Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Monday, 31 October 2016

മൈനോറിറ്റി  മാനേജ്മെന്റ് സ്‌കൂൾ പ്രൊഫോർമ  ചുവടെ കൊടുക്കുന്നു .ആയത് ഇന്നു തന്നെ എ .ഇ .ഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
PROFORMA I,II,III & IV

മലയാളം -ശ്രേഷ്ഠ ഭാഷാ ദിനാഘോഷവും ,ഭരണ ഭാഷാ വാരാഘോഷവും സംഘടിപ്പിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ചുവടെ കൊടുക്കുന്നു .സ്‌കൂളുകളിൽ  നവംബർ 1 മലയാള ദിനമായും ,നവംബർ 1  മുതൽ  7 വരെ ഭരണ ഭാഷാ വാരമായും സർക്കുലറിൽ സൂചിപ്പിക്കുന്നതു പോലെ ആഘോഷിച്‌ ആയത് സംബന്ധിച്ച റിപ്പോർട്ട് നവംബർ എട്ടാം തീയതിക്കകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
ഭരണഭാഷാ വാരാഘോഷം-സര്‍ക്കുലര്‍ പേജ് 1
ഭരണഭാഷാ വാരാഘോഷം-സര്ക്കു ലര്‍ പേജ് 2


റോഡ്‌ സുരക്ഷ-സ്കൂള്‍ ബസ്സുകള്‍ക്ക് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍ ചുവടെ........
ROAD SAFETY-CIRCULAR

Friday, 28 October 2016

ഗെയിൻ പി  എഫ് 
ഗെയിൻ പി  എഫ് -വരിക്കാരുടെ പ്രൊഫൈൽ  അപ്‍ഡേറ്റ്  ചെയ്യുന്നതിനുള്ള നിർദ്ദേശം ..... 

Gain PF circular page no 1
Gain P F Circular Page No.2
അടിയന്തിര  പ്രഥമാധ്യാപക യോഗം 


പ്രഥമാധ്യാപകരുടെ ഒരു  അടിയന്തിര യോഗം 31/10/2016 തിങ്കളാഴ്ച  ഉച്ചക്ക്   2 .30 ന് മയ്യിൽ ബി .ആർ .സി ഹാളിൽ വെച്ച് നടക്കുന്നു. മുഴുവൻ പ്രഥമാധ്യാപകരും യോഗത്തിൽ  കൃത്യ  സമയത്ത് എത്തി ചേരേണ്ടതാണ് . 

Wednesday, 26 October 2016

 സ്കൂളുകളിൽ  മലയാള  ദിനത്തിൽ 
           2016  Novemeber   1 ന് ചേരുന്ന  അസംബ്ലി യിൽ  മലയാളം  മാതൃഭാഷ യായുള്ള  അധ്യാപകരും  വിദ്യാർത്ഥികളും  താഴെ  ചേർത്ത പ്രതിജ്ഞ       എടുക്കേണ്ട താണ് 

പ്രതിജ്ഞ  

   മലയാളം  എൻറെ  മാതൃഭാഷ യാണ്.  മലയാളത്തിന്റെ  സമ്പത്തിൽ  ഞാൻ  അഭിമാനിക്കുന്നു.  മലയാള  ഭാഷയേയും  കേരള  സംസ്കാരത്തേയും  ഞാൻ ആദരിക്കുന്നു. മലയാളത്തിന്റെ   വളർച്ചക്കുവേണ്ടി എൻറെ  കഴിവുകൾ  ഞാൻ വിനിയോഗിക്കും. 

SUB DISTRICT SPORTS
സബ് ജില്ലാ തല സ്പോർട്സ് മേളയുടെ  ഓൺലൈൻ എൻട്രി  31/ 10 / 2016 ന് പൂർത്തിയാകുന്നതാണ് .
എച് .എസ് ,എച് .എസ് .എസ് JUMBING,HURDLES 
മത്സരങ്ങൾ നവംബർ നാലാം തീയതി UNIVERSITY GROUND ൽ വെച്ച് നടക്കുന്നതാണ് .
വളരെ അടിയന്തിരം 

ന്യൂനപക്ഷ  പ്രീമെട്രിക് സ്കോളർഷിപ് 2016 -17 മായി ബന്ധപ്പെട്ട സുപ്രധാന സർക്കുലർ ചുവടെ കൊടുക്കുന്നു .സർക്കുലറിലെ നിർദ്ദേശങ്ങൾ പ്രധാനാദ്ധ്യാപകർ കർശനമായി പാലിക്കേണ്ടതാണ് .

Saturday, 22 October 2016

MOST URGENT
MINORITY PREE METRIC SCHOLARSHIP
ന്യൂനപക്ഷ  പ്രീമെട്രിക് സ്‌കോളർഷിപ്പിനുള്ള  പുതീയ അപേക്ഷകളും ,സ്കോളർഷിപ് പുതുക്കുന്നതിനുള്ള അപേക്ഷകളും ഓൺലൈൻ ആയി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31 .10 .2016 ആണ് .ഓൺലൈൻ അപേക്ഷകളുടെ സ്‌കൂൾ തല വെരിഫിക്കേഷനും 31 .10 .2016 നകം പൂർത്തിയാക്കേണ്ടതാണ് .എന്നാൽ പല സ്ക്കൂളുകൾക്കും A E O ഓഫീസിൽ നിന്നും തന്നിരിക്കുന്ന  USER ID/PASSWORD ഉപയോഗിച് ഇതുവരെയായും സ്കോളർഷിപ് പോർട്ടലിൽ പ്രവേശിക്കാനായിട്ടില്ലെന്ന്  അറിയിച്ചിട്ടുണ്ട്. മേൽ സാഹചര്യത്തിൽ ഏതെങ്കിലും സ്‌കൂളുകളുടെ   USER ID/PASSWORD എന്നിവ RESET ചൈയ്യേണ്ടതായിട്ടുണ്ടെങ്കിൽ പ്രസ്തുത സ്‌കൂളിന്റെ പേര് ,പ്രധാനാദ്ധ്യാപകന്റെ മൊബൈൽ നമ്പർ ,UDise code എന്നിവ ചുവടെ കൊടുത്തിരിക്കുന്ന മോബൈൽ നമ്പറിലേക്ക് S M S അയക്കേണ്ടതാണ് . 
MOBILE NO.9447541023

Friday, 21 October 2016


അറിയിപ്പ് 


സ്ക്കൂൾ  പാചക തൊഴിലാളികളുടെ 2016  സെപ്റ്റംബർ     മാസത്തെ  പാചക കൂലി  അതാത്   അക്കൗണ്ടിലേക്ക്   ക്രെഡിറ്റ്  ചെയ്‌തിട്ടുണ്ട്‌  എന്ന്  ബാങ്ക്  മാനേജർ  അറിയിച്ചിട്ടുണ്ട് .
MOST URGENT
SCHOOL UNIFORM 2017-18
2017 -18 വർഷത്തെ സ്‌കൂൾ യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട് ഹെഡ്മാസ്റ്റർ മാർ തയ്യാറാക്കി സമർപ്പിക്കേണ്ട പ്രൊഫോർമ ചുവടെ കൊടുക്കുന്നു .ആയത് 22 / 10 /2016 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മുൻപായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .വിദ്യാർത്ഥികൾക്ക് ആവശ്യമായ യൂണിഫോമിന്റെ അളവ് (മീറ്ററിൽ ) , യൂണിഫോം തുണിയുടെ കളർ കോഡ് എന്നിവ പ്രൊഫോർമയിൽ നിശ്ചിത സ്ഥലത്തു രേഖപ്പെടുത്തേണ്ടതാണ് .കളർ കോഡ് ഉപജില്ലാ ഓഫീസിൽ പരിശോധനക്കായി ലഭ്യമാണ് .
UNIFORM PROFORMA 2017-18 CLASS I to v

UNIFORM PROFORMA - CLASS VI to VIII

UNIFORM COLOUR CODE IMAGE 
DELETED CODE NO 209 &309 FROM SAMPLESWednesday, 19 October 2016

MOST URGENT
MINORITY PREE METRIC SCHOLARSHIP
ന്യൂനപക്ഷ  പ്രീമെട്രിക് സ്‌കോളർഷിപ്പിനുള്ള  പുതീയ അപേക്ഷകളും ,സ്കോളർഷിപ് പുതുക്കുന്നതിനുള്ള അപേക്ഷകളും ഓൺലൈൻ ആയി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31 .10 .2016 ആണ് .ഓൺലൈൻ അപേക്ഷകളുടെ സ്‌കൂൾ തല വെരിഫിക്കേഷനും 31 .10 .2016 നകം പൂർത്തിയാക്കേണ്ടതാണ് .നിലവിലുള്ള USER ID/PASSWORD ഉപയോഗിച് ലോഗിൻ ചെയ്യാൻ കഴിയാത്ത സ്ക്കൂളുകൾ അവരുടെ USER ID/PASSWORD -RESET ചൈയ്യുന്നതിനു വേണ്ടി DDE ,കണ്ണൂർ  ഓഫീസിൽ താഴേ സൂചിപ്പിക്കുന്ന ഫോൺ നമ്പറിൽ ഇന്ന് തന്നെ ബന്ധപ്പെടേണ്ടതാണ് .

Tuesday, 18 October 2016

ഉപജില്ലാതല  ഗണിതശാസ്ത്ര ക്ളബ്ബ് 
 ഭാസ്കരാചാര്യ സെമിനാർ മത്സരത്തിൽ വിജയികളായവർ 

യു .പി .വിഭാഗം 
1 .ശ്രീലക്ഷ്മി .വി .വി -I M N S G H S S മയ്യിൽ
2 .ശ്രീനന്ദ .കെ -ചട്ടുകപ്പാറ GHSS
എച് .എസ് . വിഭാഗം 
1 .അക്ഷര .കെ - ചട്ടുകപ്പാറ GHSS
2 .അസ്‌ലഹ .കെ .പി -I M N S G H S S മയ്യിൽ
ഉപജില്ലാതല  ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ വിജയികളായവർ 
എൽ .പി .വിഭാഗം 
1 .ഹേമന്ത്. സി.-തായംപൊയിൽ ALPS
2.തേജസ്സ് .എം .-കുറ്റിയാട്ടൂർ സൗത്ത് ALPS
യു .പി .വിഭാഗം 
1 .മുഹമ്മദ് സുറൈജ് .സി .വി .-പെരുമാച്ചേരി AUPS
2 .സഹല .കെ .പി -പാമ്പുരുത്തി മാപ്പിള AUPS
എച് .എസ് . വിഭാഗം 
1 .നന്ദകിഷോർ എൻ .കെ .-I M N S G H S S മയ്യിൽ
2 .നന്ദന പ്രശാന്തൻ .എൻ -ചട്ടുകപ്പാറ GHSS
എച് .എസ് . എസ് .വിഭാഗം
1.വിഷ്ണു .കെ .ഒ -I M N S G H S S മയ്യിൽ 
2 .അഭിഷേക് .സി .-മൊറാഴ G H S S  

ശാസ്ത്രമേളയോട് അനുബന്ധിച്ചു നടക്കുന്ന വിവിധ മത്സരങ്ങൾ ചുവടെ ചേർത്തത് പ്രകാരം
 26 / 10 / 2016 ബുധനാഴ്ച I.M.N.S.G.H.S.S. മയ്യിൽ വെച്ച് നടക്കുന്നതാണ് .

സയൻസ് ക്വിസ് മത്സരം
  •   യു.പി.വിഭാഗം രാവിലെ 10 .30 മണി 
  •   എച് .എസ് .വിഭാഗം ഉച്ചക്ക് 12 .00 മണി 
  •   ഹയർ സെക്കണ്ടറി വിഭാഗം ഉച്ചക്ക് 1.30 മണി

TALENT SEARCH EXAMINATION--ഉച്ചക്ക് 12 .00 മണി 

C.V.RAMAN പ്രബന്ധ മത്സരം-- ഉച്ചക്ക് 2 .00 മണി 

ബന്ധപ്പെട്ടവർ കൃത്യ സമയത്ത് പങ്കെടുക്കുന്ന വിദ്യാർത്ഥികളെ മത്സര വേദിയിൽ എത്തിക്കേണ്ടതാണ് .


 പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധക്ക് .........
സ്കൂള്‍ വാഹനം-നിര്‍ദ്ദേശങ്ങള്‍
1.സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി വരുന്ന വാഹനങ്ങള്‍ മോട്ടോര്‍ വാഹനചട്ട        പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കേണ്ടതാണ്.വാഹനവുമായി ബന്ധപെട്ട REGISTRATION CERTIFICATE, ROAD TAX RECEIPT ,INSURANCE തുടങ്ങി വാഹന സംബന്ധമായ മുഴുവൻ രേഖകളും ഏതു സമയത്തും  പരിശോധന നടത്താൻ തയ്യാറായ വിധത്തിൽ  വാഹനത്തിൽ സൂക്ഷിക്കേണ്ടതാണ് .
2.സ്‌കൂൾ വാഹനത്തിന്റെ ഡ്രൈവർ , മോട്ടോർ  വാഹന  ലൈസൻസ്  ലഭിച്ചതും ,10 വർഷമെങ്കിലും വാഹനമോടിച്ചു പ്രവർത്തി പരിചയമുള്ള വ്യക്തിയുമായിരിക്കണം .
3.അനുവദനീയമായതിലും കൂടുതൽ വിദ്യാർത്ഥികളെ വാഹനത്തിൽ കയറ്റരുത് .
4 .സ്വകാര്യ വാഹനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനമായി ഉപയോഗിക്കരുത് .
5.ഡ്രൈവർമാരുടെ ഫോൺ നമ്പർ ,അവർ ഏത് വാഹനം ഓടിക്കുന്നു ,റൂട്ട് സംബന്ധിച്ച വിശദാംശങ്ങൾ എന്നിവ സ്‌കൂളിൽ സൂക്ഷിക്കേണ്ടതാണ് .
6.മുഴുവൻ സ്‌കൂൾ വാഹനങ്ങളുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സൂക്ഷിക്കേണ്ടതാണ് .

സ്കൂള്‍ വാഹനങ്ങള്‍ക്കുള്ള സുരക്ഷാമാനദണ്‍ഡങ്ങള്‍-D P I CIRCULAR

                                          മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ ഒക്ടോബർ 31 നു മുൻപ് വാഹനപരിശോധന നടത്തുന്നതായിരിക്കും. ആയതിനാൽ മേൽ സൂചിപ്പിച്ച കാര്യങ്ങൾ വളരെ ഗൗരവപൂർവ്വം പ്രധാനാദ്ധ്യാപകർ പരിഗണിക്കേണ്ടതും സ്‌കൂൾ വാഹനങ്ങളുടെ അതീവ സുരക്ഷ ഉറപ്പുവരുത്തേണ്ടതുമാണ്. 

Saturday, 15 October 2016


         റവന്യു ജില്ലാ സയൻസ് ക്ലബ് അസോസിയേഷന്‍ 
സ്കൂള്‍-ഉപജില്ലാ- റവന്യൂ ജില്ലാ ശാസ്ത്രോത്സവ നടത്തിപ്പ്

Friday, 14 October 2016

അടിയന്തിര  പ്രഥമാധ്യാപക യോഗം 
പ്രഥമാധ്യാപകരുടെ ഒരു  അടിയന്തിര യോഗം 17/10/2016 തിങ്കളാഴ്ച  ഉച്ചക്ക് 2 .30 ന് മയ്യിൽ ബി .ആർ .സി ഹാളിൽ വെച്ച് നടക്കുന്നു. മുഴുവൻ പ്രഥമാധ്യാപകരും യോഗത്തിൽ  കൃത്യ  സമയത്ത് എത്തി ചേരേണ്ടതാണ് . 
  • സ്പെഷ്യൽ ഫീസുമായി ബന്ധപെട്ട് പി.ഡി എക്കൗണ്ടിൽ നീക്കിയിരിപ്പുള്ള തുകയുടെ വിശദാംശങ്ങൾ നിശ്ചിത പ്രൊഫോർമയിൽ(2 COPY)അന്നേ ദിവസം യോഗം ആരംഭിക്കുന്നതിനു മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 

 സബ്ബ് ജില്ലാ ഐ.ടി ക്വിസ്സ് മത്സരം
സബ്ബ് ജില്ലാ  ഐ.ടി മേളയുടെ ഭാഗമായി ഉള്ള ഐ.ടി ക്വിസ്സ് മത്സരം 19-10-2016 ബുധനാഴ്ച IMNSGHSS മയ്യിലിൽ  വച്ച് നടത്തുന്നതാണ്. ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളെ ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ   അന്നേ ദിവസം IMNSGHSS മയ്യിലിൽ എത്തിക്കേണ്ടതാണ് . 
മത്സര സമയക്രമം 
                യു.പി വിഭാഗം - 10 മണി
        എച്ച്.എസ്സ് വിഭാഗം - 11 മണി
       
എച്ച്.എസ്സ്.എസ്സ് വിഭാഗം - 12 മണി
ശാസ്ത്രോത്സവം  2016 -17 
2016 -17 വർഷത്തെ തളിപ്പറമ്പ സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 27 ,28 തീയതികളിലായി  I M N S G H S S മയ്യിലിൽ വെച്ച് നടക്കുന്നു . ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്ന  വിദ്യാർത്ഥികളുടെ പേരു വിവരങ്ങൾ 
ഒക്ടോബർ 20 മുൻപായി ONLINE ൽ  ENTRY നടത്തേണ്ടതാണ് .
ശാസ്ത്ര  നാടക മത്സരം ഒക്ടോബർ 19 ന്  I M N S G H S S മയ്യിലിൽ വെച്ച് നടക്കുന്നതാണ് .

Thursday, 6 October 2016

അടിയന്തിരം
സംസ്ഥാനത്തെ സ്‌കൂളുകളിൽ സ്‌പെഷൽ ഫീസ് ശേഖരണവുമായി ബന്ധപ്പെട്ട് പി .ഡി എക്കൗണ്ടിൽ എത്ര തുക നീക്കിയിരിപ്പ് ഉണ്ടെന്നുള്ള വിവരം അടിയന്തിരമായി അറിയിക്കുവാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട് .ആയതിനാൽ  സ്‌പെഷൽ ഫീസ് എക്കൗണ്ടിൽ നാളിതുവരെ എത്ര തുക നീക്കിയിരിപ്പുണ്ടെന്നുള്ളതിനെ സംബന്ധിച്ച ഇനം തിരിച്ചുള്ള കണക്കുകൾ ചുവടെ കൊടുത്ത പ്രൊഫോർമയിൽ (2 കോപ്പി ) 13 / 10 / 16 വ്യാഴാഴ്ചക്കകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
ഡി.പി.ഐ യുടെ കത്ത്
SPECIAL FEE -PROFORMA 
സോഷ്യൽ  സയൻസ്  ക്വിസ്  മത്സരം


 സബ് ജില്ലാ തല  സോഷ്യൽ  സയൻസ്  ക്വിസ്  മത്സരം   15 / 10/ 16  ന്    SATURDAY  PARASSINIKADAVU  ഹൈ സ്കൂളിൽ  വെച്ചു  നടത്തുന്നു . എൽ പി / UP / എച് എസ്‌ /എച് എസ്‌ .എസ്  വിഭാഗത്തിൽ   നിന്നും  2  വീതം  വിദ്യാർത്ഥികളെ   quiz  മത്സരത്തിൽ  പങ്കെടുപ്പിക്കാവുന്നതാണ്. .ക്വിസ് മത്സരത്തിന്റെ  റെജിസ്റ്ററേഷൻ  രാവിലെ   9 .30  ന്  ആരംഭിക്കും 

Monday, 3 October 2016

2016  SEPTEMBER  5  തീയതി  മുതൽ  പാചകക്കൂലി , കണ്ടിജൻറ്  ചാർജ്  ഇവ  വർദ്ധിപ്പിച്ച  നിരക്കിൽ  അനുവദിക്കേണ്ടതിലേക്കായി  ബന്ധപ്പെട്ട  സ്കൂൾ  ഹെഡ് മാസ്റ്റർമാർ  താഴെ  ചേർത്ത  വിവരങ്ങൾ  ഇന്നുതന്നെ  ഓഫീസിലേക്ക്  ഫോൺ  മുഖേന  അറിയിക്കേണ്ടതാണ് .

1 ) SEPTEMBER  1  മുതൽ  4  വരെയുള്ള  തീയതികളിലെ  പാചകക്കാരിയുടെ ഹാജർ 

2 ) SEPTEMBER  1  മുതൽ  4  വരെയുള്ള  തീയതികളിൽ  ഉച്ചഭക്ഷണം  കഴിച്ച  കുട്ടികളുടെ  ആകെ  ഹാജർ ( ആൺ , പെൺ  പ്രത്യേകം )..
(കെ -2  രജിസ്റ്ററിന്റെ  അടിസ്ഥാനത്തിൽ  തയ്യാറാക്കിയത് ..
                                                     അറിയിപ്പ് 
നൂൺ  മീൽ  കുക്കിൻറെ  യഥാർത്ഥ  വയസ്സ്  പൊതുവിദ്യാഭ്യാസ  ഡയറക്ടറേറ്റിൽ  അറിയിക്കേണ്ട  ആവശ്യത്തിലേക്ക്  പാചകക്കാരിയുടെ ജനന തീയതി  തെളിയിക്കുന്ന  രേഖയുടെ  പകർപ്പ്  05 -10 -2016  ന്  നടക്കുന്ന  ശില്പശാലയിൽ  എല്ലാ  പ്രഥമാ ദ്ധ്യാപകരും    എത്തിക്കേണ്ടതാണ് ..
പ്രധാന  അദ്ധ്യാപകരുടെ  ശ്രെദ്ധക്ക് 

SPECIAL  RICE  NMP  07 -10 -2016 ന്  വൈകുന്നേരം  4 മണിക്ക്  മുൻപായി ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് ..
2016-17 വർഷം 
നടത്തുന്ന  പത്തൊമ്പതാമത് സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവം ( വേദി -ആലപ്പുഴ ) സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ കത്ത് കാണുക.
SPECIAL SCHOOL MELA - LETTER

ശാസ്ത്രോത്സവം 2016 -17      സംഘാടക സമിതി യോഗം 
തളിപ്പറമ്പ സൗത്ത്  ഉപജില്ലാതല ശാസ്ത്രോത്സവം 2016 -17 ൻറെ സംഘാടക സമിതി യോഗം 5 .10 .16 ബുധനാഴ്ച വൈകുന്നേരം 3 .30 മണിക്ക് ഐ.എം.എൻ.എസ്.ജി.എച്.എസ്.എസ്.മയ്യിലിൽ വെച്ചു ചേരുന്നു. മുഴുവൻ ഹയർ  സെക്കണ്ടറി പ്രിൻസിപ്പാൾമാരും,ഹൈ സ്‌കൂൾ, പ്രൈമറി പ്രഥമാധ്യാപകൻമാരും,വിവിധ സബ്ജില്ലാ തല ക്ളബ്ബ് സെക്രട്ടറിമാരും ,അദ്ധ്യാപക സംഘടനാ പ്രതിനിധികളും നിശ്ചിത യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .

Saturday, 1 October 2016

പ്രധാനാദ്ധ്യാപകർക്ക്  ഏകദിന ശിൽപ്പശാല  
തളിപ്പറമ്പ സൗത്ത് ഉപജില്ലയിലെ പ്രധാനാധ്യാപകർക്ക്  5 / 10 / 2016 ബുധനാഴ്ച രാവിലെ കൃത്യം 10 മണി മുതൽ  മയ്യിൽ ബി .ആർ .സി ഹാളിൽ വെച്ച് ഏകദിന ശില്പശാല നടത്തുന്നു  .ശില്പശാലയിലേക്ക്  പകരക്കാരെ അയക്കേണ്ടതില്ല .യോഗത്തിനെത്തുമ്പോൾ സമയ ക്ലിപ്തത പാലിക്കേണ്ടതാണ് .


ഗാന്ധിജയന്തി വാരാഘോഷം

ഗാന്ധിജയന്തി വാരാഘോഷം ആചരിക്കുന്നതുമായി ബന്ധപെട്ട സര്‍ക്കുലര്‍ ,സന്ദേശം എന്നിവ ചുവടെ കൊടുക്കുന്നു.സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ പ്രഥമാധ്യാപകര്‍ പാലിക്കേണ്ടതാണ്.

ഗാന്ധിജയന്തി വാരാഘോഷം - സര്‍ക്കുലര്‍
ഗാന്ധിജയന്തി വാരാഘോഷം – സര്ക്കുലര്-2
ഗാന്ധിജയന്തി വാരാഘോഷം-കത്ത്
ഗാന്ധിജയന്തി സന്ദേശംഗണിത ശാസ്ത്ര ക്ളബ്ബ് 2016 -17 ആക്ഷൻ പ്ലാൻ ചുവടെ കൊടുക്കുന്നു