Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Tuesday, 27 September 2016

                                     NuMATS 2016-17

ആറാം ക്ലാസിലെ വിദ്യാര്‍ത്ഥികളില്‍ ഗണിതശാസ്ത്രത്തില്‍ സമര്‍ത്ഥരായവര്‍ ക്കായി SCERT യുടെയും വിദ്യാഭ്യാസ വകുപ്പിന്‍റെയുംആഭിമുഖ്യത്തില്‍ സംസ്ഥാനതലത്തില്‍ നല്‍കുന്ന  പരിശീലന പദ്ധതിയാണ്  NuMATS . ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവര്‍ പത്താം ക്ലാസ് കഴിയുന്നതുവരെ ഉയര്‍ന്ന നിലവാരത്തിലുള്ള ക്ലാസുകളും പ്രായോഗിക അനുഭവങ്ങളും നല്‍കി അവരെ ഗണിത പ്രതിഭകളാക്കി വളര്‍ത്തുന്നു. ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഉന്നതനിലവാരമുള്ള 5കുട്ടികളുടെ  വിശദാംശങ്ങള്‍ പ്രഥമാദ്ധ്യാപകര്‍ ചുവടെ കൊടുത്ത    പ്രൊഫോർമയിൽ AEO ഓഫീസില്‍ 20/10/2016ന് മുമ്പായി  സമര്‍പ്പിക്കണം.  
 ഒ .ബി .സി പ്രീ മെട്രിക് സ്‌കോളർഷിപ്പ് 2015 -16

2015 -16  ലെ ഒ .ബി .സി പ്രീ മെട്രിക് സ്‌കോളർഷിപ്പിന് തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ ലിസ്റ്റ് സ്‌കോളർഷിപ്പ് പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .അനുവദിക്കപ്പെട്ട തുക വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്തിട്ടുള്ളത് .എന്നാൽ ഈ സബ് ജില്ലയിലെ 8 സ്‌കൂളുകളിലായി 18 പേരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ ന്യൂനതകൾ ഉള്ളതായി കാണുന്നു .ഈ സാഹചര്യത്തിൽ സ്കോളർഷിപ് പോർട്ടലിൽ (2015 -16 ) ലോഗിൻ ചെയ്ത് ടി .വിദ്യാർത്ഥികളുടെ  ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 28 .09 .2016 നകം രേഖപ്പെടുത്തുന്നതിന് ചുവടെ ചേർത്തിരിക്കുന്ന ലിസ്റ്റ് പ്രകാരമുള്ള സ്‌കൂൾ ഹെഡ് മാസ്റ്റർമാർക്ക് കർശന നിർദ്ദേശം നൽകുന്നു .

      NAME OF SCHOOL                     NO.OF STUDENTS

1 CHERUPAZHASSI ALPS                              1
2.MULLAKKODI MOPILA ALPS                   1
3.MAYYIL ALPS                                             11
4.MORAZHA SOUTH ALPS                            1
5G U P S MORAZHA                                        1
6KUTTIYATTOOR AUPS                                 1
7MORAZHA CENTRAL AUPS                        1
8RADHAKRISHNA AUPS                                1

ഗവ. സ്കൂളുകളിലെ അദ്ധ്യാപക നിയമനങ്ങള്‍ക്ക് K-TET  യോഗ്യത നിര്‍ബന്ധമാക്കി


ഗവ. സ്കൂളുകളിലെ അദ്ധ്യാപക നിയമനങ്ങള്‍ക്ക് K-TET  യോഗ്യത നിര്‍ബന്ധമാക്കിക്കൊണ്ട്  സര്‍ക്കാര്‍ ഉത്തരവായി. എയിഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനങ്ങള്‍ക്ക് K-TET യോഗ്യത നിര്‍ബന്ധമാക്കിക്കൊണ്ട്‌  നേരത്തെതന്നെ ഉത്തരവായിരുന്നു.

വന്യജീവി വാരാഘോഷം : വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ ആഘോഷിക്കുന്ന ഈ വര്‍ഷത്തെ വന്യജീവി വാരത്തോടനുബന്ധിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഒ ക്ടോബര്‍ രണ്ട്, മൂന്ന് തീയതികളിലായി ജില്ലാതല മത്സരങ്ങളും, എട്ടാം തീയതി സംസ്ഥാനതല മത്സരങ്ങളും നടത്തും. എല്‍.പി/യു.പി വിദ്യാര്‍ത്ഥികള്‍ക്കായി പ്രകൃതിയെയും, വന്യജീവികളെയും അടിസ്ഥാനമാക്കി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലും, ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ സംഘടിപ്പിക്കും. എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത സ്വാശ്രയ സ്‌കൂളുകളിലെയും, കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. പ്ലസ് വണ്‍ തലം മുതല്‍ മുകളിലോട്ടുള്ളവര്‍ക്ക് കോളേജ് വിഭാഗത്തില്‍ മത്സരിക്കാം. പ്രൊഫഷണല്‍ കോളേജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. രണ്ട് പേരടങ്ങുന്ന ഒരു ടീം ആയിരിക്കും ക്വിസ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. മറ്റു മത്സരങ്ങള്‍ക്ക് രണ്ട് പേര്‍ക്കുവരെ ഓരോ സ്ഥാപനത്തെ പ്രതിനിധീകരിച്ച് ഓരോ മത്സരയിനത്തിലും പങ്കെടുക്കാം. പ്രസംഗ മത്സരവും ഉപന്യാസ മത്സരവും മലയാള ഭാഷയിലായിരിക്കും. ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ആദ്യ മൂന്നു സമ്മാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. സംസ്ഥാനതല മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ഒക്ടോബര്‍ എട്ടിന് വൈകിട്ട് നാലിന് തേക്കടിയില്‍ നടക്കുന്ന സമാപന ചടങ്ങില്‍ നല്‍കും. വിവരങ്ങള്‍ വനം വകുപ്പിന്റെ വെബ്‌സൈറ്റില്‍ (www.forest.kerala.gov.in) ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ജില്ലകളിലെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരുമായോ, സംസ്ഥാന ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ ഓഫീസുമായോ (ഫോണ്‍ : 0471 - 2529319/2529312/2529323) ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുമായോ (ഫോണ്‍ : 0471 - 2529143/2529144) ബന്ധപ്പെടണം.
ഇൻസ്പെയർ അവാർഡ് 2016 -17   MOST URGENT

2016 -17  വർഷത്തെ ഇൻസ്പെയർ അവാർഡിന് വിദ്യാർത്ഥികളുടെ  പേരു  വിവരങ്ങൾ രജിസ്റ്റർ ചെയ്യാത്ത സ്‌കൂളുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു  

1.MUYYAM AUPS
2.KOLACHERY AUPS
3.PAMBURUTHI MOPILA AUPS
4.KUTTIYATTOOR AUPS
5.PERUMACHERY AUPS
6.RADHAKRISHNA AUPS
7.CHELERI AUPS
8GUPS MORAZHA
9.KAYARALAM AUPS
10.MULLAKKODI AUPS
11.GUPS KADEMBERI
12.MORAZHA CENTRAL AUP
13.PARASSINIKKADAVU AUPS
14MORAZHA AUPS
                                    
                 ടി .വിദ്യാലയങ്ങൾ അവസാന തീയതിയായ 2016 സെപ്റ്റംബർ 30 ന് മുൻപായി  വിദ്യാർത്ഥികളുടെ  പേരു  വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതും ,
ആയതിന്റെ ACKNOWLEDGEMENT ഈ ഓഫീസിൽ രേഖാമൂലം സമർപ്പിക്കേണ്ടതുമാണ് .