Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Saturday, 31 December 2016


തളിപ്പറമ്പ  സൗത്ത്  ഉപജില്ലയിലെ പ്രധാന അധ്യാപകർക്കുള്ള ഏകദിന സർവീസ് പരിശീലന ക്‌ളാസ്  ജനുവരി 7 (ശനിയാഴ്ച്ച) രാവിലെ  10 മണിക്ക് മയ്യിൽ ബി.ആർ.സിയിൽ ...എല്ലാ പ്രധാന അധ്യാപകരും നിർബന്ധമായും പങ്കെടുക്കണം  (പകരം അധ്യാപകരെ അയക്കുവാൻ  പാടില്ല.) റിട്ടയർ ചെയ്യുന്ന പ്രധാന അധ്യാപകരുള്ള  വിദ്യാലയങ്ങളിൽ അടുത്ത  പ്രധാന അധ്യാപക നോമിനിയെ കൂടി നിർബന്ധമായും  പങ്കെടുപ്പിക്കേണ്ടതാണ്...
സർവീസ് കാര്യങ്ങൾ, ഓഫീസ് കാര്യങ്ങൾ സംബന്ധിച്ച് പ്രധാന അധ്യാപകർക്കുള്ള സംശയങ്ങൾ  ജനുവരി  4 (ബുധനാഴ്ച്ച) ക്കകം  അതത്  സി.ആർ.സി  കൺവീനര്മാരെ  ഏല്പിക്കേണ്ടതും  കൺവീനർമാർ  ഓഫീസിൽ  4 തീയ്യതി  (ബുധനാഴ്ച്ച) വൈകുന്നേരം ഏല്പിക്കേണ്ടതുമാണ്....

Wednesday, 28 December 2016

തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകര്‍ക്ക് പ്രൊബേഷന്‍ ഡിക്ലറേഷന് വേണ്ടിയുള്ള ഐ.സി.ടി ബേസിക് ട്രെയിനിങ്ങ് ഡിസംബർ 30 (വെള്ളി) മുതല്‍ 6 ദിവസത്തേക്ക് സീതിസാഹിബ് എച്ച്.എസ്സ്.എസ്സ് ,തളിപ്പറമ്പില്‍. പരിശീലനം ആവശ്യമുള്ള എല്ലാ അധ്യാപകരും പങ്കെടുക്കേണ്ടതാണ്. NB: പരിശീലനത്തിന് വരുന്നവര്‍ നിര്‍ബന്ധമായും ലാപ് ടോപ്പ് കൊണ്ടു വരേണ്ടതാണ്. പരിശീലനത്തിന് വരുന്നവര്‍ രാവിലെ 9.30 ന് പരിശീലനകേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്.

Saturday, 24 December 2016

ഡിസംബര്‍ മാസത്തെ സാലറിയില്‍ പുതുക്കിയ എസ്.എല്‍.ഐ (State Life Insurance) റേറ്റുകള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ഉത്തരവ്‌ | 

 ഇ  സമ്പർക് വിവര ശേഖരണം 

ഇ സമ്പർക് വിവരം നല്കുന്നതിലേക്ക് അനുബന്ധമായി ചേർത്ത ഫോറം A 4  ഷീറ്റിൽ തയ്യാറാക്കി 2 കോപ്പി  28 -12 -2016 നു മുപായി ഓഫീസിൽ എ വിഭാഗത്തിൽ നൽകേണ്ടതാണ് 

ഫോറം 

Friday, 23 December 2016

MOST URGENT
ഹരിത കേരളം - പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനം 
പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനവുമായി ബന്ധപെട്ട് നടത്തിയ സ്‌കൂൾ തല വിവരങ്ങൾ ചുവടെ  കൊടുത്ത വിവര  ശേഖരണ  പത്രികയിൽ നാളെ രാവിലെ 11 മണിക്ക്  മുൻപായി നേരിട്ടോ ,പ്രത്യേക ദൂതൻ മുഖാന്തിരമോ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
ബഹു .ജില്ലാ കളക്ടർക്ക് ഉപജില്ലാ തലത്തിൽ ക്രോഡീകരിച്ച റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ മുഴുവൻ വിദ്യാലയങ്ങളും സമയക്രമം കർശനമായി പാലിക്കേണ്ടതാണ് .Thursday, 22 December 2016

തളിപ്പറമ്പ  സൗത്ത്  സബ്ജില്ല  ഗണിത  ശാസ്ത്ര  അസോസിയേഷൻ 


ശ്രീനിവാസ  രാമാനുജൻ  പേപ്പർ  പ്രസൻറ്റേഷൻ  2017  ജനുവരി  
5 ന്  മയ്യിൽ  ബി .ആർ  സി  യിൽ  രാവിലെ  10  മണിക്ക് 

  U .P , ഹൈ സ്കൂൾ  വിഭാഗത്തിൽ    ഓരോ  വിദ്യാർത്ഥികൾക്ക്  പങ്കെടുക്കാം .

വിഷയം  (UP , ഹൈ സ്കൂൾ ) : "ചുറ്റളവും/പരപ്പളവും "

-------------------------------------------------------------------------------------------
 1 - 1 - 17  ന്  മുൻപായി  8547129620/ 9995465420  നെ  ബന്ധപ്പെട്ട്  രജിസ്റ്റർ  ചെയ്യുക

Wednesday, 21 December 2016

2016 -17  സബ് ജില്ലാ തല സ്‌കൂൾ കലോൽത്സവം 
2016 -17  സബ് ജില്ലാ തല സ്‌കൂൾ കലോൽത്സവ സംഘാടക സമിതി യോഗം
 23 / 12/ 2016 ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് പറശ്ശിനിക്കടവ് എച് .എസ് .എസ്  ൽ വെച് ചേരുന്നു .യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും ,സബ് ജില്ലാ തല സംഘടനാ പ്രതിനിധികളും പങ്കെടുക്കണമെന്ന് സംഘാടക സമിതിക്കു വേണ്ടി അറിയിക്കുന്നു .

Tuesday, 20 December 2016

കേന്ദ്ര സർക്കാരിന്റെ സാംസ്ക്കാരിക വകുപ്പ് നടപ്പാക്കുന്ന 2017 - 18 വർഷത്തെ കൾച്ചറൽ  ടാലന്റ് സെർച്ച്  സ്കോളര്ഷിപ്പിനായുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട് .10 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത് .സംഗീതം ,നൃത്തം ,നാടകം ,ചിത്രരചന ,ശില്പശാല ,സാഹിത്യരചന തുടങ്ങിയ മേഖലകളിൽ പ്രാഗൽഭ്യമുള്ള കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ സ്‌കോളർഷിപ്പ് നൽകുന്നത് .അപേക്ഷകൾ  നൽകേണ്ട അവസാന തീയതി 2016 ഡിസംബർ 31 ആണ് .കൂടുതൽ വിവരങ്ങൾ www.ccrtindia.gov.in എന്ന വെബ്ബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . 

Wednesday, 14 December 2016

// അറിയിപ്പ് // 

 2016   നവോദയ  സ്കൂൾ  പരീക്ഷയുടെ  ഹാൾ  ടിക്കറ്റ്  ഓഫീസിൽ  എത്തിയിട്ടുണ്ട് . 17/12/16   ശനിയാഴ്ച്ച  ഓഫീസിൽ നിന്നും  കൈപ്പറ്റേണ്ടതാണ്
അറിയിപ്പ്
ഗവ: സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
 
പ്രൊബേഷൻ ഡിക്ളയർ ചെയ്യാനാവശ്യമായ കമ്പ്യൂട്ടർ പരിശീലനം ലഭിക്കേണ്ട പ്രൈമറി അദ്ധ്യാപകരുടെ വിശദാംശങ്ങൾ നാളെ (15-12-2016) രാവിലെ 10 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

Monday, 5 December 2016

NuMATS പരീക്ഷാ  ഫലം ചുവടെ കൊടുക്കുന്നു.
NuMATS Result

Saturday, 3 December 2016

കണ്ണൂർ ജില്ലാ REVENUE  ഡിസ്‌ട്രിക്ട്  കലോത്സവം  -Time  Schedule പ്രധാനാദ്ധ്യാപക യോഗം 
തളിപ്പറമ്പ സൗത്ത് ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ യോഗം 5/12/2016 ന്(തിങ്കളാഴ്ച )   ഉച്ച തിരിഞ്ഞു 3 മണിക്ക് ഐ .എം.എൻ .എസ് .ജി .എച് .എസ് എസ് .മയ്യിലിൽ വെച്ച് ചേരുന്നു .യോഗത്തിൽ മുഴുവൻ പ്രധാനാധ്യാപകരും കൃത്യ സമയത്ത് എത്തിച്ചേരേണ്ടതാണ് .

Friday, 2 December 2016

തളിപ്പറമ്പ  സൗത്ത് ഉപജില്ലാ തല  കലാ മേളയുമായി  ബന്ധപ്പെട്ട HIGHERLEVEL
RESULT, SCHOOL WISE POINT എന്നിവ  ചുവടെ കൊടുക്കുന്നു .

MELA- HIGHER LEVEL RESULT
MELA - ALL SCHOOL WISE POINT

   എയിഡഡ് പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ പി.എഫ് അക്കൗണ്ട് നമ്പർ സേവനപുസ്തകത്തിൽ രേഖപ്പെടുത്തിയത് തന്നെയാണ്‌ സ്പാർക്കിലും ഗെയിൻ പി.എഫ് സൈറ്റിലും ഉള്ളത് എന്ന് ഉറപ്പു വരുത്തി റിപ്പോർട്ട്  സമർപ്പിക്കാത്ത  വിദ്യാലയങ്ങളുടെ പേര് താഴെ ചേർക്കുന്നു.

തങ്ങളുടെ സ്കൂളിലെ എല്ലാ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടേയും പി.എഫ് അക്കൗണ്ട് നമ്പർ അവരവരുടെ സേവന പുസ്തകത്തിലും , സ്പാർക്കിലും , ഗെയിൻ പി.എഫ് സൈറ്റിലും ഒന്നാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള സാക്ഷ്യപത്രം 04-12-2016 നു ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

AUPS Morazha, AUPS Kuttiattoor, AUP Morazha Central, AUP Mullakodi, AUP Pamburuthi Mapla

ALPS Andoor, Cheleri Mapla, EPKNS Kolachery, Morazha South ALPS, Morazha West ALPS, Kolthuruthi, Kanool Jubilee ALP School, Mayyil ALPS

സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക.