Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Friday, 22 July 2016


മെഡിക്കൽ  ക്യാമ്പ് 

തളിപറമ്പ  സൗത്ത്  ബി .ആർ .സി  യുടെ  2016 -17  വർഷ ത്തെ  മെഡിക്കൽ  ക്യാമ്പ്  താഴെ  പറയുന്ന  തീയതി കളിൽ   ബി .ആർ .സി ഹാളിൽ  വെച്ചു  നടത്തുന്നതാണ് .

തീയതി                                             കാറ്റഗറി                                  ഡോക്ടറു ടെ  പേര് 


23 -07 -16                                            കാഴ്ച കുറവ്                     Dr .അഞ്ജു 

8 .30 മുതൽ  2  മണി  വരെ         (visually  Impaired )         പ്രാഥമിക  ആരോഗ്യ കേന്ദ്രം
                                                                                                               കുട്ടുമുഖം 
24 -07 -16 
(1 .30  മുതൽ  3.30  വരെ  )               ചലന പരിമിധി           Dr  നവീൻ  സി  ബാലൻ 
                                                         (Orthopedically  Impaired )      തളിപ്പറമ്പ സഹ കരണ                                                                                                                                                                                    ആസ്‌പത്രി 

28 -07 -2016                                           കേൾവി കുറവ്                      Dr അനൂപ്‌ 

1 .30  മുതൽ  3 .30  വരെ                   (Hearing  Impaired )             തളിപ്പറമ്പ സഹ കരണ                                                                                                                                                                                ആസ്‌പത്രി 

02 -08 -2016                                            ബുദ്ധി പരിധി                         Dr നിരഞ്ജൻ  പ്രസാദ് 

9 .30  മുതൽ  1  മണി  വരെ         ( mentally  Retarded )                 തളിപ്പറമ്പ സഹ കരണ                                                                                                                                                                                ആസ്‌പത്രി 
തളിപറമ്പ  സൗത്ത്         സബ് ജില്ലയിലെ  പ്രത്യേക  പരിഗണന  അർഹിക്കുന്ന  അംഗൻവാടി  മുതൽ  എ ട്ടാ  ൦  ക്ലാസ്സ്  വരെ  പഠിക്കുന്ന  പുതുതായി  കണ്ടെത്തിയ  കുട്ടികൾ, ഉപകരണങ്ങൾ ആവശ്യമായ  കുട്ടികൾ ,   തുടർ  വൈദ്യ പരിശോധന  ആവശ്യ മായ  കുട്ടികൾ  എന്നി വരെയാണ്  മെഡിക്കൽ  ക്യാമ്പിൽ  പങ്കെടുക്കേണ്ട ത് .

 പ്രധാന  അധ്യാപകർ   വിദ്യാ ലയത്തിൽ  നിന്നും  കുട്ടികളെ  അയയ്‌ക്കുമ്പോൾ  അഡ്മിഷൻ  രജിസ്റ്റർ  ചേർത്തിരിക്കുന്ന  പേര് , ആധാർ  നമ്പർ,   ക്ലാസ്സ്   രക്ഷിതാവിന്റെ  പേര്‌ ,അഡ്രസ്സ്  യു ഡയസ്  കോഡ്,   സ്കൂൾ  കോഡ്  എന്നിവ  കൃത്യ മായി  ഏഴു തി  രക്ഷിതാവിന്റെ കയ്യിൽ  കൊടുത്തുവിടേണ്ടതന്നു  ; കുട്ടികളുടെ  കൈവൈല്യവുമായി  ബന്ധപ്പെട്ട  രേഖകൾ  കണ്ണട  ഉപയോഗി ക്കുന്ന  കുട്ടികൾ  കണ്ണട യും  കൊണ്ടുവരേണ്ടതാണ്.

NuMATS പദ്ധതി 

ഉന്നതനിലവാരമുള്ള കുട്ടികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണം ആറാം ക്ലാസിലെ വിദ്യാര്‍ത്ഥികളില്‍ ഗണിതശാസ്ത്രത്തില്‍ സമര്‍ത്ഥരായവര്‍ ക്കായി SCERT യുടെയും വിദ്യാഭ്യാസ വകുപ്പിന്‍റെയുംആഭിമുഖ്യത്തില്‍ സംസ്ഥാനതലത്തില്‍ നല്‍കുന്ന  പരിശീലന പദ്ധതിയാണ്  NuMATS . ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവര്‍ പത്താം ക്ലാസ് കഴിയുന്നതുവരെ ഉയര്‍ന്ന നിലവാരത്തിലുള്ള ക്ലാസുകളും പ്രായോഗിക അനുഭവങ്ങളും നല്‍കി അവരെ ഗണിത പ്രതിഭകളാക്കി വളര്‍ത്തുന്നു. ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഉന്നതനിലവാരമുള്ള 5 കുട്ടികളുടെ  വിശദാംശങ്ങള്‍ പ്രഥമാദ്ധ്യാപകര്‍ ചുവടെ കൊടുത്ത പ്രൊഫോർമയിൽ AEO ഓഫീസില്‍ 20/10/2016 ന് മുമ്പായി  സമര്‍പ്പിക്കണം. വിശദാംശങ്ങള്‍ ചുവടെ.  

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം


ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ 2016-17 വര്‍ഷത്തെ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു. സ്‌കോളര്‍ഷിപ്പിനായുള്ള അപേക്ഷകള്‍www.scholarships.gov.in എന്ന വെബ്‌സൈറ്റില്‍ National Scholarship Portal (NSP) വഴി ഓണ്‍ലൈന്‍ ആയി ഈ മാസം 31 ന് വൈകുന്നേരം അഞ്ചു മണിക്ക് മുന്‍പ് സമര്‍പ്പിക്കണം. ഓഫ്‌ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കില്ല. അപൂര്‍ണ്ണവും അവ്യക്തവും തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതുമായ അപേക്ഷകള്‍ നിരസിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന കുട്ടികള്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സീറോ ബാലന്‍സ് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതും ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെടേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.scholarship.itschool.gov.inസന്ദര്‍ശിക്കാം. 

Open Defecation Free (ODF) Campaign

കണ്ണൂര്‍ - സമ്പൂര്‍ണ ശുചിത്വ വിദ്യാലയ ജില്ല

പ്രഖ്യാപനം ഓഗസ്റ്റ്‌ 1 ന്കണ്ണൂരിനെ  സമ്പൂര്‍ണ ശുചിത്വ വിദ്യാലയ ജില്ലയായി ഓഗസ്റ്റ്‌ 1 ന് പ്രഖ്യാപിക്കുന്നു. ഇതിന്‍റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്‍റെ ആഭിമുഖ്യത്തിലുള്ള ടീമുകള്‍ സ്കൂളുകള്‍ സന്ദര്‍ശിക്കും. എല്ലാ സ്കൂളുകളിലെയും ശൌചാലയങ്ങള്‍ വൃത്തിയായി പരിപാലനം ചെയ്യാനും വിദ്യാലയവും പരിസരവും വൃത്തിയോടെ സൂക്ഷിക്കാനും   ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.
ദേശീയ  ബാല ശാസ്ത്ര കോണ്‍ഗ്രസ്
ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്‍റെ ഭാഗമായി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന്‍ സംഘടിപ്പിക്കു ബാലശാസ്ത്ര കോണ്‍ഗ്രസിന്‍റെ മുഖ്യവിഷയം  Science Technology & Innovation for Sustainable Development ആണ്.
സബ് തീമുകള്‍:


1.                    Natural Resource Management
2.                   Food & Agriculture
3.                   Energy
4.                   Health, Hygiene & Nutrition
5.                    Lifestyles & Livelihoods
6.                   Disaster Management
7.                    Traditional Knowledge Systems
10-14 ഏജ് ഗ്രൂപ്പിലുള്ളവര്‍ക്ക്  ജൂനിയര്‍ ടീമിലും 14- 17 ഏജ് ഗ്രൂപ്പിലുള്ളവര്‍ക്ക്  സീനിയര്‍  ടീമിലും പങ്കെടുക്കാം. ജില്ലാതല മത്സരത്തില്‍ 5 കുട്ടികളുള്ള  ഒരു ഗ്രൂപ്പിനും ഒരു ടീച്ചര്‍ ഗൈഡിനും  മേല്‍പറഞ്ഞ മെയിന്‍ തീമിലോ സബ് തീമിലോ പ്രൊജക്റ്റ്‌ തയ്യാറാക്കാം. കൂടുതല്‍ അറിയുന്നതിന്........
·                     സര്‍ക്കുലര്‍

·                     website

15th July Statistics

ഉടന്‍ സമര്‍പ്പിക്കണം 


2016-17 വര്‍ഷത്തേക്കുള്ള അദ്ധ്യാപകരുടെ 15th July Statistics എല്ലാ പ്രഥമാദ്ധ്യാപകരും ജൂലൈ 25 ന് മുമ്പായി സമര്‍പ്പിക്കണം.