Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Saturday, 30 July 2016

പ്രഥമാധ്യാപക നേതൃത്വ ശാക്തീകരണ പരിപാടി
പ്രഥമാധ്യാപക സഹായി-എല്‍.പി

ശാസ്ത്ര നാടക മത്സരം ഹൈ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 2016 വര്‍ഷം നടത്തുന്ന ശാസ്ത്ര നാടക മത്സരങ്ങളുടെ Main Theme, Sub Themes എന്നിവ സംബന്ധിച്ചും സ്കൂള്‍ തലം മുതല്‍ റവന്യൂ ജില്ലാതലം വരെയുള്ള സമയക്രമം സംബന്ധിച്ചുമുള്ള ഡയറക്ടറുടെ അറിയിപ്പ് ചുവടെ:

Open Defecation Free (ODF) Campaign

കണ്ണൂര്‍ - സമ്പൂര്‍ണ ശുചിത്വ വിദ്യാലയ ജില്ല

പ്രഖ്യാപനം ജൂലൈ 31 ന്


കണ്ണൂരിനെ  സമ്പൂര്‍ണ ശുചിത്വ വിദ്യാലയ ജില്ലയായി ജൂലൈ 31 ന് പ്രഖ്യാപിക്കുന്നു. ഇതിന്‍റെ ഭാഗമായി സ്കൂള്‍ ടോയിലെറ്റുകളുടെയും മൂത്രപ്പുരകളുടെയും ശുചിത്വ സംവിധാനം ജില്ലാതല ഓഫീസര്‍മാര്‍ അടങ്ങിയ കമ്മിറ്റി  ഓഗസ്റ്റ്‌ 1 മുതല്‍ എല്ലാ സ്കൂളുകളും സന്ദര്‍ശിച്ച് മോണിറ്റര്‍ ചെയ്യുന്നു. ജൂലൈ 31 ന് എല്ലാ വിദ്യാലയങ്ങളും ശുചിത്വ വിദ്യാലയമായി പ്രഖ്യാപിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു. ശുചിത്വ വിദ്യാലയ പ്രഖ്യാപനം നടത്തുന്നതിനു മുന്നോടിയായി ചെയ്തു തീര്‍ക്കേണ്ട പ്രവൃത്തികള്‍ ഏതൊക്കെയെന്ന്  നേരത്തെ തന്നെ എല്ലാ പ്രഥമാദ്ധ്യാപകരെയും അറിയിചിട്ടുള്ളതാണ്. എങ്കിലും അത് ഒരിക്കല്‍ക്കൂടി ചുവടെ പോസ്റ്റ്‌ ചെയ്യുന്നു. ഇതുസംബന്ധിച്ച കണ്ണൂര്‍ DDE യുടെ നിര്‍ദേശങ്ങളും ചുവടെ ചേര്‍ക്കുന്നു.

ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പ്

പ്രൊഫഷണല്‍ ബിരുദ/ഡിപ്ലോമ കോഴ്‌സുകള്‍ക്കും, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും പഠിക്കുന്ന സ്‌കൂള്‍ അധ്യാപകരുടെ കുട്ടികള്‍ക്കുള്ള 2013-14 അധ്യയന വര്‍ഷത്തേക്കുള്ള സാമ്പത്തിക സഹായത്തിന് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാറവും വിശദവിവരങ്ങളും എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ആഗസ്റ്റ് 16 ന് മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ആഫീസില്‍ ലഭിച്ചിരിക്കണം. അപേക്ഷയുടെ പുറത്ത് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പ് എന്ന് വ്യക്തമായി എഴുതിയിരിക്കണം. അപേക്ഷാഫോറം തപാലില്‍ ലഭിക്കുന്നതല്ല.

Thursday, 28 July 2016

സുഗമ ഹിന്ദി പരീക്ഷ 2016-17 
സുഗമ ഹിന്ദി പരീക്ഷയുമായി ബന്ധപ്പെട്ട കത്ത് ചുവടെ കൊടുക്കുന്നു.കത്തിലെ നിർദ്ദേശങ്ങൾ എല്ലാ യു .പി ,ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപകരും പാലിക്കേണ്ടതാണ് .
വിദ്യാരംഗം കലാ സാഹിത്യവേദി 
പ്രവർത്തനോദ്‌ഘാടനം 

കയരളം  എ  യു പി  സ്‌കൂളിൽ 
2016 ജൂലൈ 29 
NOTICE- VIDYARANGAM

Monday, 25 July 2016

അറിയിപ്പ് 

സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ ദൈനംദിന മോണിറ്ററിങ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് കേന്ദ്ര സർക്കാർ നിർദേശ പ്രകാരം സോഫ്റ്റ്‌വെയർ തയ്യാറാക്കിയിട്ടുണ്ട്.http://103.251.43.85/mdmms/ എന്ന ലിങ്കിൽ സോഫ്റ്റ്‌വെയർ ലഭ്യമാണ്.പ്രധാനാദ്ധ്യാപകർ അതിലെ നിർദേശാനുസരണം  വിവരങ്ങൾ എൻട്രി നടത്തേണ്ടതാണ്.

വിദ്യാരംഗം കലാസാഹിത്യവേദി

അദ്ധ്യാപകര്‍ക്കായി കലാ സാഹിത്യ മത്സരങ്ങള്‍


വിദ്യാരംഗം കലാസാഹിത്യവേദി ദേശീയ അദ്ധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂള്‍ അദ്ധ്യാപകര്‍ക്കായി ഈ വര്‍ഷവും  കലാ സാഹിത്യ മത്സരങ്ങള്‍ നടത്തുന്നു. കഥ, കവിത, തിരക്കഥ, നടകടരചന, ചിത്രരചന എന്നീ ഇനങ്ങളില്‍ ആണ് മത്സരങ്ങള്‍ നടത്തുന്നത്. രചനകളും നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമും ഓഗസ്റ്റ്‌ 15 നകം ഡയറക്ടറെറ്റില്‍ ലഭിക്കണം. വിശദാംശങ്ങള്‍ ചുവടെ.

MOST URGENT 

ബഹുമാനപെട്ട  തളിപ്പറമ്പ എം.എൽ.എ ശ്രീ. ജെയിംസ് മാത്യു ചുവടെ ചേർത്തിരിക്കുന്ന പ്രൊഫോർമ ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ചു
ഇ മെയിൽ ആയി അയക്കാൻ നിർദ്ദേശിച്ചിട്ടുണ്ട് .ഉടൻ തന്നെ മേൽ നിർദ്ദേശം എല്ലാ ഹെഡ്മാസ്റ്റർമാരും കർശനമായി പാലിക്കേണ്ടതാണ് . 

PROFORMA

EMAIL ADDRESS :rageshkurumathur@gmail.com  


Sunday, 24 July 2016

കലാ രംഗത്ത്ശോഭിക്കുന്നതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്ക് 2016 - 17 വര്‍ഷത്തേക്ക് ധനസഹായം നല്‍കുന്നതിന് ഡി.പി.ഐ. അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.10000 രൂപയാണ് ധനസഹായമായി നല്‍കുന്നത്.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി 27.7.2016. വൈകി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.


ഡി.പി.ഐ യുടെ കത്ത്

അപേക്ഷാ ഫോറം

പ്രോഫോര്‍മ

Saturday, 23 July 2016

ശുചിത്വ മിഷൻ -ഒ .ഡി .എഫ് . ക്യാമ്പയിൻ 

ജൂലൈ 31 ശുചിത്വ വിദ്യാലയ പ്രഖ്യാപനം             വിദ്യാലയങ്ങൾക്കുള്ള നിർദ്ദേശങ്ങൾ ചുവടെ കൊടുക്കുന്നു . 

INSTRUCTIONS

സ്വച്ഛ വിദ്യാലയ പുരസ്‌കാരം 2016 


വൃത്തിയും വെടിപ്പുമുള്ള വിദ്യാലയ പരിസരം കുട്ടികള്‍ക്ക് പഠനത്തിന് അനുഗുണമായ സാഹചര്യം ഒരുക്കുന്നതിന് അത്യന്താപേക്ഷിതമാണ്. സ്വച്ഛമായ വിദ്യാലയാന്തരീക്ഷം ഒരുക്കി മികവ് കാട്ടിയ വിദ്യാലയങ്ങളെ ആദരിക്കുന്നതിനും അവരുടെ പ്രയത്നവും വിജയവും ആഘോഷിക്കുന്നതിനുമായി മാനവ വിഭവശേഷി മന്ത്രാലയം സ്വച്ഛ വിദ്യാലയ പുരസ്‌കാരം നല്‍കുന്നു. സര്‍ക്കാര്‍ സ്കൂളുകളെയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 31/7/2016.

Friday, 22 July 2016


മെഡിക്കൽ  ക്യാമ്പ് 

തളിപറമ്പ  സൗത്ത്  ബി .ആർ .സി  യുടെ  2016 -17  വർഷ ത്തെ  മെഡിക്കൽ  ക്യാമ്പ്  താഴെ  പറയുന്ന  തീയതി കളിൽ   ബി .ആർ .സി ഹാളിൽ  വെച്ചു  നടത്തുന്നതാണ് .

തീയതി                                             കാറ്റഗറി                                  ഡോക്ടറു ടെ  പേര് 


23 -07 -16                                            കാഴ്ച കുറവ്                     Dr .അഞ്ജു 

8 .30 മുതൽ  2  മണി  വരെ         (visually  Impaired )         പ്രാഥമിക  ആരോഗ്യ കേന്ദ്രം
                                                                                                               കുട്ടുമുഖം 
24 -07 -16 
(1 .30  മുതൽ  3.30  വരെ  )               ചലന പരിമിധി           Dr  നവീൻ  സി  ബാലൻ 
                                                         (Orthopedically  Impaired )      തളിപ്പറമ്പ സഹ കരണ                                                                                                                                                                                    ആസ്‌പത്രി 

28 -07 -2016                                           കേൾവി കുറവ്                      Dr അനൂപ്‌ 

1 .30  മുതൽ  3 .30  വരെ                   (Hearing  Impaired )             തളിപ്പറമ്പ സഹ കരണ                                                                                                                                                                                ആസ്‌പത്രി 

02 -08 -2016                                            ബുദ്ധി പരിധി                         Dr നിരഞ്ജൻ  പ്രസാദ് 

9 .30  മുതൽ  1  മണി  വരെ         ( mentally  Retarded )                 തളിപ്പറമ്പ സഹ കരണ                                                                                                                                                                                ആസ്‌പത്രി 
തളിപറമ്പ  സൗത്ത്         സബ് ജില്ലയിലെ  പ്രത്യേക  പരിഗണന  അർഹിക്കുന്ന  അംഗൻവാടി  മുതൽ  എ ട്ടാ  ൦  ക്ലാസ്സ്  വരെ  പഠിക്കുന്ന  പുതുതായി  കണ്ടെത്തിയ  കുട്ടികൾ, ഉപകരണങ്ങൾ ആവശ്യമായ  കുട്ടികൾ ,   തുടർ  വൈദ്യ പരിശോധന  ആവശ്യ മായ  കുട്ടികൾ  എന്നി വരെയാണ്  മെഡിക്കൽ  ക്യാമ്പിൽ  പങ്കെടുക്കേണ്ട ത് .

 പ്രധാന  അധ്യാപകർ   വിദ്യാ ലയത്തിൽ  നിന്നും  കുട്ടികളെ  അയയ്‌ക്കുമ്പോൾ  അഡ്മിഷൻ  രജിസ്റ്റർ  ചേർത്തിരിക്കുന്ന  പേര് , ആധാർ  നമ്പർ,   ക്ലാസ്സ്   രക്ഷിതാവിന്റെ  പേര്‌ ,അഡ്രസ്സ്  യു ഡയസ്  കോഡ്,   സ്കൂൾ  കോഡ്  എന്നിവ  കൃത്യ മായി  ഏഴു തി  രക്ഷിതാവിന്റെ കയ്യിൽ  കൊടുത്തുവിടേണ്ടതന്നു  ; കുട്ടികളുടെ  കൈവൈല്യവുമായി  ബന്ധപ്പെട്ട  രേഖകൾ  കണ്ണട  ഉപയോഗി ക്കുന്ന  കുട്ടികൾ  കണ്ണട യും  കൊണ്ടുവരേണ്ടതാണ്.

NuMATS പദ്ധതി 

ഉന്നതനിലവാരമുള്ള കുട്ടികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണം ആറാം ക്ലാസിലെ വിദ്യാര്‍ത്ഥികളില്‍ ഗണിതശാസ്ത്രത്തില്‍ സമര്‍ത്ഥരായവര്‍ ക്കായി SCERT യുടെയും വിദ്യാഭ്യാസ വകുപ്പിന്‍റെയുംആഭിമുഖ്യത്തില്‍ സംസ്ഥാനതലത്തില്‍ നല്‍കുന്ന  പരിശീലന പദ്ധതിയാണ്  NuMATS . ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവര്‍ പത്താം ക്ലാസ് കഴിയുന്നതുവരെ ഉയര്‍ന്ന നിലവാരത്തിലുള്ള ക്ലാസുകളും പ്രായോഗിക അനുഭവങ്ങളും നല്‍കി അവരെ ഗണിത പ്രതിഭകളാക്കി വളര്‍ത്തുന്നു. ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഉന്നതനിലവാരമുള്ള 5 കുട്ടികളുടെ  വിശദാംശങ്ങള്‍ പ്രഥമാദ്ധ്യാപകര്‍ ചുവടെ കൊടുത്ത പ്രൊഫോർമയിൽ AEO ഓഫീസില്‍ 20/10/2016 ന് മുമ്പായി  സമര്‍പ്പിക്കണം. വിശദാംശങ്ങള്‍ ചുവടെ.  

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം


ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ 2016-17 വര്‍ഷത്തെ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു. സ്‌കോളര്‍ഷിപ്പിനായുള്ള അപേക്ഷകള്‍www.scholarships.gov.in എന്ന വെബ്‌സൈറ്റില്‍ National Scholarship Portal (NSP) വഴി ഓണ്‍ലൈന്‍ ആയി ഈ മാസം 31 ന് വൈകുന്നേരം അഞ്ചു മണിക്ക് മുന്‍പ് സമര്‍പ്പിക്കണം. ഓഫ്‌ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കില്ല. അപൂര്‍ണ്ണവും അവ്യക്തവും തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതുമായ അപേക്ഷകള്‍ നിരസിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന കുട്ടികള്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സീറോ ബാലന്‍സ് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതും ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെടേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.scholarship.itschool.gov.inസന്ദര്‍ശിക്കാം. 

Open Defecation Free (ODF) Campaign

കണ്ണൂര്‍ - സമ്പൂര്‍ണ ശുചിത്വ വിദ്യാലയ ജില്ല

പ്രഖ്യാപനം ഓഗസ്റ്റ്‌ 1 ന്കണ്ണൂരിനെ  സമ്പൂര്‍ണ ശുചിത്വ വിദ്യാലയ ജില്ലയായി ഓഗസ്റ്റ്‌ 1 ന് പ്രഖ്യാപിക്കുന്നു. ഇതിന്‍റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്‍റെ ആഭിമുഖ്യത്തിലുള്ള ടീമുകള്‍ സ്കൂളുകള്‍ സന്ദര്‍ശിക്കും. എല്ലാ സ്കൂളുകളിലെയും ശൌചാലയങ്ങള്‍ വൃത്തിയായി പരിപാലനം ചെയ്യാനും വിദ്യാലയവും പരിസരവും വൃത്തിയോടെ സൂക്ഷിക്കാനും   ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.
ദേശീയ  ബാല ശാസ്ത്ര കോണ്‍ഗ്രസ്
ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്‍റെ ഭാഗമായി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന്‍ സംഘടിപ്പിക്കു ബാലശാസ്ത്ര കോണ്‍ഗ്രസിന്‍റെ മുഖ്യവിഷയം  Science Technology & Innovation for Sustainable Development ആണ്.
സബ് തീമുകള്‍:


1.                    Natural Resource Management
2.                   Food & Agriculture
3.                   Energy
4.                   Health, Hygiene & Nutrition
5.                    Lifestyles & Livelihoods
6.                   Disaster Management
7.                    Traditional Knowledge Systems
10-14 ഏജ് ഗ്രൂപ്പിലുള്ളവര്‍ക്ക്  ജൂനിയര്‍ ടീമിലും 14- 17 ഏജ് ഗ്രൂപ്പിലുള്ളവര്‍ക്ക്  സീനിയര്‍  ടീമിലും പങ്കെടുക്കാം. ജില്ലാതല മത്സരത്തില്‍ 5 കുട്ടികളുള്ള  ഒരു ഗ്രൂപ്പിനും ഒരു ടീച്ചര്‍ ഗൈഡിനും  മേല്‍പറഞ്ഞ മെയിന്‍ തീമിലോ സബ് തീമിലോ പ്രൊജക്റ്റ്‌ തയ്യാറാക്കാം. കൂടുതല്‍ അറിയുന്നതിന്........
·                     സര്‍ക്കുലര്‍

·                     website

15th July Statistics

ഉടന്‍ സമര്‍പ്പിക്കണം 


2016-17 വര്‍ഷത്തേക്കുള്ള അദ്ധ്യാപകരുടെ 15th July Statistics എല്ലാ പ്രഥമാദ്ധ്യാപകരും ജൂലൈ 25 ന് മുമ്പായി സമര്‍പ്പിക്കണം.

Thursday, 21 July 2016

പ്രധാനാദ്ധ്യാപക യോഗം 

തളിപ്പറമ്പ സൗത്ത് ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ അടിയന്തിര യോഗം 
25 / 07 / 2016 തിങ്കളാഴ്ച ഉച്ച തിരിഞ്ഞു  02 .30 മണിക്ക് മയ്യിൽ ബി .ആർ .സി യിൽ വെച്ചു ചേരുന്നു .എല്ലാ പ്രധാനാദ്ധ്യാപകരും കൃത്യ സമയത് യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .

Wednesday, 20 July 2016

ക്ലബുകളുടെ ജനറൽ ബോഡി യോഗം 

ഉപജില്ലാ തല സയൻസ് ,സോഷ്യൽ സയൻസ് ,വർക്ക് എക്സ്പീരിയൻസ് ക്ലബുകളുടെ ജനറൽ ബോഡി യോഗം 22 .07 .2016 വെള്ളിയാഴ്ച ഉച്ച തിരിഞ്ഞു 02 .30 മണിക്ക് മയ്യിൽ ബി .ആർ .സി ഹാളിൽ വെച്ചു ചേരുന്നു . ടി. യോഗത്തിൽ  ഉപജില്ലയിലെ സ്‌കൂളുകളിലെ ബന്ധപ്പെട്ട ക്ലബുകളുടെ കൺവീനർമാരെ പങ്കെടുപ്പിക്കാൻ ഹെഡ്മാസ്റ്റർമാർക്ക് നിർദേശം നൽകുന്നു .
അജണ്ട :
1 .റിപ്പോർട്ട് 
2 .വരവ് ചെലവ് കണക്ക് 
3 .ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 
4 .ഭാവി പരിപാടികളുടെ ആസൂത്രണം 
5 .മറ്റു കാര്യങ്ങൾ 

Monday, 18 July 2016

പാഠപുസ്തകം - അടിയന്തിരം 
എല്ലാ വിദ്യാലയങ്ങളും അവരവരുടെ സ്‌കൂൾ സൊസൈറ്റി വഴി ലഭിച്ച പാഠപുസ്തകങ്ങളുടെ കണക്ക് ഐ.ടി @ സ്‌കൂൾ വെബ് സൈറ്റിൽ എൻട്രി ചെയ്തത് കൃത്യമാണെന്ന്  ഒന്നുകൂടി പരിശോധിച് ഉറപ്പു വരുത്തേണ്ടതാണ്.(മറ്റ് സ്‌കൂളുകളിൽ നിന്നോ ,മറ്റ് സൊസൈറ്റികളിൽ നിന്നോ ലഭിച്ച  പുസ്തകങ്ങളുടെ കണക്ക് വെബ് സൈറ്റിൽ രേഖപ്പെടുത്തേണ്ടതില്ല എന്ന് ഓർമ്മിപ്പിക്കുന്നു.) 

Wednesday, 13 July 2016

സ്കൂൾ   ഹെൽത്ത്   ഡാറ്റ  (ക്വാർട്ടർ   1  st ---ഏപ്രിൽ   മുതൽ  ജൂൺ  വരെ) ഈ  ഓഫീസിൽ  വെള്ളിയാഴ്ച  4  മണിക്കുള്ളിൽ  സമർപ്പിക്കുക ..

Tuesday, 12 July 2016


ഏകദിന  പ്രധാന അധ്യാപക   പരിശീലനം       16/07/2016 (ശനിയാഴ്ച്ച )  രാവിലെ  10 മണി  മുതൽ  മയ്യിൽ  ബി. ആർ . സിയിൽ ...


പ്രധാന അധ്യാപകരുടെ ശ്രദ്ധക്ക് .... ഗെയിൻ  പി.എഫ്   സോഫ്ട്വേർ സംബന്ധിച്ച്   പ്രധാന വിവരങ്ങൾ  അറിയിക്കുന്നതിനായി  ഒരു  പേജ് ബ്ലോഗിന്റെ      മുകളിൽ  വലത്  വശത്ത്  തുടങ്ങിയിട്ടുണ്ട് . പ്രധാന അധ്യാപകർ ഈ പേജിലെ  വിവരങ്ങൾ  പ്രകാരം   ഗെയിൻ  പി.എഫ്   സോഫ്ട്വേർ  ഉപയോഗിച്ച്  പിഎഫ്  അപേക്ഷകൾ  തയാറാക്കി  നടപടികൾ സ്വീകരിക്കണമെന്ന്  അറിയിക്കുന്നു ....

Sunday, 10 July 2016

ഉപ ജില്ല യിൽ  അധികമായി   വന്ന  പാഠ  പുസ്തകങ്ങളിൽ  നിന്നും  വിദ്യാലയ ങ്ങൾ ക്ക്   ഇനിയും ആവശ്യ മായ   പാഠ  പുസ്തകങ്ങൾ   ഈ  ഓഫീസിൽ  നിന്നും  11  - 7 - 16  ന്  വിതരണം  ചെയ്യുന്നതാണ് .

Friday, 8 July 2016

വിദ്യാലയത്തിൽ ബാക്കിയുള്ള  മുഴുവൻ പാഠപുസ്തകങ്ങളും  (ലിസ്ററ്  സഹിതം) 11/ 7/2016  (തിങ്കളാഴ്ച്ച) രാവിലെ 11  മണിക്ക് മുൻപായി  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണെന്ന്  അറിയിക്കുന്നു.

Thursday, 7 July 2016

പാഠപുസ്തകം -അടിയന്തിരം 

വിദ്യാലയങ്ങൾക്ക് ഇനിയും ആവശ്യമായ പാഠപുസ്തകങ്ങൾ ജില്ലയിലെ മറ്റ് ഉപജില്ലകളിൽ നിന്നും പ്രധാനാധ്യാപകന്റെ കത്തുമായി ചെന്ന് കൈപ്പറ്റേണ്ടതാണ് .ഈ ഉപജില്ലയിൽ ലഭ്യമായ പാഠപുസ്തകങ്ങളുടെ എണ്ണം ചുവടെ കൊടുക്കുന്നു.
AVAILABLE TEXT BOOKS

Tuesday, 5 July 2016

ഉപജില്ലാ തല ഗണിത ശാസ്ത്ര ക്ലബ്ബ് - യോഗം 
 ഉ പജില്ലാ തല  ഗണിത ശാസ്ത്ര ക്ലബ്ബ്  രൂപീകരണ യോഗം  08.7.2016 (വെള്ളിയാഴ്ച ) രാവിലെ  10.30 മണിക് BRC ഹാളിൽ വച്ചു ചേരുന്നു. എല്ലാ സ്കൂളിലെയും   ഗണിത ശാസ്ത്ര ക്ലബ്ബ്  കൺവീനർ പങ്കെടുക്കേണ്ടതാണ്. 
സംസ്‌കൃത കൗൺസിൽ യോഗം 
          ഉപജില്ലാ തല സംസ്‌കൃത കൗൺസിൽ യോഗം
 08/07/2016 ന് വെള്ളിയാഴ്ച  ഉച്ചക്ക് 02.30 മണിക്ക്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ചു ചേരുന്നു .ടി .യോഗത്തിലേക്ക് ഉപജില്ലയിലെ സംസ്കൃത അദ്ധ്യാപകരെ പങ്കെടുപ്പിക്കാൻ ഹെഡ്മാസ്റ്റർമാർക്ക് നിർദ്ദേശം  നൽകുന്നു .   
മുസ്ലിം / നാടാർ /മറ്റ് മുന്നോക്ക പിന്നോക്ക വിഭാഗങ്ങളിലെ 25000 രൂപക്ക് താഴേ വാർഷിക വരുമാനം ഉള്ള പെൺകുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് / എൽ .എസ്.എസ്.,യു.എസ്.എസ്.സ്‌കോളർഷിപ്പ് എന്നീ സ്കോളര്ഷിപ്പുകൾക്ക് 2016-17 വർഷം ആവശ്യമുള്ള തുകയുടെ വിവരങ്ങൾ ഈ ഓഫീസിൽ സമർപ്പിക്കുവാനുള്ള സമയം   ഇന്ന് വൈകുന്നേരം (05/07/ 16 )  05 .00 മണി വരെ മാത്രമാണെന്ന് ഓർമ്മിപ്പിക്കുന്നു . 
പ്രീ പ്രൈമറി 

2015-16 വർഷത്തിലെ PRE PRIMARY സ്‌കൂളുകളെ  സംബന്ധിച്ച  സുപ്രധാന പ്രൊഫോർമ  സമർപ്പിക്കാത്ത സ്‌കൂളുകളുടെ  പേര് ചുവടെ  കൊടുക്കുന്നു .ആയത് ഉടൻ തന്നെ fill up ചെയ്ത് ഇന്നു തന്നെ (05 / 07 / 2016 )  ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.പ്രൊഫോർമ  സമർപ്പിക്കാത്തത് കൊണ്ട് പ്രീ പ്രൈമറി അദ്ധ്യാപകർക്ക് ആനുകൂല്യം ലഭിക്കാതെ വന്നാൽ ബന്ധപ്പെട്ട പ്രധാനാധ്യാപകൻ മാത്രമായിരിക്കും ഉത്തരവാദി  എന്ന് ഓർമ്മിപ്പിക്കുന്നു .പ്രീ പ്രൈമറി പ്രവർത്തിക്കാത്ത സ്‌കൂളുകൾ ശൂന്യ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ് .


PRE PRIMARY PROFORMA

1 ALPS Andoor 15
2 ALPS Bhagavati Vilasam 16 AUPS KOLACHERI
3 ALPS Cheleri Mopla 17 AUPS Kuttiattor
4 ALPS Kambil 18 AUPS Mullakkodi
5 ALPS Kambil Mopla 19 AUPS Pamburuthi mopla 
6 ALPS Kandakkai K V 20 AUPS Parassinikkadavu
7 ALPS Kanol Ju Memorial 21
8 ALPS Kayaralam Northh 22 GUPS KADAMBERI
9 ALPS Kodallur 23 GMLPS CHELERI
10
24 GLPS Kodallur
11 ALPS Mayyil 25
12 ALPS Morazha South 26 GLPS PERUMACHERI
13 ALPS Morazha West 27 GLPS VADAKKANCHERI 
14 ALPS Thayampoyil

Sunday, 3 July 2016

കുട്ടികളുടെ അറിവുകളെ ചേര്‍ത്തുവെച്ച് വിജ്ഞാനകോശം നിര്‍മ്മിക്കല്‍ ആധുനിക ലോകത്തില്‍ കുട്ടികള്‍ ധാരാളം മത്സര പരീക്ഷകള്‍ നേരിടേണ്ടിവരുന്നുണ്ട്. ഇതിനായി വര്‍ഷങ്ങളുടെ തയ്യാറെടുപ്പ് ആവശ്യമാണ്. അതിനായി കുട്ടികളെ സജ്ജരാക്കുന്നതിന് അദ്ധ്യാപകര്‍ക്കുള്ള DPI യുടെ നിര്‍ദേശങ്ങള്‍ ചുവടെ.


Saturday, 2 July 2016

MOST URGENT

യു.ഐ ഡി വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ ചേര്‍ക്കുന്നതിനുള്ള സമയ പരിധി ദീര്‍ഘിപ്പിച്ചു.ചുവടെ കൊടുത്ത ഡി പി ഐ യുടെ കത്ത് കാണുക.
ഡി പി ഐ യുടെ കത്ത്
സംസ്‌കൃത കൗൺസിൽ യോഗം 
          ഉപജില്ലാ തല സംസ്‌കൃത കൗൺസിൽ യോഗം
 07/07/2016 ന് വ്യാഴാഴ്ച്ച ഉച്ചക്ക് 02.30 മണിക്ക്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ചു ചേരുന്നു .ടി .യോഗത്തിലേക്ക് ഉപജില്ലയിലെ സംസ്കൃത അദ്ധ്യാപകരെ പങ്കെടുപ്പിക്കാൻ ഹെഡ്മാസ്റ്റർമാർക്ക് നിർദ്ദേശം  നൽകുന്നു .   

Friday, 1 July 2016

അടിയന്തിരം (repost)
മുസ്ലിം / നാടാർ /മറ്റ് മുന്നോക്ക പിന്നോക്ക വിഭാഗങ്ങളിലെ 25000 രൂപക്ക് താഴേ വാർഷിക വരുമാനം ഉള്ള പെൺകുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് / എൽ .എസ്.എസ്.,യു.എസ്.എസ്.സ്‌കോളർഷിപ്പ് എന്നീ സ്കോളര്ഷിപ്പുകൾക്ക് 2016-17 വർഷം ആവശ്യമുള്ള തുകയുടെ വിവരങ്ങൾ സംബന്ധിച്ച സർക്കുലർ ,പ്രൊഫോർമ -1 ,പ്രൊഫോർമ-2 എന്നിവ ചുവടെ കൊടുക്കുന്നു .പൂരിപ്പിച്ച പ്രൊഫോർമകൾ 2016 ജൂലൈ 05 ന് മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .പ്രൊഫോർമ കൃത്യസമയത്ത് സമർപ്പിക്കാത്തതിന്റെ പേരിൽ സ്‌കോളർഷിപ്പ് തുക അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭിക്കാതെ വന്നാൽ ബന്ധപ്പെട്ട ഹെഡ്മാസ്റ്റർ മാത്രമായിരിക്കും ഉത്തരവാദി എന്ന് അറിയിക്കുന്നു .പ്രൊഫോർമ സമർപ്പിക്കുമ്പോൾ പഞ്ചായത്ത് / മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ശുപാർശ ആവശ്യമില്ലെന്ന വിവരം കൂടി അറിയിക്കുന്നു.

സര്‍ക്കുലര്‍ പേജ്-1
സര്‍ക്കുലര്‍ പേജ്-2
പ്രോഫോര്‍മ-1
പ്രോഫോര്‍മ-2

ജോസഫ് മുണ്ടശ്ശേരി  സാഹിത്യ  അവാർഡ് -അപേക്ഷ  ക്ഷണിക്കുന്നു 

DPI letter