Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Wednesday, 29 June 2016

അറിയിപ്പ് 

കണ്ണൂർ  റവന്യൂ ജില്ലാ  വിദ്യാരംഗം  കലാ-സാഹിത്യ  വേദിയുടെ  ജനറൽ ബോഡി  യോഗം   11 -7 -2016  ന്  തിങ്കളാഴ്ച  രാവിലെ  11  മണിക്ക്  കണ്ണൂർ  വിദ്യാഭ്യാസ  ഉപ  ഡയറക്ടർ  ഓഫീസിൽ  ചേരുന്നു . യോഗത്തിൽ  ഉപ ജില്ലയിലെ  വിദ്യാരംഗം കോ-ഓർഡിനേറ്റർ , ജില്ലാ  പ്രതിനിധി  എന്നിവർ    പങ്കെടുക്കേണ്ടതാണ്.

Tuesday, 28 June 2016
2015-16 ഹൈസ്കൂൾ (കോർവിഷയം) ഹൈസ്കൂൾ   (ഇംഗ്ലീഷ്) അദ്ധ്യാപകരായി  ഉദ്യോഗക്കയറ്റം  നൽകുന്നതിന്  പ്രൈമറി /ഭാഷ /സ്പെഷ്യലിസ്ററ് അധ്യാപകരുടെ  മുൻ്ഗണന  പട്ടിക  തയ്യാറാക്കുന്നതിന്   അപേക്ഷ  ക്ഷണിക്കുന്നു 

Circular

Service Card
അറിയിപ്പ് 

തളിപ്പറമ്പ് വിദ്യാഭ്യാസജില്ലയിലെ ക്ലബ് മാസ്റ്റർമാർ,ഫ്ളോക് ലീഡർമാർ ,സ്കോട്ട്  മാസ്റ്റർമാർ ,ഗൈഡ് മാസ്റ്റർമാർ എന്നിവരുടെ മീറ്റിംഗ് 2016 ജൂലൈ 2 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച നടക്കും.ഉപജില്ലയിലെ ബന്ധപ്പെട്ട മുഴുവൻ അധ്യാപകരും യോഗത്തിൽ യൂണിഫോമിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
പ്രീ പ്രൈമറി 
2015-16 വർഷത്തിലെ PRE PRIMARY സ്‌കൂളുകളെ  സംബന്ധിച്ച  സുപ്രധാന പ്രൊഫോർമ  ചുവടെ  കൊടുക്കുന്നു .ആയത് ഉടൻ തന്നെ fill up ചെയ്ത്  30.06.2016  ന് മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.പ്രീ പ്രൈമറി പ്രവർത്തിക്കാത്ത സ്‌കൂളുകൾ ശൂന്യ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ് .

PRE PRIMARY PROFORMA

Monday, 27 June 2016

അടിയന്തിരം
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൌകര്യ വികസനത്തിനായി(IDMI) കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതി പ്രകാരം 2016-17സാമ്പത്തിക വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.ആയതിന്റെ വിജ്ഞാപനം ചുവടെ കൊടുക്കുന്നു.ബന്ധപെട്ട സ്കൂളുകള്‍ സമയ ബന്ധിതമായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

വിജ്ഞാപനം പേജ്1
വിജ്ഞാപനം പേജ്2
വിജ്ഞാപനംപേജ്3
വിജ്ഞാപനം പേജ്4
വിദ്യാരംഗം-അധ്യാപകദിന കലാ സാഹിത്യ മത്സരം
വിദ്യാരംഗം കലാ സാഹിത്യവേദി 2൦16 വര്‍ഷത്തെ അധ്യാപക ദിനത്തോടനുബന്ധിച്ച് നടത്തുന്ന കലാ സാഹിത്യ മത്സരങ്ങള്‍ സംബന്ധിച്ച സര്‍ക്കുലറും,ടി.മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള അധ്യാപകര്‍ക്കുള്ള അപേക്ഷാ ഫോറത്തിന്റെ മാതൃകയും ചുവടെ കൊടുക്കുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി-അധ്യാപകദിന മത്സരം-സര്‍ക്കുലര്‍
അപേക്ഷാ ഫോറത്തിന്റെ മാതൃക

അടിയന്തിരം 
മുസ്ലിം / നാടാർ /മറ്റ് മുന്നോക്ക പിന്നോക്ക വിഭാഗങ്ങളിലെ 25000 രൂപക്ക് താഴേ വാർഷിക വരുമാനം ഉള്ള പെൺകുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് / എൽ .എസ്.എസ്.,യു.എസ്.എസ്.സ്‌കോളർഷിപ്പ് എന്നീ സ്കോളര്ഷിപ്പുകൾക്ക് 2016-17 വർഷം ആവശ്യമുള്ള തുകയുടെ വിവരങ്ങൾ സംബന്ധിച്ച സർക്കുലർ ,പ്രൊഫോർമ -1 ,പ്രൊഫോർമ-2 എന്നിവ ചുവടെ കൊടുക്കുന്നു .പൂരിപ്പിച്ച പ്രൊഫോർമകൾ 2016 ജൂലൈ 05 ന് മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .പ്രൊഫോർമ കൃത്യസമയത്ത് സമർപ്പിക്കാത്തതിന്റെ പേരിൽ സ്‌കോളർഷിപ്പ് തുക അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭിക്കാതെ വന്നാൽ ബന്ധപ്പെട്ട ഹെഡ്മാസ്റ്റർ മാത്രമായിരിക്കും ഉത്തരവാദി എന്ന് അറിയിക്കുന്നു .പ്രൊഫോർമ സമർപ്പിക്കുമ്പോൾ പഞ്ചായത്ത് / മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ശുപാർശ ആവശ്യമില്ലെന്ന വിവരം കൂടി അറിയിക്കുന്നു.

സര്‍ക്കുലര്‍ പേജ്-1
സര്‍ക്കുലര്‍ പേജ്-2
പ്രോഫോര്‍മ-1
പ്രോഫോര്‍മ-2

Saturday, 25 June 2016

ഉച്ചഭക്ഷണ പരിപാടി 2016-17
2016 ജൂൺ 1 മുതലുള്ള സ്കൂൾ പാചകത്തൊഴിലാളികളുടെ വേതനം പ്രത്യേകമായി നല്കുന്നതായിരിക്കും.ആയതിനാൽ കണ്ടിജന്റ് തുകയിൽ നിന്നും പാചകത്തൊഴിലാളികൾക്കുള്ള വേതനം പ്രഥമാദ്ധ്യാപകർ നല്കേണ്ടതില്ല.
വായനാ വാരാചരണം
വിദ്യാലയങ്ങളിൽ വായനാ വാരാചരണം സംഘടിപ്പിച്ചതിന്റെ റിപ്പോർട്ട് 29.06.2016 ന് മുൻപായി 
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

 വിദ്യാരംഗം കലാസാഹിത്യവേദി 

 വിദ്യാരംഗം കലാസാഹിത്യവേദി 2016-17 വർഷത്തെ ജനറൽ ബോഡി യോഗം 29.6.2016 ന്ഉച്ചക്ക് 02.30 മണിക്ക് മയ്യിൽബി .ആർ .സി .യിൽ വെച്ചു ചേരുന്നു.എല്ലാ വിദ്യാലയങ്ങളിലെയും  വിദ്യാരംഗം കൺവീനർമാരെ യോഗത്തിൽ പങ്കെടുപ്പിക്കേണ്ടതാണ് . 

വിദ്യാരംഗം കലാസാഹിത്യവേദി 2015-16 എക്സിക്യൂട്ടീവ് അംഗങ്ങളുടെ യോഗം 29.6.2016 ന് ഉച്ചക്ക് 01.30 മണിക്ക്  മയ്യിൽ ബി .ആർ .സി .യിൽ വെച്ചു ചേരുന്നു.

 അജണ്ട:

  • 2015-16 വർഷത്തെ റിപ്പോർട്ട്.
  • 2015-16 വർഷത്തെ വരവ് -ചെലവ് കണക്ക് .
  • 2016-17വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കൽ. 
  • മറ്റു കാര്യങ്ങൾ.    

            

ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് 

           ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് ഉപജില്ലാതല  ജനറൽബോഡി യോഗം 28.6 .2016 ന് (ചൊവ്വാഴ്ച ) രണ്ട് മണിക്ക് മയ്യിൽ ബി .ആർ .സി .യിൽ വെച്ചു ചേരുന്നു .ബന്ധപ്പെട്ട അദ്ധ്യാപകരെ  പങ്കെടുപ്പിക്കാൻ പ്രധാനാദ്ധ്യാപകർക്ക്  നിർദ്ദേശം നൽകുന്നു   .   

Thursday, 23 June 2016


ദുരന്ത നിവാരണം 
സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാനുള്ള ഉത്തരവ് 
ഉത്തരവ്  പേജ് 1
ഉത്തരവ്  പേജ് 2

ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ഭാഷാദ്ധ്യാപകരായി ഉദ്യോഗക്കയറ്റം 

അര്‍ഹരായവരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം 

പാര്‍ട്ട്‌ ടൈം ജൂനിയര്‍ ലാംഗ്വേജ് ഭാഷാദ്ധ്യാപകരില്‍നിന്നും ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ഭാഷാദ്ധ്യാപകരായി ഉദ്യോഗക്കയറ്റം ലഭിക്കുന്നതിന് യോഗ്യത നേടിയവരും എന്നാല്‍ DDE യുടെ 28/11/2014 ലെ സര്‍ക്കുലറിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാത്തവരുമായ ഭാഷാദ്ധ്യാപകരുടെ വിവരങ്ങള്‍ 5/7/2016 ന് മുമ്പായി AEO ഓഫീസില്‍ സമര്‍പ്പിക്കണം. 

പ്രൈമറി അദ്ധ്യാപകര്‍ക്ക് സ്ഥലംമാറ്റം


ഗവണ്മെന്റ് പ്രൈമറി അദ്ധ്യാപകര്‍ക്ക് സ്ഥലംമാറ്റം അനുവദിച്ചുകൊണ്ട് ഉത്തരവായി.

OEC ലംപ്സം ഗ്രാന്‍റ്

അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം 


OEC വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും OEC ക്ക് തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ച ഇതര സമുദായങ്ങളിലെ  വിദ്യാര്‍ഥികള്‍ക്കും 2016-17 വര്‍ഷത്തേക്കുള്ള ലംപ്സം ഗ്രാന്‍റ് അനുവദിക്കുന്നതിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ 15/7/2016 വൈകുന്നേരം 5 മണിക്ക് മുമ്പായി പ്രഥമാദ്ധ്യാപകര്‍ ഓണ്‍ലൈന്‍ ആയി പിന്നോക്ക സമുദായ വികസന വകുപ്പിന് ലഭ്യമാക്കാന്‍ നിര്‍ദേശം ലഭിച്ചു. ഓരോ സ്കൂളിലും വിതരണത്തിന് ആവശ്യമായ തുക പ്രഥമാദ്ധ്യാപകരുടെ ഔദ്യോഗിക അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും.  

ദേശീയ സമ്പാദ്യ പദ്ധതി -പ്രോഗ്രസ്സ് റിപ്പോർട്ട്  സമർപ്പിക്കണം .

ദേശീയ സമ്പാദ്യ പദ്ധതിയുമായി ബന്ധപെട്ട  2016 മെയ്  മാസത്തിലെ   പ്രോഗ്രസ്സ് റിപ്പോർട്ട്  ജൂൺ 25  ന്  മുൻപായി  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിശ്ചിത പ്രൊഫൊർമയിൽ സമര്പ്പിക്കേണ്ടതാണ് . 

Wednesday, 22 June 2016

// പ്രധാന അദ്ധ്യാപകരുടെ  അടിയന്തിര  ശ്രദ്ധക്ക് /


തളിപ്പറമ്പ  സൗത്  ഉപജില്ലയിലെ  മുഴുവൻ  പാചക തൊഴിലാളികൾക്കും 
 25 -6 -16  ന്  രാവിലെ  10  മണി  മുതൽ  1.00   മണിവരെ തളിപ്പറമ്പ സൗത്  BRC, മയ്യിൽ    വെച്ചു  പാചക  സംബന്ധമായ  ട്രെയ്നിങ്  നടത്തുന്നതാണ് . അന്നേ  ദിവസം താങ്കളുടെ സ്കൂളിലെ  പാചക തൊഴിലാളികളെ  ട്രെയിനിങ്ങിൽ നിർബന്ധമായും  പങ്കെടുപ്പിക്കേണ്ടതാണ്`.

Tuesday, 21 June 2016

ഉപജില്ലയിലെ വിവിധ  സൊസൈറ്റികളിൽ  അധികമായി  വന്ന ടെക്സ്റ്റ് ബുക്കുകളുടെ എണ്ണം ചുവടെ  ചേർക്കുന്നു.
ടെക്സ്റ്റ്  ബുക്കുകൾ  ആവശ്യമായ പ്രധാന അധ്യാപകർ എ .ഇ . ഒ  ഓഫീസ്  മുഖാന്തരം  ബുക്കുകൾ  കൈപ്പറ്റേണ്ടതാണ് ....

ടെക്സ്റ്റ്  ബുക്കുകൾ  സംബന്ധിച്ച വിവരം ....

Sunday, 19 June 2016


KASEPF ക്രഡിറ്റ് കാര്‍ഡ്‌ തയ്യാറാക്കുന്നതിന് ഡേറ്റ സമര്‍പ്പിക്കണം 


2015-16 വര്‍ഷത്തെ KASEPF ക്രഡിറ്റ് കാര്‍ഡുകളുടെ ജോലികളും എത്രയും പെട്ടെന്നു തന്നെ പൂര്‍ത്തിയാക്കി ആയത് കൃത്യതയോടെ നല്‍കുന്നതിനായി ഓരോ വരിക്കാരുടെയും 2015 ഏപ്രില്‍ മുതല്‍ 2016 മാര്‍ച്ച് വരെ ക്യാഷ് ചെയ്ത (2015 മാര്‍ച്ച് ശമ്പളം മുതല്‍ 2016 ഫെബ്രുവരി ശമ്പളം വരെ) വരിസംഖ്യ, തിരിച്ചടവ്   , ക്ഷമബത്താ കുടിശ്ശിക, വായ്പകള്‍ എന്നിവ ലോണിന് നല്‍കുമ്പോള്‍ ഉപയോഗിക്കാറുള്ള അനക്സര്‍ സ്റ്റേറ്റ്മെന്‍റ് പ്രിന്‍റഡ് ഫോറത്തില്‍  തന്നെ തയാറാക്കി (A. വരിസംഖ്യ, തിരിച്ചടവ്  ,  ആകെ, തീയതി   B. ക്ഷമബത്താ കുടിശ്ശിക,   കാലയളവ്, ഉത്തരവ് നമ്പര്‍, മെര്‍ജ്ജ് ചെയ്ത തീയതി     C  വായ്പകള്‍ , വായ്പ കൈപ്പറ്റിയ തീയതി) എന്നിവ രേഖപ്പെടുത്തിയ സ്റ്റേറ്റ്മെന്‍റ്  KASEPF സ്ക്കൂള്‍ കോഡ് ചേര്‍ത്ത് സ്ക്കൂള്‍  പ്രധാനാദ്ധ്യാപകരില്‍ നിന്നും കലക്ട് ചെയ്ത്   KASEPF ഓഫീസില്‍  സമര്‍പ്പിക്കാന്‍ നിര്‍ദേശം ലഭിച്ചു. ആയതിനാല്‍ അവ  22/06/2016  ന് മുമ്പായി ഈ ഓഫീസില്‍ സമര്‍പ്പിക്കാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. സ്റ്റേറ്റ്മെന്റ്  പ്രിന്‍റഡ് ഫോറത്തില്‍  തന്നെ തയ്യാറാക്കേണ്ടതാണ്.         ഗെയില്‍ പി.എഫ് സംവിധാനത്തില്‍ നിലവില്‍ 2014-15 ക്രഡിറ്റ് കാര്‍ഡ് ബാലന്‍സ് ചേര്‍ത്താല്‍ മാത്രമാണ് PF ലോണിന് അപേക്ഷിക്കാന്‍ സാധിക്കുന്നത്. അത് ഉടന്‍ തന്നെ 2015-16 ആയി മാറും. അതിനു  മുമ്പ് 2015-16 വര്‍ഷത്തെ PF ക്രഡിറ്റ് കാര്‍ഡുകള്‍ KASEPF വിഭാഗത്തിന്  ചെയ്തു തീര്‍ക്കേണ്ടതുണ്ട്. ആയതിനാല്‍ മേല്‍ സൂചിപ്പിച്ച തീയതിക്കുള്ളില്‍ തന്നെ സ്റ്റേറ്റ്മെന്റുകള്‍ ഈ ഓഫീസില്‍ എത്തിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Saturday, 18 June 2016

വായനാദിനത്തോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശംജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നു. ഗ്രന്ഥശാലാപ്രസ്ഥാനത്തിന്‍റെ അമരക്കനായിരുന്ന ശ്രീ.പി.എന്‍.പണിക്കരുടെ സ്മരണാര്‍ത്ഥമാണ് വായനാദിനം ആചരിക്കപ്പെടുന്നത്. വായനാദിനത്തോടനുബന്ധിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനായി ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ചുവടെ ചേര്‍ത്തിരിക്കുന്നു. ജൂണ്‍ 19 ഞായറാഴ്ച ആയതിനാല്‍ അടുത്ത പ്രവര്‍ത്തിദിവസമായ ജൂണ്‍ 20 ന് സ്കൂള്‍ അസംബ്ലിയില്‍ കുട്ടികള്‍ക്കായി വായനാ സന്ദേശം നല്‍കേണ്ടതാണ്. തുടര്‍ന്ന് ഒരാഴ്ചക്കാലം വായനാ വാരമായി ആചരിക്കേണ്ടതാണ്.

Friday, 17 June 2016

അന്താരാഷ്ട്ര യോഗാ ദിനാചരണം


ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് തലവന്മാരുടെ യോഗം തീരുമാനിച്ചു. എല്ലാ സ്‌കൂളുകളിലും രാവിലെ 7.30 നും 10.30 നുമിടയ്ക്ക് ഒരു മണിക്കൂര്‍ വിദ്യാര്‍ത്ഥികള്‍ യോഗാ പ്രാക്ടീസ് നടത്തും. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ മേഖലകള്‍ കേന്ദ്രീകരിച്ച് പൊതുജന പങ്കാളിത്തത്തോടെ ദിനാചരണം സംഘടിപ്പിക്കുന്നതിന് ഭാരതീയ ചികിത്സാ വകുപ്പിനെയും ഹോമിയോപ്പതി വകുപ്പിനെയും യോഗം ചുമതലപ്പെടുത്തി എന്‍.സി.സി, സ്റ്റുഡന്റ് പോലീസ്, എന്‍.എസ്.എസ് വിഭാഗങ്ങളും ദിനാചരണത്തില്‍ പങ്കെടുക്കും. കോമണ്‍ യോഗാ പ്രോട്ടോകോളിന്റെ ഡി.വി.ഡി മലയാള മൊഴിമാറ്റം ആയുഷ് വകുപ്പ് തയ്യാറാക്കും. സെക്രട്ടേറിയറ്റില്‍ പരിപാടി സംഘടിപ്പിക്കുന്ന ചുമതല പൊതുഭരണ വകുപ്പിനായിരിക്കും. ജീവിതശൈലീ രോഗങ്ങള്‍ തടയാന്‍ യോഗാ പ്രാക്ടീസ് സംവിധാനം തുടരാനും ആയുഷ് വകുപ്പിനെ ചുമതലപ്പെടുത്തി. സ്ഥിരം യോഗാ പരിശീലന പദ്ധതി നടപ്പാക്കാന്‍ ആരോഗ്യ ഡയറക്ടര്‍ക്കും ഭാരതീയ ആരോഗ്യ വകുപ്പിനും യോഗം അധികാരപ്പെടുത്തി. സംസ്ഥാനതല യോഗാദിനാചരണത്തിന്റെ ഏകോപനം ആയുഷ് വകുപ്പിനായിരിക്കും.

Thursday, 16 June 2016// വളരെ  അടിയന്തിരംtime limit   // 


ടെക്സ്റ്റ്‌  ബുക്ക്‌  intend മായി   ബന്ധ പ്പെട്ട  circular  ചുവടെ  കൊടുക്കുന്നു . 
Wednesday, 15 June 2016


പ്രധാന അധ്യാപക  യോഗം  18-6-2016   (ശനിയാഴ്ച്ച) രാവിലെ  10.30നു  ബി.ആർ  സി  മയ്യിൽ .....


8-3-2016 നു മുൻപായി  വിതരണം ചെയ്ത  ടോക്കൺ ഫ്ലാഗ്, സ്റ്റാമ്പ്  എന്നിവയുടെ  പണം അടക്കുവാൻ ബാക്കിയുള്ള  പ്രധാന അധ്യാപകർ  18-6-2016 നു തന്നെ ടി തുക ഓഫീസിൽ  അടക്കണമെന്ന് നിർദ്ദേശിക്കുന്നു . ഇതു  സംബന്ധിച്ച്  ജില്ലാ വിദ്യാ. ഓഫീസരുടെ  കത്തിന്റെ പകർപ്പ്  ചുവടെ ചേർക്കുന്നു.

ജില്ലാ വിദ്യാ. ഓഫീസരുടെ  കത്ത് ....

പണം അടക്കുവാൻ ബാക്കിയുള്ള വിദ്യാലയങ്ങളുടെ  ലിസ്റ്റ് 

Tuesday, 14 June 2016

സംസ്ഥാന അദ്ധ്യാപക അവാര്‍ഡ്‌ 2016-17

നിര്‍ദേശങ്ങള്‍


2016-17 വര്‍ഷത്തെ  സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അര്‍ഹതയുള്ള അദ്ധ്യാപകരെ കണ്ടെത്തി പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

Best PTA Award 2015-16


മികച്ച   PTA കളെ കണ്ടെത്തി ഉപജില്ല / വിദ്യാഭ്യാസ ജില്ല / റവന്യൂ ജില്ല / സംസ്ഥാന തലത്തില്‍ ഗ്രേഡ് നല്‍കുന്നതിനും പ്രോത്സാഹന സഹായം നല്‍കുന്നതിനും തീരുമാനിച്ചതായി DPI അറിയിച്ചു.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ്‌ 

രചനകള്‍ ക്ഷണിച്ചു


ഈ വര്‍ഷത്തെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡിന് സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളിലെ അദ്ധ്യാപകരില്‍നിന്നും രചനകള്‍ ക്ഷണിച്ചു.

വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു


തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 31 നുശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. വിശദാംശം അതത് ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസുകളില്‍ നിന്നും അറിയാം.

2015 -2016  വർഷത്തെ മികച്ച പി .ടി .എ .തെരഞ്ഞെടുപ്പ് ------കൂടുതൽ വിവരങ്ങൾക്കായി  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ' ഇ ' സെക്ഷനുമായി  ബന്ധപ്പെടുക .

അറിയിപ്പ്
ചില എല്‍.പി,യു.പി സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് അയക്കുന്ന ഇ - മെയിലുകള്‍ ഇന്റര്‍ നെറ്റ് കഫേകളുടെ മെയില്‍ ഐ.ഡിയില്‍ നിന്നും അയക്കുന്നതായി കണ്ടുവരുന്നു. ഔദ്യോഗിക സ്വഭാവമുള്ള ഇത്തരം മെയിലുകള്‍ സ്ക്കൂളുകള്‍ അവരുടെ സ്വന്തം മെയില്‍ ഐ.ഡി ഉപയോഗിച്ച് മാത്രമേ അയക്കാൻ പാടുള്ളു.

വിദ്യാഭ്യാസപരമായ ആവശ്യകത കണ്ടെത്തിയ പ്രദേശങ്ങള്‍

വിജ്ഞാപനം പ്രസിദ്ധീകരിച്ചു


സ്കൂള്‍ മേപ്പിംഗിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസപരമായ ആവശ്യകത കണ്ടെത്തിയ പ്രദേശങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. അക്ഷേപമുള്ളവര്‍ പരാതി വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതിമുതല്‍ ഒരു മാസത്തിനകം സമര്‍പ്പിക്കണം.   AEO / DEO മുഖാന്തിരമാണ് പരാതി  സമര്‍പ്പിക്കേണ്ടത്‌.

ജൂൺ 21 - അന്താരാഷ്ട്ര യോഗ ദിനം 

സ്കൂളുകളില്‍ സമുചിതമായി ആചരിക്കണം ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം പ്രഖ്യാപിച്ചു. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്ലർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. SPC, NCC, NSS യുനിറ്റുകളുള്ള മുഴുവന്‍ വിദ്യാലയങ്ങളിലും അന്നേ ദിവസം രാവിലെ അസംബ്ലി വിളിച്ചുകൂട്ടി യോഗ അഭ്യസിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണം. യോഗ പരിശീലനം ലഭിച്ച  SPC, NCC, NSS കേഡറ്റുകളുടെ നേതൃത്വത്തില്‍ കുട്ടികളെ ബാച്ചുകളായി തിരിച്ച് ആയുഷിന്റെ ഏകീകൃത യോഗ പ്രൊട്ടോക്കോള്‍ പ്രകാരം അത്യാവശ്യം വേണ്ട യോഗ പരിശീലനം ജൂണ്‍ 21 ന് മുമ്പ് നല്‍കണം. ജൂണ്‍ 21 ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗയുടെ പ്രാധാന്യം കുട്ടികള്‍ക്ക് ബോധ്യമാകുന്ന തരത്തിലുള്ള സന്ദേശം നല്‍കുന്നതിന് വേണ്ട നടപടികള്‍ കൂടി സ്വീകരിക്കണം.

വായനാവാരാചരണത്തിന് 19ന്  തുടക്കം

ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങളുടെ പ്രചാരകന്‍ പി എന്‍ പണിക്കരുടെ അനുസ്മരണാര്‍ത്ഥം സംസ്ഥാന ഭരണകൂടവും പി എന്‍ പണിക്കര്‍ ഫൗണ്ടഷനും സഹകരിച്ച് സംഘടിപ്പിക്കുന്ന വായനാവാരാചരണത്തിന് ഈ മാസം 19ന് തുടക്കമാകും. ജൂണ്‍ 19 ഞായറാഴ്ച ആയതിനാല്‍ സ്കൂള്‍ തലത്തിലുള്ള വായനാദിനാഘോഷം 20 ന് രാവിലെ 10 മണിക്ക് സംഘടിപ്പിക്കുന്നു. വായിച്ചു വളരുക - ചിന്തിച്ചു വിവേകം നേടുക എന്ന സന്ദേശം ഹൃദിസ്ഥമാക്കുവാന്‍ എല്ലാ സ്കൂളുകളിലും അദ്ധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും സാന്നിദ്ധ്യത്തില്‍ വിദ്യാര്‍ഥികളുടെ വായനാദിനപ്രതിജ്ഞ ജൂണ്‍ 20 ന് രാവിലെ പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി ക്രമീകരിക്കുവാനാണ് നിര്‍ദേശമുള്ളത്. കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെ:

Friday, 10 June 2016


സ്കൂളുകളിലെ 2016-17 വര്‍ഷത്തെ  തസ്തിക നിര്‍ണയം KER അദ്ധ്യായം XXIII - ചട്ടം 12 അനുസരിച്ചും GO (P) No.29/2016/G Edn Dated 29/1/2016 ലെ ഖണ്ഡിക 2 അനുസരിച്ചും  15/7/2016 ന് മുമ്പായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ചുവടെ ചേര്‍ത്ത രേഖകള്‍ 15/6/2016 നകം സമര്‍പ്പിക്കാന്‍ എല്ലാ മാനേജര്‍മാര്‍ക്കും / പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.


  1. 1.2016-17 വര്‍ഷത്തെ  തസ്തിക നിര്‍ണയ പ്രൊപ്പോസലുകള്‍ ...(ആറാം സാദ്ധ്യായ ദിവസം സ്കൂളില്‍ ജോലിചെയ്യുന്ന  മുഴുവൻ  അധ്യാപകരുടെയും  അനധ്യാപകരുടെയും  പട്ടിക ഉള്‍പ്പെടെയുള്ളത്).

  2. 2.സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് - അസ്സല്‍

  3. 3.സമ്പൂര്‍ണ ഡാറ്റാബേസില്‍നിന്നുള്ള എല്ലാ കുട്ടികളുടെയും  UID നമ്പര്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന Class wise Report, Summary Reports (Division wise & Language wise) എന്നിവ.

  4. 4.ആറാം സാദ്ധ്യായ ദിവസം itschool വെബ്സൈറ്റില്‍ കുട്ടികളുടെ എണ്ണം ഓണ്‍ലൈന്‍ ആയി ഉള്‍പ്പെടുത്തി confirm ചെയ്ത ഡേറ്റയുടെ പ്രിന്റൌട്ട് - പ്രഥമാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.

  5. 5.2015-16 വര്‍ഷത്തെ തസ്തിക നിര്‍ണയ ഉത്തരവിന്‍റെ ഒരു പകര്‍പ്പ്.
          6.വിദ്യാലയ  കെട്ടിടങ്ങളുടെ  സ്കെച്ചും  പ്ലാനും.... 2016-17 വർഷം  പുതിയ 
              കെട്ടിടങ്ങൾ ഉണ്ടെങ്കിൽ  അവയുടെ വിവരം.

           
           
ആറം സാധ്യായ ദിവസത്തെ (ജൂണ്‍ എട്ടിലെ) എണ്ണത്തിനനുസരിച്ചും യു.ഐ.ഡി പ്രകാരവും 2016-17 അധ്യയന വര്‍ഷത്തേക്കാവശ്യമായ ഒന്നുമുതല്‍ പത്ത് വരെ ക്ലാസുകളിലേക്കുള്ള രണ്ടാം വാല്യം പുസ്തകങ്ങളുടെ ഇന്‍ഡന്റിംഗ് പുതുക്കി നല്‍കുന്നതിന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളിലേയും ഗള്‍ഫ്/ലക്ഷദ്വീപ്/മാഹി എന്നിവിടങ്ങളിലെയും സ്‌കൂളികളിലെ പ്രഥമാധ്യാപകര്‍ക്ക് ജൂണ്‍ 13 വരെ സമയം അനുവദിച്ചു. www.itschool.gov.in ല്‍ ഓണ്‍ലൈനായി ജൂണ്‍ 13 വരെ ഇന്‍ഡന്റ് പുതുക്കി നല്‍കാം. രണ്ടാം വാല്യം പുസ്തക ഇന്‍ഡന്റ് നാളിതുവരെ നല്‍കാന്‍ കഴിയാതിരുന്ന പ്രഥമാധ്യാപകര്‍ക്കും രണ്ടാം വാല്യം പുസ്തകങ്ങള്‍ ഇപ്പോള്‍ ഇന്‍ഡന്റ് ചെയ്യാം.വെബ്സൈറ്റ്  ആക്റ്റീവ് ആയിട്ടുണ്ട്.
DOWNLOADS
Online indent of text book STD 1 to X Circular A2/1418/2015/TBO 
-------------------------------------------------------------------------------------------------------------------


പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം  2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള ശമ്പള കുടിശ്ശിക 01/04/2017, 01/10/2017, 01/04/2018, 01/10/2018 എന്നിങ്ങനെയുള്ള തിയ്യതികളില്‍ നാല് തുല്യ ഗഡുക്കളായി പണമായി നല്‍കുന്നതാണ്.  ഇതിന്‍റെ ഭാഗമായി കേരള ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് 19/05/2016 ന് പുറപ്പെടുവിച്ച  46/2016 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം  ഓരോ ഉദ്യോഗസ്ഥനും ശമ്പള പരിഷ്കരണത്തിന്‍റെ ഭാഗമായി നല്‍കേണ്ടി വരുന്ന കുടിശ്ശികയുടെ പ്രൊഫോര്‍മ തയ്യാറാക്കി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും അതിന്‍റെ ഒരു കണ്‍സോളിഡേറ്റഡ് സ്റ്റേറ്റ്മെന്‍റ് 2016 ജൂണ്‍ 30 നകം അതത് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് നല്‍കുകയും വേണം. ഈ പ്രൊഫോര്‍മയും അനുബന്ധ സ്റ്റേറ്റ്മെന്‍റുകളും തയ്യാറാക്കുന്നതിനുള്ള  എക്സല്‍  സോഫ്റ്റ്‍വെയറുകൾ പരിചയപ്പെടുത്തുന്നു.
DOWNLOADS

Pay Revision 2014 - Payment of Arrears-Instructions Circular by Finance Department

------------------------------------------------------------------------------------------------------------------------------------------------

സര്‍ക്കാര്‍ ഓഫീസുകളില്‍ ജൂണ്‍ 13 മുതല്‍ശുചീകരണ യജ്ഞം


സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി രാജ്യത്താകമാനമുള്ള സര്‍ക്കാര്‍ ഓഫീസുകളിലും കെട്ടിടങ്ങളിലും എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും പൊതുമേഖലാ/സ്വയംഭരണ സ്ഥാപന മേധാവികളും അതത് ഓഫീസുകളില്‍ ജൂണ്‍ 13 തിങ്കളാഴ്ച മുതലുള്ള രണ്ടാഴ്ചക്കാലം ശുചീകരണയജ്ഞം സംഘടിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് പൊതുഭരണ വകുപ്പ് പരിപത്രം പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ജൂണ്‍ 13 ന് രാവിലെ 9.45 ന് സ്വച്ഛതാ പ്രതിജ്ഞയെടുക്കും. സര്‍ക്കാര്‍ ഓഫീസുകളിലെ വേസ്റ്റ് മാനേജ്‌മെന്റ് ഉറപ്പുവരുത്തുന്നതിനായി വേസ്റ്റ് റീസൈക്ലിംഗ് സംവിധാനം ഉള്‍പ്പെടെയുള്ളവ നടപ്പാക്കണമെന്നും ഇത് സംബന്ധിച്ച മിനിസ്ട്രി ഓഫ് അര്‍ബന്‍ ഡവലപ്‌മെന്റ് സെക്രട്ടറിയുടെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച പരിപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പരിസരപ്രദേശങ്ങളും ഓഫീസുകളുടെ റൂഫ് ടോപ്പുകളും വൃത്തിയാക്കണമെന്നും ഓഫീസ് പരിസരത്തെ ഉപയോഗമില്ലാത്ത എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യണമെന്നും സാനിട്ടറി സൗകര്യങ്ങള്‍ ഉപയോഗയോഗ്യമാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശുചീകരണയജ്ഞം സംഘടിപ്പിക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയേഴ്‌സ് www.swachhbharaturban.gov.in - ല്‍ ലഭിക്കും. ശുചീകരണ യജ്ഞദിനങ്ങളിലെ ചിത്രങ്ങള്‍ www.swachhbharat.mygov.in എന്ന സൈറ്റില്‍ അതത് വകുപ്പുകള്‍ തന്നെ അപ്‌ലോഡ് ചെയ്യേണ്ടതും ശുചീകരണ യജ്ഞവുമായി ബന്ധപ്പെട്ട പ്രസ് കട്ടിംഗുകളും ടി.വി, വീഡിയോ ക്ലിപ്പിംഗുകളും saghamitrab@kpmg.com എന്ന വിലാസത്തില്‍ ഇ-മെയില്‍ ചെയ്യേണ്ടതുമാണെന്ന് പരിപത്രത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതിജ്ഞ
മഹാത്മാഗാന്ധി സ്വപ്നംകണ്ട ഭാരതത്തില്‍ ദേശീയ സ്വാതന്ത്ര്യം മാത്രമായിരുന്നില്ല, ശുചിത്വബോധമുള്ളതും വികസിതവുമായ ഒരു രാഷ്ട്രം എന്ന സങ്കല്പവും കൂടി ഉണ്ടായിരുന്നു. മഹാത്മാഗാന്ധി അടിമത്തത്തിന്റെ ചങ്ങലപൊട്ടിച്ച് ഭാരത മാതാവിനെ സ്വതന്ത്രമാക്കി. ഇനി നമ്മുടെ കര്‍ത്തവ്യം മാലിന്യനിര്‍മ്മാര്‍ജ്ജനത്തിലൂടെ ഭാരത മാതാവിനെ സേവിക്കുക എന്നതാണ്. ശുചിത്വം പാലിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും അതിനുവേണ്ടി സമയം വിനിയോഗിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. വര്‍ഷത്തില്‍ നൂറു മണിക്കൂര്‍ അതായത് ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ എന്ന തോതില്‍ ശ്രമദാനത്തിലൂടെ ശുചിത്വം എന്ന ആശയം ഞാന്‍ സാര്‍ത്ഥകമാക്കും. ഞാന്‍ മാലിന്യത്തിന് കാരണക്കാരനാകുകയോ മറ്റുള്ളവരെ അതിന് അനുവദിക്കുകയോ ചെയ്യുകയില്ല. ആദ്യമായി ഞാന്‍ ശുചിത്വത്തിന് നാന്ദി കുറിക്കുന്നത് എന്നില്‍ നിന്നും എന്റെ കുടുബത്തില്‍നിന്നും എന്റെ പ്രദേശത്തുനിന്നും എന്റെ ഗ്രാമത്തില്‍ നിന്നും എന്റെ ജോലിസ്ഥലത്തുനിന്നും ആയിരിക്കും. ശുചിത്വംപാലിക്കുന്ന രാഷ്ട്രങ്ങളിലെ ജനങ്ങള്‍ ഒന്നും മലിനമാക്കുകയോ മലിനമാക്കുവാനനുവദിക്കുകയോ ചെയ്യുന്നവരെല്ലെന്ന് ഞാന്‍ മനസിലാക്കുന്നു. ഈ ചിന്തയോടുകൂടി ഞാന്‍ തെരുവുകള്‍തോറും ഗ്രാമങ്ങള്‍തോറും ശുചിത്വഭാരത സന്ദേശം പ്രചരിപ്പിക്കും. ഇന്നു ഞാനെടുക്കുന്ന ഈ പ്രതിജ്ഞ മറ്റ് നൂറ് വ്യക്തികളെക്കൊണ്ടുകൂടി എടുപ്പിക്കും. അവരും എന്നെപ്പോലെ ശുചിത്വത്തിന് വേണ്ടി നൂറ് മണിക്കൂര്‍ ചെലവഴിക്കാന്‍ ഞാന്‍ പരിശ്രമിക്കും. ശുചീകരണത്തിനുവേണ്ടി ഞാന്‍ വച്ച ഓരോ ചുവടും ഭാരതം മുഴുവന്‍ ശുചത്വമുള്ളതാക്കുവാന്‍ സഹായകരമായിരിക്കും എന്ന് എനിയ്ക്കറിയാം. 

DOWNLOADS 
General Administration Department- Swach Bharath  Mission-Cleanliness Drive organization Circular & Pledge    

Monday, 6 June 2016

GAIN PF

KASEPF ലോണ്‍ , ക്ലോഷര്‍ എന്നിവ സംബന്ധിച്ച് കൂടുതല്‍ നിര്‍ദേശങ്ങള്‍ DPI പുറപ്പെടുവിച്ചു.
പട്ടിക വർഗ്ഗ വികസനം -പ്രീ മെട്രിക് വിദ്യാഭ്യാസാനുകൂല്യ വിതരണം 2016 -17 

2016 -17 അധ്യയന വർഷം ലംപ്സം ഗ്രാൻറ്  ,  6/ 16 മുതൽ 9/ 16 വരെയുള്ള പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ വിതരണം നടത്തുന്നതിന് പട്ടിക വർഗ്ഗ വിദ്യാർത്ഥികൾ  പഠനം നടത്തുന്ന സ്കൂളുകളിലെ പ്രധാന അധ്യാപകരുടെ 
ഔദ്യോഗിക നാമത്തിലുള്ള ബാങ്ക് അക്കൗണ്ട്‌ നമ്പർ (പാസ്‌ ബുക്കിന്റെ ഫോട്ടോ കോപ്പി )സഹിതം അർഹരായ വിദ്യാർത്ഥികളുടെ ലിസ്റ്റ് (ഫോറം നമ്പർ 1 ൽ ) കണ്ണൂർ ഐ .ടി .ഡി .പി .ഓഫീസിൽ 10 / 6 / 16 നകം ബന്ധപെട്ട എല്ലാ പ്രധാനാധ്യാപകരും   സമർപ്പിക്കേണ്ടതാണ് .

വിലാസം:
പ്രൊജക്റ്റ്‌ ഓഫീസർ 
ഐ .ടി .ഡി .പി
കണ്ണൂർ
ഫോൺ :0497 2700357 

Friday, 3 June 2016

ലോക പരിസ്ഥിതി ദിനം 

കര്‍മ്മപദ്ധതി


4


പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. എല്ലാ ജീവജാലങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുകയെന്നത് നമ്മുടെ കടമയും നിലനില്‍പ്പിന്‍റെ ആവശ്യവുമാണ്. ഈ തിരിച്ചറിവ് വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കാന്‍ പര്യാപ്തമായ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി ജൂണ്‍ 6 ന് എല്ലാ വിദ്യാലയങ്ങളിലും ഏറ്റെടുത്ത് നടപ്പിലാക്കാന്‍ DPI നിര്‍ദേശിച്ചു. പരിസ്ഥിതി ദിനാചരണത്തിന്‍റെ ഈ വര്‍ഷത്തെ മുദ്രാവാക്യം ക്യാമ്പസ്‌ ഒരു പാഠപുസ്തകം എന്നതായിരിക്കും. ജൂണ്‍ 6 ന് പരിസ്ഥിതി ദിന പ്രതിജ്ഞ സ്കൂള്‍ അസംബ്ലിയില്‍ ചൊല്ലണം. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്തിയുടെ പരിസ്ഥിതി ദിന സന്ദേശം, കര്‍മ്മപദ്ധതി എന്നിവ എല്ലാ എല്ലാ വിദ്യാര്‍ഥികളിലെക്കും എത്തിക്കുന്നതിനായി ക്ലാസ് മുറികളില്‍ അദ്ധ്യാപകര്‍ അവതരിപ്പിക്കുകയും ഇതിന്‍റെ പ്രാധാന്യം കുട്ടികള്‍ക്ക് വിശദമാക്കി കൊടുക്കുകയും ചെയ്യണം. സന്ദേശവും കര്‍മ്മപദ്ധതിയും കുട്ടികള്‍ക്ക് വീണ്ടും വായിക്കാന്‍ കഴിയും വിധം സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കണം.

അംഗീകാരം ഇല്ലാത്ത വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് പൊതു വിദ്യാലയങ്ങളില്‍  പ്രവേശനം 

അനുമതിയായി 


അംഗീകാരം ഇല്ലാത്ത വിദ്യാലയങ്ങളില്‍ പ്രവേശിക്കപ്പെട്ട 1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ പൊതു വിദ്യാലയങ്ങളില്‍  പ്രവേശനം ആഗ്രഹിക്കുന്ന എട്ടാംക്ലാസ് വരെയുള്ള ക്ലാസുകളിലേക്ക്   വയസ്സ് തുടങ്ങിയ യോഗ്യതകള്‍ പാലിക്കുന്നുണ്ടെങ്കില്‍  TC ഇല്ലാതെ സാധാരണ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട്‌ കുട്ടിക്ക് പ്രവേശനം നല്‍കാന്‍ അനുമതിയായി.


ഉച്ചഭക്ഷണ പദ്ധതി

പൊതു മാര്‍ഗരേഖ   2016-17 ഉച്ചഭക്ഷണ പദ്ധതിയിലെ   ഗുണഭോക്താക്കളായ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാദേശിക സാഹചാര്യങ്ങള്‍ കൂടി കണക്കിലെടുത്ത് പോഷക സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിന് 1/8/2012 ന് ഉത്തരവായിട്ടുല്ലതാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍  സ്കൂള്‍ തലം മുതല്‍ റവന്യൂ ജില്ലാതലം വരെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് 2016-17 വര്‍ഷത്തേക്കുള്ള  പൊതു മാര്‍ഗരേഖ DPI പുറപ്പെടുവിച്ചു.       

                    അറിയിപ്പ്

ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യ ശേഖരിക്കുന്നതിലേക്കായി പുതിയ പ്രൊഫോർമ അതാത് സ്കൂളുകളുടെ തപാൽ ബോക്സിൽ വച്ചിട്ടുണ്ട്. അയത് ഇന്നു തന്നെ  കൈപ്പറ്റേണ്ടതാണ്‌.   ടി .പ്രോഫോർമയോടോപ്പം  ചുവടെ കൊടുത്ത പ്രൊഫൊർമയുടെ 2 കോപ്പി കൂടീ  സമർപ്പിക്കേണ്ടതാണ് . 

proforma sixthworking day  

proforma download ചെയ്ത് ഉപയോഗിക്കുക 

മഴക്കാലപൂര്‍വ്വ ശുചീകരണം- ജൂണ്‍ 4 ഉച്ച കഴിഞ്ഞ് 3 മണി മുതല്‍

കത്ത് കാണുക
മഴക്കാലപൂര്‍വ്വ ശുചീകരണം-കത്ത്