Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Friday, 13 March 2020

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

   മാർച്ച്  മാസത്തെ  അരി  ഇൻഡന്റ്  പ്രകാരം  മാവേലി  സ്റ്റോറിൽ  നിന്നും    16 / 3 / 20  ന് തന്നെ       എടുക്കേണ്ടതാണ് .   അരി   എടുത്തതിന്  ശേഷം  NM P 1 , K 2, വൗച്ചർ   എന്നിവ  സമർപ്പിക്കേണ്ടതാണ്.

Tuesday, 10 March 2020


പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് 

I®qÀ  dh-\yq PnÃ-bn \S-¯m³  \nÝ-bn-¨n-cn-¡p¶  FÃm ]T-t\m-Õ-h§fpw  {]tX-yI kml-N-cyw IW-¡n-se-Sp¯v C\n Hc-dn-bn-¸v D-­m-Ip-¶-Xp-hsc  \nÀ¯n-sh-t¡-­-Xm-sW¶v- A-dn-bn-¡p-¶p.

Wednesday, 4 March 2020

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 


സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച സമിതിയിലെ ശുപാര്‍ശയിലെ  നിര്‍ദ്ദേശ പ്രകാരം  വിദ്യാലയത്തില്‍ നിലവിലുള്ള ഐഇഡി റിസോഴ്സ് ടീച്ചര്‍മാർ , കൌണ്‍സിലര്‍മാര്‍, എന്‍ആര്‍എച്ച്എം നേഴസസ് എന്നിവരുള്‍പ്പെടുന്ന കോ-ഒര്‍ഡിനേഷന്‍  കമ്മിറ്റി രീപീകരിക്കാന്‍     വിദ്യാഭ്യാസ  ഉപഡയറക്ടർ  ആവശ്യപെട്ടിട്ടുണ്ട് .  ആയതിനാൽ  കമ്മിറ്റി  രൂപീകരിച്ച്  ഓഫീസിൽ  2  ദിവസത്തിനുള്ളിൽ  ഓഫീസിൽ  അറിയിക്കേണ്ടതാണ് 

// അറിയിപ്പ് // 

7 / 3 / 2020  മാർച്ച്  7-  തീയതി  LS S  valuation  നിൽ  പങ്കെടുക്കാത്ത  പ്രധാനാധ്യാപകർ  ഉൾപ്പെടെ  എല്ലാ  അധ്യാപകരും   കുറുമാത്തൂർ  ഹൈസ്കൂളിൽ  വെച്ച്  നടക്കുന്ന  എഡ്യൂഫെസ്റ്റിൽ  പങ്കെടുക്കേണ്ടതാണ് . ബഹു.വിദ്യാഭ്യാസ  മന്ത്രി  പ്രൊഫ സർ  രവീന്ദ്രനാഥ്  കൃത്യം  10  മണിക്ക്   തന്നെ   അഭിസംബോധന  ചെയ്യുന്നതാണ്.

Tuesday, 3 March 2020


// അറിയിപ്പ് // 

7 -3 -2020  ന്  നടക്കുന്ന LSS  പരീക്ഷയുടെ     valuation  ക്യാമ്പിലേക്ക്  I-ym¼v Hm^o-kÀ, No^v FIvkm-an-\À
FIvkm-an-\À  എന്നിവരെ  നിയമിച്ച  ഉത്തരവ്  താഴെ  കൊടുക്കുന്നു
ORDER

Wednesday, 26 February 2020

     //    പ്രധാനാദ്ധ്യാപകരുടെ  ശ്രെദ്ധക്ക് //

29-2-2020  ന്  നടക്കുന്ന      LSS   പരീക്ഷയുടെ
Time Table -താഴെ  കൊടുക്കുന്നു 



 // പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് //  

ഈ  വർഷത്തെ  അറബിക് അക്കാദമിക്  കോംപ്ലക്സ്  മൂന്നാം ഘട്ടം  ജില്ലാതലത്തിൽ  നടത്തപ്പെടുന്നു. ഇരിട്ടി   സബ്‌ജില്ലയിലെ  ഉളിയിൽ  'ദാറുൽ  ഖിദ്‌മ ' ഓഡിറ്റോറിയത്തിൽ  മാർച്ച് 3 (3 -3 -2020 )ചൊവ്വാഴ്‌ച  നടക്കുന്ന  അറബിക്  സാഹിത്യ  സെമിനാറിലേക്ക്   ഉപ ജില്ലയിലെ  മുഴുവൻ  എൽ .പി / യു .പി / എ ച്ച് .എസ് അറബിക്  അധ്യാപകരെ  പങ്കെടുപ്പിക്കാനുള്ള  നടപടികൾ  സ്വീകരിക്കണമെന്ന്  അറിയിക്കുന്നു  

Monday, 24 February 2020



പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് 

ഉച്ചഭക്ഷണ  പദ്ധതി -മാർച്ച്  മാസത്തെ  ബില്ലുകൾ  മുൻകൂറായി  മാറുന്നത്  സംബന്ധിച്ച  കത്ത്  താഴെ  കൊടുക്കുന്നു


 Letter
// പ്രധാനാധ്യാപകരുടെ അടിയന്തിര   ശ്രെദ്ധക്ക് // 

ഉച്ച   ഭക്ഷണ പദ്ധതി  BIMS  മുഖാന്തിരം   വിവിധ  ഹെഡുകളിൽ   നൽകിയ  അലോട്ട്മെന്റ്  ഫണ്ടുകളുടെ  ഇതുവരെ  ചിലവായ  തുക    ഹെഡ് തിരിച്ച്  (സ്റ്റേറ്റ് /  central  ) ഇന്നുതന്നെ  ഓഫീസിൽ  അറിയിക്കേണ്ടതാണ് 

Thursday, 20 February 2020

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
പ്രത്യേക അറിയിപ്പോ കാരണങ്ങളോ ഇല്ലാതെ ഏതെങ്കിലും കുട്ടികള്‍ 30 ദിവസത്തിലധികം സ്കൂളില്‍ ഹാജരാകാതിരികുന്ന പക്ഷം ടി വിവരം ജില്ലാ നോഡല്‍ ഓഫീസറെയോ സമഗ്ര ശിക്ഷ പ്രൊജക്റ്റ്‌ ഓഫീസറെയോ ,ജില്ലാ ശിശു സംരക്ഷണ ഓഫീസറെയോ ,childline നെയോ അറിയിച്ച ടി കുട്ടികളുടെ തുടര്‍ പഠനം ഉറപ്പു വരുത്തേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
/പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
2019-20 അധ്യായന വര്‍ഷത്തിലെ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 22 സ്കൂളുകള്‍ക്ക് പ്രവൃത്തി ദിനമായിരുന്നു.ആ ദിവസം KAS പരീക്ഷ നടക്കുന്നതിനാല്‍ അന്നേ ദിവസം വിധ്യാലയങ്ങള്‍ക്ക്  അവധി നല്‍കിയിട്ടുണ്ട്. പകരം പ്രവൃത്തി ദിനത്തെക്കുറിച്ചുള്ള അറിയിപ്പ് പിന്നീട് നല്‍കുന്നതാണ്.

Wednesday, 19 February 2020

 // അറിയിപ്പ് // 


LS S /USS  പരീക്ഷ നടത്തിപ്പിന്  വേണ്ടി  നിയമിച്ച   Chief  / ഡെപ്യൂട്ടി ചീഫ്  സൂപ്രണ്ട് /ഇൻവിജിലേറ്റർ   എന്നിവരുടെ  പേര്  വിവരങ്ങൾ  താഴെ  കൊടുക്കുന്നു  24 -2 -2020 മയ്യിൽ  ബി  ആർ  സി  യിൽ   വെച്ച്  നടക്കുന്ന  പരിശീലന  പരിപാടിയിൽ   നിർബന്ധമായും  പങ്കെടുക്കേണ്ടതാണ് . 



Monday, 17 February 2020


// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 



വാർഷിക പരീക്ഷയുടെ  ടൈം  ടേബിൾ  താഴെ കൊടുക്കുന്നു

Time Table

Thursday, 13 February 2020

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

വിദ്യാരംഗം കലാസാഹിത്യവേദി LP വിഭാഗം കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന പഞ്ചായത്ത്‌/മുനിസിപ്പല്‍ തല സര്‍ഗോല്‍സവം താഴെ പറയുന്ന കേന്ദ്രങ്ങളില്‍ രാവിലെ 9.30 മുതല്‍ നടക്കുന്നു.സാഹിത്യം (കഥ,കവിത ),ചിത്രം,അഭിനയം എന്നീ മൂന്നിനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട 2 വീതം കുട്ടികളെ പങ്കെടുപ്പിക്കെണ്ടാതാണ്.
കൊളച്ചേരി            -17-2-2020  തിങ്കള്‍  -കൊളച്ചേരി  എ യു  പി സ്കൂള്‍
ആന്തൂര്‍                  -18-2-2020 ചൊവ്വ - പറശ്ശിനിക്കടവ്  എ യു  പി സ്കൂള്‍ 
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
സംസ്കൃതം സ്കോളര്‍ഷിപ്പ്‌ പരീക്ഷയുടെ റിസള്‍ട്ട്‌ ചുവടെ കൊടുക്കുന്നു.
Result

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിച് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
സര്‍കുലര്‍

Tuesday, 11 February 2020

// പ്രധാനാദ്ധ്യാപകരുടെ  ശ്രെദ്ധക്ക് // 

താഴെ  കൊടുത്ത  പ്രൊഫോർമ  പൂരിപ്പിച്ച്  നാളെ  5  മണിക്ക്  മുൻപായി  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ്

Proforma



//  പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 


നൂൺ  മീൽ  പാചക ചെലവ്  തുക  സറണ്ടർ  സംബന്ധിച്ച  വിവരം  സമർപ്പിക്കാത്തവർ  2  മണിക്കുള്ളിൽ  ഓഫീസിൽ  റിപ്പോർട്ട്  ചെയേണ്ടതാണ് 

Monday, 10 February 2020

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

വിദ്യാരംഗം കലാസാഹിത്യവേദി LP വിഭാഗം കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന പഞ്ചായത്ത്‌തല സര്‍ഗോല്‍സവം താഴെ പറയുന്ന കേന്ദ്രങ്ങളില്‍ രാവിലെ 9.30 മുതല്‍ നടക്കുന്നു.സാഹിത്യം (കഥ,കവിത ),ചിത്രം,അഭിനയം എന്നീ മൂന്നിനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട 2 വീതം കുട്ടികളെ പങ്കെടുപ്പിക്കെണ്ടാതാണ്.
മയ്യില്‍               -12-2-2020 ബുധന്‍ -മുല്ലക്കൊടി മാപ്പിള എ എല്‍ പി സ്കൂള്‍
കുറ്റിയാട്ടൂര്‍   -14 -2-2020 വെള്ളി-കുറ്റിയാട്ടൂര്‍ എ എല്‍ പി സ്കൂള്‍ 

Friday, 7 February 2020

//പ്രധാനധ്യപകരുടെ ശ്രദ്ധക്ക്//
സാമൂഹ്യ വനവല്‍കരണ വിഭാഗം സൌജന്യമായി സ്കൂളുകളില്‍ തൈകള്‍ വിതരണം ചെയ്യുന്നതിനായി 2020 ജൂണില്‍ ഓരോ സ്കൂളിന്റെയും ആവശ്യത്തിലേക്കായി എത്ര വീതം തൈകള്‍ വേണമെന്ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുന്‍പായി ഓഫീസില്‍ അറിയികേണ്ടതാണ്.

Thursday, 6 February 2020

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
തളിപ്പറമ്പ സൗത്ത് ലോക്കല്‍ അസോസിയേഷന്‍ ദ്വിതീയ സോപാന്‍ ടെസ്റ്റ്‌ 8-2-2020 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ IMNS GHSS മയ്യില്‍ നടക്കും.എല്ലാ യുണിറ്റ് ലീടെര്‍സും കുട്ടികളെ യുണിഫോര്‍മില്‍ പങ്കെടുപ്പിക്കുക.
പ്രധാനാധ്യാപകരുടെ   അടിയന്തിര ശ്രെദ്ധക്ക് 

1 ) BIM S  ബില്ല്  എടുക്കുന്നതിനായി   എഇഒ  വിൽ  നിന്നും  അനുവദിച്ചുതന്ന  PROCEEDINGS  പ്രകാരം  ഇനിയും  ബില്ല്  മാറാത്തവർ  നാളെ   7/ 2 / 20 2 0  ന്   ഓഫീസിൽ  അറിയിക്കേണ്ടതാണ് .

2 ) ഓഫീസിൽ   നിന്നും  BIMS  വഴി  അനുവദിച്ചുതന്ന  PROCEEDINGS  പ്രകാരം   ഇനിയും  മാറാനുള്ള  തുകയും  ജനുവരി  (23) . ഫെബ്രുവരി  (20)  മാർച്ച്  (22)  ആകെ  65  ദിവസത്തെ  തുക  sanctioned  ഫീഡിങ് സ്ട്രെങ്ത്ത് x 8 x 65  ദിവസം  കണക്കാക്കി  കിട്ടുന്ന  തുകയും   മാറ്റി  വെച്ച  ബാക്കി  തുകയും 11 / 2 / 2020  ന്  ഉള്ളിൽ  /ഡിഡി ഇ  ലേക്ക്   surrender  ചെയ്യുവാനുള്ള  നടപടി  സ്വീകരിക്കേണ്ടതാണ്. ഇതുവരെയുള്ള   പാചക  ചിലവിന്റെ  തുക  മാറിയശേഷം സെൻട്രൽ  ഷെയർ , സ്റ്റേറ്റ്  ഷെയർ  എന്നിവയിൽ  മിച്ചമുള്ള  തുക  കണക്കാക്കുക . 2020   ജനുവരി , ഫെബ്രുവരി , മാർച്ച്  മാസങ്ങളിൽ  ഫീഡിങ്ങ്  സ്ട്രെങ്ത്  പ്രകാരം   ആവശ്യമുള്ള  തുക  കണക്കാക്കുക. ഈ  തുകയിൽ  നിന്നും,   സെൻട്രൽ  ഷെയറിൽ  നിന്നും  അവശേഷിക്കുന്ന  തുക, കുറച്ച  ശേഷം  ലഭിക്കുന്ന  തുക  (തുക സെൻട്രൽ  ഷെയറിൽ  ഇല്ലെങ്കിൽ  ബാക്കി  state  share  ൽ നിന്നും  കുറവ്  ചെയ്ത  ശേഷം  ബാക്കി  വരുന്ന  തുക ) സറണ്ടർ  ചെയ്യുക .  days ൽ  വ്യത്യാസം  ഉണ്ടോ എന്ന്  പരിശോധിക്കേണ്ടതാണ് .
ഹൈ  സ്കൂൾ  days  ൽ   വ്യത്യാസം ഉണ്ടാകും  ആയത്  ശ്രെദ്ധിക്കേണ്ടതാണ്. 

(സ്കൂളുകളിലെ  പ്രധാനാധ്യാപകരുടെ  ഉച്ച ഭക്ഷണ  ബാങ്ക്  അക്കൗണ്ടുകളിൽ  നിലനിൽക്കുന്ന  തുക  തിരിച്ച അടക്കേണ്ടതില്ല )

സറണ്ടർ  ചെയ്ത്  നടപടി  പൂർത്തിയായാൽ  തുകയും  ശീർഷകവും   ഓഫീസിൽ  അറിയിക്കേണ്ടതാണ്

ഫണ്ട്  സറണ്ടർ  ചെയ്യുന്നതുമായി  ബന്ധപ്പെട്ട്   സംശയങ്ങൾ  ഉണ്ടെങ്കിൽ  ഓഫീസിലെ   'എ' സെക്ഷനുമായി  ബന്ധപ്പെടേണ്ടതാണ് . ഈ  വിഷയത്തിൽ  യാതൊരു  കാലതാമസവും  ഉണ്ടാകാതിരിക്കാൻ  ശ്രെദ്ധിക്കേണ്ടതാണ്;





Wednesday, 5 February 2020



// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

Gain  PF  Circular  താഴെ   കൊടുക്കുന്നു ; circular  നിർദ്ദേശങ്ങൾ  പാലിക്കേണ്ടതാണ്



പ്രധാനധ്യപകരുടെ ശ്രദ്ധക്ക് 
ദേശീയ വിര നിവാരണ ദിനവുമായി ബന്ധപ്പെട്ട സര്‍കുലര്‍ ചുവടെ കൊടുക്കുന്നു.നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
സര്‍ക്കുലര്‍


Tuesday, 4 February 2020

/പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ഫെബ്രുവരി 11 തീയതി രാവിലെ 11 മണി മുതല്‍ 4 മണി വരെ HM കോണ്‍ഫറന്‍സ് ഉണ്ടായിരിക്കുന്നതാണ്.
NB :ഉച്ച ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.