Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Saturday, 31 December 2016


തളിപ്പറമ്പ  സൗത്ത്  ഉപജില്ലയിലെ പ്രധാന അധ്യാപകർക്കുള്ള ഏകദിന സർവീസ് പരിശീലന ക്‌ളാസ്  ജനുവരി 7 (ശനിയാഴ്ച്ച) രാവിലെ  10 മണിക്ക് മയ്യിൽ ബി.ആർ.സിയിൽ ...എല്ലാ പ്രധാന അധ്യാപകരും നിർബന്ധമായും പങ്കെടുക്കണം  (പകരം അധ്യാപകരെ അയക്കുവാൻ  പാടില്ല.) റിട്ടയർ ചെയ്യുന്ന പ്രധാന അധ്യാപകരുള്ള  വിദ്യാലയങ്ങളിൽ അടുത്ത  പ്രധാന അധ്യാപക നോമിനിയെ കൂടി നിർബന്ധമായും  പങ്കെടുപ്പിക്കേണ്ടതാണ്...
സർവീസ് കാര്യങ്ങൾ, ഓഫീസ് കാര്യങ്ങൾ സംബന്ധിച്ച് പ്രധാന അധ്യാപകർക്കുള്ള സംശയങ്ങൾ  ജനുവരി  4 (ബുധനാഴ്ച്ച) ക്കകം  അതത്  സി.ആർ.സി  കൺവീനര്മാരെ  ഏല്പിക്കേണ്ടതും  കൺവീനർമാർ  ഓഫീസിൽ  4 തീയ്യതി  (ബുധനാഴ്ച്ച) വൈകുന്നേരം ഏല്പിക്കേണ്ടതുമാണ്....

Wednesday, 28 December 2016

തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകര്‍ക്ക് പ്രൊബേഷന്‍ ഡിക്ലറേഷന് വേണ്ടിയുള്ള ഐ.സി.ടി ബേസിക് ട്രെയിനിങ്ങ് ഡിസംബർ 30 (വെള്ളി) മുതല്‍ 6 ദിവസത്തേക്ക് സീതിസാഹിബ് എച്ച്.എസ്സ്.എസ്സ് ,തളിപ്പറമ്പില്‍. പരിശീലനം ആവശ്യമുള്ള എല്ലാ അധ്യാപകരും പങ്കെടുക്കേണ്ടതാണ്. NB: പരിശീലനത്തിന് വരുന്നവര്‍ നിര്‍ബന്ധമായും ലാപ് ടോപ്പ് കൊണ്ടു വരേണ്ടതാണ്. പരിശീലനത്തിന് വരുന്നവര്‍ രാവിലെ 9.30 ന് പരിശീലനകേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്.

Saturday, 24 December 2016

ഡിസംബര്‍ മാസത്തെ സാലറിയില്‍ പുതുക്കിയ എസ്.എല്‍.ഐ (State Life Insurance) റേറ്റുകള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ഉത്തരവ്‌ | 

 ഇ  സമ്പർക് വിവര ശേഖരണം 

ഇ സമ്പർക് വിവരം നല്കുന്നതിലേക്ക് അനുബന്ധമായി ചേർത്ത ഫോറം A 4  ഷീറ്റിൽ തയ്യാറാക്കി 2 കോപ്പി  28 -12 -2016 നു മുപായി ഓഫീസിൽ എ വിഭാഗത്തിൽ നൽകേണ്ടതാണ് 

ഫോറം 

Friday, 23 December 2016

MOST URGENT
ഹരിത കേരളം - പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനം 
പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനവുമായി ബന്ധപെട്ട് നടത്തിയ സ്‌കൂൾ തല വിവരങ്ങൾ ചുവടെ  കൊടുത്ത വിവര  ശേഖരണ  പത്രികയിൽ നാളെ രാവിലെ 11 മണിക്ക്  മുൻപായി നേരിട്ടോ ,പ്രത്യേക ദൂതൻ മുഖാന്തിരമോ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
ബഹു .ജില്ലാ കളക്ടർക്ക് ഉപജില്ലാ തലത്തിൽ ക്രോഡീകരിച്ച റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ മുഴുവൻ വിദ്യാലയങ്ങളും സമയക്രമം കർശനമായി പാലിക്കേണ്ടതാണ് .Thursday, 22 December 2016

തളിപ്പറമ്പ  സൗത്ത്  സബ്ജില്ല  ഗണിത  ശാസ്ത്ര  അസോസിയേഷൻ 


ശ്രീനിവാസ  രാമാനുജൻ  പേപ്പർ  പ്രസൻറ്റേഷൻ  2017  ജനുവരി  
5 ന്  മയ്യിൽ  ബി .ആർ  സി  യിൽ  രാവിലെ  10  മണിക്ക് 

  U .P , ഹൈ സ്കൂൾ  വിഭാഗത്തിൽ    ഓരോ  വിദ്യാർത്ഥികൾക്ക്  പങ്കെടുക്കാം .

വിഷയം  (UP , ഹൈ സ്കൂൾ ) : "ചുറ്റളവും/പരപ്പളവും "

-------------------------------------------------------------------------------------------
 1 - 1 - 17  ന്  മുൻപായി  8547129620/ 9995465420  നെ  ബന്ധപ്പെട്ട്  രജിസ്റ്റർ  ചെയ്യുക

Wednesday, 21 December 2016

2016 -17  സബ് ജില്ലാ തല സ്‌കൂൾ കലോൽത്സവം 
2016 -17  സബ് ജില്ലാ തല സ്‌കൂൾ കലോൽത്സവ സംഘാടക സമിതി യോഗം
 23 / 12/ 2016 ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് പറശ്ശിനിക്കടവ് എച് .എസ് .എസ്  ൽ വെച് ചേരുന്നു .യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും ,സബ് ജില്ലാ തല സംഘടനാ പ്രതിനിധികളും പങ്കെടുക്കണമെന്ന് സംഘാടക സമിതിക്കു വേണ്ടി അറിയിക്കുന്നു .

Tuesday, 20 December 2016

കേന്ദ്ര സർക്കാരിന്റെ സാംസ്ക്കാരിക വകുപ്പ് നടപ്പാക്കുന്ന 2017 - 18 വർഷത്തെ കൾച്ചറൽ  ടാലന്റ് സെർച്ച്  സ്കോളര്ഷിപ്പിനായുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട് .10 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത് .സംഗീതം ,നൃത്തം ,നാടകം ,ചിത്രരചന ,ശില്പശാല ,സാഹിത്യരചന തുടങ്ങിയ മേഖലകളിൽ പ്രാഗൽഭ്യമുള്ള കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ സ്‌കോളർഷിപ്പ് നൽകുന്നത് .അപേക്ഷകൾ  നൽകേണ്ട അവസാന തീയതി 2016 ഡിസംബർ 31 ആണ് .കൂടുതൽ വിവരങ്ങൾ www.ccrtindia.gov.in എന്ന വെബ്ബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . 

Wednesday, 14 December 2016

// അറിയിപ്പ് // 

 2016   നവോദയ  സ്കൂൾ  പരീക്ഷയുടെ  ഹാൾ  ടിക്കറ്റ്  ഓഫീസിൽ  എത്തിയിട്ടുണ്ട് . 17/12/16   ശനിയാഴ്ച്ച  ഓഫീസിൽ നിന്നും  കൈപ്പറ്റേണ്ടതാണ്
അറിയിപ്പ്
ഗവ: സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
 
പ്രൊബേഷൻ ഡിക്ളയർ ചെയ്യാനാവശ്യമായ കമ്പ്യൂട്ടർ പരിശീലനം ലഭിക്കേണ്ട പ്രൈമറി അദ്ധ്യാപകരുടെ വിശദാംശങ്ങൾ നാളെ (15-12-2016) രാവിലെ 10 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

Monday, 5 December 2016

NuMATS പരീക്ഷാ  ഫലം ചുവടെ കൊടുക്കുന്നു.
NuMATS Result

Saturday, 3 December 2016

കണ്ണൂർ ജില്ലാ REVENUE  ഡിസ്‌ട്രിക്ട്  കലോത്സവം  -Time  Schedule പ്രധാനാദ്ധ്യാപക യോഗം 
തളിപ്പറമ്പ സൗത്ത് ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ യോഗം 5/12/2016 ന്(തിങ്കളാഴ്ച )   ഉച്ച തിരിഞ്ഞു 3 മണിക്ക് ഐ .എം.എൻ .എസ് .ജി .എച് .എസ് എസ് .മയ്യിലിൽ വെച്ച് ചേരുന്നു .യോഗത്തിൽ മുഴുവൻ പ്രധാനാധ്യാപകരും കൃത്യ സമയത്ത് എത്തിച്ചേരേണ്ടതാണ് .

Friday, 2 December 2016

തളിപ്പറമ്പ  സൗത്ത് ഉപജില്ലാ തല  കലാ മേളയുമായി  ബന്ധപ്പെട്ട HIGHERLEVEL
RESULT, SCHOOL WISE POINT എന്നിവ  ചുവടെ കൊടുക്കുന്നു .

MELA- HIGHER LEVEL RESULT
MELA - ALL SCHOOL WISE POINT

   എയിഡഡ് പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ പി.എഫ് അക്കൗണ്ട് നമ്പർ സേവനപുസ്തകത്തിൽ രേഖപ്പെടുത്തിയത് തന്നെയാണ്‌ സ്പാർക്കിലും ഗെയിൻ പി.എഫ് സൈറ്റിലും ഉള്ളത് എന്ന് ഉറപ്പു വരുത്തി റിപ്പോർട്ട്  സമർപ്പിക്കാത്ത  വിദ്യാലയങ്ങളുടെ പേര് താഴെ ചേർക്കുന്നു.

തങ്ങളുടെ സ്കൂളിലെ എല്ലാ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടേയും പി.എഫ് അക്കൗണ്ട് നമ്പർ അവരവരുടെ സേവന പുസ്തകത്തിലും , സ്പാർക്കിലും , ഗെയിൻ പി.എഫ് സൈറ്റിലും ഒന്നാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള സാക്ഷ്യപത്രം 04-12-2016 നു ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

AUPS Morazha, AUPS Kuttiattoor, AUP Morazha Central, AUP Mullakodi, AUP Pamburuthi Mapla

ALPS Andoor, Cheleri Mapla, EPKNS Kolachery, Morazha South ALPS, Morazha West ALPS, Kolthuruthi, Kanool Jubilee ALP School, Mayyil ALPS

സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
Wednesday, 30 November 2016

ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നത് സംബന്ധിച്ച സർക്കുലർ ചുവടെ ......
CIRCULAR
നവ കേരള ദൗത്യ പദ്ധതി - ഹരിത കേരളം മിഷൻ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച സർക്കുലർ ചുവടെ ............
സർക്കുലർ പേജ് 1 
സർക്കുലർ പേജ് 2 
സർക്കുലർ പേജ് 3

കേരളത്തിന്റെ സമഗ്ര വികസനത്തിനു വേണ്ടി അഞ്ചു വർഷം കൊണ്ട് ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ബൃഹത് പദ്ധതികൾ ........സർക്കാർ  ഉത്തരവ് ചുവടെ ..........................
ഹരിത കേരളം മിഷൻ - ആദ്യ ഘട്ട പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള നിർവഹണ മാർഗ്ഗ നിർദ്ദേശങ്ങൾ ചുവടെ ........
ഡിസംബർ 1 എയ്ഡ്സ് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി അന്നേ ദിവസം സ്‌കൂൾ അസംബ്ലിയിൽ ചൊല്ലേണ്ട പ്രതിജ്ഞ ചുവടെ കൊടുക്കുന്നു......

Tuesday, 29 November 2016

പരിസ്ഥിതി ബോധവത്കരണ പ്രശ്നോത്തരി
ലോക മണ്ണ് ദിനാഘോഷം 2016 ന്‍റെ ഭാഗമായി ഡിസംബര്‍ 5 ന് തളിപറമ്പ ടാഗോര്‍ വിദ്യാനികേതനില്‍ വെച്ച് UP/HS/HSS/VHSS വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി ബോധവത്കരണ  പ്രശ്നോത്തരി നടത്തുന്നു.യു.പി സ്കൂളുകളില്‍ നിന്ന് 2 വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ചുവടെയുള്ള കത്ത് കാണുക

I T COURSE
ഡിസംബർ 1  ,2 തീയതികളിലായി  GHSSമൊറാഴയിൽ   വെച്ചു നടക്കുന്ന  
ഒന്നു മുതൽ നാലു വരെയുള്ള ക്‌ളാസുകളിൽ പഠിപ്പിക്കുന്ന   അദ്ധ്യാപകർക്കുള്ള രണ്ടാം  ഘട്ട I T COURSE  ന് ചുവടെ പറയുന്ന പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിലെ ഒരു അധ്യാപകനെ  ( I T യിൽ പ്രാവീണ്യമുള്ളവർക്ക്മുൻഗണന നൽകുക )
പ്രധാനാദ്ധ്യാപകർ പങ്കെടുപ്പിക്കേണ്ടതാണ് .പങ്കെടുക്കുന്നവർ ലാപ് ടോപ് കൈവശം ഉണ്ടെങ്കിൽ ആയതും ,അവരവർ കൈകാര്യംചൈയ്യുന്ന ടെക്സ്റ്റ് ബുക്കും കൈവശം കരുതേണ്ടതാണ്‌  .
1 .ആന്തൂർ മുൻസിപ്പാലിറ്റി .
2 .കുറുമാത്തൂർ പഞ്ചായത്ത് .
3.കൊളച്ചേരി പഞ്ചായത്തിലെ സ്‌കൂളുകളിലുള്ള ഒന്നാം ഘട്ട പരിശീലന പരിപാടിയിൽ പങ്കെടുക്കാത്ത ഓരോ അദ്ധ്യാപകർ.

Monday, 28 November 2016

ചുവടെ കൊടുത്ത ലിസ്റ്റിൽ ഉള്ള വിദ്യാലയങ്ങൾ  2016 -17 വർഷത്തിൽ യൂണിഫോമിന് അർഹരായ 1 മുതൽ 8 വരെ ക്‌ളാസുകളിലുള്ള വിദ്യാർത്ഥികളുടെ ആൺ /പെൺ തിരിച്ചുള്ള വിവരം ഇതുവരെ സമർപ്പിച്ചതായി കാണുന്നില്ല .ഇന്നു തന്നെ മുഴുവൻ വിദ്യാലയങ്ങളും നിശ്ചിത പ്രൊഫോർമയും , ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകർപ്പും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . 
ALPS Andoor
2  ALPS Kanol Ju. Memorial
ALPS Kodallur
4  ALPS Maniyoor Thandapram
ALPS Morazha South
6  ALPS Morazha West
ALPS Vesala East
8  AUPS Morazha
AUPS Morazha Central
10  AUPS Pamburuthi mopla 
11  AUPS Parassinikkadavu
12  GLPS PERUMACHERI
13  GLPS VADAKKANCHERI 
14  GUPS KADAMBERI
MOST URGENT
ന്യൂനപക്ഷ സ്കോളർഷിപ് 2016 -17 ന്  അപേക്ഷിച്ചവരുടെ  verified application list നാളെ വൈകുന്നേരം  5 മണിക്ക് മുൻപായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
സബ് ജില്ലാ സ്‌കൂൾ മേള  HIGHER LEVEL RESULT ചുവടെ........ 

Saturday, 26 November 2016

INFRASTRACTURAL FACILITIES സംബന്ധിച്ച പ്രൊഫോർമയുടെ 2 കോപ്പി ചുവടെ കൊടുക്കുന്ന വിദ്യാലയങ്ങൾ ഇതുവരെ സമർപ്പിച്ചതായി കാണുന്നില്ല .ടി .വിദ്യാലയങ്ങൾ പ്രൊഫോർമയുടെ 2 കോപ്പി ഉടൻ സമർപ്പിക്കേണ്ടതാണ് .
1.ALPS ANDOOR
2.ALPS KAMBIL
3.ALPS KANDAKKAI KRISHNAVILASAM
4.ALPS KANOOL JUBILEE 
5.ALPS KOLTHURUTHI
6.ALPS KUTTIYATTOOR

7.ALPS PERUVANGOOR.
8.AUPS PERUMACHERY
9.GLPS KODALLUR
10.GLPS PERUMACHERY

Thursday, 24 November 2016

സൗജന്യയൂണിഫോംവിതരണം 2016-17 
എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ എട്ടു വരെ ക്‌ളാസുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും ,സർക്കാർ സ്‌കൂളുകളിലെ എ .പി .എൽ വിഭാഗം ആൺകുട്ടികൾക്കും 2016-17 വർഷത്തിൽ യൂണിഫോം വാങ്ങി നൽകുന്നതിന് തുക അനുവദിച്ചു ഉത്തരവായിട്ടുണ്ട് .ആയതിന്റെ ആവശ്യത്തിലേക്കായി ചുവടെ കൊടുത്ത പ്രൊഫോർമ , സ്‌കൂളിലേക്ക് തുക ഇ. ട്രാൻസ്ഫർ ചൈയ്യേണ്ട ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് സഹിതം 26 / 11 / 16  (ശനിയാഴ്ച ) ക്കകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
Wednesday, 23 November 2016

എയിഡഡ് പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഗെയിൻ പി.എഫുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ഇതോടൊപ്പം കൊടുത്തിരിക്കുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും അവരവരുടെ സ്കൂളുകളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ പി.എഫ് അക്കൗണ്ട് നമ്പർ സേവനപുസ്തകത്തിൽ രേഖപ്പെടുത്തിയത് തന്നെയാണ്‌ സ്പാർക്കിലും ഗെയിൻ പി.എഫ് സൈറ്റിലും ഉള്ളത് എന്ന് ഉറപ്പു വരുത്തേണ്ടതാണ്‌ .
                  സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
          സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതും ടി സർക്കുലർ എല്ലാ അദ്ധ്യാപകർക്കും ,പ്രൊട്ടക്ടഡ് അദ്ധ്യാപകർക്കും (ബി.ആർ.സികളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന) ഉൾപ്പെടെ എല്ലാ കെ.എ.എസ്.ഇ.പി.എഫ് വരിക്കാർക്കും ലഭിച്ചുവെന്നും ഉറപ്പു വരുത്തേണ്ടതാണ്‌. കൂടാതെ തങ്ങളുടെ സ്കൂളിലെ എല്ലാ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടേയും പി.എഫ് അക്കൗണ്ട് നമ്പർ അവരവരുടെ സേവന പുസ്തകത്തിലും , സ്പാർക്കിലും , ഗെയിൻ പി.എഫ് സൈറ്റിലും ഒന്നാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള സാക്ഷ്യപത്രം 25-11-2016 നു ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

Tuesday, 22 November 2016

ഗ്രീൻ പ്രോട്ടോകോൾ 
പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ മേഖലയിലും പ്ലാസ്റ്റിക് ബഹിഷ്‌കരണം ഏർപ്പെടുത്തുന്നതിനുള്ള നിർദ്ദേശം സംബന്ധിച്ച സർക്കുലർ ചുവടെ കൊടുക്കുന്നു .സർക്കുലറിലെ നിർദ്ദേശങ്ങൾ വിദ്യാലയങ്ങൾ പാലിക്കേണ്ടതാണ് .
ഗ്രീന്‍ പ്രോട്ടോകോള്‍ - പേജ് 1
ഗ്രീന്‍ പ്രൊട്ടോക്കോള്‍ - പേജ് 2


ടൂർ ടിഎ  

ടൂർ  ടിഎ  തുക റീഅലോട്ട് ചെയ്ത്നല്കുന്നതിലേക്കായി  ഉപജില്ലയിലെ ഗവ;എയിഡഡ്പ്രൈമറി സ്കൂളുകൾക്ക് ആവശ്യമായ തുക സംബന്ധിച്ചവിശദാംശങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ തയ്യാറാക്കി 25-11-2016 ന്മുമ്പായി ഓഫീസിൽ എത്തിക്കേ ണ്ടതാണ്
   
Head  of Account  :                                                                                                   
DDO Code
Name of School
Required Amount
upto 31/10/2016
Required Amount
From  01/11/2016
 to 31/03/2017

                                                                                                                                                

Monday, 21 November 2016

2016-17 ഒ .ഇ സി ലംപ്സം ഗ്രാൻറിന് അർഹരായ കുട്ടികളുടെ വിവരം യഥാസമയം സമർപ്പിക്കാത്തവർക്ക് നവംബർ 30 വരെ ഡാറ്റ Enter ചൈയ്യാവുന്നതാണ് .കൂടുതൽ  വിവരങ്ങൾ www.scholarship.itschoolgov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ് .

Sunday, 20 November 2016

മെയിന്റനൻസ് ഗ്രാന്റ്

മെയിന്റനൻസ് ഗ്രാന്റ് തുക റീ അലോട്ട് ചെയ്ത് നല്കുന്നതിലേക്കായി ഉപജില്ലയിലെ എയിഡഡ് പ്രൈമറി സ്കൂളുകൾക്ക് ആവശ്യമായ തുക സംബന്ധിച്ച വിശദാംശങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ തയ്യാറാക്കി 25-11-2016 ന്മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്


ഡി.ഡി. കോഡ്
വിദ്യാലയത്തിന്റെ പേര്

ആവശ്യമായ തുക

2013-14

2014-15

2015-16

2016-17Saturday, 19 November 2016

Kalolsavam Final Notice

Kalolsavam-click here

Friday, 18 November 2016

സ്കൂൾ കലോൽസവം 2016  -17    
ടൈം ഷെഡ്യൂ ൾ     ഇവിടെ  ക്ലിക്ക്  ചെയ്യുക
KALOLSAVA SCHEDULE
KALOLSAVA SCHEDULE
KALOLSAVA SCHDULE

Thursday, 17 November 2016

// Urgent// 


2016-17  അധ്യയന  വർഷാവസാനത്തോടെ  പാചകത്തിന്   എൽ . പി .ജി  ഉപയോഗിക്കുന്നതാണ് എന്നുള്ളതിനുള്ള  സ്കൂൾ  പ്രധാനാധ്യാപകൻറെ  രേഖാമൂലമുള്ള  ഉറപ്പിന്റെ  അടിസ്ഥാനത്തിൽ   മാത്രമെ ഉയർന്ന  നിരക്കിലുള്ള കണ്ടിൻജൻറ് ചാർജജ്  അനുവദിക്കയുള്ളു   ഇത്തരം      സത്യവാങ്‌മൂലം         25 / 1 1 / 16  ന്  മുൻപായി  എല്ലാ ഹെഡ്മാസ്റ്റർമാരും  സമർപ്പിക്കേണ്ടതാണ്. 
വളരെ അടിയന്തിരം
 2016-17 വര്‍ഷത്തെ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്റെ സ്കൂള്‍തല വെരിഫിക്കേഷന്‍ നവംബര്‍ 25 നകം പൂര്‍ത്തീകരിക്കണം . ഏതെങ്കിലും വിദ്യാലയങ്ങള്‍ക്ക് ഇനിയും യൂസര്‍ ഐഡി/പാസ്സ്‌വേര്‍ഡ്‌ എന്നിവ ലഭിച്ചില്ലെങ്കില്‍ ഉടന്‍ തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുമായി ബന്ധപെടെണ്ടതാണ്.ഡി പി ഐ യുടെ സര്‍ക്കുലര്‍ ചുവടെകൊടുക്കുന്നു.


സാർവ്വദേശീയ ശിശു ദിനാഘോഷം 
നവംബർ 20 ന് സാർവ്വദേശീയ ശിശു ദിനമായി ആചരിക്കുന്ന വിവരം കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ അറിയിച്ചിട്ടുണ്ട് .ഈ ദിവസം അവധിയായതിനാൽ നവംബർ 18 ന് സ്‌കൂൾ അസംബ്ലിയിൽ കുട്ടികൾ, ബാലാവകാശവും കർത്തവ്യവും സംബന്ധിച്ച പ്രതിജ്ഞ എടുക്കേണ്ടതാണെന്ന് 
സംസ്ഥാന ബാലാവകാശ കമ്മീഷൻ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട് .ആയതിനാൽ 
നവംബർ 18 ന്റെ  സ്‌കൂൾ അസംബ്ലിയിൽ മുഴുവൻ സ്‌കൂളുകളും ചുവടെ കൊടുത്ത പ്രതിജ്ഞ എടുക്കേണ്ടതാണ് 


Wednesday, 16 November 2016

MOST URGENT
പാലക്കാട്  ജില്ലയിലെ ഷൊർണൂരിൽ വെച് നവംബർ 23 മുതൽ 27 വരെ നടക്കുന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ കണ്ണൂർ റവന്യൂ  ജില്ലയെ 
പ്രധിനിധീകരിച് പങ്കെടുക്കുന്ന വിദ്യാർത്ഥികൾ   ആരെങ്കിലും  തളിപ്പറമ്പ  സൗത്ത് ഉപജില്ലാതല കലാ മേളക്ക് പങ്കെടുക്കുന്നുണ്ടെങ്കിൽ ടി . വിവരം ഇന്ന്
 (17 / 11 / 16 ) വൈകുന്നേരം 5 മണിക്ക് മുൻപായി ഉപജില്ലാ  വിദ്യാഭ്യാസ ഓഫീസിനെ ഫോൺ മുഖാന്തിരമോ ഇ . മെയിൽ മുഖാന്തിരമോ അറിയിക്കേണ്ടതാണ് .
തളിപ്പറമ്പ  സൗത്ത്  സബ്ജില്ലാ കേരള സ്കൂൾ കലോത്സവം - എൽ -പി  വിഭാഗം മലയാളം  പ്രസംഗം --
വിഷയം : " അറുപത് തികഞ്ഞ കേരളം"
   മത്സരം 25/ 11/ 2016 വെള്ളിയാഴ്ച 
          വേദി - 6  , സമയം- 9  am 

Tuesday, 15 November 2016

സ്‌കൂളുകളിലെ  അടിസ്ഥാന സൗകര്യം സംബന്ധിച്ച പ്രൊഫോർമ  ചുവടെ  കൊടുക്കുന്നു .പൂരിപ്പിച്ച  പ്രൊഫോർമയുടെ 2  കോപ്പി 19 / 11 /2016 ശനിയാഴ്ചക്കകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് മുമ്പാകെ സമര്‍പ്പിക്കേണ്ട വിവരങ്ങള്‍ പ്രോഫോര്‍മയില്‍ ഉള്ളതിനാല്‍ സമയബന്ധിതമായും കൃത്യതയോടെയും വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതാണ്.
അടിസ്ഥാനസൌകര്യം- പ്രോഫോര്‍മ


ന്യു മാത്‍സ്  തളിപ്പറമ്പ സൗത്ത്  ഉപജില്ലാ തല പരീക്ഷ 
19 -11 -2016 ന് രാവിലെ 10 മണിക്ക് I.M.N.S.G.H.S.S.മയ്യിലിൽ  വെച്ച് നടക്കും .പരീക്ഷാർത്ഥികൾ അന്നേ ദിവസം 9 .30 മണിക്ക് പരീക്ഷാ  കേന്ദ്രത്തിൽ  എത്തിച്ചേരേണ്ടതാണ് . പരീക്ഷയിൽ  പങ്കെടുക്കുന്ന  വിദ്യാർഥികൾ ജോമെട്രിക് ബോക്സ് കരുതണം 

Monday, 14 November 2016

വിദ്യാരംഗം  കലാസാഹിത്യ വേദി 
തളിപ്പറമ്പ സബ് ഉപജില്ല 

സാഹിത്യശില്പശാല 

*കുറ്റ്യാട്ടൂർ  പഞ്ചായത്ത് തല  ശില്പശാല (L .P )നവംബർ  17  വ്യാഴാ ഴ്ച  രാവിലെ  9 .30  മുതൽ  കുറ്റ്യാട്ടൂർ  എ യു  പി  സ്കൂളിൽ  വെച്ച്  നടക്കും . കഥ ,കവിത,ചിത്രം ,അഭിനയം  എന്നീ  വിഭാഗങ്ങളിൽ  2  വീതം  കുട്ടികളെ  പങ്കെടുപ്പിക്കണം. ക്ലാസ് /സ്കൂൾ  തല  ശിൽപ്പശാലയിൽ  രൂപപ്പെട്ട കഥ ,കവിത  ചിത്രം എന്നിവ  കൊണ്ടുവരേണ്ടതാണ്.

*ഉപജില്ലാതല ശിൽപശാല (യു .പി ,ഹൈസ്കൂൾ ) നവം .18  വെള്ളിയാഴ്ച  രാവിലെ  9 .30  മുതൽ  മുല്ലക്കൊടി  എ.യു ;പി  സ്കൂളിൽ  താഴെ  പറയും  പ്രകാരം  കുട്ടികളെ  പങ്കെടുപ്പിക്കണം .

യു ;പി                                                         ഹൈസ്കൂൾ 
കഥാ രചന                      -    1                      കഥാ രചന        -      1 
കവിതാ രചന               -    1                  കവിതാ രചന     -      1 
ചിത്രരചന                      -    1                ചിത്രരചന              -      1 
                                                                    നാടക രചന            -      2  
                                                                    പുസ്തക ചർച്ച      -    3    
കാവ്യാ ലാപനം         -     1 
നാടൻപാട്ട്                     -    3               നാടൻപാട്ട്                  -    3 
അഭിനയം                      -     2              കാവ്യാ ലാപനം      -     1 

ക്ലാസ്സ്‌ / സ്കൂൾ തല  ശില്പ ശാലയിൽ  രൂപപ്പെട്ട  കഥ,കവിത , ചിത്രം . നാടകം  എന്നിവ  കൊണ്ടുവരേണ്ടതാണ് . Friday, 11 November 2016

കളക്ടേഴ്‌സ് @ സ്‌കൂൾ  പദ്ധതി 
മുഴുവൻ വിദ്യാലയങ്ങളും കളക്ടേഴ്‌സ് @ സ്‌കൂൾ  പദ്ധതിയിൽ  പങ്കെടുത്  ചുവടെ കൊടുത്ത സർക്കുലറിൽ പറയുന്ന കാര്യങ്ങൾ നടപ്പിൽ  വരുത്തേണ്ടതാണ് .പദ്ധതി സ്ക്കൂളിൽ നടപ്പാക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് 22 / 11 / 16  നു   തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
O B C പ്രീമെട്രിക് സ്കോളര്‍ഷിപ്പ്‌ 
2016-17 അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും ഉള്ള നിര്‍ദ്ദേശങ്ങള്‍ ചുവടെ..........
O B C Pre metric scholarship 2016-17 - CIRCULAR

Thursday, 10 November 2016

നമ്മുടെ ജില്ലയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ  നടത്തിയ   അഭ്യർത്ഥന   ചുവടെ കൊടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സ്ക്കൂൾ തലത്തിൽ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താനും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും എല്ലാ പ്രധാനാദ്ധ്യാപകരും അദ്ധ്യാപകരും മുന്നിട്ടിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.

Wednesday, 9 November 2016

കലാ മേള 2016 -17        അറിയിപ്പ് 
കഴിഞ്ഞ  വർഷം കലാ മേളയുടെ ഭാഗമായി കൈപ്പറ്റിയ റോളിങ്ങ് ട്രോഫികൾ 14 / 11 / 2016 ന് മുൻപായി  പറശ്ശിനിക്കടവ് ഹയർ സെക്കണ്ടറി സ്‌കൂളിൽ എത്തിക്കേണ്ടതാണ് .

Tuesday, 8 November 2016

കണ്ണൂർ റവന്യു    ജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവം
രജിസ്‌ട്രേഷൻ നവംബർ 9 ഉച്ചയ്ക്ക് 2 മണിക്ക് 

       കണ്ണൂർ റവന്യു    ജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവം രജിസ്‌ട്രേഷൻ നവംബർ 9 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്  പയ്യന്നുർ A K A S G V H S S ൽ വെച്ച് നടക്കുന്നതാണ്.  സബ് ജില്ലാ ടീം മാനേജർമാർ കൃത്യ സമയത്തു  തന്നെ രജിസ്‌ട്രേഷൻ നടത്തുന്നതിനായി എത്തി ചേരേണ്ടതാണ്.


THALIPARAMBA SOUTH SUB DISTRICT SCIENCE FAIR -HIGHER LEVEL RESULT
Monday, 7 November 2016

ഗവ സ്കൂൾ പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
7-11-2016 ലെ ഒഴിവുകളും കേഡർ സ്ട്രെങ്ങ്തും നിശ്ചിത പ്രൊഫോർമയിൽ 8-11-2016 ചൊവ്വാഴ്ച 3 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
താല്ക്കാലിക/അവധി  ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടതില്ല.ഏതെങ്കിലും ഒഴിവിൽ എയിഡഡ് അദ്ധ്യാപകരെ പുനർവിന്യസിച്ചിട്ടുണ്ടെങ്കിൽ ആയത് ഒഴിവായി കണക്കാക്കണം.
             പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.
 വളരെ അടിയന്തിരം 

സഞ്ചയിക പദ്ധതി 1 -10 -2016  പ്രാബല്യത്തോടെ നിർത്തിവച്ചതിനാൽ  ഈ പദ്ധതി  നടപ്പാക്കി കൊണ്ടിരിക്കുന്ന അതേ  മാനദണ്ഡങ്ങൾ നിലനിർത്തികൊണ്ടും  സ്റ്റുഡന്റ്  സേവിങ്സ് സ്കീം എന്ന  പേരിൽ പുനഃ നാമകരണം ചെയ്തുകൊണ്ട് സംസ്ഥാനത്തെ ട്രഷറികളിൽ ഓരോ സ്കൂളിനും പലിശയോടുകൂടിയ ഒരു സംയുക്ത ട്രഷറി സേവിങ്സ് അക്കൗണ്ട് ആരംഭിക്കാൻ അനുമതി പുറപ്പെടുവിച്ചു ഗവഃ ഉത്തരവായിട്ടുണ്ട് .അതിനാൽ എല്ലാ പ്രധാനാദ്ധ്യാപകരും സ്റ്റുഡന്റ്  സേവിങ്സ് സ്കീം ട്രഷറിയിൽ ആരംഭിച്ചു റിപ്പോർട്ട് ഈ ഓഫീസിൽ എത്രയും പെട്ടന്ന് സമർപ്പിക്കേണ്ടതാണ്

Sunday, 6 November 2016

നവംബർ എട്ടാം തീയതി മുതൽ നടക്കുന്ന എച് .എം പരിശീലനത്തിൽ പങ്കെടുക്കേണ്ടവരുടെ പുതുക്കിയ ലിസ്റ്റ് ചുവടെ കൊടുക്കുന്നു .ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പ്രധാനാദ്ധ്യാപകരും നിർബന്ധമായും പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ് .പകരക്കാരെ അയക്കേണ്ടതില്ല .
കണ്ണൂർ റവ്യന്യൂ ജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവം രജിസ്ട്രേഷൻ 
നവംബർഉച്ചയ്ക്ക് 2 മണിക്ക് 

കണ്ണൂർ റവന്യു    ജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവം രജിസ്ട്രേഷൻ നവംബർ 9 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പയ്യന്നുർ A K A S G V H S S വെച്ച് നടക്കുന്നതാണ്. മുഴുവൻ സബ് ജില്ലാ ടീം മാനേജർമാരും കൃത്യ സമയത്തുതന്നെ രജിസ്ട്രേഷൻ നടത്തുന്നതിനായി എത്തിചേരേണ്ടതാണ്