Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Monday, 8 August 2016

ഉപജില്ലാ സംസ്കൃത ദിനാചരണം 
തളിപ്പറമ്പ സൗത്ത് ഉപജില്ലാ തല  സംസ്കൃത ദിനാചരണം 19 / 08 / 2016 വെള്ളിയാഴ്ച രാവിലെ 10 മണി  മുതൽ വൈകീട്ട് 3 മണി വരെ I.M.N.S.G.H.S.S.മയ്യിൽ വെച്ചു നടക്കുന്നു .ഉപജില്ലയിലെ സംസ്കൃതം യു .പി , എച്ഛ് .എസ്  വിദ്യാലയങ്ങളിൽ 
നിന്ന് 6 വിദ്യാർത്ഥികളെ വീതം പങ്കെടുപ്പിക്കേണ്ടതാണ് .

Pre Matric Minority Scholarship 2015-16

ബാങ്ക് അക്കൊണ്ട് ഡേറ്റ തെറ്റായി നല്‍കിയവര്‍ക്ക് തിരുത്താന്‍ അവസരം


2015-16 വര്‍ഷത്തെ ന്യുനപക്ഷ വിഭാഗം പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിച്ചിട്ടുള്ള അര്‍ഹരായ കുട്ടികളില്‍ പലരുടെയും ബാങ്ക് അക്കൌണ്ടും ബാങ്കിന്‍റെ IFS കോഡും തെറ്റായോ അവ്യക്തമായോ രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ സ്കോളര്‍ഷിപ്പ്‌ തുക കുട്ടികളുടെ അക്കൌണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നില്ലെന്ന് കേന്ദ്ര ന്യുനപക്ഷ മന്ത്രാലയം അറിയിച്ചു. അപ്രകാരമുള്ള കുട്ടികളുടെ ലിസ്റ്റ് ചുവടെ ചേര്‍ത്തിട്ടുണ്ട്. അവരുടെ ശരിയായ ഡേറ്റ ചുവടെ ചേര്‍ത്ത ഫോര്‍മാറ്റില്‍ രേഖപ്പെടുത്തി 20/8/2016 ന് മുമ്പായി scholarshipdpi@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കണം. തെറ്റ് തിരുത്താന്‍ പിന്നീട് സമയം അനുവദിക്കുന്നതല്ല എന്നതിനാല്‍ പ്രഥമാദ്ധ്യാപകര്‍ സമയ നിഷ്ഠ പാലിക്കണം.

National de worming Dayവിരജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പും വിദ്യാഭാസ വകുപ്പും ഏകോപിച്ച് National de worming Day 10/8/2016, 10/2/2017 എന്നീ ദിവസങ്ങളിലായി ആചരിക്കുന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ചുവടെ:
Time Table - First Term Examination
പ്രീമെട്രിക് സ്കോളര്‍ഷിപ്പ്‌ 

നിര്‍ദേശങ്ങള്‍ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ 2016-17 വര്‍ഷത്തെ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകള്‍ National Scholarship Portal (NSP) വഴി www.scholarships.gov.in എന്ന വെബ്‌സൈറ്റിലൂടെഓണ്‍ലൈന്‍ ആയി ഈ മാസം 15 ന് ശേഷം സമര്‍പ്പിക്കണം. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ചുവടെ.

 സി വി രാമന്‍ ഉപന്യാസ രചനാ മത്സരം


ഈ വര്‍ഷത്തെ സി വി രാമന്‍ ഉപന്യാസ രചനാ മത്സരത്തിന്‍റെ വിഷയവും സമയക്രമവും സംബന്ധിച്ചുള്ള DPI യുടെ അറിയിപ്പ് ചുവടെ.

Painting Competition on Energy Conservation 2016

ദേശീയ തലത്തിലുള്ള ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനനങ്ങളുടെ ഭാഗമായി സ്കൂള്‍ തല പെയിന്‍റിംഗ് മത്സരം നടത്താന്‍ DPI നിര്‍ദേശിച്ചു. 4,5,6 ക്ലാസ്സുകളിലെ കുട്ടികളെ Category A യും 7,8,9 ക്ലാസ്സുകളിലെ കുട്ടികളെ Category B യിലും ഉള്‍പ്പെടുത്തിയാണ് മത്സരം നടത്തേണ്ടത്. മത്സരത്തിന്‍റെ Themes ചുവടെ:

Category A
Category B
ധാരാളം ലഭിക്കാന്‍ ഒരു വാട്ട് ലഭിക്കൂ
ഊര്‍ജ്ജ സംരക്ഷണം, സ്മാര്‍ട്ട്‌ നഗരങ്ങള്‍ എന്ന ലക്ഷ്യത്തിനുള്ള സമര്‍ത്ഥമായ ചുവടു വെപ്പ്
ഒത്തുചേര്‍ന്ന് വൈദ്യുതി ലഭിക്കാം, പുരോഗതിയില്‍ പങ്കാളിയാകാം
കാര്‍ബണ്‍ പരിധി കുറക്കുക
ജഗരൂകരകൂ കരുതലോടെ ഊര്‍ജ്ജം ഉപയോഗിക്കൂ
ധ്രുവ പ്രദേശങ്ങളെ രക്ഷിക്കൂ സൌരോര്‍ജ്ജത്തിലേക്ക് മാറൂ

ഓരോ കാറ്റഗറിയിലുമുള്ള  കുട്ടികള്‍ക്ക് അതാത് കാറ്റഗറിയിലെ ഏതു തീമും തെരഞ്ഞെടുക്കാം. മത്സരത്തിന് പരമാവധി കുട്ടികളുടെ പങ്കാളിത്തം പ്രധാനാദ്ധ്യാപകര്‍ ഉറപ്പുവരുത്തണം. ഓരോ കാറ്റഗറിയില്‍നിന്നും ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന 2 കുട്ടികളുടെ പെയിന്‍റിംഗ്സും അവരുടെ വിശദാംശങ്ങളും നോഡല്‍ ഓഫീസര്‍ക്ക് 30/9/2016 ന് മുമ്പ് ലഭിക്കത്തക്ക വിധം അയച്ചുകൊടുക്കണം. സ്കൂള്‍ തല മത്സരത്തില്‍ പങ്കെടുത്ത കുട്ടികളുടെ ലിസ്റ്റും അതോടൊപ്പം നല്‍കണം. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ടിഫിക്കറ്റുകള്‍ ലഭിക്കും. വിശദാംശങ്ങള്‍ ചുവടെ: 

സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ

മാര്‍ഗനിര്‍ദേശങ്ങള്‍


സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി Kerala State Commission for Protection of Child Rights ന്‍റെ നിര്‍ദേശപ്രകാരം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ ചുവടെ.

GOVT. UP SCHOOL  പ്രധാന  അധ്യാപകരുടെ ശ്രെദ്ധക്ക് 

ഓഫീസ് അറ്റെൻഡൻറ് മാരുടെ ratio promotion  മായി ബന്ധപ്പെട്ട് സീനിയോരിറ്റി  ലിസ്റ്റ്  പ്രസിദ്ധീകരിക്കുന്നതിന്  വേണ്ടി താങ്കളുടെ സ്കൂളിലെ  ഓഫീസ് അറ്റെൻഡൻറ്  ൻറെ  വിവരങ്ങൾ പ്രൊഫോർമയിൽ   തയ്യാറാക്കി  
15 -08 -2016  നുള്ളിൽ  സേവന പുസ്തകം  സഹിതം  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് ..

proforma  & circular  ചുവടെ ചേർക്കുന്നു.

Proforma....

Circular.............