Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Tuesday, 9 August 2016

ഇംഗ്ലീഷ്  ഭാഷ  മീഡീയമായി  പഠിപ്പിക്കുന്ന  സ്കൂളുകൾ - 2016-17

ഉപജില്ലയിൽ ഇംഗ്ലീഷ്  ഭാഷ  (ഭാഗികമായും  പൂർണ്ണമായും)  മീഡീയമായി പഠിപ്പിക്കുന്ന  സ്കൂളുകൾ , അദ്ധ്യാപകർ , പഠിക്കുന്ന  വിദ്യാർത്ഥികൾ  എന്നിവയുടെ  വിവരങ്ങൾ  ചുവടെ  കൊടുത്ത  മാതൃകാ ഫോറത്തിൽ   16 -8 -16 ചൊവ്വാഴ്ചക്കകം  ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഇംഗ്ലീഷ്  ഭാഷ  (ഭാഗികമായും പൂർണ്ണമായും)  മീഡീയമായി പഠിപ്പിക്കാത്ത    സ്കൂളുകൾ നിശ്ചിത  തീയതിക്കകം നിർബന്ധമായും  ശുന്യ  റിപ്പോർട്ട്  സമർപ്പിക്കേണ്ടതാണ്. 


സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കേണ്ടത് സംബന്ധിച്ച ഡി .പി.ഐ യുടെ സർക്കുലർ ചുവടെ കൊടുക്കുന്നു .എല്ലാ വിദ്യാലയങ്ങളും സർക്കുലറിൽ സൂചിപ്പിച്ചതു പ്രകാരം സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിക്കേണ്ടതാണ് .
സ്വാതന്ത്ര്യദിനാഘോഷം - സർക്കുലർ



സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് 


തളിപ്പറമ്പ സൗത്ത് സബ്ബ് ജില്ലാ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന വിഷയത്തെ ആധാരമാക്കി 13 / 08 / 16 ന് (ശനിയാഴ്ച )ഐ .എം .എൻ .എസ് .ജി .എച് .എസ്.എസ്  , മയ്യിൽ  സ്‌കൂളിൽ വെച്ചു രാവിലെ 9 .30 മണിക്ക് ക്വിസ് മത്സരം നടത്തുന്നു . LP/UP/HS/HSS വിദ്യാലങ്ങളിൽ നിന്ന് 2  വീതം വിദ്യാർത്ഥികളെ മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതാണ് 








സ്വാതന്ത്ര്യ സമര ക്വിസ് മത്സരം
കൊളച്ചേരി പഞ്ചായത്ത് സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 13 ന് ഉച്ചക്ക്  2 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ഹാളിൽ വെച്ച് സ്വാതന്ത്ര്യ സമര ക്വിസ് മത്സരം നടത്തുന്നു .മത്സരത്തിൽ കൊളച്ചേരി ,മയ്യിൽ ,കുറ്റിയാട്ടൂർ പഞ്ചായത്തുകളിലെ യു .പി , ഹൈ സ്‌കൂളുകളിൽ നിന്നും 5 വീതം കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ് .
അറബിക് ടീച്ചേഴ്സ് അക്കാദമിക് കോംപ്ലെക്സ് (repost)
തളിപ്പറമ്പ സൗത്ത് ഉപജില്ലാ അറബിക് ടീച്ചേഴ്സ് അക്കാദമിക് കോംപ്ലെക്സ് 
10 .08 .2016 ന് നടക്കുന്നു .യോഗത്തിലേക്ക് എല്ലാ അറബിക് അദ്ധ്യാപകരേയും പങ്കെടുപ്പിക്കാന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക്  ഉപജില്ലാ അറബിക് ടീച്ചേഴ്സ് അക്കാദമിക് കോംപ്ലെക്സ് സെക്രട്ടറിയുമായി ബന്ധപെടെണ്ടാതാണ്.
വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീപ്രൈമറി വിഭാഗത്തിലെ 2016-17 വര്‍ഷത്തെ സ്ഥിതി വിവര കണക്കുകള്‍ ചുവടെ കൊടുത്തിരിക്കുന്ന നിര്‍ദിഷ്ട പ്രോഫോര്‍മയില്‍തപാലിലും,
esectionaeotpbasouth@gmail.comഎന്ന ഇ-മെയില്‍ വിലാസത്തിലും 20/8/16 ന് മുമ്പായി അയച്ചുതരേണ്ടതാണ്.
പ്രീപ്രൈമറി-പ്രോഫോര്‍മ (proforma excel ഫോർമാറ്റിൽ open ചൈയ്യേണ്ടതാണ് )