Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Saturday, 17 September 2016


എല്‍.പി സ്കൂള്‍ ഹെഡ് മാസ്റ്റര്‍മാരുടെ അടിയന്തിര ശ്രദ്ധക്ക്
എല്ലാ എല്‍.പി സ്കൂള്‍ ഹെഡ് മാസ്റ്റര്‍മാരും  ചുവടെ നല്‍കിയ  പ്രോഫോര്‍മ പൂരിപ്പിച്ച് 20/9/16  ചൊവ്വാഴ്ച പകല്‍ 12 മണിക്ക് മുമ്പായി ഈ ഓഫീസില്‍ ഇ മെയില്‍ മുഖാന്തിരം സമര്‍പ്പിക്കേണ്ടതാണ്.സമയ ബന്ധിതമായി ഡി.പി.ഐ ക്കും ,കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനും സമര്‍പ്പിക്കേണ്ട രേഖ ആയതിനാല്‍ സമയക്രമം കര്‍ശനമായി പാലിക്കേണ്ടതാണ്.


ജില്ലാതല വാർത്താ വായന മത്സരം സെപ്തംബർ 28 ന് 


2016 - 17    വർഷത്തെ   സാമൂഹ്യ ശാസ്ത്ര പരിപാടിയുടെ ഭാഗമായുള്ള കണ്ണൂർ റവന്യു ജില്ലാതല വാർത്താ വായന മത്സരം സെപ്തംബർ 28 ബുധനാഴ്ച്ച ചൊവ്വ    ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച്      നടക്കുന്നു.  ഉപജില്ലാ തല വാർത്താ   വായന    മത്സരത്തിൽ ഒന്ന് / രണ്ട്‌ സ്ഥാനം ലഭിച്ച  വിദ്യാർത്ഥികളെ റവന്യു ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതാണ് എന്നും കണ്ണൂര്‍ DDE അറിയിച്ചു.