സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ യു.പി / L .P വിഭാഗം 28 / 1 /20 ന് നടക്കുന്നതാണ് . സംസ്‌കൃതം പരീക്ഷ യു .പി വിഭാഗം രാവിലെ 10 .30 മുതൽ 11 .30 വരെയും L .P വിഭാഗം 12 മുതൽ 1 വരെയും നടത്തേണ്ടതാണു .
Tuesday, 21 January 2020
പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക്
ഭക്ഷ്യ വിഷബാധ -ജാഗ്രതാ നിർദ്ദേശം താഴെ കൊടുക്കുന്നു
സംസ്കൃതം സ്കോളര്‍ഷിപ്പ് പരീക്ഷയുടെ സമയമാറ്റം സംബന്ധിച്ച സര്‍കുലര്‍ ചുവടെ കൊടുക്കുന്നു. circular
Friday, 17 January 2020
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശനം സംബന്ധിച്ചുള്ള സര്‍കുലര്‍ ചുവടെ കൊടുക്കുന്നു സര്‍കുലര്‍
//അറിയിപ്പ്-അടിയന്തിരം //
ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിച് നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. Circular
Thursday, 16 January 2020
അറിയിപ്പ്
ചുവടെ കൊടുത്തിരിക്കുന്ന സർക്കുലർ ശ്രദ്ധിച് വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ് Circular
//URGENT//
ചുവടെ കൊടുത്തിരിക്കുന്ന പ്രഫോര്‍മ പൂരിപ്പിച് നാളെ തന്നെ ഓഫീസില്‍ എത്തിക്കേണ്ടതാണ്. Praforma
Wednesday, 15 January 2020
നാളത്തെ കേരളം ലഹരിമുക്ത നവകേരളം തീവ്രയജ്ഞ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി രൂപീകരിച്ച ലഹരി വിരുദ്ധ കമ്മിറ്റികൾ മുഖേന 16ന് രാവിലെ 11ന് സ്കൂളുകളിൽ ചൊല്ലേണ്ടതാണ്
പ്രതിജ്ഞ ചുവടെ:
മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള നിയമ വിരുദ്ധ ലഹരി പദാർത്ഥങ്ങൾ സമൂഹത്തെ തകർക്കുന്ന മാരക വിപത്താണ് എന്ന് ഞാൻ തിരിച്ചറിയുന്നു. ലഹരിയോടുള്ള ആസക്തി അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും പൂർണ്ണമായും നശിപ്പിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു. നാളത്തെ പൗരൻമാരാവേണ്ട വിദ്യാർത്ഥികളും യുവജനങ്ങളും ലഹരിയുടെ കരാള ഹസ്തങ്ങളിൽ അകപ്പെടാതെ അവരെ സംരക്ഷിക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുക്കുന്നു. നിയമവിരുദ്ധ ലഹരി പദാർത്ഥങ്ങൾ സൂക്ഷിക്കുകയോ, ഉപയോഗിക്കുകയോ, വിൽക്കുകയോ ഉപയോഗിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി നാടിനോടും ജനങ്ങളോടുമുള്ള എന്റെ കടമ നിറവേറ്റുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ജീവിതമാണ് ലഹരി എന്ന ആശയം ജീവിതത്തിൽ പകർത്തി ലഹരി മുക്ത നവകേരളം പടുത്തുയർത്താൻ എന്‍റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവർത്തിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
Tuesday, 14 January 2020
അറിയിപ്പ്
തളിപ്പറമ്പ വിദ്യാഭ്യാസ ഉപജില്ലയ്ക്ക് കീഴില്‍ വരുന്ന എല്ലാ യു.പി ,ഹൈ സ്കൂള്‍ സംസ്കൃത അധ്യാപകരുടെയും ഒരു അടിയന്തിര യോഗം 18-1-2020 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ടാഗോര്‍ വിദ്യാനികേതന്‍ എച് എസ് എസില്‍ വെച്ച് നടക്കും.എല്ലാ യു.പി ,ഹൈ സ്കൂള്‍ സംസ്കൃത അധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.
Thursday, 9 January 2020
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
LSS /USS രജിസ്‌ട്രേഷൻ സ്‌കൂളുകൾക്ക് ജനുവരി 13മുതൽ 21 വരെ ചെയ്യാവുന്നതാണ്.LSS സെന്ററുകളായി 1)മുല്ലക്കൊടി AUPS 2)മൊറാഴ സെൻട്രൽ AUPS 3)കുറ്റ്യാട്ടൂർ AUPS 4)ചേലേരി AUPS ഉം USS സെന്ററായി പറശിനിക്കടവ് AUPS ഉം തെരഞ്ഞെടുത്തിട്ടുള്ളത് .സ്‌കൂൾ ലോഗിൻ ചെയ്യുന്നതിന് username ,password സ്‌കൂൾ കോഡിന് മുൻപായി "S " എന്ന് ചേർത്താൽ മതി
URL-http :// bpekerala .in/ lss_ uss _ 2020
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
സ്കൂള്‍ സുരക്ഷ-കിണര്‍ ചുറ്റ് മതിലും കമ്പി വലയും ഇട്ട് സുരക്ഷിതമാകിയിട്ടുണ്ടോ എന്ന റിപ്പോര്‍ട്ടും സ്കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ തിങ്ങി നിറച്ചു കൊണ്ട് പോകുന്നുണ്ടോയെന്ന റിപ്പോര്‍ട്ടും അടിയന്തിരമായി ഇന്ന് തന്നെ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
/പ്രധാനധ്യപകരുടെ ശ്രദ്ധക്ക്//
ജനുവരി 13 ഉച്ചക്ക് 2 മണിക്ക് പ്രധാനധ്യാപകരുടെ യോഗം മയ്യില്‍ BRC യില്‍ വെച്ച് നടക്കുന്നതാണ്.ഹൈ സ്കൂളില്‍ നിന്നും UP ക്ലാസിന്‍റെ ചുമതലയുള്ള ഒരു അധ്യാപകനെ പങ്കെടുപ്പികെണ്ടതാണ്
Wednesday, 8 January 2020
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ഇ ഗ്രാൻറ്‌സ് പരിശീലനം സർക്കുലർ ചുവടെ കൊടുക്കുന്നു. Circular
കണ്ണുർ revenue ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മൽസരവും 2020 ജനുവരി 7 ചൊവ്വാഴ്ച ശിക്ഷക്ക് സദൻ , കണ്ണൂരിൽ വെച്ച് നടക്കുന്നു . ഉപജില്ലയിലെ മുഴുവൻ അറബിക്ക് അദ്ധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
// അറിയിപ്പ് //
2019-20 അധ്യയന വർഷം കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുത്ത ജില്ലയിലെ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകുന്നതിനായി ജനുവരി 10 ആം തീയതി (വെള്ളിയാഴ്ച) ഉച്ചക്ക് 2.30 നു കണ്ണൂർ ശിക്ഷക് സദനിൽ വച്ച് യോഗം ചേരുന്നു.അർഹരായമുഴുവൻ വിദ്യാർത്ഥികളെയും യോഗത്തിൽ പങ്കെടുപ്പിക്കുന്നതിനായി മേലധികാരികൾ ശ്രെദ്ധിക്കേണ്ടതാണ് .
ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂരില്‍ നടക്കുന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമത്തോടനുബന്ധിച്ച് എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷിക ചിത്രരചന മത്സരം നടത്തുന്നു. ജനുവരി ഏഴിന് രാവിലെ 9.30 ന് മട്ടന്നൂര്‍ നഗരസഭ സി ഡി എസ് ഹാളിലാണ് പരിപാടി. താല്‍പര്യമുള്ളവര്‍ രാവിലെ ഒമ്പത് മണിക്ക് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9567726347, 9605300921, 9744590530.
Wednesday, 1 January 2020
// പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് //
സ്‌കൂൾ വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതത്വം -
കത്ത് താഴെ കൊടുക്കുന്നു .
റിപ്പോർട്ട് 3 / 1 / 2020 ന് 5 മണിക്ക് മുൻപ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
തളിപ്പറമ്പ സൗത്ത് ഉപജില്ലാതല steps പരീക്ഷ ജനുവരി 4 തീയ്യതി ശനിയാഴ്ച രാവിലെ 10 മണിക്ക് മയ്യിൽ IMNSGHSS ൽ വെച്ച് നടക്കുന്നു . വിദ്യാലയത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ കൃത്യം 9 മണിക്ക് സ്കൂളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്
Monday, 30 December 2019
// പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് //
2020 ജനുവരി 1 മുതൽ ഓഫിസുകൾ തമ്മിലുള്ള ആശയവിനിമയം പൂർണമായും ഗവ. ഇമെയിൽ മുഖേനയാക്കാൻ നിർദേശമുണ്ട്. സ്ക്കൂളുകള്‍ക്ക് ഒഫീഷ്യല്‍ മെയില്‍ ഐ.ഡി തയ്യാറാക്കുന്നതിനുള്ള ഹെല്‍പ്പ് ഫയൽ, ഇത് സംബന്ധിച്ച സംബനധിച്ച DGE യുടെ സർക്കുലർ എന്നിവ ചുവടെ കൊടുക്കുന്നു ഈ നിർദേശം കൃത്യസമയത്തുതന്നെ നടപ്പിൽ വരുത്തണമെന്ന് അറിയിക്കുന്നു
തളിപ്പറമ്പ സൗത്ത് ഉപജില്ലയിലെ അധ്യാപകർക്കുള്ള USS പരീശീലനം 1 / 1/ 2020 ബുധനാഴ്ച രാവിലെ 10 മണിക്ക് ബി ആർ സി മയ്യിൽ വെച്ച് നടക്കുന്നു ഏഴാം തരത്തിൽ USS ക്ലാസ്സുകൾ കൈകാര്യം ഒരധ്യാപകനെ (ഹൈ സ്‌കൂൾ ഉൾപ്പെടെ ) നിർബന്ധമായും ഹെഡ്മാസ്റ്റർമാർ പങ്കെടുപ്പിക്കേണ്ടതാണ്
Friday, 27 December 2019
// പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് //
സ്‌കൂൾ സുരക്ഷ-ഡിപിഐ യുടെ proceedings താഴെ കൊടുക്കുന്നു .നിർദേശങ്ങൾ പാലിക്കേണ്ടതും വിവരങ്ങൾ ഓഫീസിൽ അറിയിക്കേണ്ടതുമാണ്