Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Saturday, 31 August 2019

// അറിയിപ്പ് // 

പ്രൈമറി വിദ്യാലയങ്ങളിലേക്കുള്ള HiTech ഉപകരണങ്ങള്‍ ലഭിക്കാന്‍ അര്‍ഹരായ മുഴുവന്‍ വിദ്യാലയങ്ങളും KITE മായി Agreement ഒപ്പിടേണ്ടതാണ്. Agreement ന്റെ മാതൃകയും വിശദാംശങ്ങളും Attach ചെയ്തിട്ടുണ്ട്. അര്‍ഹരായ സ്കൂളുകളുടെ ലിസ്റ്റും അറ്റാച്ച്ചെയ്തിട്ടുണ്ട്. ടി വിദ്യാലയങ്ങള്‍ Agreement തയ്യാറാക്കി ഉപകരണവിതരണ സമയത്ത് കൊണ്ടുവരേണ്ടതാണ്. 


//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //
ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക 
                                                                   


// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

ഓണാഘോഷത്തോട്    അനുബന്ധിച്ച്  കുട്ടികളിൽ  എത്തിക്കേണ്ട  ബഹു  വിദ്യാഭ്യാസ  വകുപ്പ്  മന്ത്രി യുടെ   സന്ദേശം  താഴെക്കൊടുക്കുന്നു .   2 -9 -19  ന്   സ്കൂൾ  അസംബ്ലിയിൽ  സന്ദേശം വായിക്കേണ്ടതാണ് 

Circular

Friday, 30 August 2019

// അറിയിപ്പ് // 


മഴക്കെടുതി മൂലം  സ്കൂൾ  വിദ്യാർത്ഥികൾക്ക്   നോട്ട്  ബുക്ക്  നഷ്ട പ്പെട്ടിട്ടും  ഇനിയും  പകരം   പുതിയ  നോട്ട്ബുക്കുകൾ  ലഭിക്കാത്ത  വിദ്യാർത്ഥികൾ   ഉണ്ടെങ്കിൽ  ആയവരുടെ  എണ്ണവും  ബി  പി  എൽ  വിഭാഗത്തിൽ പ്പെടുന്ന  വിദ്യാർത്ഥികളുടെ  എണ്ണവും നാളെ   ഉച്ചക്ക്   2  മണിക്കകം  ഈ  ഓഫീസിൽ  അറിയിക്കേണ്ടതാണ് 


അറിയിപ്പ് 

തളിപ്പറമ്പ ഉപജില്ലയിലെ  പ്രളയ  ബാധിതരായ  കുട്ടികൾക്ക്  ആലുവ  ഉപജില്ല (ഏറണാകുളം )യിലെ   HM  ഫോറം   നാളെ  31  -08 -19  ശനിയാഴ്‌ച  ഉച്ചക്ക്  1 .30  മണിക്ക്  ബി  ആർ  സി  മയ്യിൽ  വെച്ച്  പഠനോപകരണകൾ  വിതരണം  ചെയ്യുന്നു. പ്രളയ  ബാധിത  സ്കൂളുകളിലെ   ഹെഡ്മാസ്റ്റർമാർ   പരീക്ഷക്ക്  തടസ്സം  വരാതെ  ബി ;ആർ  സി  മയ്യിൽ എത്തിച്ചേരേണ്ടതാണ് 

Thursday, 29 August 2019

വളരെ അടിയന്തിരം 
പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് 

കണ്ണൂർ ഡിപ്പോ വിന്റെ കീഴിലുള്ള സിവിൽ സപ്ലൈസ് ന്റെ ഗോഡൗണിൽ നിന്നും ഉച്ച ഭക്ഷണ൦  വിതരണം ചെയ്യുന്നതിനുള്ള അരി സ്‌കൂളുകളിൽ നേരിട്ട് എത്തിക്കുന്ന പദ്ധതിയെ പറ്റി  ആലോചിക്കുന്നതിനായി വളപട്ടണത്തുള്ള സിവിൽ സപ്ലൈസ് nte  ഗോഡൗണിൽ നിന്നും ഈ ഉപജില്ല യിൽ ഉൾപ്പെടുന്ന സ്കൂളു കളിലേക്കുള്ള ദൂരം എത്രയാ ണ് എന്ന് ഇന്ന് തന്നെ ഓഫിസിൽ അറിയിക്കേണ്ടതാണ് ..... 

Wednesday, 28 August 2019

അടിയന്തിരം

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക.നിര്‍ദേശം അനുസരിച്ച് സ്കൂളുകള്‍ മാപ്പ് ചെയ്ത് ഇന്ന് തന്നെ ഓഫീസില്‍ വിവരം അറിയിക്കേണ്ടതാണ്.

Tuesday, 27 August 2019


// അറിയിപ്പ് // 

തളിപ്പറമ്പ  സൗത്ത്  ഉപജില്ലയിലെ  എയിഡഡ്  സ്കൂൾ  മാനേജരുടെ  യോഗം  
30 -8 -19   ന്  2  മണിക്ക്  മയ്യിൽ  ബി  ആർ  സിയിൽ  വെച്ച്  ചേരുന്നതാണ് .മുഴുവൻ  മാനേജർമാരും  യോഗത്തിൽ  കൃത്യസമയത്ത്   പങ്കെടുക്കേണ്ടതാണ് 
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //
ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക

 cicular

Monday, 26 August 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക

circular

Saturday, 24 August 2019




ഒന്നാം  പാദ  വാർഷിക  പരീക്ഷയുടെ  revised  ടൈം  ടേബിൾ  താഴെ  കൊടുക്കുന്നു 

Time Table

Thursday, 22 August 2019

പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് 

ഒന്നാം പാദ  വാർഷിക പരീക്ഷ ടൈം ടേബിൾ പുതുക്കിയ വിവരത്തിന്റെ CIRCULAR താഴെ കൊടുക്കുന്നു ....

Wednesday, 21 August 2019

// അറിയിപ്പ് // 

തളിപ്പറമ്പ   വിദ്യാഭ്യാസ  ജില്ലാ  സംസ്കൃത  ദിനാചരണം  ആഗസ്റ്റ്  24  നു  ശനിയാഴ്ച  9 .30  ന് തളിപ്പറമ്പ  ടാഗോർ വിദ്യാനികേതൻ  ജി.എച് എച് .എസിൽ   വെച്ച്  നടക്കുന്നു. ഹൈ സ്കൂൾ  വിദ്യാർത്ഥികൾക്കായി  ഗാനാലാപന  മത്സരം  ഉണ്ടായിരിക്കും. മത്സരത്തിൽ  പങ്കെടുക്കുന്ന    കുട്ടികളുടെ  പേരുകൾ 22  ന്  മുൻപ്  ജില്ലാ  സെക്രട്ടറിയെ  അറിയിക്കണം . പരിപാടിയിൽ  വിദ്യാഭ്യാസ  ജില്ലയിലെ  ഹൈ സ്കൂൾ , UP  സ്കൂൾ  വിഭാഗത്തിലെ  എല്ലാ  അധ്യാപകരും  നിർബന്ധമായും  പങ്കെടുക്കണമെന്ന്  അറിയിക്കുന്നു 

Tuesday, 20 August 2019

// അറിയിപ്പ് // 

തളിപ്പറമ്പ സൗത്ത്  ഉപജില്ലാ സംസ്കൃതം  അക്കാഡമിക്  കൌൺസിൽ 22 / 8 / 19   വ്യാഴാഴ്ച  ഉച്ചക്ക്  1  മുതൽ  വൈകിട്ട്  3  മണി  വരെ ഉപജില്ലാ സംസ്കൃത ദിനാചരണവും  രാമായണ  പ്രശ്നോത്തരി  മത്സരവും  ചെക്കിയാട്ട് ശ്രീ കുഞ്ഞിരാമൻ  മാസ്റ്റർ സ്മാരക  സംസ്കൃത  പഠനകേന്ദ്രത്തിൽ  വെച്ച്  നടത്തുന്നു ; ഉപജില്ലയിലെ  സംസ്കൃത  അധ്യാപകർ സ്കൂൾ  തല  മത്സരത്തിൽ  വിജയികളായ  വിദ്യാർത്ഥികളുമായി  1  മണിക്ക്  തന്നെ  എത്തിച്ചേരണം .


സാമൂഹ്യ  ശാസ്ത്രമേളയുടെ   പരിഷ്കരിച്ച   മാന്വൽ  താഴെക്കൊടുക്കുന്നു

Saturday, 17 August 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
തളിപ്പറമ്പ സൗത്ത് ഉപജില്ലയിലെ മാറ്റി വെച്ച ചാന്ദ്രദിന ക്വിസ് ആഗസ്ത് 21ന് ഉച്ചക്ക് 2 മണിക്ക് BRC യിലും IMNSGHSS ലുമായി നടക്കും.രജിസ്ട്രഷന്‍ BRCയില്‍.എല്‍ പി വിഭാഗത്തില്‍ നിന്ന് ഒരു കുട്ടിയേയും യു പി ,എച് എസ്,എച് എസ് എസ് വിഭാഗങ്ങളില്‍ നിന്ന് 2 കുട്ടികളെ വീതവും പങ്കെടുപ്പിക്കണം 
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ ചുവടെ കൊടുക്കുന്നു.


Time table


Friday, 16 August 2019

 //പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക്‌ //

  2019-20 വർഷത്തെ അധ്യാപക ദിനാഘോഷത്തിന് ഭാഗമായി 21. 8. 2019 (ബുധനാഴ്ച ) തീയതി കണ്ണൂർ ശിക്ഷക് സദനിൽ വച്ച് അധ്യാപകർക്ക് കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. വിജയിക്കുന്നവർക്ക് സപ്തംബർ  നാലാം തീയതി നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത ഉണ്ടായിരിക്കുന്നതാണ് 

            മത്സര ഇനങ്ങൾ  
                     1.സംഘഗാനം 
                     2.കവിയരങ്ങ് 
                     3.ലളിതഗാനം 
   
 പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന അധ്യാപകർ താഴെക്കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് 
സുധീർ കെ സി 9446958884
 മനോജ് കുമാർ 9744655651
// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

കഴിഞ്ഞയാഴ്ച്ച  നടന്ന വെള്ളപ്പൊക്കത്തിൽ  1  മുതൽ  10  ക്ളാസ്സിൽ  പഠിക്കുന്ന  വിദ്യാർത്ഥികളുടെ  text  book  നഷ്ടപെട്ടിട്ടുണ്ടെങ്കിൽ  ആയതിന്റെ  വിഷയം  തിരിച്ചുള്ള  കണക്ക്  ഇന്ന്   5  മണിക്ക്  മുൻപായി  എഇഒ  ഓഫീസിൽ  അറിയിക്കേണ്ടതാണ് . ഈ  വിഷയത്തിൽ  യാതൊരു  കാലതാമസവും    അനുവദനീയമല്ല  എന്ന  വിവരം ഓർമപ്പെടുത്തുന്നു.

Thursday, 15 August 2019

പ്രധാനാധ്യാപകരുടെ ശ്രെദ്ധ ക്ക്-- NOONMEAL
2018 -19  അധ്യയന വർഷത്തെ പാചക ചെലവിനുള്ള  അരിയർ തുക ലഭിക്കുവാനുള്ള സ്‌കൂളുകളുടെ വിവരങ്ങൾ , തുക എന്നിവ താഴെ പറയുന്ന പ്രൊഫോർമയിൽ കൃത്യമായ കാരണ സഹിതം 17-08-19  ന് 2 മണിക്ക് മുൻപ് റിപ്പോർട് ചെയ്യുവാൻ നിർദേശിക്കുന്നു.


Sl.no
School
Code
School
Name
Bank account
Number
Ifsc code
Arrear
Amount
Reason for Arrear
Amount



ഈ അധ്യയന വർഷ0 ബാങ്ക് ബാലൻസിൽ നിന്നും (2019-20) അനുവദിച്ചു നൽകുന്ന തുകയിൽ നിന്ന് മുൻ വര്ഷങ്ങളിലെ അരിയർ തുക ഒരു കാരണവശാലും എടുക്കുവാൻ പാടില്ല എന്ന് അറിയിക്കുന്നു 


Wednesday, 14 August 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
സ്കൂളില്‍ നിന്നും കുട്ടികള്‍ കൊഴിഞ്ഞു പോകുന്നുണ്ടെങ്കില്‍ ആ വിവരം ഓഫീസില്‍ അറിയിക്കേണ്ടതാണ്.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

സ്കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനു മുന്‍പായി കെട്ടിടം പരിശോധിച് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.സ്കൂളിലെ ജലസ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
വളരെ അടിയന്തിരം
ചുവടെ കൊടുത്തിരിക്കുന്ന സര്കുലറിലെ പ്രഫോര്‍മ പൂരിപ്പിച് ഇന്ന്‍തന്നെ ഓഫീസില്‍ എത്തിക്കേണ്ടതാണ്.

Tuesday, 13 August 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

നാളെ ഓഗസ്റ്റ്‌ 14 ന് ബുധനാഴ്ച നടത്താനിരുന്ന ചാന്ദ്രദിന ക്വിസ് മാറ്റി വെച്ചിരിക്കുന്നു.പുതിയ തീയതി പിന്നീട് അറിയിക്കും 

Thursday, 8 August 2019

 // പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

മുസ്ലീം / നാടാർ / ആംഗ്ലോ  ഇൻഡ്യൻ /മറ്റു  പിന്നോക്ക  വിഭാഗങ്ങളിലെ  ദാരിദ്ര  രേഖക്ക്  താഴെ  വരുമാനമുള്ള   പെൺകുട്ടികൾക്കുള്ള  സ്കോളർഷിപ് / LS S  / USS /നാഷണൽ  സ്കോളർഷിപ്പ്  2019 -20  വർഷം  കുട്ടികളുടെ  പേര്  വിവരങ്ങൾ  തരാത്തവർ  കുട്ടികളുടെ  പേര് , ക്ലാസ്സ്  എന്നിവ  ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 

Wednesday, 7 August 2019

// അറിയിപ്പ് // 

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആയി പ്രവർത്തികേണ്ടുന്ന സ്‌കൂളുകൾ അവധിദിവസങ്ങളിലും തുറന്നു കൊടുത്ത് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുവാൻ നിർദ്ദേശിക്കുന്നു .

// അറിയിപ്പ് // 




താഴെ പറയുന്ന  വിവരങ്ങൾ  എത്രയും  പെട്ടെന്ന്  ഓഫീസിൽ  അറിയിക്കേണ്ടതാണ് 

ക്രമno                     സ്കൂളിന്റെ  പേര്                                          സ്കൂൾ  നിലവിൽ   
                                                                                                       വന്ന  വർഷം

ക്ലാസ്                    മാനേജരായ  തീയ്യതി                                             Remarks                                                                                                                                                                                                                                                                              
                                    (ഉത്തരവ്‌  no )                                                                               


                 
                                                               
VERY  URGENT--
NOON MEALPROGRAMME-2019

താഴെതന്നിട്ടുളള പ്രൊഫോര്മ പൂരിപ്പിച്ച് നാളെതന്നെ (08-08-19) ന് ഉച്ചക്ക് 1.00 മണിക്ക്മുന്പായി ഓഫീസില് സമര്പ്പിക്കേണ്ടതാണ്
SCHOOL CODE 
NAME OF SCHOOL
NAME OF COOKS
PHONE NUMBER  OF COOKS
               

Tuesday, 6 August 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

 ഇ ടി ക്ലബ്‌ കണ്‍വീനര്‍മാരുടെ ഒരു യോഗം നാളെ (വ്യാഴാഴ്ച ) ഉച്ചക്ക് 2 മണിക്ക് ബി ആര്‍ സി ഹാളില്‍ വെച്ചു നടക്കു൦.എല്ലാ കണ്‍വീനര്‍മാരെയും പങ്കെടുപ്പിക്കേണ്ടതാണ്

Monday, 5 August 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //

ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക 
Circular

ഉപജില്ലതലം ആഗസ്ത് 20 ചൊവ്വാഴ്ച ഉച്ചക്ക് 2.30 നു ബിആര്‍സി  ഹാളില്‍ നടക്കും.

Friday, 2 August 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

സബ് ജില്ല സയന്‍സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ആഗസ്ത് 9 വെള്ളിയാഴ്ച BRC ഹാളില്‍ വെച്ചു ക്വിസ്  മത്സരം സംഘടിപ്പിക്കുന്നു. 
സമയം :LP-10.30AM,  UP-11.30AM  ,HS,HSS-2PM

എല്‍ പി വിഭാഗം 1ഉം  യു പി,എച്ച്എസ് ,എച് എസ്എസ് 2 ഉം വീതം കുട്ടികളെയും പങ്കെടുപ്പിക്കണം 

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്‌//

ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കേണ്ടതാണ് 

Circular





Thursday, 1 August 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//

പ്രീ-പ്രൈമറി 2019-20 വര്‍ഷത്തെ വിവര ശേഖരണത്തിനായി ചുവടെ കൊടുത്തിരിക്കുന്ന പ്രഫോര്‍മ പൂരിപ്പിച്ച് എത്രയും പെട്ടന്ന് ഓഫീസില്‍ എത്തിക്കേണ്ടതാണ്.

Praforma