Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Tuesday, 3 July 2018

അറിയിപ്പ് 



അധ്യാപക ക്ഷേമ FOUNDATION ഏര്‍പ്പെടുത്തിയ SSLC,HSS പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ,അധ്യാപകരുടെ മക്കള്‍ക്കുള്ള കാഷ് അവാര്‍ഡിനുള്ള അപേക്ഷ ഇത്തവണ ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. www.nftwkerala.org എന്ന സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്.എന്നാല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കുമ്പോള്‍ തന്നെ അപേക്ഷയുടെ പകര്‍പ്പും  (ബന്ധപ്പെട്ട വിദ്യാലയങ്ങളിലെ  പ്രധാമാധ്യാപകര്‍ സാക്ഷ്യപ്പെടുത്തിയത്) , എസ് എസ് എല്‍ സി /ഹയര്‍സെക്കന്‍ഡറി /വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഉള്ളടക്കം ചെയ്ത് 2018 ജൂലൈ 25 നു മുമ്പായി 

അസിസ്റ്റന്റ്റ് സെക്രട്ടറി,  ദേശീയ അധ്യാപക ക്ഷേമ ഫൌണ്ടേഷന്‍, 

കേരളം,  പൊതു വിദ്യഭ്യാസ ഡയരക്ടരേറ്റ്,

ജഗതി,  തിരുവനന്തപുരം -695014   എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.കവറിനു പുറത്തു 

"ദേശീയ അധ്യാപക ക്ഷേമ ഫൌണ്ടേഷന്‍ ക്യാഷ് അവാര്‍ഡ് "

എന്ന് രേഖപ്പെടുതെണ്ടതാണ്.  

എല്ലാ പ്രധാനധ്യാപകരും തങ്ങളുടെ വിദ്യാലയത്തിലെ എല്ലാ അധ്യാപകരേ യും  ഈ വിവരം നിര്‍ബന്ധമായും അറിയിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ ലിങ്കില്‍ കൊടുക്കുന്നു.

സര്‍കുലര്‍

No comments:

Post a Comment