Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Wednesday, 28 September 2016

സബ്ജില്ലാതല ഭാസ്കരാചാര്യ സെമിനാര്‍
സബ്ജില്ലാതല ഭാസ്കരാചാര്യ സെമിനാര്‍ ഒക്ടോബര്‍14 ന് രാവിലെ 10 മണിക്ക് മയ്യില്‍ ബി.ആര്‍.സി യില്‍ വെച്ച് നടക്കുന്നു.സ്ഥാപന മേധാവികള്‍ വിദ്യാലയങ്ങളില്‍നിന്നും വിദ്യാര്‍ത്ഥികളെ ചുവടെ ചേര്‍ത്ത പ്രകാരം പങ്കെടുപ്പിക്കേണ്ടതാണ്.

 യു.പി ,എച്ച്.എസ്,എച്ച് .എസ്. എസ്. വിദ്യാലയങ്ങള്‍ - ഓരോ വിദ്യാര്‍ത്ഥികളെ വീതം

വിഷയം 

യു .പി          - ത്രികോണ  പഠനം 
എച്  എസ് - സദൃശവും ജ്യാമിതീയ                      നിർമ്മിതിയും 
എച്  എസ് എസ് - ART OF COUNTING

സബ്ജില്ലാതല ഗണിത ക്വിസ്
സബ്ജില്ലാതല ഗണിത ക്വിസ് മത്സരം ഒക്ടോബര്‍6ന് രാവിലെ10 മണിക്ക് മയ്യില്‍ ബി.ആര്‍.സി യില്‍ വെച്ച് നടക്കുന്നു.സ്ഥാപന മേധാവികള്‍ വിദ്യാലയങ്ങളില്‍നിന്നും വിദ്യാര്‍ത്ഥികളെ ചുവടെ ചേര്‍ത്ത പ്രകാരം പങ്കെടുപ്പിക്കേണ്ടതാണ്.
എല്‍.പി,യു.പി വിദ്യാലയങ്ങള്‍ - ഓരോ വിദ്യാര്‍ത്ഥികളെ വീതം
എച്ച്.എസ്,എച്ച് എസ് എസ് വിദ്യാലയങ്ങള്‍- രണ്ടു വിദ്യാര്‍ത്ഥികളെ വീതം