Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Wednesday, 31 August 2016

അദ്ധ്യാപക ദിനാഘോഷം

സെപ്റ്റംബര്‍ 5 ന്


2016 സെപ്റ്റംബര്‍ 5 ന് ഈ വര്‍ഷത്തെ അദ്ധ്യാപക ദിനാഘോഷം എല്ലാ സ്കൂളുകളിലും ആചരിക്കുന്നത് സംബന്ധിച്ചുള്ള DPI.യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ


സ്കൂളുകളില്‍ വായിക്കേണ്ട ബഹു.രാഷ്ട്രപതിയുടെ സന്ദേശം
ഒന്നാം പാദ വാര്‍ഷിക പരീക്ഷ
ഒന്നാം പാദ വാര്‍ഷിക പരീക്ഷയുടെ ചോദ്യ പേപ്പര്‍ ഉള്‍പെട്ട പാക്കറ്റുകള്‍ സുരക്ഷിതമായി സീല്‍ ചെയ്ത് ഭദ്രമായി പരീക്ഷാ സമയം വരെ പ്രധാനാദ്ധ്യാപകന്‍റെ നിയന്ത്രണത്തില്‍ തന്നെ സൂക്ഷിക്കേണ്ടതാണ്.

ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്

അവസാന തീയ്യതി നീട്ടി


ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പിനുവേണ്ടിയുള്ള പുതിയ അപേക്ഷകളും പുതുക്കി ലഭിക്കുന്നതിനുള്ള അപേക്ഷകളും നാഷനല്‍ സ്കോളര്‍ഷിപ്പ്‌ പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. നിലവില്‍ സ്കോളര്‍ഷിപ്പ്‌ ലഭിക്കുന്ന കുട്ടികള്‍ അധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ അടിയന്തിരമായി അത് പൂര്‍ത്തിയാക്കണം.

Tuesday, 30 August 2016

വിദ്യാരംഗം  കലാസാഹിത്യവേദി 
ഉപജില്ലാ വിദ്യാരംഗം  കലാസാഹിത്യവേദി   അധ്യാപക ദിനാഘോഷത്തിനോടനുബന്ധിച് സപ്തംബർ 5 തിങ്കളാഴ്ച ഉച്ച തിരിഞ്ഞു 2 മണിക്ക് മയ്യിൽ ബി ആർ സി  യിൽ വെച്ച്  വായനക്കളരി (അധ്യാപകരുടെ പുസ്തകാസ്വാദന സദസ്സ് )സംഘടിപ്പിക്കുന്നു .സ്‌കൂളുകളിൽ  നിന്ന് വിദ്യാരംഗം ചുമതലയുള്ള അധ്യാപകനെ നിശ്ചിത പരിപാടിയിലേക്ക് പങ്കെടുപ്പിക്കാൻ പ്രധാനാദ്ധ്യാപകർ ശ്രദ്ധിക്കേണ്ടതാണ് 

Monday, 29 August 2016


താല്ക്കാലിക മുന്ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു


2016-17 അദ്ധ്യയന വര്ഷം ഫുള്ടൈം ഭാഷാദ്ധ്യാപകരായി നിയോഗിക്കപ്പെടാന്അര്ഹതയുള്ള പാര്ടൈം  അദ്ധ്യാപകരുടെ താല്ക്കാലിക മുന്ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവര്ബന്ധപ്പെട്ട AEO / ഹൈ സ്കൂള്പ്രഥമാദ്ധ്യാപകര്മുഖേന പരാതി 31/8/20/16 നകം DDE ക്ക് സമര്പ്പിക്കണം.
·                     ഉത്തരവ് 
·                     ഹിന്ദി- പേജ് 1
·                     ഹിന്ദി- പേജ് 2
·                     ഹിന്ദി- പേജ് 3

·                     അറബിക്

Friday, 26 August 2016

മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു


ഹൈസ്ക്കൂള്‍ ( കോര്‍ വിഷയം ), ഇംഗ്ലീഷ് തസ്തികളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ അര്‍ഹതയുള്ള പ്രൈമറി/ ഭാഷാ/ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ താല്‍ക്കാലിക മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ 30.08.2016 നു മുമ്പായി ഹെഡ്മാസ്റ്റര്‍/ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുഖാന്തിരം പരാതി സമര്‍പ്പിക്കേണ്ടതാണ്.
അറ്റൻഡൻസ് സർട്ടിഫിക്കറ്റ്


പാചകത്തൊഴിലാളികളുടെ അറ്റൻഡൻസ് സർട്ടിഫിക്കറ്റിന്റെ


മാത്യകയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.ആയതിന്റെ ഒരു കോപ്പി 

എല്ലാ മാസവും എൻ.എം.പി യോടൊപ്പം സമർപ്പിക്കേണ്ടതാണ്‌.


ക്ലസ്റെറര്‍ പരിശീലനം-റിപ്പോര്‍ട്ട്
പൊതു വിദ്യാഭ്യാസ വകുപ്പ് വളരെയേറെ പ്രാധാന്യം നല്‍കി നടത്തിയ ക്ലസ്റ്റര്‍ പരിശീലനത്തില്‍ കുറച്ച് അധ്യാപകര്‍ പങ്കെടുത്തിട്ടില്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.ഹാജര്‍ നിര്‍ബന്ധമാണെന്നറിയിച്ചിട്ടും പരിശീലനത്തില്‍ പങ്കെടുക്കാതിരുന്നത്ഗൌരവപൂര്‍വ്വം വീക്ഷിക്കുന്നു.ആയതിനാല്‍ 20/8/16 ന്‍റെ ക്ലസ്റ്റര്‍ യോഗത്തില്‍പങ്കെടുക്കാത്തവരുടെവിശദീകരണവും ആയതിന്മേലുള്ള ബന്ധപെട്ട ഹെഡ്മാസ്റ്റര്‍മാരുടെ   വ്യക്തമായ  അഭിപ്രായക്കുറിപ്പും  30 / 8 / 16  നകം  ഈ  ഓഫീസിൽ സമര്‍പ്പിക്കേണ്ടതാണ്.പതിവായി ക്ലസ്റ്റര്‍ യോഗങ്ങളില്‍ പങ്കെടുക്കാത്തവരുടെ വിശദാംശം പ്രധാനാദ്ധ്യാപകര്‍ അഭിപ്രായക്കുറിപ്പില്‍ രേഖപ്പെടുത്തേണ്ടതാണ്.വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ക്ക് സമയ ബന്ധിതമായി റിപ്പോര്‍ട്ട് നല്‍കേണ്ടതിനാല്‍ പ്രധാനാദ്ധ്യാപകര്‍ മറുപടി നല്‍കുന്നതില്‍ കര്‍ശനമായും സമയ ക്ലിപ്തത പാലിക്കേണ്ടതാണ്.

ശനിയാഴ്ച പ്രവൃത്തി ദിവസം


  
ആഗസ്റ്റ് 27 ശനിയാഴ്ച സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും പ്രവൃത്തിദിനമാണെന്ന് DPI അറിയിച്ചു. 

സംസ്ഥാന സംസ്കൃത ദിനാചരണം 2016
സംസ്ഥാന സംസ്കൃത  ദിനാചരണം ആഗസ്റ്റ്‌ 27 ശനിയാഴ്ച കണ്ണൂര്‍ ജൂബിലി ഹാളില്‍ വെച്ച് നടക്കുന്നു.സംസ്കൃത  ദിനാചരണതിന്റെ ഭാഗമായി ഉപജില്ലയിലെ മുഴുവന്‍ സംസ്കൃതാദ്ധ്യാപകരും രാവിലെ 9 മണിക്ക് കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ എത്തിച്ചേരേണ്ടതാണ്.ആയതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഹെഡ്മാസ്റ്റര്‍മാര്‍ നല്‍കേണ്ടതാണ്.

സംസ്കൃത ദിനാചരണം കത്ത് പേജ് 1
സംസ്കൃത ദിനാചരണം കത്ത് പേജ് 2

Thursday, 25 August 2016

ദേശീയ സമ്പാദ്യ പദ്ധതി -റിപ്പോർട്ട് 
ദേശീയ സമ്പാദ്യ പദ്ധതിയുമായി  ബന്ധപ്പെട്ട ജൂലായ് മാസത്തെ റിപ്പോർട്ട് 27 / 08 / 16 (ശനിയാഴ്ച ) നടക്കുന്ന പ്രധാനാദ്ധ്യാപക യോഗത്തിൽ കൊണ്ടുവരേണ്ടതാണ്. 

അടിയന്തിര പ്രധാന അധ്യാപക

 യോഗം  (ശനിയാഴ്ച  -  27 /08/2016) 

ഉച്ചക്ക്  3  .00  നു  മയ്യിൽ ബി .ആർ .സി 

 ഹാളിൽ ... എല്ലാ പ്രധാന 

അധ്യാപകരും നിർബന്ധമായും 

പങ്കെടുക്കേണ്ടതാണ് ..പകരക്കാരെ 

അയക്കേണ്ടതില്ല  ....

വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീപ്രൈമറി വിഭാഗത്തിലെ 2016-17 വര്‍ഷത്തെ സ്ഥിതി വിവര കണക്കുകള്‍ ചുവടെ കൊടുത്തിരിക്കുന്ന നിര്‍ദിഷ്ട പ്രോഫോര്‍മയില്‍ ഇന്നു തന്നെ 25/ 08 / 16 (വ്യാഴം )സമർപ്പിക്കുവാൻ ചുവടെ കൊടുത്തിരിക്കുന്ന വിദ്യാലയങ്ങൾക്ക് കർശന നിർദ്ദേശം നൽകുന്നു .
.
പ്രീപ്രൈമറി-പ്രോഫോര്‍മ (proforma excelഫോർമാറ്റിൽ open ചൈയ്യേണ്ടതാണ് )
sl
no
Name of school
1 ALPS Andoor
2 ALPS Cheleri Mopla
3 ALPS Cherupazhassi 
4 ALPS Kodallur
5 ALPS Kolthuruthi
6 ALPS Maniyoor Than
7 ALPS Mayyil
8 ALPS Morazha West
9 ALPS Mullakkodi Mopla
10 ALPS Naniyoor
11 ALPS Nooncheri
12 ALPS Thayampoyil
13 ALPS Vesala East
14 AUPS KOLACHERI
15 AUPS Kuttiattor
16 AUPS Morazha Central
17 AUPS Pamburuthi mopla 
18 AUPS Perumacheri
19 GLPS PERUMACHERI
20 GLPS VADAKKANCHERI 
21 HIDAYATH SWIBIYAN E M School
22 majlis english medium school
ഇംഗ്ലീഷ്  ഭാഷ  മീഡീയമായി  പഠിപ്പിക്കുന്ന  സ്കൂളുകൾ - 2016-17

ഉപജില്ലയിൽ ഇംഗ്ലീഷ്  ഭാഷ  (ഭാഗികമായും  പൂർണ്ണമായും)  മീഡീയമായി പഠിപ്പിക്കുന്ന  സ്കൂളുകൾ , അദ്ധ്യാപകർ , പഠിക്കുന്ന  വിദ്യാർത്ഥികൾ  എന്നിവയുടെ  വിവരങ്ങൾ   മാതൃകാ ഫോറത്തിൽ   സമർപ്പിക്കേണ്ട തീയതി കഴിഞ്ഞിട്ടും ചുവടെ കൊടുത്തിരിക്കുന്ന വിദ്യാലയങ്ങൾ റിപ്പോർട്ട് സമർപ്പിച്ചതായി കാണുന്നില്ല . ടി.വിദ്യാലയങ്ങൾ ഇന്നു തന്നെ 25/08/16 (വ്യാഴം)ചുവടെ കൊടുത്ത മാതൃകാ ഫോറത്തിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ കർശന നിർദ്ദേശം നൽകുന്നു . ഇംഗ്ലീഷ്  ഭാഷ  (ഭാഗികമായും പൂർണ്ണമായും)  മീഡീയമായി പഠിപ്പിക്കാത്ത    സ്കൂളുകൾ  നിർബന്ധമായും  ശുന്യ  റിപ്പോർട്ട്  സമർപ്പിക്കേണ്ടതാണ്. 


sl
no
Name of school
1 ALPS Cheleri Mopla
2 ALPS Kambil
3 ALPS Kanol Ju Memorial
4 ALPS Kayaralam Northh
5 ALPS Kodallur
6 ALPS Kolthuruthi
7 ALPS Mullakkodi Mopla
8 ALPS Naniyoor N Mopla 
9 ALPS Pavannur
10 ALPS Pazhassi
11 AlPS Vesala
12 ALPS Vesala East
13 AUPS Perumacheri
14 GUPS MORAZHA
15 GLPS Kodallur
16 GLPS VADAKKANCHERI 
17 HIDAYATH SWIBIYAN E M School

Monday, 22 August 2016

ഉറുദു  ടീച്ചേഴ്സ് അക്കാദമിക് കോംപ്ലെക്സ് 
തളിപ്പറമ്പ സൗത്ത് ഉപജില്ലാ ഉറുദു  ടീച്ചേഴ്സ് അക്കാദമിക് കോംപ്ലെക്സ് മീറ്റിംഗ് 
26 .08 .2016 ന് രാവിലെ  10 മണി മുതൽ 4 മണി വരെ ജി .ടി .ടി .ഐ .മെൻ ,കണ്ണൂരിൽ വെച്ചു നടക്കുന്നു .യോഗത്തിലേക്ക് എല്ലാ ഉറുദു  അദ്ധ്യാപകരേയും പങ്കെടുപ്പിക്കാന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക്  ഉപജില്ലാ ഉറുദു  ടീച്ചേഴ്സ് അക്കാദമിക് കോംപ്ലെക്സ് സെക്രട്ടറിയുമായി ബന്ധപെടെണ്ടാതാണ്.

Wednesday, 17 August 2016


 അടിയന്തിര പ്രധാന അധ്യാപക യോഗം നാളെ  (വ്യാഴാഴ്ച്ച -  18/08/2016) ഉച്ചക്ക്  2 .30  നു  മയ്യിൽ ബി .ആർ .സി  ഹാളിൽ ... എല്ലാ പ്രധാന അധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് ..ഹൈസ്‌കൂളുകളിലെ  യു. പി. വിഭാഗം  പ്രതിനിധികൾ കൂടി പങ്കെടുക്കേണ്ടതാണ് ....

1-6-2015   മുതൽ വിദ്യാലയത്തിൽ ഉണ്ടായിട്ടുള്ള  3 മാസത്തിൽ  കൂടുതൽ  ഉള്ള  അവധി ഒഴിവുകളുടെ  വിവരം താഴെ ചേർത്തിട്ടുള്ള  പ്രൊഫോർമയിൽ  രേഖപ്പെടുത്തി കൊണ്ടുവരണം.അവധി ഒഴിവുകൾ ഇല്ലാത്തവർ ശൂന്യ റിപ്പോർട്ട്  കൊണ്ടുവരണം.. 

2017 മാർച്ച് മുതൽ 2017 ഡിസംബർ  വരെ റിട്ടയർ ചെയ്യുന്ന ജീവനക്കാരുടെ വിവരങ്ങൾ കൊണ്ടുവരണം.ഇല്ലാത്തവർ ശൂന്യ റിപ്പോർട്ട്  കൊണ്ടുവരണം.. 

അവധി ഒഴിവ് പ്രഫോർമ ....
.......................................................................................................................................................

.....

Sunday, 14 August 2016

അദ്ധ്യാപക ദിനാഘോഷം

സെപ്റ്റംബര്‍ 5 ന്


2016 സെപ്റ്റംബര്‍ 5 ന് ഈ വര്‍ഷത്തെ അദ്ധ്യാപക ദിനാഘോഷം എല്ലാ സ്കൂളുകളിലും ആചരിക്കുന്നത് സംബന്ധിച്ചുള്ള DPI.യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ.

Saturday, 13 August 2016


കണ്ണൂര്‍ റവന്യൂ ജില്ലയിലെ പ്രൊട്ടക്റ്റഡ് അദ്ധ്യാപകരുടെ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്ത് പരിശോധിക്കാവുന്നതാണ്. ലിസ്റ്റ് പരിശോധിച്ച് ആക്ഷേപമോ പരാതിയോ ഉള്ളവര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുഖാന്തിരം 2016 ആഗസ്ത് 17 വൈകുന്നേരം 5 മണിക്ക് മുമ്പായി  വിദ്യാഭ്യാസ  ഉപ ഡയറക്ടറുടെ  ഓഫീസിൽ   സമര്‍പ്പിക്കേണ്ടതാണ്.


പ്രൊട്ടക്റ്റഡ് അദ്ധ്യാപകരുടെ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ്

പരാതി ഉള്ളവർ  സർവീസ് പുസ്തകം  സഹിതം  പ്രധാന അധ്യാപകൻ മുഖേനെ അപേക്ഷ  ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് 
..............................................................................................................................................................................................................................................................................................................................

Professional Tax Statement 

സെപ്റ്റംബര്‍ 30 ന് മുമ്പ് പഞ്ചായത്ത് /കോര്‍പ്പറേഷനുകളില്‍ പ്രൊഫഷന്‍ ടാക്സ്നൽക്കേണ്ടത് കൊണ്ട് ആഗസ്ത് മാസത്തെ ശമ്പള ബില്ലില്‍ ഉള്‍പ്പെടുത്തി പ്രൊഫഷന്‍ ടാക്സിന്റെ ആദ്യ പകുതി പ്രൊസസ്സ് ചെയ്യണം.പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാനുള്ള തൊഴില്‍ നികുതി ദാതാക്കുളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റും തൊഴില്‍ നികുതി കുറവ് ചെയ്ത് കൊണ്ടുള്ള അക്ക്വിറ്റന്‍സ് റിപ്പോര്‍ട്ടും സ്പാര്‍ക്ക് വഴി തയ്യാറാക്കുകയും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റിലും മറ്റും ഉള്‍പ്പെടത്തക്ക വിധത്തില്‍ തൊഴില്‍ നികുതി സ്പാര്‍ക്കില്‍ രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവനക്കാരില്‍ നിന്നും അക്ക്വിറ്റന്‍സ് രജിസ്റ്റര്‍ വഴി തൊഴില്‍ നികുതി പിടിച്ച ശേഷം സാധാരണ പോലെ അതാത് സ്ക്കൂള്‍ തന്നെ നേരിട്ട് പഞ്ചായത്ത്/കോര്‍പ്പറേഷനില്‍ നല്‍കണം. മറ്റ് ഡിഡക്ഷനുകളെ പോലെ, സ്പാര്‍ക്ക് ബില്‍ വഴി പ്രൊഫഷല്‍ ടാക്സ് കട്ട് ചെയ്ത് ട്രഷറി ട്രാന്‍സ്ഫര്‍ ക്രെഡിറ്റിലൂടെ പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാന്‍ ഇപ്പോള്‍ സംവിധാനമില്ല.
സ്പാര്‍ക്ക് വഴി പ്രൊഫഷന്‍ ടാക്സ് കാല്‍ക്കുലേഷന്‍ നടത്തുന്നതിനും ഷെഡ്യൂള്‍ തയ്യാറാക്കുന്നതിനും Salary Matters- Processing ല്‍ Prof. tax calculation തെരഞ്ഞെടുക്കുക.

ഇപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill type തെരഞ്ഞെടുത്ത ശേഷം Include Prof. Tax ല്‍ ക്ലിക്ക് ചെയ്ത ശേഷം First Half സെലക്ട് ചെയ്യണം. (2016 ആഗസ്റ്റില്‍ പ്രൊഫഷണല്‍ ടാക്സ് പ്രിപ്പയര്‍ ചെയ്യുന്നവര്‍ Remove Existing Prof. Tax എന്ന ബട്ടണ്‍ വഴി Previous പ്രൊഫഷണല്‍ ടാക്സ് പ്രിപ്പയര്‍ ചെയ്തത് ഡിലീറ്റ് ചെയ്തു കളയണം. ഇനി First Half ആണ് സെലക്ട് ചെയ്യേണ്ടത്.) പീരിയഡ് തനിയെ തെളിഞ്ഞ് വരുമ്പോള്‍ “Confirm” ചെയ്യാം. തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയിലെ Print Prof. Tax Deduction ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രൊഫഷന്‍ ടാക്സ് ഡിഡക്ഷന്‍ വിവരങ്ങളടങ്ങിയ പി.ഡി.എഫ് റിപ്പോര്‍ട്ട് ലഭിക്കും. കൂടാതെ, ഈ ബില്ലിലെ എല്ലാ ജീവനക്കാരുടെയും Deductions ല്‍ 1-8-2016 മുതല്‍ 31-8-2016 കാലാവധി രേഖപ്പെടുത്തി പ്രൊഫഷന്‍ ടാക്സ് തുകയും വന്നിട്ടുണ്ടാകും. പ്രൊസസ്സ് ചെയ്ത ശേഷം ബില്ലിലെ എല്ലാ ജീവനക്കാരുടെയും പ്രൊഫഷന്‍ ടാക്സ് ഒഴിവാക്കേണ്ടി വന്നാല്‍ Remove Existing Prof. Tax എന്ന ബട്ടണ്‍ ഉപയോഗിക്കാം.

Download Profession Tax Statement Software

Friday, 12 August 2016

പാചകത്തൊഴിലാളികളുടെ വേതനം


2016 ജൂൺ  ജൂലൈ മാസത്തെ  വേതനം പാചകത്തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് ഇ-ട്രാൻസ്ഫർ ചെയ്തു നല്കുന്നതിനായി ബാങ്കിൽ നല്കിയിട്ടുള്ള വിവരം എല്ലാ പ്രധാനാദ്ധ്യാപകരേയും അറിയിക്കുന്നു. പ്രസ്തുത വിവരം പാചകത്തൊഴിലാളികളെ അറിയിക്കേണ്ടതാണ്‌.

സാമൂഹ്യശാസ്ത്ര പത്രവായനാ മത്സരം


ഈ വര്‍ഷത്തെ സാമൂഹ്യശാസ്ത്ര പത്രവായനാ മത്സരത്തിന്‍റെ വിവിധ തലങ്ങളില്‍ ഉള്ള സമയക്രമം സംബന്ധിച്ച DPI യുടെ അറിയിപ്പ് ചുവടെ.

Thursday, 11 August 2016

TALIPARAMBA  SOUTH  BRC--CLUSTER TRAINING DRG LISTCLASS
  NAME OF        TEACHER NAME OF SCHOOL       PHONE       NUMBER
STD 1 1.ANITHA.E CRC Cordinator TPBA South BRC 9400119272
2.SUNITHA.K CLPS PERUMACHERY 9656594149
3.REMA.C MUYYAM AUPS 9496476332
4.SUNITHA.M.V AUPS MORAZHA 9497142816


STD II 1.K.V.PREETHA CHELERI AUPSCHOOL 9400443909
2.RAJEEVAN.P HM GMLPS CHELERI 8547584975
3.LEKHA.P.C HM PAVANNUR ALPS 9633860602
4.SREEMANI.K KODALLUR ALPS 9744194923

STD III 1.SHARMILA.V NANIYOOR ALPS 9496422633
2.DEEPA.C.K MALOT ALPS 8281276587
3.SOUMINI.P EPKNS ALPS 9400905975
4.VINOD.C Kandakkai ALPSchool 9961501003

STD IV 1.REVEENDRAN.M.P Kuttiattoor East ALPSchool 9744482701
2.ARUN K ADIYODI ALPS KADAMBERY 9496463267
3.SHEEJA.M Kandakkai KV ALPSchool 9605996844
4.JAYAPRAKASA 5.MADANAN CHELERI MOPLA ALPS 9995564276

MATHS MEERA.C.V CRC Cordinator TPBA South BRC 9495535850
VANAJA.K KUTTIATOOR AUPS 9446464080
ENGLISH PRADHEESH.P MORAZHA CENTRAL AUPS 9847601883
SHAJULA.R.K KMHSS KAMBIL 8547286840
HINDI DAMODARAN.C Kuttiattoor AUPSchool 9947045242
PRAMOD.P.B KMHSS KAMBIL 9645251955
MALAYALAM VINOD KUMAR.A KUTTIATTOOR ALPS 9847797147
JAYASREE.A Perumacheri AUPS 9400382110
UP ARABIC SHUKKOOR.K.P Mullakkodi AUPSchool 9947402563
ANEEZ CHELERI CHELERI AUPSCHOOL 9947303243
LP ARABIC AHAMMED SADAD CHELERI MOPLA ALPS 9895272013
MUHAMMED .M.P CRC Cordinator                        TPBA South BRC 8086604109
URDU SUHAIL.M.K Mullakkodi AUPSchool 9544150686
SANSKRIT RADHAKRISHNAN.P.C Pamburuthi AUPSchool 9495374524
SREEKANTH.K.T Mullakkodi AUPSchool 9847133622
BASIC SCIENCE RAJEEVAN.K Morazha Central ALPS 9446681344
MURALEEDHARAN.C GHSS Chattukappara 9495480103
SOCIAL SCIENCE DIVAKARAN.P.K Kuttiattoor AUPSchool 9961984620
VIJESH.V.K Mayyil ALPS 9961377890
Mayyil Block Programme Officer
11-08-16 Taliparamba South BRC
വളരെ അടിയന്തിരം 
കുടിവെള്ള  സൗകര്യമില്ലാത്ത സർക്കാർ സ്‌കൂളുകൾ 12 .08 .16 നകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ടി . വിവരം അറിയിക്കേണ്ടതാണ് .
സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് 
തളിപ്പറമ്പ സൗത്ത് സബ്ബ് ജില്ലാ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന വിഷയത്തെ ആധാരമാക്കി 13 / 08 / 16 ന് (ശനിയാഴ്ച )ഐ .എം .എൻ .എസ് .ജി .എച് .എസ്.എസ്  , മയ്യിൽ  സ്‌കൂളിൽ വെച്ചു രാവിലെ 9 .30 മണിക്ക് ക്വിസ് മത്സരം നടത്തുന്നു . LP/UP/HS/HSS വിദ്യാലങ്ങളിൽ നിന്ന് 2  വീതം വിദ്യാർത്ഥികളെ മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതാണ് 

Wednesday, 10 August 2016


കര്‍ഷക ദിനം- ജൈവവൈവിധ്യപാര്‍ക്കിന് ആരംഭം കുറിക്കല്‍
കര്‍ഷകദിനമായ ഓഗസ്റ്റ്‌ 17 ന് വിദ്യാലയങ്ങളില്‍ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍  ജൈവവൈവിധ്യപാര്‍ക്കുകള്‍ക്ക് ആരംഭം കുറിക്കുവാനുള്ള ഡി.പി.ഐ യുടെ സര്‍ക്കുലര്‍ കാണുക.