Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Friday, 30 September 2016

പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്: അപേക്ഷാതീയതി ഒക്‌ടോബര്‍ 31 വരെ നീട്ടി


പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ഒക്‌ടോബര്‍ 31 വരെ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് ദീര്‍ഘിപ്പിച്ചു. ഇനി തീയതി നീട്ടാത്തതിനാല്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 31ന് മുമ്പ് അപേക്ഷ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 
                           വളരെ  അടിയന്തിരം 

            ഈ  സബ്ജില്ലയിലെ മിക്ക സ്കൂളുകളിലും ഉച്ചഭക്ഷണത്തിനുള്ള  അരി  സ്റ്റോക്ക്  ഇല്ലാത്ത  സാഹചര്യത്തിൽ SEPTEMBER  2016  ലെ NMP 1 ഇന്ന്  5 മണിക്കുള്ളിൽ ഓഫീസിൽ നിർബന്ധമായും എത്തിക്കേണ്ടതാണ് . എന്നാൽ  മാത്രമേ  OCTOBER മാസത്തിലെ INDENT നാളെ  (1 -10 -2016 ) പാസ്സാക്കുവാൻ സാധിക്കുകയുള്ളു .

Thursday, 29 September 2016

            പ്രധാന  അധ്യാപകരുടെ  ശ്രെദ്ധയ്ക്ക് 

നിലവിൽ  വിദ്യാലയത്തിൽ  പഠിക്കുന്ന എല്ലാ  കുട്ടികളുടെയും UID / EID  എൻട്രി     IT @ SCHOOL  ൻറെ  SIXTH  WORKING  DAY  STRENGTH  എന്ന സൈറ്റിൽ  പൂർത്തിയാക്കിയതിനു  ശേഷം പ്രസ്തുത  സൈറ്റിൽ  നിന്നും  ലഭിക്കുന്ന  REPORT  OF  SAMPOORNA  AND  SIXTH  WORKING  DAY  എന്ന  PRINTOUT  എടുത്ത്  പ്രധാന  അധ്യാപകൻറെ  ഒപ്പ്  വെച്ച്  3 -10 -2016 ,  5  മണിക്കകം  ഓഫീസിൽ  എത്തിക്കേണ്ടതാണ് .....
ഉപജില്ലാ തല ഗണിത ശാസ്ത്ര ക്വിസ് മത്സരം - പുതുക്കിയ സമയക്രമം
2016-17 വർഷത്തെ ഉപജില്ലാ തല ഗണിത ശാസ്ത്ര ക്വിസ് മത്സരം 6 -10 -2016 വ്യാഴാഴ്ച മയ്യില്‍  ബി.ആര്‍.സി യില്‍ വെച്ച്നടക്കുന്നതാണ്. LP, UP വിഭാഗം മത്സരങ്ങൾ രാവിലെ 10 മണിക്കും HS, HSS വിഭാഗം മത്സരങ്ങൾ ഉച്ചകഴിഞ്ഞ് 2 മണിക്കും ആരംഭിക്കും. 
എല്‍.പി,യു.പി വിദ്യാലയങ്ങള്‍  ഓരോ വിദ്യാര്‍ത്ഥികളെ വീതവും
എച്ച്.എസ്,എച്ച് എസ് എസ് വിദ്യാലയങ്ങള്‍ രണ്ടു വിദ്യാര്‍ത്ഥികളെ വീതവും നിശ്ചിത പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ടാതാണ്.


വിദ്യാർത്ഥികളുടെ  UID വെബ്‌സൈറ്റിൽ  എന്റർ ചെയ്ത്  1 -10 -2016  (ശനിയാഴ്ച്ച ) ക്ക് മുൻപായി പൂർത്തീകരിക്കണമെന്നുള്ള  DPIയുടെ  സുപ്രധാന നിർദ്ദേശം താഴെ ചേർക്കുന്നു  ..എല്ലാ പ്രധാന അധ്യാപകരും  നിർദ്ദേശം  കൃത്യമായി പാലിച്ച്  UID പൂർത്തീകരിച്ച റിപ്പോർട്ട് 3-10-2016 നു  സമർപ്പിക്കേണ്ടതാണ്...... 


Wednesday, 28 September 2016

സബ്ജില്ലാതല ഭാസ്കരാചാര്യ സെമിനാര്‍
സബ്ജില്ലാതല ഭാസ്കരാചാര്യ സെമിനാര്‍ ഒക്ടോബര്‍14 ന് രാവിലെ 10 മണിക്ക് മയ്യില്‍ ബി.ആര്‍.സി യില്‍ വെച്ച് നടക്കുന്നു.സ്ഥാപന മേധാവികള്‍ വിദ്യാലയങ്ങളില്‍നിന്നും വിദ്യാര്‍ത്ഥികളെ ചുവടെ ചേര്‍ത്ത പ്രകാരം പങ്കെടുപ്പിക്കേണ്ടതാണ്.

 യു.പി ,എച്ച്.എസ്,എച്ച് .എസ്. എസ്. വിദ്യാലയങ്ങള്‍ - ഓരോ വിദ്യാര്‍ത്ഥികളെ വീതം

വിഷയം 

യു .പി          - ത്രികോണ  പഠനം 
എച്  എസ് - സദൃശവും ജ്യാമിതീയ                      നിർമ്മിതിയും 
എച്  എസ് എസ് - ART OF COUNTING

സബ്ജില്ലാതല ഗണിത ക്വിസ്
സബ്ജില്ലാതല ഗണിത ക്വിസ് മത്സരം ഒക്ടോബര്‍6ന് രാവിലെ10 മണിക്ക് മയ്യില്‍ ബി.ആര്‍.സി യില്‍ വെച്ച് നടക്കുന്നു.സ്ഥാപന മേധാവികള്‍ വിദ്യാലയങ്ങളില്‍നിന്നും വിദ്യാര്‍ത്ഥികളെ ചുവടെ ചേര്‍ത്ത പ്രകാരം പങ്കെടുപ്പിക്കേണ്ടതാണ്.
എല്‍.പി,യു.പി വിദ്യാലയങ്ങള്‍ - ഓരോ വിദ്യാര്‍ത്ഥികളെ വീതം
എച്ച്.എസ്,എച്ച് എസ് എസ് വിദ്യാലയങ്ങള്‍- രണ്ടു വിദ്യാര്‍ത്ഥികളെ വീതം

Tuesday, 27 September 2016

                                     NuMATS 2016-17

ആറാം ക്ലാസിലെ വിദ്യാര്‍ത്ഥികളില്‍ ഗണിതശാസ്ത്രത്തില്‍ സമര്‍ത്ഥരായവര്‍ ക്കായി SCERT യുടെയും വിദ്യാഭ്യാസ വകുപ്പിന്‍റെയുംആഭിമുഖ്യത്തില്‍ സംസ്ഥാനതലത്തില്‍ നല്‍കുന്ന  പരിശീലന പദ്ധതിയാണ്  NuMATS . ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവര്‍ പത്താം ക്ലാസ് കഴിയുന്നതുവരെ ഉയര്‍ന്ന നിലവാരത്തിലുള്ള ക്ലാസുകളും പ്രായോഗിക അനുഭവങ്ങളും നല്‍കി അവരെ ഗണിത പ്രതിഭകളാക്കി വളര്‍ത്തുന്നു. ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഉന്നതനിലവാരമുള്ള 5കുട്ടികളുടെ  വിശദാംശങ്ങള്‍ പ്രഥമാദ്ധ്യാപകര്‍ ചുവടെ കൊടുത്ത    പ്രൊഫോർമയിൽ AEO ഓഫീസില്‍ 20/10/2016ന് മുമ്പായി  സമര്‍പ്പിക്കണം.  
 ഒ .ബി .സി പ്രീ മെട്രിക് സ്‌കോളർഷിപ്പ് 2015 -16

2015 -16  ലെ ഒ .ബി .സി പ്രീ മെട്രിക് സ്‌കോളർഷിപ്പിന് തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ ലിസ്റ്റ് സ്‌കോളർഷിപ്പ് പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .അനുവദിക്കപ്പെട്ട തുക വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്തിട്ടുള്ളത് .എന്നാൽ ഈ സബ് ജില്ലയിലെ 8 സ്‌കൂളുകളിലായി 18 പേരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ ന്യൂനതകൾ ഉള്ളതായി കാണുന്നു .ഈ സാഹചര്യത്തിൽ സ്കോളർഷിപ് പോർട്ടലിൽ (2015 -16 ) ലോഗിൻ ചെയ്ത് ടി .വിദ്യാർത്ഥികളുടെ  ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 28 .09 .2016 നകം രേഖപ്പെടുത്തുന്നതിന് ചുവടെ ചേർത്തിരിക്കുന്ന ലിസ്റ്റ് പ്രകാരമുള്ള സ്‌കൂൾ ഹെഡ് മാസ്റ്റർമാർക്ക് കർശന നിർദ്ദേശം നൽകുന്നു .

      NAME OF SCHOOL                     NO.OF STUDENTS

1 CHERUPAZHASSI ALPS                              1
2.MULLAKKODI MOPILA ALPS                   1
3.MAYYIL ALPS                                             11
4.MORAZHA SOUTH ALPS                            1
5G U P S MORAZHA                                        1
6KUTTIYATTOOR AUPS                                 1
7MORAZHA CENTRAL AUPS                        1
8RADHAKRISHNA AUPS                                1

ഗവ. സ്കൂളുകളിലെ അദ്ധ്യാപക നിയമനങ്ങള്‍ക്ക് K-TET  യോഗ്യത നിര്‍ബന്ധമാക്കി


ഗവ. സ്കൂളുകളിലെ അദ്ധ്യാപക നിയമനങ്ങള്‍ക്ക് K-TET  യോഗ്യത നിര്‍ബന്ധമാക്കിക്കൊണ്ട്  സര്‍ക്കാര്‍ ഉത്തരവായി. എയിഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനങ്ങള്‍ക്ക് K-TET യോഗ്യത നിര്‍ബന്ധമാക്കിക്കൊണ്ട്‌  നേരത്തെതന്നെ ഉത്തരവായിരുന്നു.

വന്യജീവി വാരാഘോഷം : വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍



ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ ആഘോഷിക്കുന്ന ഈ വര്‍ഷത്തെ വന്യജീവി വാരത്തോടനുബന്ധിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഒ ക്ടോബര്‍ രണ്ട്, മൂന്ന് തീയതികളിലായി ജില്ലാതല മത്സരങ്ങളും, എട്ടാം തീയതി സംസ്ഥാനതല മത്സരങ്ങളും നടത്തും. എല്‍.പി/യു.പി വിദ്യാര്‍ത്ഥികള്‍ക്കായി പ്രകൃതിയെയും, വന്യജീവികളെയും അടിസ്ഥാനമാക്കി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലും, ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ സംഘടിപ്പിക്കും. എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത സ്വാശ്രയ സ്‌കൂളുകളിലെയും, കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. പ്ലസ് വണ്‍ തലം മുതല്‍ മുകളിലോട്ടുള്ളവര്‍ക്ക് കോളേജ് വിഭാഗത്തില്‍ മത്സരിക്കാം. പ്രൊഫഷണല്‍ കോളേജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. രണ്ട് പേരടങ്ങുന്ന ഒരു ടീം ആയിരിക്കും ക്വിസ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. മറ്റു മത്സരങ്ങള്‍ക്ക് രണ്ട് പേര്‍ക്കുവരെ ഓരോ സ്ഥാപനത്തെ പ്രതിനിധീകരിച്ച് ഓരോ മത്സരയിനത്തിലും പങ്കെടുക്കാം. പ്രസംഗ മത്സരവും ഉപന്യാസ മത്സരവും മലയാള ഭാഷയിലായിരിക്കും. ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ആദ്യ മൂന്നു സമ്മാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. സംസ്ഥാനതല മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ഒക്ടോബര്‍ എട്ടിന് വൈകിട്ട് നാലിന് തേക്കടിയില്‍ നടക്കുന്ന സമാപന ചടങ്ങില്‍ നല്‍കും. വിവരങ്ങള്‍ വനം വകുപ്പിന്റെ വെബ്‌സൈറ്റില്‍ (www.forest.kerala.gov.in) ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ജില്ലകളിലെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരുമായോ, സംസ്ഥാന ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ ഓഫീസുമായോ (ഫോണ്‍ : 0471 - 2529319/2529312/2529323) ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുമായോ (ഫോണ്‍ : 0471 - 2529143/2529144) ബന്ധപ്പെടണം.
ഇൻസ്പെയർ അവാർഡ് 2016 -17   MOST URGENT

2016 -17  വർഷത്തെ ഇൻസ്പെയർ അവാർഡിന് വിദ്യാർത്ഥികളുടെ  പേരു  വിവരങ്ങൾ രജിസ്റ്റർ ചെയ്യാത്ത സ്‌കൂളുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു  

1.MUYYAM AUPS
2.KOLACHERY AUPS
3.PAMBURUTHI MOPILA AUPS
4.KUTTIYATTOOR AUPS
5.PERUMACHERY AUPS
6.RADHAKRISHNA AUPS
7.CHELERI AUPS
8GUPS MORAZHA
9.KAYARALAM AUPS
10.MULLAKKODI AUPS
11.GUPS KADEMBERI
12.MORAZHA CENTRAL AUP
13.PARASSINIKKADAVU AUPS
14MORAZHA AUPS
                                    
                 ടി .വിദ്യാലയങ്ങൾ അവസാന തീയതിയായ 2016 സെപ്റ്റംബർ 30 ന് മുൻപായി  വിദ്യാർത്ഥികളുടെ  പേരു  വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതും ,
ആയതിന്റെ ACKNOWLEDGEMENT ഈ ഓഫീസിൽ രേഖാമൂലം സമർപ്പിക്കേണ്ടതുമാണ് .


Saturday, 24 September 2016


Please see the draft copy of second allotment to schools for the period 1-09-2016 to 31-12-2016.If the allotment is not sufficient for conducting the Mid Day meal, please inform the same to this office on or before 26-09-2016,11 pm  by Telephone.



Friday, 23 September 2016

എയ്ഡഡ് സ്കൂൾ മാനേജർ / പ്രധാനാധ്യാപകർ എന്നിവരുടെ ശ്രെദ്ധക്ക് 
     2016 - 17  വർഷത്തെ മെയിന്റനൻസ് ഗ്രാൻറ് പ്രൊപോസൽ സെപ്റ്റംബർ 30  ന് മുൻപായി സമർപ്പിക്കേണ്ടതാണ്.
                        വന്യജീവി  വാരാഘോഷം   2016 

       ഈ  വർഷത്തെ വന്യ ജീവി  വാരാഘോഷം      കണ്ണൂർ  ഗവ.. ടീച്ചേർസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്  (മെൻ) ൽ  വച്ച്  ഒക്ടോബർ  2 , 3  തീയതികളിൽ  നടത്തുന്നതാണ് ..      മത്സരങ്ങളുടെ  ഒരു  രൂപരേഖ  താഴെ  കൊടുക്കുന്നു.

 Date 
 Time 
 Item 
 02 -10 -2016 (Sunday )
 9 .00  am 
 Registration 
 02 -10 -2016 (Sunday )
9.30 am to 11.30 am 
 Pencil drawing (LP , UP ,HS & Collage )

11 .45 am  to  12.45  pm 
 Essay  writing  HS & Collage 

 2 .15  pm  to  4 .15 pm 
 Water colour Painting (LP , UP , HS  &  Collage )
03 -10 -2016 (Monday ) 
 10 .am  to 1 .00 pm 
 Quiz (HS  &  Collage )

 2  pm   to  4 .00 pm 
 Elocution  HS & Collage 


Thursday, 22 September 2016

GIS  ഓൺലൈൻ  ആയി അപ്‌ഡേഷൻ  ചെയ്യണം .. നിർദ്ദേശങ്ങൾ  ചുവടെ ...........
ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി - ഓൺലൈനായി എങ്ങനെ നമ്മുടെ GIS Account Number  അപ്ഡേറ്റ് ചെയ്യാം. ഇവിടെ നൽകിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുമല്ലോ .
1984 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായി, അംഗത്വ നമ്പര്‍ ലഭിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് വേണ്ടി മാത്രമാണ് ഈസോഫ്റ്റ്|വെയര്‍ ലഭ്യമാക്കിയിട്ടുള്ളത്.
2013 മുതല്‍ പദ്ധതിയില്‍ അംഗമായ ജീവനക്കാര്‍ക്ക് പുതുക്കിയ ഘടനയിലുള്ള അക്കൗണ്ട് നമ്പറുകള്‍ ആണ് അനുവദിച്ചിട്ടുള്ളത്. ടി ജീവനക്കാര്‍ ഈ സോഫ്റ്റ്|വെയര്‍ ഉപയോഗിക്കേണ്ടതില്ല.
120 - ല്‍ തുടങ്ങുന്നതും 12 അക്കങ്ങള്‍ (സംഖ്യകള്‍ മാത്രം) ഉള്ളതുമായ ജി.ഐ.എസ് അക്കൗണ്ട് നമ്പറുകള്‍ ലഭ്യമായിട്ടുള്ള ജീവനക്കാര്‍ യാതൊരു കാരണവശാലും ഈ സോഫ്റ്റ്|വെയര്‍ ഉപയോഗിക്കാന്‍ പാടില്ല.
താങ്കളുടെ PEN(പെര്‍മനന്റ് എംപ്ലോയീ നമ്പര്‍) പ്രകാരം കാണിക്കുന്ന വിവരങ്ങള്‍ തെറ്റാണെങ്കിലോ, വിവരങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലോ താങ്കളുടെ ജി.ഐ.എസ് പാസ് ബുക്ക്, പെന്‍നമ്പര്‍ അടങ്ങുന്ന തിരിച്ചറിയല്‍ രേഖ എന്നിവയുമായി ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.
ഈ സോഫ്റ്റ്|വെയറിലൂടെ താല്‍ക്കാലികമായി ലഭ്യമാകുന്ന 12 അക്ക ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ ഇന്‍ഷ്വറന്‍സ് വകുപ്പിലെ രേഖകളും, ഡ്രോയിങ്ങ് ആന്റ് ഡിസ്ബഴ്|സിംഗ് ഓഫീസറുടെ പക്കല്‍ ഉള്ള വരിസംഖ്യാ കിഴിക്കല്‍ വിവരങ്ങളുമായി ഒത്ത് നോക്കിയ ശേഷമായിരിക്കും സ്ഥിരപ്പെടുത്തുക. അക്കൗണ്ട് നമ്പര്‍ സ്ഥിരപ്പെടുത്തുന്നത് വരെ താങ്കള്‍ക്ക് ലഭ്യമാകുന്ന റിപ്പോര്‍ട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്.
നാളിതുവരെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വ നമ്പർ ലഭിച്ചിട്ടില്ലാത്ത ജീവനക്കാർ, അവരവരുടെ ജില്ലയിലെ ജില്ലാ ഇൻഷുറൻസ് ഓഫീസുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് ഇൻഷുറൻസ് അംഗത്വം എടുക്കേണ്ടതാണ്‌. 2015 സെപ്റ്റംബർ 1 മുതൽ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിലേക്ക് വരിസംഖ്യ അടവ് തുടങ്ങിയ ജീവനക്കാർക്ക് അംഗത്വം ലഭിക്കുന്നതിന്‌ അവരുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസർമാർ www.insurance.kerala.keltron.in എന്ന വെബ്ബ് സൈറ്റിൽ ലോഗിൻ ചെയ്ത് ഓൺലൈനായി അപേക്ഷ സമർപ്പിച്ച് അംഗത്വം നേടേണ്ടതാണ്‌. 2015 സെപ്റ്റംബർ 1 ന്‌ മുൻപ് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിലേക്ക് പൂർണ്ണ നിരക്കിൽ വരിസംഖ്യ അടവ് നടത്തിയിട്ടുള്ള ജീവനക്കാർക്ക് അംഗത്വം ലഭിക്കുന്നതിന്‌ അവരുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസർമാർ ബന്ധപ്പെട്ട ജില്ലാ ഇൻഷുറൻസ് ഓഫീസർക്ക് Form C യിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്‌.
ഈ സംവിധാനത്തിലൂടെ ഒരു 12 അക്ക താൽക്കാലിക അംഗത്വ നമ്പരാണ്‌ ജീവനക്കാർക്ക് അനുവദിക്കുന്നത്. ജീവനക്കാരന്റെ ഗ്രൂപ്പ് ഇൻഷുറൻസ് അംഗത്വം സംബന്ധിച്ച, ഈ വകുപ്പിലേയും ജീവനക്കാരന്റെ ഓഫീസിലേയും രേഖകൾ പരിശോധിച്ചതിനുശേഷം മാത്രമേ ഈ നമ്പർ സ്ഥിരപ്പെടുത്തുകയുള്ളൂ. തെറ്റായ വിവരം നല്കി നമ്പർ നേടിയതായി ശ്രദ്ധയിൽപ്പെട്ടാൽ, ടി ജീവനക്കാരന്റെ ഗ്രൂപ്പ് ഇൻഷുറൻസ് അംഗത്വം റദ്ദാക്കുന്നതും, ടിയാന്‌ ഗ്രൂപ്പ് ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിനുള്ള അർഹത നഷ്ടപ്പെടുന്നതുമായിരിക്കും.
ഈ വകുപ്പുമായി ബന്ധപ്പെട്ടോ സ്വന്തമായോ ഇതിനോടകം ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് അക്കൗണ്ട് നമ്പര്‍ പരിഷ്കരിച്ചിട്ടുള്ള ജീവനക്കാരും ഈ സോഫ്റ്റ്|വെയര്‍ ഉപയോഗിച്ച് പുതുക്കിയ 12 അക്ക ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ നേടേണ്ടതാണ്.
 
STEPS
  • Log in to http://gis.kerala.gov.in/
  • Click Enter button. And press I agree when the disclaimer below appears on the screen.
  • Enter existing GIS account number and Date of Birth of the employee. 
  • Collect your latest format 12 Digit Account number
  • Enter in Spark as well as in Office registers
PEN, GIS Account Number, Joining Date, First Subscription Amount എന്നിവ വെബ്‌സൈറ്റിൽ നൽകണം ,അതിനാൽ ജി.ഐ.എസ് പാസ്ബുക്ക് എടുത്തു വെച്ച ശേഷം എൻട്രി  നടത്തുക. 
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി നിശ്ചയിച്ച് ഉത്തരവായി. ഗ്രൂപ്പ്, ശമ്പള സ്‌കെയില്‍, പുതുക്കിയ പ്രീമിയം എന്ന ക്രമത്തില്‍ ഗ്രൂപ്പ് എ 55,350 -10,14,00 600 ഗ്രൂപ്പ് ബി 35,700 -75,600 500 ഗ്രൂപ്പ് സി 17,000 -37,500 400 ഗ്രൂപ്പ് ഡി 16,500 -35,700 300 പുതുക്കിയ നിരക്കുകള്‍ 2016 സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാവും. ഉത്തരവ് G.O (P) NO.112/2016/Fin തീയതി ആഗസ്റ്റ് ഒന്ന്, 2016
DOWNLOADS 
Group Insurance Scheme-Related Forms 
Help Line: 0471-2330096(Ext: 39) 

Tuesday, 20 September 2016

Monday, 19 September 2016

വിദ്യാരംഗം കലാസാഹിത്യവേദി

സാഹിത്യ ശില്പശാലകള്‍ നടത്തുന്നത് സംബധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍


വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വര്‍ഷത്തെ സാഹിത്യ ശില്പശാലകള്‍ നടത്തുന്നത് സംബധിച്ച് DPI പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ.

Saturday, 17 September 2016


എല്‍.പി സ്കൂള്‍ ഹെഡ് മാസ്റ്റര്‍മാരുടെ അടിയന്തിര ശ്രദ്ധക്ക്
എല്ലാ എല്‍.പി സ്കൂള്‍ ഹെഡ് മാസ്റ്റര്‍മാരും  ചുവടെ നല്‍കിയ  പ്രോഫോര്‍മ പൂരിപ്പിച്ച് 20/9/16  ചൊവ്വാഴ്ച പകല്‍ 12 മണിക്ക് മുമ്പായി ഈ ഓഫീസില്‍ ഇ മെയില്‍ മുഖാന്തിരം സമര്‍പ്പിക്കേണ്ടതാണ്.സമയ ബന്ധിതമായി ഡി.പി.ഐ ക്കും ,കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനും സമര്‍പ്പിക്കേണ്ട രേഖ ആയതിനാല്‍ സമയക്രമം കര്‍ശനമായി പാലിക്കേണ്ടതാണ്.


ജില്ലാതല വാർത്താ വായന മത്സരം സെപ്തംബർ 28 ന് 


2016 - 17    വർഷത്തെ   സാമൂഹ്യ ശാസ്ത്ര പരിപാടിയുടെ ഭാഗമായുള്ള കണ്ണൂർ റവന്യു ജില്ലാതല വാർത്താ വായന മത്സരം സെപ്തംബർ 28 ബുധനാഴ്ച്ച ചൊവ്വ    ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച്      നടക്കുന്നു.  ഉപജില്ലാ തല വാർത്താ   വായന    മത്സരത്തിൽ ഒന്ന് / രണ്ട്‌ സ്ഥാനം ലഭിച്ച  വിദ്യാർത്ഥികളെ റവന്യു ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതാണ് എന്നും കണ്ണൂര്‍ DDE അറിയിച്ചു.

Tuesday, 13 September 2016

Friday, 9 September 2016

ഊർജ്ജസംരക്ഷണം -വിദ്യാലയങ്ങളിൽ  ചിത്ര രചനാ  മത്സരം 
CIRCULAR PAGE 1
CIRCULAR PAGE 3
പ്രീ മെട്രിക്  സ്കോളർഷിപ്  2016 -17 പുതുക്കിയ  നിർദ്ദേശങ്ങൾ 
NEW CIRCULAR
APPLICATION
DISTRICT WISE BANK DETAILS

//  MOST URGENT  // 


ഓണം  സ്‌പെഷ്യൽ  അരി  വിതരണം  ഇതുവരെയും  പൂർത്തിയാക്കാത്ത  സ്കൂളുകളിൽ  10 / 9 / 16 , 11  / 9 / 16  എന്നീ  തീയതികൾക്കകം  വിതരണം  പൂർത്തി യാക്കുവാൻ   എല്ലാ  പ്രധാന  അധ്യാപകർക്കും  ഇതിനകം  നിർദേശം നൽകുന്നു 

Thursday, 8 September 2016

           പ്രധാനാധ്യാപകരുടെ    ശ്രെദ്ധയ്ക്ക്


സ്കൂൾ   പാചക തൊഴിലാളികൾക്ക്     ആഗസ്റ്റ്  മാസത്തെ   പാചക  കൂലിയോടൊപ്പം   ഉത്സവ  ബത്തയായ  1200/-  രൂപയും   കൂടി   ചേർത്ത്        പാചക തൊഴിലാളികളുടെ   അക്കൗണ്ടിലേക്ക്  ഇ-ട്രാൻസ്ഫർ  ചെയ്തിട്ടുണ്ട്. .

Wednesday, 7 September 2016

ഉച്ച ഭക്ഷണ  പദ്ധതി  - ഓണം  സ്പെഷ്യൽ  അരി  



Tuesday, 6 September 2016

കുട്ടികളുടെ സുരക്ഷ 


സ്കൂളുകളില്‍ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറും സ്റ്റൌവും സുരക്ഷിതമായി സൂക്ഷിക്കുന്നത് സംബന്ധിച്ച DPI യുടെ നിര്‍ദേശങ്ങള്‍ ചുവടെ.

അടിയന്തിര  പ്രഥമാധ്യാപക യോഗം 
പ്രഥമാധ്യാപകരുടെ ഒരു  അടിയന്തിര യോഗം നാളെ ഉച്ചക്ക് 2 .30 ന് മയ്യിൽ ബി .ആർ .സി ഹാളിൽ വെച്ച് നടക്കുന്നു. മുഴുവൻ പ്രഥമാധ്യാപകരും യോഗത്തിൽ  കൃത്യ  സമയത്ത് എത്തി ചേരേണ്ടതാണ് .
അജണ്ട .
പാഠപുസ്തകം (രണ്ടാം  ഭാഗം)


Monday, 5 September 2016

FINANCIAL ASSISTANCE TO THE WARDS OF BEEDI/CINE/LSD MINE WORKERS FOR CLASS  I   TO  X 2016-17

01. Labour Welfare Organisation, Ministry of Labour & Employment , Govt. of India is inviting applications for Financial assistance to the wards of Beedi/Cine/ LSD Mine workers 2016-17  for
  • Class I to X: By mailing the consolidated statement to this email id and thereafter submitting the hard copies of statement & supporting documents to this office or nearby dispensaries of Labour Welfare Organization situated near your school.
  • Class XI and above: Beneficiary students have to login to scholarships.gov.in and submit applications online thereafter the institutions would have to login and verify and submit the applications online.

02. Please find attached the Press note/ Instructions/ Proforma/ Excel file for entry of beneficiary details of consolidated statement and details of necessary documents required for the submission of the same. The consolidated statement has to be mailed prior to submission of hard copies.
03. The consolidated statement (print out of the data entry along with the signed proforma) along with necessary documents are to be submitted to nearby dispensaries of Labour Welfare Organisation situated near your institution or to this office by post/ by hand.
04. Please ensure to mail the consolidated details of beneficiaries in the excel format provided. Download the excel format and name the excel with the name of your school followed by the number of applications (eg: if the school's name is Govt UP school, Kannur and submitting 10 applications then, name the excel file name as GovtUPSChool, Kannur_10)

Last date of submission is 3
​0​
-
​09​
-2016.

For further details mail us on this email id : lwoscholarship@gmail.com or

contact:
0497 2700995
0497 2705012

FOR MORE DETAILS- PLEASE CLICK BELOW








കുട്ടികളുടെ ധീരതക്കുള്ള അവാര്‍ഡിനുവേണ്ടി നോമിനേഷനുകള്‍ ക്ഷണിച്ചു


ന്യൂ ഡല്‍ഹി ആസ്ഥാനമായുള്ള National Council for Child Welfare ന്‍റെ 2016 വര്‍ഷത്തെ കുട്ടികളുടെ ധീരതക്കുള്ള അവാര്‍ഡിനുവേണ്ടി നോമിനേഷനുകള്‍ ക്ഷണിച്ചു. 

ഓണപൂക്കള മത്സരം

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്,തളിപറമ്പ സൗത്ത് സ്റ്റാഫ്‌ കൌണ്‍സിലും,ഹെഡ്മാസ്റ്റേര്‍സ് ഫോറവും സംയുക്തമായി ഓണപൂക്കളമത്സരം സംഘടിപ്പിക്കുന്നു.തളിപറമ്പ സൗത്ത്ഉപജില്ലയിലെ വിദ്യാലയങ്ങളില്‍ തയ്യാറാക്കിയ പൂക്കളത്തിന്റെ വ്യക്തതയുള്ള ഫോട്ടോ 9/9/2016 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്കകം  അതാത് വിദ്യാലയത്തിന്റെ    ഇ മെയില്‍ മുഖാന്തിരം ഓഫീസിലേക്ക് അയച്ചുതരേണ്ടതാണ്.

Sunday, 4 September 2016

2016  വർഷത്തെ ഓണം ഫെസ്റ്റിവൽ  അഡ്വാൻസ് ബില്ലിനൊപ്പം  സമർപ്പിക്കാനുള്ള  പ്രൊസീഡിങ്സ് താഴെ ചേർക്കുന്നു ....  നിശ്ചിത  മോഡൽ  ഫോറം ഡാൺലോഡ്  ചെയ്ത്  ഉപയോഗിക്കേണ്ടതാണ് ....

Proceedings Onam Advance 2016.... Click and Dawnload



Thursday, 1 September 2016

MOST URGENT


പാദ വാര്‍ഷിക പരീക്ഷ പുനക്രമീകരണം
ഓഗസ്റ്റ്‌  രണ്ടാം തീയതിയിലെ പാദ വാര്‍ഷിക പരീക്ഷ പുനക്രമീകരിച്ചതുമായി
ബന്ധപെട്ട പൊതു വിദ്യാഭ്യാസ ഡയരക്ടരുടെ കത്ത് ചുവടെ കൊടുക്കുന്നു.കത്തില്‍ സൂചിപ്പിക്കുന്ന രീതിയില്‍ പരീക്ഷ നടത്താന്‍ പ്രഥമാധ്യാപകര്‍ ശ്രദ്ധിക്കേണ്ടതാണ്.
മൂന്നാം ക്ലാസ്‌ മുതലുള്ള പുനക്രമീകരണം

ഒന്ന്‍,രണ്ട് ക്ലാസുകളുടെ പുനക്രമീകരണം
വളരെ  അടിയന്തിരം 

         2017-18  വർഷത്തെ     ബഡ്ജറ്റ്  എസ്റ്റിമേറ്റ്  കണക്കാക്കുന്നതിലേക്കായി   2016   ജൂലൈ മാസത്തെ ശമ്പള ബില്ലിൻറ്റെ   inner sheet  03 -09-2016 രാവിലെ
  10 .30  നുള്ളിൽ  ഈഓഫിസിൽ എത്തിക്കേണ്ടതാണ്.