ത്യന്‍ മെഡിക്കല്‍   അസോസിയേഷന്‍റെ "നമ്മുടെ ആരോഗ്യം മാസിക" കേരളത്തിലെ വിദ്യാലയങ്ങളില്‍ വിതരണം നടത്തുന്നതിനു വിദ്യാഭ്യാസ ഉപഡയരക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്.താല്പര്യമുള്ള സ്കൂളുകളില്‍ പി ടി എ ഫണ്ട്/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങുന്നതിന് അനുമതി നല്‍കിയതായി അറിയിക്കുന്നു.


// പ്രധാനാധ്യാപകരുടെ  പ്രത്യേക  ശ്രെദ്ധക്ക് // 

ഉച്ച  ഭക്ഷണ  അക്കൗണ്ടിൽ  നിന്നും  ഇതുവരെയായി  അക്കൗണ്ട്  കീപ്പിങ്ങ്  ഇനത്തിൽ  എത്ര  രൂപ  ബാങ്ക്  എടുത്തിട്ടുണ്ട്  എന്നത്  സംബന്ധിച്ച   വിവരങ്ങൾ  താഴെ കൊടുത്ത  പ്രൊഫോർമയിൽ  പൂരിപ്പിച്ച്  2  ദിവസത്തിനകം  ഓഫീസിൽ  എത്തിക്കേണ്ടതാണ് 

Monday, 18 December 2017

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌ 

സ്വഛ് വിദ്യാലായം- മൌലാനാ ആസാദ് എഡ്യുകേഷന്‍ ഫൌണ്ടേഷന്‍ സ്കൂളുകളില്‍ ടോയ് ലെറ്റ്‌ നിര്‍മ്മിക്കുനതിനു അപേക്ഷ ക്ഷണിക്കുന്നു.200 ല്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള അതില്‍ തന്നെ 25 ശതമാനത്തില്‍ കൂടുതല്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ ഉള്ള സ്കൂളുകളാണ് അപേക്ഷിക്കേണ്ടത്.വിദ്യാലയത്തിനു സ്വന്തമായി ഭൂമി ഉണ്ടായിരിക്കണം.
അപേക്ഷാഫോറം ആവശ്യമുള്ള സ്കൂളുകള്‍ക്ക് ഓഫിസില്‍ നിന്ന് അപേക്ഷ ഫോം നല്‍കുന്നതാണ്. DDE കണ്ണൂര്‍ നു ഈ ആഴ്ച തന്നെ അപേക്ഷ സമര്‍പ്പിക്കേണ്ടതിനാല്‍ രണ്ടു ദിവസത്തിനകം പൂരിപ്പിച്ച അപേക്ഷ ഓഫിസില്‍ എത്തിക്കേണ്ടതാണ്Saturday, 16 December 2017

// അറിയിപ്പ് // 

ആരോഗ്യ , കായിക  വിദ്യാഭ്യാസ  പാഠപുസ്തകം  ആവശ്യമുള്ളവർ  18 / 12 / 17  ന്   വൈകുന്നേരം  5  മണിക്ക്  മുൻപായി  ഓഫീസിൽ  നിന്ന്  കൈപ്പറ്റേണ്ടതാണ് .

പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക്‌.

ഓഖി ദുരന്ത ബാധിതര്‍ക്ക് സഹായനിധി സമാഹരിക്കുന്നത് സംബന്ധിച്ച് ജെയിംസ് മാത്യു MLA യുടെ കത്ത് താഴെ ലിങ്കില്‍ കൊടുക്കുന്നു.തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.


MLA യുടെ കത്ത്

Friday, 15 December 2017

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്‌ 2015-16 വര്‍ഷത്തെ OEC ലംപ്സം ഗ്രാന്‍റ് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയരക്ടര്‍  ബന്ധപ്പെട്ട പ്രധാനാധ്യാപകരുടെ അക്കൌണ്ടിലേക്കാണ് വിതരണം ചെയ്തത്. പ്രസ്തുത തുക അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തതിന്‍റെ വിവരങ്ങള്‍ താഴെ ലിങ്കില്‍ കൊടുക്കുന്ന പ്രോഫോര്‍മയില്‍ രണ്ടു ദിവസത്തിനകം , ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്.ചില പ്രധാനാധ്യാപകര്‍ 2015-16 ന് പകരം 2017-18 ലെ വിവരങ്ങളാണ്  തന്നിട്ടുള്ളത്.അതു മാറ്റി നല്‍കേണ്ടതാണ്. DDE കണ്ണുരിന് ധനവിനിയോഗപത്രം സമര്‍പ്പിക്കേണ്ടതിനാല്‍ ഇക്കാര്യത്തില്‍ എല്ലാ പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധ പതിയേണ്ടതാണ്.


അറിയിപ്പ്
ഡിസംബര്‍ 16 കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തി ദിവസമായി നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ അര്‍ദ്ധ വാര്‍ഷിക പരീക്ഷ നടക്കുന്നത് കൊണ്ടു ഡിസംബര്‍ 16 അവധിയും  പകരം 2018 ഫെബ്രുവരി 17 ന് പ്രവൃത്തി ദിവസവുമായി തീരുമാനിച്ചിരിക്കുന്ന വിവരം അറിയിക്കുന്നു.

Wednesday, 13 December 2017// അറിയിപ്പ് // 

20 / 12 / 17 ന് ബുധനാഴ്ച ഉച്ചക്ക് ശേഷം  2 മണിക്ക് കണ്ണൂർ നോർത്ത് ബി ആർ  സി (ട്രെയിനിംഗ്  സ്കൂളിന് സമീപം) ഹാളിൽ വെച്ച്  നാലാം  തരത്തിൽ  മലയാളം പഠിപ്പിക്കുന്ന അധ്യാപകർക്കായി  പരിശീലന ക്ലാസ്സ്‌ ഉണ്ടായിരിക്കും.  നാലാം  തരത്തിൽ മലയാളം പഠിപ്പിക്കുന്ന ഉപജില്ലയിലെ  മുഴുവൻ അധ്യാപകരും  പ്രസ്തുത പരിശീലന പരിപാടിയിൽ  നിർബന്ധമായും  പങ്കെടുക്കണമെന്ന് ബഹു.വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചിട്ടുണ്ട്.പരീക്ഷാ  പ്രവർത്തനങ്ങൾക്ക്  തടസ്സം  വരാത്ത  രീതിയിൽ  പ്രധ്യാനാധ്യാപകർ  അധ്യാപകരെ പങ്കെടുപ്പികേണ്ടതാണ്.

വളരെ വളരെ അടിയന്തിരം 

   പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്‌

എല്ലാ സ്കൂളുകളിലെയും ബാങ്ക് ട്രഷറി അക്കൗണ്ട്‌ കളിലെ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ (30/11/2017 ലെ  ബാലന്‍സ്‌ )     ഇതോടൊപ്പം ചേര്‍ക്കുന്ന പ്രോഫോര്‍മയില്‍ നാളെ രാവിലെ 12 മണിക്കകം ഓഫിസില്‍ ലഭ്യമാക്കേണ്ടതാണ്.DD, കണ്ണൂരിന്റെ കത്തും പ്രോഫോര്‍മയും താഴെ ലിങ്കില്‍ കൊടുക്കുന്നു


കത്ത്

പ്രോഫോര്‍മ


Tuesday, 12 December 2017


ദേശീയ ഊർജ്ജ  സംരക്ഷണ ദിനാചരണം -പ്രതിജ്ഞ  താഴെ കാണുക 

Monday, 11 December 2017

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധക്ക് 

2017/18 വര്‍ഷത്തെ ഒ ഇ സി /തത്തുല്യ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം വിതരണം നടത്തുന്നതിനായി അര്‍ഹരായ കുട്ടികളുടെ വിവരങ്ങള്‍ data entry നടത്തിയതില്‍ പല സ്കൂളുകളും കുട്ടികളുടെ വിവരങ്ങള്‍ റിപീറ്റര്‍ എന്ന  ഓപ്ഷനില്‍ തെറ്റായി ഉള്‍പ്പെടുത്തിയിരുന്നു. ആയതിന്‍റെ ഫലമായി ഈ വിദ്യാര്‍ഥികള്‍ക്ക്  ആനുകൂല്യതുകയുടെ പകുതി മാത്രമാണ് ലഭിച്ചത്.മേല്‍ സാഹചര്യത്തില്‍  വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ തുക   അനുവദിച്ചു നല്‍കുന്നതിനായി വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്കൂള്‍ ബാങ്ക് അക്കൌണ്ടിന്‍റെ വിവരങ്ങള്‍ സഹിതം:   

     പിന്നാക്ക വിഭാഗ വികസന വകുപ്പ്,
     കോഴിക്കോട് മേഖല   ഡെപ്യൂട്ടി ഡയരക്ടരുടെ കാര്യാലയം ,              സിവില്‍ സ്റ്റേഷന്‍-കോഴിക്കോട്-673020. 


എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.        

ഫോണ്‍നമ്പര്‍ : 0495-2377786        EMAIL:  bcddkkd@gmail.com
                                    

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്‌ 

2015-16 വര്‍ഷത്തെ OEC ലംപ്സം ഗ്രാന്‍റ് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയരക്ടര്‍  ബന്ധപ്പെട്ട പ്രധാനാധ്യാപകരുടെ അക്കൌണ്ടിലേക്കാണ് വിതരണം ചെയ്തത്. പ്രസ്തുത തുക അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തതിന്‍റെ വിവരങ്ങള്‍ താഴെ ലിങ്കില്‍ കൊടുക്കുന്ന പ്രോഫോര്‍മയില്‍ രണ്ടു ദിവസത്തിനകം , ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്.DDE കണ്ണുരിന് ധനവിനിയോഗപത്രം സമര്‍പ്പിക്കേണ്ടതിനാല്‍ ഇക്കാര്യത്തില്‍ എല്ലാ പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധ പതിയേണ്ടതാണ്.


അറിയിപ്പ്

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ U P, H S വിദ്യാര്‍ഥികള്‍ക്കായി 2017 ഡിസംബര്‍ 23 ന് ഏകദിനഅധ്യയന യാത്ര നടത്തുന്നു.

യു പി വിഭാഗത്തില്‍ 3 കുട്ടികളെയും  ഹൈ സ്കൂള്‍ വിഭാഗത്തില്‍ 5  കുട്ടികളെയും  പങ്കെടുപ്പിക്കുന്നു.

തലശ്ശേരി കോട്ട , മാഹി കലാഗ്രാമം , ലോകനാര്‍ കാവ്,ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് തുടങ്ങിയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നു. 

രാവിലെ 8 മണിക്ക് മയ്യില്‍ നിന്ന് പുറപ്പെട്ടു വൈകുന്നേരം തിരിച്ചെത്തുന്നു

ഒരാള്‍ (എസ്കോര്‍ട്ടിംഗ് ടീച്ചര്‍ ) ഉള്‍പ്പെടെ 400 രൂപ കരുതണം.

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്‌

2017-18 വര്‍ഷത്തെ സംസ്കൃതം സ്കോളര്‍ഷിപ്പ്പരീക്ഷക്ക്‌ പങ്കെടുക്കുന്ന കുട്ടികളുടെ ലിസ്റ്റ്  സമര്‍പ്പിക്കുന്നത് സംബന്ധിച്ച് 

1 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ പ൦ിക്കുന്ന രണ്ടു കുട്ടികളെ വീതം സംസ്കൃത സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ പങ്കെടുപ്പിക്കേണ്ടതാണ്.
കുട്ടികളുടെ പേര്   ക്ലാസ്   അഡ്മിഷന്‍ ന൦    എന്നീ വിവരങ്ങള്‍ രണ്ടു ദിവസത്തിനകം സമര്‍പ്പിക്കേണ്ടതാണ്.പ്രധാനധ്യാപകരുടെ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതാണ്..

Friday, 8 December 2017

പ്രധാനാധ്യാപകരുടെ  അടിയന്തിര ശ്രദ്ധയ്ക്ക്‌ 

2017 ഫെബ്രുവരി മാസം മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള  എക്സ്പെന്‍ഡിച്ചര്‍ ഓണ്‍ലൈന്‍ ആയി എന്റര്‍ ചെയ്തതിന്റെ എഴുതി തയ്യാറാക്കിയ പകര്‍പ്പ് 11/12/2017 .ന് വൈകുന്നേരം 5 മണിക്ക് മുന്‍പ് ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്.

പ്രധാനാധ്യാപക യോഗം

2018-19 വര്‍ഷത്തെ സ്കൂള്‍ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട്‌ ഉപജില്ലയിലെ മുഴുവന്‍ പ്രധാനാധ്യാപകരുടെയും യോഗം 11/12/2017 ന് തിങ്കളാഴ്ച  ഉച്ചക്ക് 2 മണിക്ക് ബി ആര്‍ സി യില്‍ ചേരുന്നതാണ്‌ 

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക് 

ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമാണ്‌.എന്നാല്‍ ഈ വര്‍ഷം ഡിസംബര്‍ 10 അവധിയായതിനാല്‍ ഡിസംബര്‍ 11 തിങ്കളാഴ്ച മനുഷ്യാവകാശ ദിനാചരണം നടത്തേണ്ടതാണ്.വിദ്യാലയങ്ങളില്‍ പ്രത്യേക അസംബ്ലി ചേര്‍ന്ന് ഇതോടൊപ്പം നല്‍കുന്ന പ്രതിജ്ഞ ചൊല്ലേണ്ടതാണ്.

                                     പ്രതിജ്ഞ

ഞാന്‍ ഭാരതത്തിന്‍റെ ഭരണഘടനയിലും ഭാരതത്തില്‍ നടപ്പിലാക്കുന്ന അന്താരാഷ്ട്ര  ഉടമ്പടികളിലൂടെയും സംരക്ഷിക്കപ്പെട്ടിട്ടുള്ള മനുഷ്യാവകാശങ്ങളോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും ഈ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി എന്റെ കര്‍ത്തവ്യം നിറവേറ്റുമെന്നും, എല്ലാവരുടെയും മനുഷ്യാവകാശത്തെയും, ആത്മാഭിമാനത്തെയും യാതൊരു വിവേചനവും കൂടാതെ ബഹുമാനിക്കുമെന്നും , മറ്റുള്ളവരുടെ മനുഷ്യാവകാശത്തെ നേരിട്ടോ പ്രവൃത്തി കൊണ്ടോ വാക്ക് കൊണ്ടോ, എന്റെ ചിന്തയിലൂടെയോ ഹനിക്കുകയില്ലെന്ന്, മനുഷ്യാവകാശങ്ങളുടെ അഭിവൃദ്ധിക്കു വേണ്ടി സദാ പ്രതിബദ്ധതയുള്ളവനായിരിക്കുമെന്നും സഗൌരവം പ്രതിജ്ഞ ചെയുന്നു.
അറിയിപ്പ് - TEXT  BOOK  INDENT

TEXT  BOOK 2018  -19  INDENT   ചെയ്തതിൻറെ  ഒരു പകർപ്പ്  ഈ  ഓഫീസിൽ  തിങ്കൾ (11 -12 -2017 ) രാവിലെ 10 മണിക്ക്  തന്നെ  എത്തിക്കേണ്ടതാണ് ...

Wednesday, 6 December 2017

വളരെ അടിയന്തിരം 
 എല്ലാ ഗവൺമെൻറ് LP/UP പ്രധാനാദ്ധ്യാപകർക്കും 

    2017 ഡിസംബർ 1 മുതൽ 2018 ഡിസംബർ 31 വരെ വിവിധ തസ്തികകളിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളുടെ വിവരം താഴെ കൊടുത്തി രിക്കുന്ന പ്രഫോർമയിൽ രേഖപ്പെടുത്തി 07 / 12 / 2017   5 pm നുള്ളിൽ ഇ- മെയിൽ മുഖേന സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ക്രോഡീകരിച്ച റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ ഇക്കാര്യത്തിൽ യാതൊരു വിധ വീഴ്ചയും വരുത്തുവാൻ പാടുള്ളതല്ല എന്ന് അറിയിക്കുന്നു. 

Tuesday, 5 December 2017

വളരെ അടിയന്തിരം. 
പാഠപുസ്തക ഇൻഡന്റിങ്  2018 - 19 


2018 - 19 പാഠപുസ്തക ഇൻഡന്റ് ഓൺലൈനായി ചെയ്യുമ്പോൾ ആദ്യം തന്നെ School Profile ലെ വിവരങ്ങൾ കൃത്യമായി നൽകിയതിന് ശേഷം പ്രൊഫൈൽ  confirm  ചെയ്യേണ്ടതാണ്. ഇതിനകം 2018 - 19 പാഠപുസ്തക ഇൻഡന്റിങ് കൺഫേം ചെയ്ത പ്രധാനാദ്ധ്യാപകർ ഇക്കാര്യം പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. School Profile നിരവധി പ്രധാനാദ്ധ്യാപകർ കൺഫേം ചെയ്തിട്ടില്ല എന്നാണ് എൻട്രി റിപ്പോർട്ടിൽ നിന്നും ബോധ്യപ്പെടുന്നത്. 
ആയതിനാൽ പ്രൊഫൈൽ എൻട്രി കൃത്യമായി ചെയ്തതിനു ശേഷം ഇന്ന്  തന്നെ (06/12/2017)  കൺഫേം ചെയ്യേണ്ടതാന്നെന്ന്  അറിയിക്കുന്നു. 

Monday, 4 December 2017

പ്രധാനധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌

ഒ ബി സി പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് ഡാറ്റ എന്‍ട്രി നടത്താനുള്ള അവസാന തിയ്യതി ഇന്ന് 05/12/2017 ആണ്. അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികളുടെയും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് പ്രധാനാധ്യാപകര്‍ ഉറപ്പു വരുത്തേണ്ടതാണ്. അപേക്ഷാ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്.

Friday, 1 December 2017

അറിയിപ്പ് 
2011 മുതൽ കേരള സർക്കാർ നടപ്പിലാക്കി വരുന്ന സർക്കാർ / എയ്ഡഡ് സ്കൂൾ അധ്യാപകർ ,ജീവനക്കാർ എന്നിവർക്കായുള്ള അപകട ഇൻഷുറൻസ് പദ്ധതിയുടെ 2018 ലേക്കുള്ള വാർഷിക പ്രീമിയം 400/-രൂപ 2017 നവംബർ മാസത്തിലെ ശമ്പളത്തിൽ നിന്നും കിഴിവ് വരുത്തേണ്ടതും ,നോമിനേഷനുകൾ അതത് ഡി .ഡി .ഒ  മാർ മേലൊപ്പിട്ട് ജീവനക്കാരുടെ സേവന പുസ്തകത്തിൽ പതിക്കുകയും ചെയ്യേണ്ടതാണ് .ഡി .ഡി .ഒ  മാരുടെ നോമിനേഷനുകൾ മാത്രമേ മേലൊപ്പിനായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതുള്ളൂ

Thursday, 30 November 2017

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌ 

എസ് എസ് എ, ഡയറ്റ്, തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും വേണ്ടത്ര പരിശീലനം ലഭിക്കാത്ത എല്‍ പി വിഭാഗം അധ്യാപകരെ പ്രധാനാധ്യാപകരും മാനേജരും ചേര്‍ന്ന് നിര്‍ബന്ധിച്ച് പരിചയമില്ലാത്ത വിഷയങ്ങളിലും യു പി വിഭാഗങ്ങളിലും ക്ലാസ്സുകള്‍ കൈകാര്യം ചെയ്യിക്കുന്നു എന്നും അതുപോലെ തന്നെ എല്‍ പി വിഭാഗത്തില്‍ ,പരിശീലനം ലഭിച്ച യു പി വിഭാഗം അധ്യാപകരെ തിരിച്ചും നിയോഗിക്കുന്നു എന്നും പരാതി ഉണ്ടായിരിക്കുന്നു.ഈ ആക്ഷേപത്തിന്മേല്‍ അടിയന്തിര ശ്രദ്ധ പതിയേണ്ടതും അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കേണ്ടതാണ്.ഇത്തരം പ്രവണതകള്‍ നിലനില്‍ക്കുന്നു  എങ്കില്‍ അത് അവസാനിപ്പിക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കേണ്ടതുമാണ്.

// അറിയിപ്പ് // 

നബി ദിനം  പ്രമാണിച്ചു  2017  ഡിസംബർ 1  ന്  സംസ്ഥാനത്തെ   എല്ലാ   വിദ്യാഭ്യാസ  സ്ഥാപനങ്ങൾക്കും  അവധി  പ്രഖ്യപിച്ചുട്ടുണ്ട് .  പ്രസ്‌തുത  ദിവസത്തിന്  പകരമായി  ഡിസംബർ  16  ശനിയാഴ്ച  പ്രവൃത്തി  ദിനമാക്കുവാനും  നിർദേശിച്ചിട്ടുണ്ട്   
പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് 

2018 -19 ടെക്സ്റ്റ്  ബുക്ക്  indent ചെയ്‌തതി ൻറെ  ഒരു  കോപ്പി ഓഫീസിൽ  04 -12 -17  ന്  എത്തിക്കേണ്ടതാണ് .

Wednesday, 29 November 2017

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌.


ദേശീയ സമ്പാദ്യ പദ്ധതി വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന സേവിങ്ങ്സ് സ്കീം പാസ്‌ ബുക്കുകള്‍ ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫിസില്‍ ലഭ്യമാണ്.കുട്ടികളുടെ എണ്ണത്തിനനുസരിച്ച്  പാസ്‌ ബുക്കുകള്‍ കണ്ണൂര്‍ കലക്ട്രേറ്റ് ലുള്ള  ഓഫിസില്‍ ചെന്ന് സ്വീകരിക്കേണ്ടതാണ്.

// അറിയിപ്പ്‌ // 

 അർദ്ധ  വാർഷിക  പരീക്ഷ  ടൈം  ടേബിൾ  താഴെ കൊടുക്കുന്നു 

Monday, 27 November 2017


// അറിയിപ്പ് // 

ആരോഗ്യ  കായിക ആക്ടിവിറ്റി  പാഠപുസ്‌തകം  excess /shortage  ഉണ്ടെങ്കിൽ 
 താഴെ കൊടുത്ത  പ്രൊഫോർമയിൽ  29 -11 -17  ന്  ഓഫീസിൽ  അറിയിക്കേണ്ടതും  അധികം  ഉള്ള  പുസ്തകം  ഓഫീസിൽ  എത്തിക്കേണ്ടതുമാണ്. 

Saturday, 25 November 2017

ഗവ.വിദ്യാലയങ്ങളിലെ അധ്യാപകരുടെ അന്തർ ജില്ലാ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ചുവടെ കൊടുക്കുന്നു 
TEACHERS INTERDISTRICT TRANSFER- INSTRUCTIONS

Friday, 24 November 2017// അറിയിപ്പ് //

 നവംബർ  27  ന്  ഭരണഘടനാ  ദിനമായി  ആഘോഷിക്കേണ്ടതാണ്. സ്കൂൾ  അസംബ്ലിയിൽ  ഭാരതത്തിന്റെ ഭരണഘടനയുടെ  ആമുഖം  വായിക്കേണ്ടതാണ് . 
ന വോദയ  സെലക്ഷൻ  ടെസ്റ്റ് -2018 

  നവോദയ  സെലക്ഷൻ  ടെസ്റ്റ് 2017 -2018   അപേക്ഷ  സമർപ്പിക്കാനുള്ള  അവസാന  തീയതി  25 -11 -17  നിന്നും  2 -12 -17  ലേക്ക്  നീട്ടിയിട്ടുണ്ട് അപേക്ഷഫോം   (ഓഫ്‌ലൈൻ അപ്ലിക്കേഷൻ )    ജവഹർ നവോദയ  വിദ്യാലയം, ചെണ്ടയാട് കണ്ണൂരിൽ    നേരിട്ട് സമർപ്പികുകയോ    അക്ഷയ   സെന്റർ  വഴി     ഓൺലൈൻ  അപേക്ഷയായി  നൽകുകയോ  ചെയ്യാവുന്നതാണ് .

Wednesday, 22 November 2017


// അറിയിപ്പ് // 

കൈത്തറി & ടെക്സ്റ്റ് യിൽസ് -ജില്ലാ  തല  ചിത്ര രചനാ  മൽസരം    2017  നവംബർ  25  ന്  രാവിലെ 
  9 .30  മണിക്ക്  കണ്ണൂർ  ജവഹർ  പബ്ലിക്  ലൈബ്രറി  ഹാളിൽ  നടത്തുന്നു. പരിപാടിയിൽ  പങ്കെടുക്കാൻ  താല്പര്യമുള്ള  കുട്ടികളെ  പ്രധാനാധ്യാപകർ  പങ്കെടുപ്പിക്കേണ്ടതാണ് 

ന്യൂമാത്‍സ്പരീക്ഷസംബന്ധിച്ചഅറിയിപ്പ് 


ഈ വർഷത്തെ സബ് ജില്ലാ തല ന്യൂ മാത്‍സ് പരീക്ഷ ഡിസംബർ 5 നു ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ആരംഭിക്കും.വിദ്യാർത്ഥികൾ രാവിലെ 9.30 നു തന്നെ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചരേണ്ടതാണ്.


പരീക്ഷാ കേന്ദ്രം:     IMNSGHSS മയ്യിൽ . 

സമയം :  രാവിലെ 10 മണി ( പരീക്ഷാർത്ഥികൾ രാവിലെ 9 .30                              മണിക്ക് തന്നെ പരീക്ഷാ കേന്ദ്രത്തിൽ      

                   ഹാജരാകേണ്ടതാണ് .)       

പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ്
ബഹു.ലോകായുക്ത ,കേരള യുടെ കത്ത് പ്രധാനാദ്ധ്യാപകരുടെ  അറിവിലേക്കായി ചുവടെ കൊടുക്കുന്നു . ഗവ.വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരുടെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് ചുവടെ കൊടുത്ത A,B,C  ഫോമുകളിൽ 27 / 11 / 2017 നകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
FORM-A


പ്രധാന  അദ്ധ്യാപകരുടെ  ശ്രെദ്ധക്ക്  

എൽ .പി  അധ്യാപകർ ക്കുള്ള  മലയാള ത്തിളക്കം  പരീശീലനം  നാളെ  23 -11 -17  ന്   3, 4  ക്ലാസ്സുകളിലെ  ഒരധ്യാപകൻ / അധ്യാപികയെ  പങ്കെടുപ്പിക്കുക 
ഇതിന്  മുൻപ്  മലയാളത്തിളക്കം   പരിശീലനം    കിട്ടാത്തവരാകുന്നത്  അഭികാമ്യം .പരിശീലനം രാവിലെ  10  മണി  മുതൽ  4.30  വരെ 
മലയാളത്തിളക്കം handbook  കൊണ്ടുവരേണ്ടതാണ് .

പങ്കെടുക്കേണ്ട സെന്ററുകൾ 
കൊളച്ചേരി പഞ്ചായത്ത് -ബി  ആർ  സി , മയ്യിൽ 
                                                                   എ എ ൽ  പി  എസ്  കണ്ടക്കൈ 
                                                                                ജി.എൽ പി എസ്  കൊറയലിതുരുത്തി 
                                                      എ.എൽ പി  എസ്  മയ്യിൽ 
                                                    എ.എൽ പി  എസ്   കയരളം നോർത്ത് 
                                                                 എ യു പി  എസ്  പെരുമാച്ചേരി
                                                     എ യു പി  എസ് കയരളം  

                            കുറ്റിയാട്ടൂർ  പഞ്ചായത്ത് - എ എ ൽ  പി  എസ്  തായംപൊയിൽ 
                                                                                                                                                                                                                                                         എ എ ൽ  പി  എസ് പെരുവങ്ങൂർ 
                                                                               എ എ ൽ  പി  എസ്   തായംപൊയിൽ
                                                                    എ എ ൽ  പി  എസ് ചെറുപഴശ്ശി 
                                                               എ എ ൽ  പി  എസ് ചെറുപഴശ്ശി  വെസ്റ്റ് 
                                                                                എ എ ൽ  പി  എസ് കണ്ടക്കൈ  കെ .വി


                             ആന്തൂർ  നഗര  സഭ         -    എ യു പി  എസ്   പറശ്ശിനിക്കടവ്    
                                                               എ എൽ  പി  എസ്,മുല്ലക്കൊടി  മാപ്പിള 
                                                എ യു പി  എസ്  മുല്ലക്കൊടി
                                                           എ എ ൽ  പി  എസ് നണിയൂർ  നമ്പ്രം  ഹിന്ദു 
                                                            എ എ ൽ  പി  എസ് നണിയൂർ  നമ്പ്രം,   മാപ്പിള ന വോദയ  സെലക്ഷൻ  ടെസ്റ്റ് -2018 

  നവോദയ  സെലക്ഷൻ  ടെസ്റ്റ് 2017 -2018 അപേക്ഷഫോം   (ഓഫ്‌ലൈൻ അപ്ലിക്കേഷൻ )    ജവഹർ നവോദയ  വിദ്യാലയം,   ചെണ്ടയാട് ,കണ്ണൂരിൽ    നേരിട്ട് സമർപ്പികുകയോ    അക്ഷയ   സെന്റർ  വഴി  25 -11 -17   വരെ   ഓൺലൈൻ  അപേക്ഷയായി  നൽകുകയോ  ചെയ്യാവുന്നതാണ് .

Tuesday, 21 November 2017


ATTN: ALL HEADMASTERS


TEXT BOOK INDENTING FOR THE YEAR 2018-19


As per Circular No. A2/759/2017/TBO Dated: 18/11/2017 the indenting for text books is to start from today.  Since the trial run of the software for the same is going on and it will be ready by today afternoon.  Hence website will be ready by today afternoon.  This is for your information.

അറിയിപ്പ് --സ്കൌട്സ് ഗൈഡ്സ് പെട്രോള്‍ ലീഡര്‍ കാമ്പ്  

തളിപറമ്പ സൗത്ത് ലോക്കല്‍ അസോസിയേഷന്‍ ഭാരത്‌ സ്കൌട്സ് ആന്‍ഡ്‌ ഗൈഡ്സ് പെട്രോള്‍ ലീഡര്‍ കാമ്പ്  നവംബര്‍ 24, 25, 26 തിയ്യതികളിലായി നടക്കുന്നു. ചട്ടുകപ്പാറ GHHS ലാണ് കാമ്പ് നടക്കുന്നത്. സ്കൌട്ട് ആന്‍ഡ്‌ ഗൈഡ്സ് യൂണിറ്റുകള്‍ ഉള്ള എല്ലാ സ്കൂളുകളും കുട്ടികളെ നിര്‍ബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ്.

Monday, 20 November 2017അറിയിപ്പ് 


തളിപ്പറമ്പ  സൗത്ത്  ഉപജില്ലയിലെ    പ്രധാനാധ്യാപകരുടെ     22 -11 -17 ന്   നടത്താൻ  നിശ്ചയിച്ച  യോഗം  24 -11 -17  (വെള്ളിയാഴ്ച ) ലേക്ക്  മാറ്റിയിരിക്കുന്നു.

Sunday, 19 November 2017

പ്രധാനാദ്ധ്യാപകരുടെ ശ്രെദ്ധക്ക്


2017 February മുതൽ ഒക്ടോബർ 2017 വരെയുള്ള EXPENDITURE സ്റ്റേറ്റ്മെൻറ് 23 -11 -2017 നു 5 മണിക്ക് മുമ്പായിTRNO ചേർത്ത് ഓൺലൈനിൽ ചെയ്യേണ്ടതാണ് .

ONLINE EXPENDITURE STATEMENT


// അറിയിപ്പ് // 

ഇൻസ്പെക്ടർ ഓഫ്  മുസ്ലിം  എഡ്യൂക്കേഷണൽ ഓഫീസറുടെ  നിർദ്ദേശ  പ്രകാരം  22 / 11 / 17 ന് (ബുധൻ ) തളിപ്പറമ്പ  സൗത്ത് സബ് ജില്ല യിലെ  അറബിക്  ടീച്ചേഴ്‌സ്‌  അക്കാഡമിക്  കോംപ്ലക്സ്  മീറ്റിംഗ്  മയ്യിൽ  ബി  ആർ  സി  യിൽ  വെച്  നടത്തുവാൻ  തീരുമാനിച്ചിരുന്നു . മുഴുവൻ  അറബിക്  അദ്ധ്യാപകരും  മീറ്റിംഗിൽ  പങ്കെടുക്കേണ്ടതാണ് 

Saturday, 18 November 2017

ടെക്സ്റ്റ് ബുക്ക്  ഇൻഡന്റ്  2018 -19  നിർദ്ദേശങ്ങൾക്ക്  താഴെ കൊടുത്ത  circular  കാണുക.

Circular
Circular
Circular
Circular
അറിയിപ്പ് 


തളിപ്പറമ്പ  സൗത്ത്  ഉപജില്ലയിലെ    പ്രധാനാധ്യാപകരുടെ   യോഗം  22 -11 -17 ന്  ബുധനാഴ്ച്ച  രാവിലെ  10  മണിക്ക്  മയ്യിൽ  ബി  ആർ  സി  യിൽ  വെച്ച്   നടക്കുന്നതാണ്.മുഴുവൻ  പ്രധാനാധ്യാപകരും  S D P   സഹിതം  യോഗത്തിൽ  പങ്കെടുക്കേണ്ടതാണ്.


അജണ്ട  :1 ) അക്കാഡമിക് മാസ്റ്റർ പ്ലാൻ 
                   2 )ശ്രെദ്ധ 

Friday, 17 November 2017അറിയിപ്പ്

 സംസ്ഥാനസ്ക്കൂൾ ശാസ്ത്രോത്സവത്തിൽ കണ്ണൂർ റവന്യു ജില്ലയെ 
പ്രതിനിധികരിച്ചു പങ്കെടുക്കന്ന വിദ്യാർത്ഥികളുടെ ചെലവിലേക്കായി  പി.  ഡി.   അക്കൗണ്ടിൽ   നിന്നും  തുക   പിൻവലിക്കുന്നത്   സംബന്ധിച്ച ഉത്തരവ്ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.
order

Wednesday, 15 November 2017

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ ത്തിൽ കണ്ണൂർ റവന്യു ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ ഒരു യോഗം നവംബർ 18ന് ഉച്ചക്ക് ശേഷം 3: 30 ന് ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ചേരുന്നു. ഈ യോഗത്തിൽ ഐഡന്റിഫിക്കേഷൻ സർട്ടിഫിക്ക റ്റിന്റെ 2 പകർപ്പ് സഹിതം ഫോട്ടോ അറ്റ.സ്റ്റേഷൻ നടത്തി വിദ്യാർത്ഥി/രക്ഷിതാവ്/ അധ്യാപകർ പങ്കെടുക്കേണ്ടതാണ്.

SHASTHROLSAVAM PARTICIPANTS ID

പ്രധാനധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌

എല്ലാ വിദ്യാലയങ്ങളിലും നിലവില്‍ പ൦ന൦ നടത്തുന്നഐ  ഇ ഡി സി കുട്ടികളുടെ എണ്ണവും സ്കൂളിലെ കെട്ടിടങ്ങളുടെ എണ്ണം, ഐ ഇ ഡി കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ ചെയ്ത് നല്‍കിയിട്ടുള്ള മറ്റു സൌകര്യങ്ങള്‍ എന്തൊക്കെയാണെന്ന് അടിയന്തിരമായി അറിയിക്കനാവശ്യപ്പെട്ടു കൊണ്ട് DPI യില്‍ നിന്ന് രണ്ടു പ്രോഫോര്‍മകള്‍ അയച്ചിരുന്നു.ഒരാഴ്ച മുമ്പേ പ്രോഫോര്‍മകള്‍ ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതാനും സ്കൂളുകള്‍ മാത്രമേ പ്രോഫോര്‍മകള്‍ പൂരിപ്പിച്ച് നല്‍കിയിട്ടുള്ളൂ.അടിയന്തിരമായി താഴെ ലിങ്കില്‍ കൊടുക്കുന്ന പ്രോഫോര്മകള്‍ പൂരിപ്പിച്ച് ഓഫീസില്‍ എത്തിക്കേണ്ടതാണ്. കാലതാമസം വരുത്തുന്ന സ്കൂളുകളുടെ വിവരം DDE, DPI ഓഫിസുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതാണ്.

പ്രോഫോര്‍മ

Tuesday, 14 November 2017

പ്രധാനാധ്യാപകരുടെ   ശ്രെദ്ധ ക്ക് 

നാളെ  (16-11 -2017 )  രാവിലെ  11 .30  മണിക്ക്  HM  CONFERENCE  കമ്പിൽ  മാപ്പിള  ഹൈ  സ്കൂളിൽ  വെച്ചു  ചേരുന്നതാണ്  . എല്ലാ   പ്രധാനാധ്യാപകരും കൃത്യ  സമയത്തു  തന്നെ  പങ്കെടുക്കേണ്ടതാണ് ..
പ്രധാനാദ്ധ്യാപകരുടെ   ശ്രെദ്ധക്ക് 

ഉച്ചഭക്ഷണ  പദ്ധതിയുമായി  ബന്ധപ്പെട്ട്   ഈ  ഉപജില്ലയിലെ  സ്കൂളുകളിൽ  പാചക വാതക കണക്ഷൻ  എടുക്കാത്ത  ഏതെങ്കിലും  സ്കൂൾ  ഉണ്ടെങ്കിൽ  ആ  വിവരം  ഇന്നുതന്നെ (14 -11 -17 )  ഈ ഓഫീസിൽ  ഫോൺ മുഖാന്തിരം  അറിയിക്കേണ്ടതാണ് 

Monday, 13 November 2017

സ്വഛ്‌ വിദ്യാലയ പുരസ്കാര്‍ 

സ്വഛ്‌ വിദ്യാലയ പുരസ്കാര്‍  അവാര്‍ഡിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി 15/11/2017 ആണ്. MHRD website വഴിയാണ് അപേക്ഷിക്കേണ്ടത്.

സരകുലര്‍ കാണാന്‍  ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് 

GAINPF  വളരെ  അടിയന്തിരം 

പേ റിവിഷനുമായി  ബന്ധപ്പെട്ട്  P .F  ഷെഡ്യൂളിൽ  മെർജ്  ചെയ്ത  ബിൽ ,   എൻ ക്യാഷ് ചെയ്ത  തീയതി , ജി . ഒ . നമ്പർ എന്നിവ  രേഖപ്പെടുത്തി 15-11-17  നു  തന്നെ  ഓഫീസിൽ  എത്തിക്കേണ്ടതാണ് ..

അറിയിപ്പ്

മൂന്ന് അഞ്ച് ക്ലാസ്സുകളിലെ പ൦നത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന ശ്രദ്ധ പദ്ധതി ഇതുവരെ നടപ്പിലാക്കാത്ത വിദ്യാലയങ്ങള്‍ ഈ വിവരം ഓഫിസില്‍ അടിയന്തിരമായി അറിയിക്കേണ്ടതാണ്.

വളരെ  അടിയന്തിരം 
ഉച്ചഭക്ഷണ  പദ്ധതിയുമായി  ബന്ധപ്പെട്ട്  Daily  Data Entry  ഇന്നു (14 -11 -17 )  ചെയ്ത  ഉടനെ  ഫോൺ മുഖേന  ഈ ഓഫീസിൽ അറിയിക്കേണ്ടതാണ് 

കലോത്സവം സംബന്ധിച്ച അറിയിപ്പ്

LP  വിഭാഗം പ്രസംഗ മത്സരത്തിന്‍റെ വിഷയം 

                                 "എന്‍റെ ഗ്രാമം"

സബ്ജില്ല തല മത്സരങ്ങളുടെ രജിസ്ട്രേഷന്‍ ഇന്ന്, 14/11/2017 ന് ഉച്ചക്ക് 2 മണിക്ക് ആരംഭിക്കും.

പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് 

ടെക്സ്റ്റ് ബുക്ക്  - വളരെ  അടിയന്തരം

മൂന്നാം  വോള്യം - അധികമുള്ള പാഠ പുസ്തകങ്ങൾ നാളെ  (15 -11 -2017 ) -  2  മണിക്ക് തന്നെ ഈ ഓഫീസിൽ എത്തിക്കേണ്ടതാണ് . ആവശ്യമുള്ള  പാഠ പുസ്തകങ്ങൾ  കൈ പറ്റേണ്ടതുമാണ് ....

തളിപറമ്പ സൌത്ത് സബ്ജില്ലാ തല കലോത്സവം 2017-18 ന്‍റെ സമയക്രമവും നോട്ടീസും കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കലോത്സവത്തിന്റെ രജിസ്ട്രേഷന്‍ 14/11/2017 ചൊവ്വാഴ്ച ഉച്ചക്ക് 2.00 മണിക്ക് ആരംഭിക്കും


സബ്ജില്ലാ തല കലോത്സവം നോട്ടീസ്


Sunday, 12 November 2017

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌-കലോല്‍സവവുമായിബന്ധപ്പെട്ട ഉത്പന്ന ശേഖരണം സംബന്ധിച്ച് 

കലോല്‍സവവുമായി ബന്ധപ്പെട്ട ഉത്പന്ന ശേഖരണം നാളെ, 14/11/2017 ന്  നടക്കുന്നു.ഉത്പന്ന ശേഖരണം നടത്തുന്ന കേന്ദ്രങ്ങളും സമയവും താഴെ കൊടുക്കുന്നു.ശേഖരണ കേന്ദ്രങ്ങള്‍ക്ക് അടുത്തുള്ള മറ്റു വിദ്യാലയങ്ങള്‍ ഉത്പന്നങ്ങള്‍ തൊട്ടടുത്തുള്ള കേന്ദ്രങ്ങളില്‍ കൃത്യ സമയത്ത് എത്തിക്കേണ്ടതാണ്.എല്ലാ സ്കൂളുകളും ശേഖരിച്ച ഉത്പന്നങ്ങളുടെ ലിസ്റ്റും സമര്‍പ്പിക്കേണ്ടതാണ്.

കേന്ദ്രം                                                                         സമയം

ചേലേരി എ യു പി സ്കൂള്‍                              രാവിലെ 10.15 മണി 

കൊളച്ചേരി എ യു പി സ്കൂള്‍                        രാവിലെ 10.30 മണി

പെരുമാചേരി എ യു പി സ്കൂള്‍                   രാവിലെ 10.45 മണി 

രാധാകൃഷ്ണ എ യു പി സ്കൂള്‍                    രാവിലെ 11.30 മണി

ചട്ടുകപ്പാറ HSS                                                        രാവിലെ 11.45 മണി

കുറ്റ്യാട്ടൂര്‍ എ യു പി സ്കൂള്‍                           ഉച്ചക്ക് 12.00 മണി 

മയ്യില്‍ ബി ആര്‍ സി                                                ഉച്ചക്ക് 12.30 

മുല്ലക്കൊടി എ യു പി                                           ഉച്ചക്ക് 1.00 മണി

പറശ്ശിനി  എ യു പി സ്കൂള്‍                              ഉച്ചക്ക് 1.15 മണി

ആന്തൂര്‍ മുനിസിപ്പാലിറ്റി                                    ഉച്ചക്ക് 1.30 മണി

മൊറാഴ സെന്‍ട്രല്‍ യു പി സ്കൂള്‍                   ഉച്ചക്ക് 2.00 മണിThursday, 9 November 2017

അറിയിപ്പ് 

കേരള മുന്നാക്ക സമുദായ കോര്‍പറേഷന്‍  നല്‍കുന്ന 2017-18 വര്‍ഷത്തെ സമുന്നതി സ്കോളര്‍ഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 15/11/2017 ആണ് അവസാന തിയ്യതി കൂടുതല്‍ വിവരങ്ങള്‍ക്കായി www.kswcfc.orgഎന്ന website സന്ദര്‍ശിക്കുക. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയാണ് സമര്‍പ്പിക്കേണ്ടത്‌. 

പ്രവൃത്തി പരിചയ മേള സംബന്ധിച്ച അറിയിപ്പ്


റവന്യൂ ജില്ല പ്രവൃത്തി പരിചയ മേള 10/11/2017 , 11/11/2017 (വെള്ളി, ശനി  ദിവസങ്ങളിലായി ) ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടക്കുന്നു.
LP,HS വിഭാഗങ്ങളിലെ മത്സരങ്ങള്‍ 10/11/17 നും UP,HSS വിഭാഗങ്ങളിലെ മത്സരങ്ങള്‍ 11/11/2017 നുമാണ് നടക്കുന്നത്. രാവിലെ 10 മണി മുതല്‍ ഓണ്‍ ദി സ്പോട്ട് മത്സരങ്ങള്‍ ആരംഭിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആയതിനാല്‍ സാക്ഷ്യപത്രവും ID യും സമര്‍പ്പിക്കെണ്ടതില്ല.


  MR vaccination Campaign


 List of private hospitals where free MR vaccine will be supplied as part of MR Vaccination Campaign . Kindly inform all the children and parents who have missed MR vaccine during the school sessions. MR vaccine is also given at all Govt. health facility.


 

                                                  അറിയിപ്പ്

സ്ക്കൂള്‍ കലോല്‍സവത്തിന്റെ  online entry മാത്രം നടത്തുന്നതിന് ആവശ്യമായ  യൂസര്‍നെയിമും പാസ്‌വേര്‍ഡും അയക്കുന്നു. കലോല്‍സവത്തില്‍ പങ്കെടുക്കുന്ന സ്ക്കൂളുകള്‍ നിര്‍ബന്ധമായും ഓണ്‍ലൈന്‍ എന്‍ട്രി നടത്തുന്നതിനാവശ്യമായ നിര്‍ദ്ദേശം നല്‍കേണ്ടതാണ്.

User NamePassword
thaliparamba_southadmin@138

Wednesday, 8 November 2017

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധക്ക്

2017-18 വര്‍ഷം സര്‍ക്കാര്‍ /AIDED/UN AIDED(അംഗീകൃതം ) വിദ്യാലയങ്ങളില്‍ ഉള്ള IED കുട്ടികളുടെ എണ്ണവും അവര്‍ക്ക് ലഭ്യമാക്കിയിട്ടുള്ള അടിസ്ഥാന സൌകര്യവും സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുള്ള പ്രോഫോര്‍മയില്‍ ശേഖരിച്ചു എത്രയും പെട്ടെന്ന് ഓഫിസിലേക്കു അയക്കേണ്ടതാണ്.IED കുട്ടികളായി പരിഗണിക്കുന്നതിനുള്ള മാനദണ്ഡവും  ഇതോടൊപ്പം അറിവിലേക്കായി ഉള്ളടക്കം ചെയ്യുന്നു
അറിയിപ്പ്

സബ് ജില്ല ഗണിത ശാസ്ത്ര അസോസിയേഷൻ H, UP വിഭാഗം കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന സ്കൂളുകൾ രജിസ്റ്റർ ചെയ്യാൻ 18/11/2017 ന് മുമ്പ് സെക്രട്ടറിയുമായി ബന്ധപ്പെടേണ്ടതാണ്. Mobile .9995465420,85471 29620.
Hട വിഷയം: പ്രശ്ന പരിഹാരം ബീജഗണിതത്തിലൂടെ
UP വിഷയം: ഭിന്ന സംഖ്യയും പ്രയോഗവും.